Posts

Showing posts from September 13, 2015
‪#‎ ഇന്നുവായിച്ചത്‬ തെലുങ്കാനയിലെ ഒരു മ്യൂസിയത്തിലാണ് കഥ നടക്കുന്നത്. മ്യൂസിയത്തില്‍ 1930 കളിലാണ് ഈജിപ്തില്‍ നിന്ന് വന്നവര്‍ 300 BC യിലോ 100 BC യിലോ ജീവിച്ചിരുന്ന ഒരു മമ്മിയെ ഈ മ്യൂസിയത്തിലേക്ക് സൂക്ഷിക്കാനായി കൊണ്ടുവന്നത്. പകുതി പൊട്ടിപൊളിഞ്ഞ അവസ്ഥയില്‍ ചില്ലുകൂട്ടിലാണ് ഈ മമ്മിയുടെ ഇപ്പോഴത്തെ കിടത്തം. ഇതിന്റെയുള്ളിലുള്ളത് ഒരു ഫെറോ യുടെ 16-ോ 18-ോ വയസ്സുള്ള മകളാണ്... എന്നാല്‍ ഒന്നുണ്ട്. ഈ മമ്മി എണീച്ചുവരുമോ എന്ന ഭയന്ന് നമ്മളാരും അതിന്റെ അടുത്തുപോകാന്‍ പോലും ഭയക്കുകയാണ്. മമ്മികളെ കുറിച്ച് പഠിക്കുന്ന ഈജിപ്തിലെ ടാരെക്ക് അല്‍ അവാഡിയെ ഇവിടേക്ക് കൊണ്ടുവന്നാണത്രേ ഇപ്പോള്‍ ഈ മമ്മിയേകുറിച്ച് പഠനങ്ങള്‍ നടത്തുന്നത്... എക്സ-റേ പഠനങ്ങളനുസരിച്ച് മമ്മിയുടെ ഒരേയൊരു പല്ലുമാത്രമേ നഷ്ടപ്പെട്ടിട്ടുള്ളൂ...... അങ്ങനെ നമ്മടെ നാട്ടിലും മമ്മിയെത്തി. രാത്രീല് കൈയ്യും നീട്ടി ശബ്ദവും ഉണ്ടാക്കി അങ്ങനെ നടക്കാന്‍
Image
ഇന്നലെകളില്ലാത്ത ഇന്ന് A DAY WITHOUT YESTERDAY
Image
അങ്ങനെ, തിരുവാതിര തിരിഞ്ഞൊന്നു നോക്കാതെ തിരയിളകുംപോലെ വന്നെത്തി. തിരുമുറിയാ പെയ്യുന്ന തിരുവാതിര, കുതിരകളെ പോലെ കുതിച്ചുവന്നത് ഞാന്‍ സ്ക്കൂളിലേക്ക് പോകുന്ന സമയത്തായിരുന്നു. നടന്നുനടന്ന് ബസ്റ്റോപ്പിലെത്തും നേരം, മൂര്‍ച്ചയുള്ള അവന്റെ നഖങ്ങള്‍ കൊണ്ട് വീശി കാറ്റുകൊടുങ്കാറ്റായി.പറക്കുന്ന അവന്റെ ചിറകുകളില്‍ ഏറ്റ മുറിവിന്റെ ചോരയില്‍ മഴപെയ്തു. മഴ ചെരിഞ്ഞും,നിവര്‍ന്നും,വളഞ്ഞും,പുളഞ്ഞും,ഒഴുകാനായി പെയ്തുകൊണ്ടിരുന്നു.. അപ്പോഴാണ് കുഞ്ഞു മഴതുള്ളികളെ തട്ടിത്തെറിപ്പിച്ച് സ്ക്കൂളിന്റെ ഗന്ധം പരത്തി,നിവര്‍ത്തി ഒരു സ്വകാര്യന്‍ (ബസ്സ്) പാഞ്ഞു വന്നത്. വേഗം അതില്‍ കയറി. അതിനുള്ളിലേക്കു കയറിയപ്പോള്‍ സമയവും,കാലവും,മഴയും നിശ്ചലമായതുപോലെ തോന്നി. അറിയാതെതന്നെ ബസ്റ്റോപ്പുകള്‍ മാറി മാറി വന്നുകൊണ്ടിരുന്നു. വേഗം തന്നെ സ്ക്കൂളിന്റെ സ്റ്റോപ്പുമെത്തി. അവിടമിറങ്ങിയപ്പോഴാണ് വീണ്ടും സമയവും,കാലവും,മഴയും തുടങ്ങിയത്. അപ്പോഴും മഴയ്ക്ക് ശമനമില്ല. അവന്‍ ആഞ്ഞുവീശികൊണ്ടിരുന്നു. നനഞ്ഞ യൂണിഫോമുമായി ക്ലാസ്സിലെത്തി. എന്നോടൊപ്പം കുടയും,ബാഗും നനഞ്ഞിരുന്നു. എന്നാല്‍ എന്നോടാരോടും പറയാതെ തിരുവാതിര മഴ അവളായി മാറി. വെയില്‍ വന്
Image
ഇന്നലെ രാത്രി മഴ എന്നോട് പറഞ്ഞിരുന്നു. ഞാന്‍ വരണ്ടൊലിച്ച ആയിരങ്ങളുടെ കണ്ണീരകറ്റാന്‍ ഇതാ പെയ്യാന്‍ പോകുന്നു.. ആ നാളുകള്‍ ചരിത്രത്തിന്റെ കലണ്ടറില്‍ പുറത്തുപോകാനാവാത്ത വണ്ണം ചുവപ്പു മഷിയുടെ  വൃത്തത്തിലായി. ഇന്ന് രാത്രി മഴ എന്നോട് പറഞ്ഞു. ഞാന്‍, ഇന്ന് കണ്ണീരകന്ന, ഒരിക്കല്‍, വരണ്ടൊലിച്ചിരുന്ന ആയിരങ്ങളെ, പതിനായിരങ്ങളെ കണ്ണീരിലാഴ്ത്താന്‍ ഇതാ പെയ്യാന്‍ പോകുന്നു... ആ നാളുകളും ചരിത്രത്തിന്റെ കലണ്ടറില്‍ ഓടിക്കളിക്കാനാവാത്ത വിധം ചുമപ്പ് മഷിയില്‍ വൃത്തത്തിലായി. നാളെ, രാത്രി മഴ എന്നോട് പറയും. ഇന്നലെ കണ്ണീരില്‍ നിന്ന് കണ്ണുകളിലേക്ക് മാറിയവര്‍ ഇന്ന് കണ്ണുകളില്‍ നിന്ന് കണ്ണീരിലേക്ക് മാറിയവര്‍, അവരെല്ലാവരും നാളെ എന്നേയും ചരിത്രത്തിന്റെ കലണ്ടറില്‍ പെയ്യാനൊരു ദിനമില്ലാതെ, പെയ്തൊഴിയാന്‍ കഴിയാത്ത വിധം ചുമപ്പു മഷിയില്‍ വൃത്തത്തിലാക്കും...
Image
എനിക്ക് പിറന്നാളുകള്‍ ഇഷ്ടമല്ല... ഒരോ പിറന്നാളിലും എന്റെ വയസ്സ് കൂടും, ജീവിതം കുറയും..
Image
വീട് ഒരു സ്മാരകമാകുന്നത് എപ്പോഴാണ്. കുഞ്ഞു,കുരുന്നുകിനാവുകളുടെ കളിയൊച്ചകള്‍ നിലക്കുമ്പോള്‍, ഏട്ടനനിയന്റെ തല്ലുകൂടല്‍,തളിര്‍ക്കാതിരിക്കുമ്പോള്‍, ഞങ്ങളുടെ കുറുമ്പുകള്‍ , അമ്മേടെ വഴക്കുകള്‍ പൂക്കാതിരിക്കുമ്പോള്‍. അപ്പോഴെന്തു സംഭവിക്കും ഘടികാരത്തില്‍ തിരിഞ്ഞു തിരിഞ്ഞു തിരിഞ്ഞ സൂചികള്‍ തിരിയാതാവും. വീടുകള്‍ കല്ലുടഞ്ഞ ചില്ലുകള്‍, പോലെ ചിന്നംപിന്നമായി ചിതറും.. കട്ടുറുമ്പന്മാര്‍ ഊഞ്ഞാലാടിയ നിലങ്ങള്‍ നിലംപൊത്തി,നിലംപൊത്തി,നിലംപൊത്തും... വീടൊരു പൂന്തൊട്ടമാകുന്നതെപ്പോഴാണ് മയങ്ങികൊഴിഞ്ഞ,കിനാവുകള്‍ വീണ്ടും പൂത്ത് തളിര്‍ത്ത് വീട്ടിലെത്തുമ്പോള്‍, മാറാല പിടിച്ച വീടിന്റെ മനസ്സില്‍ കാറ്റാടിയുടെ കറക്കം വിടരുമ്പോള്‍, കുഞ്ഞു കീശകള്‍ മിഠായികളാല്‍ നിറയുമ്പോള്‍,ചുണ്ടില്‍ പരതുമ്പോള്‍.. കിളികളികള്‍ മാനത്ത് ഉയര്‍ന്ന്, കിളികള്‍ മണ്ണിലൊന്നിറങ്ങി, കളികള്‍ കുഞ്ഞന്റെ കണ്ണില്‍ മുഴുകി ഒന്ന് തുഴയുമ്പോള്‍ ഓരോരിലും ഉറങ്ങികിടക്കുന്ന സ്മാരകങ്ങളും,മറക്കാനാവാത്ത ബാല്യത്തിന്റെ നിറവില്‍ പൂന്തോട്ടങ്ങളാവും..... പൂക്കാലം പൊഴിക്കും.......

#‎വരി‬ ‪#‎വര‬

Image
#‎ വരി‬   ‪#‎ വര‬ പൂവിനില പച്ചനിറം, വാനത്തിന്‍ മേഘം കറുപ്പ് നിറം, പൂവിനൊരിതള്‍ ചുവപ്പ് നിറം, മേഘത്തിന്‍ മഴ വെളുപ്പ് നിറം, വരക്ക് നിറം പല നിറം, അമ്മക്ക് കുട്ട്യോള്‍ ഒരു നിറം..
ഇന്ന് പുതിയ യൂണിഫോം പാന്റിട്ടാണ് സ്ക്കൂളിലേക്ക് പോകുന്നത്. അന്നൊക്കെ ഒരേയൊരു പാന്റുമായാണ് സ്ക്കൂളില്‍ പോക്ക്. അത് ഏട്ടന്റേയും കൂടിയായിരുന്നു. (എനിക്കായി ഏട്ടന്‍ കരുതി വച്ചത്.). ഏട്ടന്റെ കൂടെ രണ്ട് വര്‍ഷവും,എന്റെ കൂടേയും രണ്ട് വര്‍ഷവും ചിലവഴിച്ച് ആ നീല പാന്റ് ഞങ്ങളുടേയൊക്കെ ഉറ്റ സുഹൃത്തായി. അങ്ങനെ നാല് വര്‍ഷത്തിനുശേഷമാണ് പുതിയൊരു നീല പാന്റ് അവന്റെ സ്ഥാനം പിടിച്ചടക്കുന്നത്. എന്നാലും, പഴയ നീലയും കൂടയുണ്ടാവേ.......
Image
അമ്മ ചോദിച്ചു. നിങ്ങള്‍ക്കിപ്പോഴുന്നും മലയാളത്തില്‍ ''വൃത്തം'' പഠിക്കാനില്ലേ... അപ്പോ ഞാന്‍ പറഞ്ഞു. ഇല്ലമ്മാ... ഞങ്ങള്‍ക്കിപ്പോ ''വൃത്തം'' കണക്കിലാ..
Image
ഒരിക്കലൊരിടത്തൊരു കവിയുണ്ടായിരുന്നു. ആ കവിക്കൊരു മകനും. കവിക്ക് തന്റെ മകന്‍ കവിയാകണമെന്നാണാശ. മകന്‍ കവിതയെഴുതാനായി ഒരു പുസ്തകവും പേനയും വാങ്ങികൊടുത്തു. കവിതയെഴുതാന്‍ പറഞ്ഞു. എന്നാല്‍ വാതില്‍ മുട്ടി മോണകാട്ടി ചിരിക്കാന്‍ കവിത വന്നില്ല. കവി അവനെ മാഞ്ചോട്ടില്‍ കൊണ്ടുപോയിരുത്തി. പഴുത്ത മാങ്ങയുടെ മാധുര്യം കേട്ടവന്‍ മധുരമായ കവിതയെഴുതിയാലോ...കവി വിചാരിച്ചു. എന്നാല്‍ കല്ലെടുത്തെറിഞ്ഞാമാമ്പഴം വീഴ്ത്താന്‍ കവിത ആ വഴി വന്നില്ല. കവി പ്രതീക്ഷ വിട്ടില്ല. അവനെ ഒരു കടലോരത്ത് കൊണ്ടുപോയി. ആഞ്ഞടിക്കുന്ന തിരമാലകള്‍ അവന്റെ മനസ്സിലും കവിതയായി അലതല്ലിയാലോ.കവി വിചാരിച്ചു. എന്നിട്ടും, വഞ്ചിതുഴഞ്ഞ് കൂയ്...വിളിച്ച് കവിത വന്നതേയില്ല. അപ്പോഴാണ് ഒരു തെന്നലായി അമ്മ പറഞ്ഞത്. പുതിയൊരുപുസ്തകവും,പുതിയ പേനയും വാങ്ങികൊടുത്താലും, മാഞ്ചോട്ടില്‍ ഇരുത്തിയാലും, കടലോരം കാണിച്ചുകൊടുത്താലും കവിയുടെ മകന് കവിത വരണമെന്നില്ല.... അവനെ പുസ്തകത്തോടൊപ്പവും,പേനയോടൊപ്പവും,മധുരിക്കുന്ന മാമ്പഴത്തിന്റെ മണിനാദത്തോടൊപ്പവും,കടലിന്റെ കരയോരത്തൊപ്പവും കളിക്കാന്‍ വിടൂ... മകന്‍ കളിയിലൂടെ,ചിരിയിലൂടെ,അവന്റെ പാതയിലൂടെ ജീവിതമെന്ന മഹാകാവ്യം രചിച്ചേക്കു
Image
ഇന്നു കണ്ട കൂട്ടുകാരന്‍. ആരാണിവന്‍. ഇവന്റെ അന്‍പതോളം ചിത്രങ്ങള്‍ എടുത്തു. വിക്കി കോമണ്‍സില്‍ കൊടുക്കാന്‍..
Image
അടുക്കള പുകഞ്ഞു, വാനമിരുണ്ടു. കുഴലൂതിയ കാറ്റില്‍ അമ്മ തീയുണ്ടാക്കി, ചാറിയടിച്ച തെന്നല്‍ ഒരില വീഴ്ത്തി. അമ്മ പെറിക്കിയെടുത്തയരിമണികള്‍ വെള്ളത്തിലിരുന്നു വെന്തു, ആകാശത്ത് ഇടവിട്ടിടവിട്ടിടിവാള്‍ മിന്നി. വെന്തു വിരിഞ്ഞ ചോറിനായി കലപിലകൂട്ടി കിടാങ്ങളെത്തി, ഒരു പൂന്തോട്ടം വിരിഞ്ഞതുപോലെ ചന്നംപിന്നം മഴയുമെത്തി... പുകയുന്ന അടുപ്പിലെ നീറുന്ന മനസ്സുമായി അമ്മ അതുകണ്ട് വയറു നിറച്ചു. ഭൂമിയിലെ നിറയുന്ന കുളവും,നീളുന്ന പുഴയും,കുഴികളും കണ്ട് മഴ ചിരിച്ചു,ചിരിചിരിച്ചു. വന്ന കറുത്ത കാര്‍മേഘങ്ങള്‍ അകന്നു,കാറ്റ് കാടുതേടിപോയി,മഴ മറഞ്ഞുപോയി, മഴ തോര്‍ന്നു പോയി, എന്നിട്ടും പുകക്കരി പൂണ്ട അടുക്കളയിലെ,വീടിനെ ചുമന്നുകൊണ്ടിരുന്ന അമ്മയുടെ വേദനകള്‍ മാത്രം പെയ്തൊഴിഞ്ഞതേയില്ല.... അവിടെ ദുഃഖത്തിന്റെ കടല്‍ വിടര്‍ന്നു. വേദനയുടെ ഭാരം താങ്ങാന്‍ പൂക്കളുണ്ടായി. പാട്ടുപാടി, നിരാശ മറക്കാന്‍ കിളികള്‍ കുടഞ്ഞു പൊന്തി. മണ്ണുണ്ടായി..മരമുണ്ടായി.... അങ്ങനെ ലോകവസാനം, അമ്മ കരഞ്ഞു. അമ്മയുടെ കരച്ചിലില്‍ വീണ്ടുമൊരു മഴയുണ്ടായി. തോരാമഴ...
http://www.mathrubhumi.com/online/malayalam/news/story/3713883/2015-07-18/kerala
കാലം ഘടികാരത്തില്‍ ആരംഭിച്ചു. എന്നാല്‍ ആ കാലംതന്നെ ഘടികാരത്തില്‍ അവസാനിക്കുമെന്നറിയില്ല. എന്തൊക്കെയായാലും എനിക്കിന്ന് ഒരു ഘടികാരം കിട്ടി. സമ്മാനത്തിന്റെ മുഖവുര പാടിയ ഘടികാരം. അതുതന്ന കൈകള്‍ എപ്പോഴും എന്നില്‍ അദൃശ്യമായി തന്നെ നിന്നു. ആ കൈകള്‍ എന്റെ ഗുരുനാഥന്റേതായിരുന്നു. "പത്രത്തിന്റെ താളുകളില്‍" അറിയാതെ വന്ന എന്റെ മുഖത്തിന് പിന്നില്‍ എന്റെ മാഷുമുണ്ട്. വീട്ടില്‍ വിടര്‍ന്ന പ്രവര്‍ത്തനങ്ങള്‍ സ്ക്കൂളിനെ അറിയിച്ചതും മാഷു തന്നെ..... അങ്ങനെ എന്റെ കാലത്തില്‍ സമയസംഖ്യകളെ അറിയിച്ച ഘടികാരസൂചിയായി.....വെളിച്ചമായി ...... ഘടികാരം ഇനി എന്നോടൊപ്പമെന്നുമുണ്ടാകും. ഇടയ്ക്കിടയ്ക്ക് സമയമറിയിച്ച്,കയറുന്ന കോണിപടികളിലെ തൂണുകളില്‍ പിടിച്ചു കയറി, എന്നിലും ഒരു കാലമുണര്‍ത്തി,പറന്നു പറന്നു പറന്ന്...
നിറയുന്ന കുളവും, നീളുന്ന പുഴയും ,കുഴികളും കണ്ട് ചിരിച്ചു,ചിരിചിരിച്ചു മഴ
Image
കി....ക്കി....ക്കീ.....കി.....ക്കി......ക്കീ... കു....ക്കു.....ക്കുക്കു.....കുക്കുകൂ...... അവള്‍ പാട്ടുപാടിയാണ് കുട് നെയ്തുകൊണ്ടിരുന്നത്. പാട്ടുകാരി.....തന്നെ. ഉണങ്ങിയ പ്ലാവിന്റെ ഹൃദയത്തില്‍ നിന്നുകുറച്ച് ചീളുകള്‍. വിരിഞ്ഞ മാവിന്റെ കൈകളില്‍ നിന്ന് കുറച്ചുണങ്ങിയയിലകള്‍, മാനത്തെ നോക്കി നോക്കിയുയരുന്ന തെങ്ങിന്റെ മനസ്സില്‍ പൂത്ത ചകിരി... പാട്ടുകാരി കൂട് നെയ്തുകൊണ്ടിരുന്നു. അവള്‍ കൂടു നെയ്തത് തന്റെ മനസ്സില്‍ കൂടിയായിരുന്നു. തൂങ്ങിയിരുന്നാടി,കൂടിന്റെ കണ്ണില്‍ നിന്ന് പറന്നുയരുന്ന പാട്ടുകാരിയുടെ കുഞ്ഞോമനകളെ മാനത്ത് കുളിരിടുന്ന താരങ്ങളില്‍ കണ്ടു. ആ താരങ്ങള്‍ക്ക് ശോഭയേറാന്‍, മഴചാറ്റലെന്നും,വെയില്‍ പെയ്യലെന്നും നോക്കാതെ അവള്‍ നാരുകളും,ചീളുകളും,ചകിരിയും,ഇലകളുംകൊണ്ട് ഒരു കൂടുണ്ടാക്കി.... ഊഞ്ഞലാടുന്ന കൂട്. സ്വപ്നങ്ങള്‍ ഇഴകികൂടി,മുട്ടിയുരുമിയുലയുന്ന കൂട്. കണ്ണുള്ള കൂട്... പാട്ടുകാരിയെന്ന തേന്‍കുരുവി ഇപ്പോള്‍ കൂട്ടിനകത്തെപ്പോഴുമിരിപ്പാണ്.. ഇടയ്ക്കൊന്ന് പുറത്തേക്ക് തലനീട്ടും.‍ അവളുടെ നീണ്ട കൊക്കാണാദ്യം കാണുക.പിന്നെ അവളുടെ കണ്ണും. പണിതുതീര്‍ത്ത സ്വപ്നങ്ങള്‍ക്ക് മീതെ അണയിരിക്കുകയായിരിക്കും. ആ പരിഭ്രാ
Image
ബിബിനേട്ടന്‍ നാട്ടിലേക്ക് വന്നപ്പോഴാണ് ignited minds എന്ന പുസ്തകം തന്നത്. ഇന്നത് വായിച്ചു. ബിബിനേട്ടന് നന്ദി.
ബിബിനേട്ടന്‍ നാട്ടിലേക്ക് വന്നപ്പോഴാണ് ignited minds എന്ന പുസ്തകം തന്നത്. ഇന്നത് വായിച്ചു. ബിബിനേട്ടന് നന്ദി.
Image
യുറീക്കയില്‍ വന്ന കുഞ്ഞു ലേഖനം വിഷയം  എര്‍ഗണോമിക്സ്
യുറീക്കയില്‍ വന്ന കുഞ്ഞു ലേഖനം വിഷയം  എര്‍ഗണോമിക്സ്
വേണ്ടേ വേണ്ട വേണ്ടേ വേണ്ട ഇനിയൊരുയുദ്ധം നമുക്ക് വേണ്ടേ വേണ്ട...... എന്നുപറഞ്ഞാണ് ഇന്ന് ഹിരോഷിമാ ദിനത്തില്‍ യുദ്ധത്തിനെതിരെയുള്ള റാലിക്ക് ഞങ്ങള്‍ തുടക്കം കുറിച്ചത്. അതുകൊണ്ട് തന്നെ ചൂണ്ടാനുള്ള ചൂണ്ടുവിരലുകളേയും,തിരുത്താനുള്ള നാവുകളേയും ഒന്നായി വെറും ഓര്‍മകളാക്കി മാറ്റിയ യുദ്ധത്തില്‍, ഇല്ലാതായ മനുഷ്യര്‍ക്കുവേണ്ടിയും ഞാനിത് സമര്‍പ്പിക്കുന്നു. ഹിരോഷിമദിനം ഹിരോഷിമയില്‍ നഷ്ടമായ ജീവിതങ്ങളെ മാത്രം ഓര്‍മിപ്പിക്കുന്നതല്ല. യുദ്ധത്തിന്റെ കൂര്‍ത്ത നഖങ്ങള്‍ക്കിരയായ എല്ലാ മനുഷ്യജന്തുസസ്യജാലങ്ങളേയും ഓര്‍ക്കുന്നതാണ്. 1964 മുതല്‍ 1973 വരെ നടന്ന വിയറ്റ്നാം യുദ്ധത്തില്‍, ഒമ്പത് വര്‍ഷത്തോളം, എട്ട് മിനിട്ട് ഇടവിട്ടാണ്,യു.എസ് ലാവോസിലില്‍ ഏതാണ്ട് 2 മില്ല്യണ്‍ ബോമ്പുകള്‍ വര്‍ഷിച്ചത്.അപ്പോള്‍ എങ്ങനെയാണ് ഒരു രാജ്യം എല്ലാത്തിനേയും വീണ്ടെടുക്കുക? അപ്പോഴൊക്കെ അവിടത്തെ കുട്ടികള്‍ അപൂര്‍ത്തിലപൂര്‍വമേ സൂര്യനെ കാണാറുകയുള്ളൂ. നിരന്തരം ബോമ്പുകളുടെ വര്‍ഷണം അവരെ ഗുഹകളിലേക്കും,തുരങ്കങ്ങളിലേക്കും ഒളിഞ്ഞു താമസിക്കാന്‍ പ്രേരിതമാക്കി.ബോമ്പുകളുടെ സ്ഫോടനവും,യു.എസിന്റെ എയര്‍ വാറും കാണാന്‍ അങ്ങനെ കാണികളുമവിടേക്കെത്തി.അവരാണ
ജപ്പാന്‍ അയച്ച സന്ദേശത്തിന്റെ തെറ്റായ വ്യാഖ്യാനമാണത്രേ യു.എസ് രണ്ടാം ലോക മഹായുദ്ധത്തില്‍ അണുബോംബിടാന്‍ കാരണമായത്. വിശ്വപ്രഭ മാമന്‍ പറഞ്ഞതും അതുതന്നെയായിരുന്നു. അക്ഷരതെറ്റുകളാണ് യുദ്ധങ്ങള്‍ക്കടക്കം വഴി വയ്ക്കുന്നത്.... മാമ..ആ കഥയൊന്ന് വിവരിക്കാമോ.... Viswa Prabha   'മൊകുസാറ്റ്സു' എന്നായിരുന്നു കുപ്രസിദ്ധമായ ആ ജാപ്പനീസ് വാക്കു്. Mokusatsu (黙殺?) / ( もくさつ する). 1945 ജൂലൈ...  ജപ്പാനും കൂട്ടാളികളായിരുന്ന ജർമ്മനിയും ഇറ്റലിയും മറ്റും യുദ്ധത്തിൽ തകർന്നു തരിപ്പണമായിട്ടുണ്ടായിരുന്നു അപ്പോഴേക്കും. അതിരുവിട്ട ആക്രമണത്തിന്റെ യും പ്രതിരോധത്തിന്റേയും മൂർദ്ധന്യം അവസാനിച്ചുകഴിഞ്ഞു. മുഖ്യസഖ്യകക്ഷിരാഷ്ട്രങ്ങളുടെ തലവന്മാരായ ട്രൂമാൻ, ചർച്ചിൽ, ചിയാങ് കെയ്ഷൿ എന്നിവർ പോട്സ്ഡാം എന്ന സ്ഥലത്തു് ഒത്തുചേർന്നു് ജപ്പാനു് കീഴടങ്ങാനുള്ള ഒരു അന്തിമശാസനം നൽകി. ഈ അന്ത്യശാസനം ലഭിച്ച ഉടനെത്തന്നെ എന്തെങ്കിലും തീരുമാനം എടുക്കാൻ ജാപ്പനീസ് അധികാരികൾക്കു കഴിഞ്ഞില്ല. കീഴടങ്ങിയാലുള്ള വരുംവരായ്കകൾ ചർച്ച ചെയ്യാൻ അവർക്കു തെല്ലുകൂടി സമയം വേണമായിരുന്നു.  നമ്മുടെ നാട്ടിലെ ആക്രാന്തം പിടിച്ച ചാനലുകാരെ കണ്ടിട്ടില്ലേ? അത
Image
ഇരുട്ടില്‍ ജനിച്ച എനിക്ക് വെളിച്ചത്തെ പേടിയായിരുന്നു. വെളിച്ചത്തില്‍ ജനിച്ച അമ്മക്ക് വെളിച്ചത്തേയും പേടിക്കേണ്ടിയിരുന്നു.
അപരന്റെ നഷ്ടത്തിലാണ് നാം പുലരുന്നത്.
Image
നാളെയാണച്ഛാ ആഗസ്ത് 15. എനിക്ക് സമ്മാനമുണ്ടേ... ഉണ്ണിക്കുട്ടന്‍ അച്ഛനോട് പറഞ്ഞു. നാളെയാണച്ഛാ സ്വാതന്ത്ര ദിനം... എനിക്കനുമോദനമുണ്ടേ.... ഏട്ടന്‍ അച്ഛനോട് പറഞ്ഞു. നാളെയാണച്ഛാ ആഗസ്ത് 15,സ്വാതന്ത്ര ദിനം.. നമുക്ക് മുട്ടായി വിതരണം ചെയ്യണ്ടേ,സമ്മാനം കൊടുക്കണ്ടേ,അനുമോദിക്കണ്ടേ.... അച്ഛന്‍ അച്ചാച്ഛനോട് പറഞ്ഞു.. അപ്പോഴാണ് സ്വാതന്ത്രത്തിന്റെ ഇരുട്ടിലും വെളിച്ചം തൂവാത്ത ഒരു കുഞ്ഞു പുരയില്‍ നിന്നൊരു ശബ്ദമുയര്‍ന്നത്.... അമ്മേ,നാളെയല്ലേ പതാക ദിനം... തെരുവില്‍ ഓറഞ്ചും,വെള്ളയും,പച്ചയും ആശോകചക്രവും നിറഞ്ഞ നമ്മുടെ രാജ്യത്തിന്റെ പതാക നിറയെ വിറ്റുപോകില്ലേ.... അമ്മ അപ്പോഴുമൊന്നു കരഞ്ഞു.... അവള്‍ കൈ നിറയെ കുഞ്ഞു കൊടികളുമായി, നിറഞ്ഞ കണ്ണുകളോടെ,വിടരുന്ന ചുണ്ടുകളുമായി തെരുവിലേക്ക് ഓടി,മറഞ്ഞു....
ഉറക്കം നഷ്ടപ്പെട്ടവന്, ജീവിതവും നഷ്ടപ്പെട്ടുകാണും...

യാത്രാപുസ്തകം‬

Image
‪#‎ യാത്രാപുസ്തകം‬ അവധിയിലെ ഞായറാഴ്ച ഞങ്ങള്‍ക്ക് തന്നത് ഒരു പ്രതേക കാഴ്ചകളായിരുന്നു... രാവിലെ തന്നെ കടം വാങ്ങിയ വീഡിയോ ക്യാമറയും,പുതിയ മോട്ടോ ഇ , യും കയ്യിലേന്തി,ഏട്ടനേയും കൂട്ടി, മലമുകളിലേക്ക് കയറി.... ഓരോ ദിനവും അവിടം വ്യത്യസ്ഥമായിരുന്നു. ഇന്ന് അവധിയായതുകൊണ്ടാവാം,എല്ലാവരും സ്വതന്ത്രരാണ്.. ക്യാമറക്കണ്ണും,മനുഷ്യകണ്ണുകളും അപ്പോള്‍ വിടര്‍ന്നിരുന്നു. അവകാണുന്നത് വിടരുന്ന പൂക്കളേയാണ്... വിടര്‍ന്ന പൂമ്പാറ്റകളേയാണ്... കിളികളെ തേടിയപ്പോള്‍ കണ്ടത് പൂമ്പാറ്റകളുടെ പ്രപഞ്ചമായിരുന്നു... മഞ്ഞുതുള്ളികള്‍ ഇറ്റുവീണ പുല്‍തകിടില്‍ ചാടിമറിഞ്ഞ് പുല്‍ച്ചാടികള്‍ ഞങ്ങളുടെ പുറകേയുണ്ട്. നാട്ടുറോസും,മലബാര്‍ റോസുമൊക്കെ ഇടയ്ക്കിടെ ഞങ്ങളിലേക്ക് തെന്നിവീണു.. പിടികൊടുക്കാതെ നാല്‍ക്കണ്ണിയും. എന്നാല്‍ സെര്‍ജന്റ് അനങ്ങുന്നില്ല.അതുകൊണ്ടുതന്നെ അവനേയും പകര്‍ത്താന്‍ എളുപ്പത്തില്‍ കഴി‍ഞ്ഞു.. അപ്പോഴാണ് അറിയാതെ പതറിയ കണ്ണുകള്‍ ഒരു കരിയിലയെകണ്ടത്. ഞാനതിന്റെ അടുത്തേക്ക് പോയി.. അരികിലേക്ക് പോകുന്തോറും അതിന് ജീവന്‍ വന്നുകൊണ്ടിരുന്നു. ആദ്യം ഒരു കൊമ്പുകണ്ടു. പിന്നെ രണ്ട് ചിറകുകള്‍,കണ്ണുകള്‍. അത് ഒരു നിശാശലഭമായിരുന്നു. ഏട്ടന്‍
Image
അത്തം പത്തിന് തിരുവോണം. 21 സ്ക്കൂള്‍ പൂട്ടും. പിന്നെ കളി. പൂക്കളം.
Image
അത്തം കഴിഞ്ഞ് ചിത്തിര എത്തി.... അത്തത്തിന് പൂക്കളം ഇട്ടു തുടങ്ങണം. അത്തത്തില്‍ അടക്കാതിരുന്ന സ്ക്കൂള്‍ അത് തടുത്തുകാണും. എന്നാലും ചിരിക്കുന്ന ചിത്തിരയില്‍ ഞാനുമിട്ടു ഒരു പൂക്കളം. പൂവുമിലയും,പൂത്തുവിരിഞ്ഞ,പൂക്കാലത്തിലെ, പൂമ്പാറ്റയില്‍ കളിയാടിയ നല്ലൊരു  പൂക്കളം.... ചിത്രം- അമ്മ
Image
ഇന്ന് പൊന്നാനിയിലേക്ക് പറന്നു. മൂന്ന് ബസ്സുകള്‍ താണ്ടിയുള്ള പറത്തം. അങ്ങനെ പൊന്നാനി ബസ്സ് സ്റ്റോപ്പെത്തി,മാമനെ വിളിച്ചു. ഞങ്ങളേക്കാള്‍ മുമ്പേ ഷാജി മാമന്‍ അവിടെയുണ്ടായിരുന്നു. പക്ഷെ ചെറുതായൊന്ന് ഇടം മാറി. അത്രമാത്രം... അപ്പോഴാണ് വെള്ളമുണ്ടും,നീല ഷര്‍ട്ടും,കണ്ണാടയുമുള്ളയാള്‍ കുടുകുടാ വണ്ടിയില്‍ വരുന്നത് കണ്ടത്. അച്ഛന് അത് ഷാജി മാമനാണെന്ന് മനസ്സിലായി. അതോടെ എനിക്കും. മാമനോടൊപ്പം ബാജു ഏട്ടനുമുണ്ടേ... അങ്ങനെ വീടെത്തി. അവിടേയും ഒരു പൂക്കളം വിരിഞ്ഞു നില്‍പ്പുണ്ടായിരുന്നു. ഉള്ളില്‍ കയറി,അച്ഛാച്ചനേയും,അച്ഛമ്മയേയും,ഉണ്ണികളേയും,അമ്മായിയേയുമൊക്കെ കണ്ടു. എല്ലാവര്‍ക്കും സന്തോഷമായി,എനിക്കും. ഉച്ചഭക്ഷണത്തിനുമുമ്പ് പൊന്നാനി കടവൊക്കെ ഒന്ന് ചുറ്റികണ്ടു. അഴിമുഖവും,കപ്പലും,മീനും,മീന്‍ വില്‍പ്പനക്കാരും,ഉപഭോക്താക്കളും,കാക്കളും,കൊറ്റികളുമൊക്കെ അവിടെ പാറിപ്പറക്കുന്നാണ്ടായിരുന്നു. പിന്നെ തിരിച്ചെത്തുംനേരത്തായിരുന്നു, വൃക്ഷങ്ങളുടെ ഒരുപാട് സ്വപ്നങ്ങളെ തുന്നിചേര്‍ത്തതുപോലെ വളഞ്ഞും,പുളഞ്ഞു,ഇറുകിയും,മുറുകിയും ഇഴയുന്ന വേരുകള്‍ പഴയൊരു കെട്ടിടത്തിനെ കൂട്ടിപിടിച്ചതുകണ്ടത്.കാലത്തിന്റെ ശൃംഖലകള്‍ കൈകോര്‍ത്തു നില്‍ക്കു
Image
സംവരണം ചെയ്ത സീറ്റുകള്‍ നിറ‍ഞ്ഞു നിന്ന ബസ്സുകളിലായിരുന്നു ഞങ്ങള്‍ പൊന്നാനിയിലെത്തിയത്. എല്ലാവരും അവരവരുടേതായ സീറ്റുകളില്‍ കേറിയിരുന്നു. പക്ഷെ,വിദ്യാര്‍ത്ഥികള്‍ക്കായുള്ള സംവരണ സീറ്റിനായി പരതിയപ്പോള്‍ അവിടേയെങ്ങും കണ്ടതേയില്ല. എന്നാല്‍ ശൂന്യമായി കിടക്കുന്നവ ശൂന്യമായി തന്നെ കിടപ്പുമുണ്ട്. അതിനിടയ്ക്കാണ് ഒരു കാര്യം പ്രധാനപ്പെട്ടതായി തോന്നിയത്. അതും ഒരു സംവരണം ചെയ്ത ഒന്നുതന്നെ. അമ്മക്കും കുഞ്ഞിനുമായുള്ള ഒരു ഇടമായിരുന്നു അത്.‍ ഇതുവരെയായി ഞാനങ്ങനെയൊന്ന കണ്ടിട്ടേയില്ല. സമൂഹം സംരക്ഷിക്കേണ്ട അമ്മക്കും,കുഞ്ഞിനുമായി സംവരണം ചെയ്ത ഇടംപോലെ മറ്റെല്ലാ ഇടങ്ങളിലും,അവര്‍ക്ക് പ്രാതിനിധ്യം ലഭിച്ചെങ്കില്‍ ആ സമൂഹം കുറച്ചെങ്കിലും വികസിക്കില്ലേ... വികസനത്തെ, മരംമുറിക്കാനും,വീടുകളൊഴിപ്പിക്കാനും മാത്രമുള്ള അസംസ്കൃത വസ്തുവായി കാണുന്ന ഇന്നിനെ മാറ്റിമറിക്കുന്നത് ഇതൊക്കെയല്ലേ... പക്ഷെ സ്ക്കൂള്‍ പാഠങ്ങള്‍ ഞങ്ങളെ പഠിപ്പിക്കുന്നത്, കൂര്‍പ്പിച്ച നഖം വിടര്‍ത്തി,ചുവന്ന കണ്ണുകള്‍ ഉരുട്ടി നില്‍ക്കുന്ന ഓരു ലോകത്തേയാണ്. ഇങ്ങനേയുള്ള പദ്ധതികളും,പാഠ്യങ്ങളും ‍‍ഞങ്ങളിലേക്കെത്താത് എന്തുകൊണ്ടാവാം.. അമ്മയ്ക്കും,കുഞ്ഞിനും വേണ്ടി രണ്ട
Image
ഇന്ന് തിരുവോണം. അത്തം കഴിഞ്ഞ് പത്താമത്തെ ദിവസം. ഈ ഓണത്തിന് വലിയ പൂക്കളമിടണം. അതിന് കുറേ പൂക്കള്‍ വേണം. ഒരുപാട് തേടണം.തിരയണം. ഞാനും ഏട്ടനും,രാവിലെതന്നെ പോയി, പതിവ് സ്ഥലത്തേയൊക്കെ പൂക്കളിറുത്തു. പൂക്കൊട്ടയില്‍ നിറച്ചു. അങ്ങ് ദൂരെ,ദൂരെയുള്ള ജയചന്ദ്രന്‍ മാമന്‍ സിംലയില്‍ നിന്ന് കൊണ്ടുവന്ന മുളകൊണ്ടുള്ള പൂക്കൊട്ടയാണത്. പിന്നെ തിരുവോണത്തിനായി എടുത്ത് വച്ച് പുല്‍മേടുകളിലെ പൂക്കള്‍. ഇനി അങ്ങോട്ടാണ്. അവിടെയാണ് തുമ്പകള്‍ തുമ്പികളോട് കിന്നാരം പറഞ്ഞിരിക്കുക. ഇളംകാറ്റിലാടിയുലയുന്ന തുമ്പയേയും കൊട്ടയിലാക്കി. ആദ്യമായി വിരിഞ്ഞ ചെണ്ടുമല്ലിയെ കീശയിലാക്കി മുറ്റത്തേക്ക് നടന്നു. അമ്മ അടുക്കളില്‍ പണിത്തിരക്കിലാണ്. കൊട്ടയില്‍ തിളങ്ങുന്ന പൂക്കളെന്ന നക്ഷത്രങ്ങളെ, മുറ്റമെന്ന ആകാശത്തിട്ടു. അവിടവിടയായി,അടുത്തടുത്തായി നിറയെ നക്ഷത്രങ്ങള്‍. അതിലേക്ക് നോക്കി ഒന്ന് പുഞ്ചിരിക്കാന്‍ ഓണത്തിന്റെ കണ്ണുകളില്‍ മറ്റൊരു പൂക്കളമായി ഞങ്ങളും.  ‪#‎ തിരുവോണം‬   ‪#‎ Onam‬
അമ്മമ്മ പാടിതന്ന ഓണപ്പാട്ട്. ഉത്രാടം ഉച്ചതിരിഞ്ഞ്, തുരുവോണം പുലര്‍ച്ചെക്കണ്ട്, ചങ്ങലാവടിയുംകുത്തി, പൂക്കളം ചാടിമുങ്ങി, അമ്മണാ പലകയുമിട്ട്, നാക്കെലാമുറിച്ചുവച്ച്, വെള്ളരി ചൊരിഞ്ഞുവച്ച്, നിറപ്പനും,വടിപ്പനും നിറച്ചുവച്ച് പൂവടാ ഇലകളഞ്ഞ് സാമ്പ്രാണി പുകയും കാട്ടി അങ്ങൊരു പൊന്നുരൂപം ഇങ്ങൊരു മണ്ണുരൂപം മാതോരെ എഴുന്നുള്ളിപ്പാന്‍ കൂടേപിറന്ന പൂവേപൊലി പൂവേ പൊലി പൂവേ....
Image
ഒരിക്കല്‍ ആടുകള്‍ പാര്‍ത്തിരുന്ന ഒരു കുഞ്ഞു പുര ഇളക്കിമേയുമ്പോഴായിരുന്നു അന്നെനിക്ക് ഒരു കടലാസ് തുണ്ട് കിട്ടിയത്. ഒരു തരം നീല കടലാസ്. എന്റെ കൈയ്യിന്റത്രേയെ വലുപ്പമുണ്ടാകുകയുള്ളൂ അതിന്. എന്നാലും അതിലെഴുതിയത് 17 വര്‍ഷങ്ങളെ കുറിക്കുന്ന നാല് വരികളും ഒരു ചിത്രവുമാണ്. എന്റെ അച്ഛന്റേയും,അമ്മയു‍ടേയും കല്യാണ പത്രികയായിരുന്നു അത്.. അന്നുതൊട്ടേ ഞാനത് സൂക്ഷിച്ചുവച്ചൂ. ഇന്നാണത് പുറത്തെടുക്കാന്‍ പറ്റിയ ദിവസം. കാരണം എന്റച്ഛനുമമമ്മയും കല്യാണം കഴിച്ചിട്ട് ഇന്നേക്ക് 17 വര്‍ഷമായി. ഇംഗ്ലീഷില്‍ പറഞ്ഞാല്‍ വെഡിംഗ് ഡെ. അന്നൊരിക്കെ ഇതേ നാളില്‍ ഞാന്‍ ഇതിനേക്കാള്‍ ചെറുതായിരിക്കുമ്പം അമ്മയും,അച്ഛനും,ഏട്ടനും,ഞാനും കൂടി ഒരു പോട്ടോയെടുക്കാന്‍ പോയി. എനിക്ക് ആ യാത്രയുടെ ഓര്‍മകളുള്ളത്, ഇടക്ക് കീറിയും,തുന്നിച്ചേര്‍ത്തതുമായായിരുന്നു. എന്റെ കുഞ്ഞു കണ്ണിലൂടെ കണ്ടതിനാലായിരിക്കും ആ കാഴ്ചയും ഓര്‍മ്മയും ചെറുതായിരുന്നത്. ചിലപ്പോള്‍ അതുതന്നെയാവാം ഞാനിപ്പോഴും അതോര്‍ക്കുന്നതിനും കാരണം. ചുങ്കം എന്ന സ്ഥലത്തിന്റെ ഒരു വലിയ വളവിന്റെ ചാരെയായി അച്ഛന്‍ വണ്ടി നിര്‍ത്തി. അമ്മയുടെ ഒക്കത്തിലാണ് ഞാന്‍.ഏട്ടന്‍ അച്ഛന്റെ കൈയ്യിലും. ഞാന്‍ ഏട
വീടിന്റെ ഉത്തരമാണ്  അമ്മ
വീടിന്റെ ഉത്തരമാണ്  അമ്മ
വീടിന്റെ ഉത്തരമാണ്  അമ്മ
Image
ഏട്ടനിലും,എന്നിലും ചിരി വിടരുമ്പോള്‍ അത് പരീക്ഷാക്കാലമായിരിക്കും, ഏട്ടനിലും,എന്നിലും മറ്റൊരു നാള്‍ ചിരി വിടരുമ്പോള്‍ അത് രാത്രിയുടെ ഉറക്കമായിരിക്കും. പിന്നെ, രാത്രിയുടെ മറവില്‍ ഇടയ്ക്കുമാത്രം ഒത്തുചേര്‍ന്നു നടക്കുന്ന, മനുഷ്യ മനസ്സുകള്‍ അലഞ്ഞാടാത്ത വഴിതെരുവുകളിലായിരിക്കും  ഏട്ടനിലും എന്നിലും ചിരി വിടരുക. അതുകൊണ്ടാവാം തെരുവുകള്‍ കിളിര്‍ത്തും, പരീക്ഷാക്കാലവും,ഉറക്കവും വാടികരിഞ്ഞുമിരിക്കുന്നത്.
Image
രാത്രി സന്ധ്യ സമയമടുക്കും നേരം ഞാനുറങ്ങി. മിന്നുന്ന താരങ്ങള്‍ വരിവരയായി നിരന്നപ്പോള്‍ ആ താരങ്ങളിലൊന്നില്‍ കയറി ഞാനും യാത്രയായി. ഒരു സ്വപ്നയാത്ര. ആ നക്ഷത്രം എന്നെ കൊണ്ടെത്തിച്ചത് ഒരു സ്വപ്ന നഗരിയിലും. പക്ഷെ എന്റെ സ്വപ്ന നഗരം പ്രകാശീതമല്ലായിരുന്നു. ഒരു ഇരുണ്ടുരുണ്ട കാട്.ഞാന്‍ അവിടെക്കാണെത്തിയത്. എന്റെ പിന്നില്‍/മുന്നില്‍ രണ്ട് പേരുണ്ട്. അതോ മൂന്നോ? മുഖം അറിയാത്ത അവരോടൊപ്പമായിരുന്നു പിന്നീട് എന്റെ യാത്ര. ചിലപ്പോള്‍ അവരും ഉറക്കത്തിലെ സ്വപ്നസഞ്ചാരികളായിരിക്കാം. ഞാനും അവരും യാത്ര തുടങ്ങി, കാടിന്റെ തുടക്കം ഒരു കുഞ്ഞു കുളമായിരുന്നു,എന്നാല്‍ മുങ്ങാനത്രയൊന്നും വെള്ളമില്ല. സ്വപ്നമാണെങ്കില്‍ അത് ‍ഞങ്ങള്‍ക്ക് ഒരു മെഴുകുതിരി പോലും തന്നില്ല. പക്ഷെ ഞാനറിയാതെ എന്റെ കുഞ്ഞു കരങ്ങളില്‍ നിന്ന് വലിയൊരു പ്രകാശമെത്തി. എന്നാല്‍ അതുകണ്ടാരും അതിശയിച്ചില്ല.എനിക്കുപോലും അതിശയമുണ്ടായില്ല. ആ പ്രകാശം ഞങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന ജലത്തില്‍ തട്ടി പ്രതിഫലിച്ച് ആ കാടിന്റെ തുടക്കത്തില്‍ അതിനെ രണ്ടായി പിരിക്കുന്ന ഒരു പടുകൂറ്റന്‍ മരത്തെകാണിച്ചു. പിന്നെ വെളിച്ചം കുറഞ്ഞ് കുറഞ്ഞ് കാടിന്റെ ഉള്‍ഭാഗവും. രണ്ടുവഴികളും ഞങ്ങളെ മാടി
Image
ഇന്നെലെയായിരുന്നല്ലോ നമ്പൂതിരി അച്ഛാച്ചന് തൊണ്ണൂറ് ആയത്. അപ്പോഴെനിക്ക് പരീക്ഷ തിരക്കുണ്ടായിരുന്നു, അതുകൊണ്ടേ ഇന്നാ അച്ഛാച്ചനെ ഒന്ന് വരക്കാന്‍ കിട്ടിയത്. അച്ഛാച്ചന് ഇനിയും, കാലത്തിന്റെ കപ്പലില്‍ തന്റെ ബ്രഷുമായി യാത്ര ചെയ്യാന്‍ കഴിയട്ടേ എന്നാശംസിക്കുന്നു. സ്നേഹപൂര്‍വ്വം അഭിജിത്ത്.

പരീക്ഷ

Image
പരീക്ഷക്കെപ്പോഴും വിശപ്പായിരിക്കാം, അതിനാവും അവന്‍ ഞങ്ങളെയൊക്കെ വിഴുങ്ങികൊണ്ടിരിക്കുന്നത്. ഒരിക്കല്‍ ഞാന്‍ അതവനോടുതന്നെ ചോദിച്ചു. പരീക്ഷ, ചോദ്യചിഹ്നങ്ങളിട്ട്,നിബന്ധനകള്‍ തന്ന്,ക്രമ നമ്പറിട്ട് ഇങ്ങനെ പറഞ്ഞു. എന്റെ വീട്ടില്‍ മൊത്തം പട്ടിണിയാ.. കഞ്ഞികുടിക്കാന്‍ പോലും വകയില്ല..... എന്റെ കുട്ട്യോളേയും പഠിക്കാന്‍ വിടണ്ടേ... അവരുടേയും വിശപ്പകറ്റണ്ടേ... പരീക്ഷയുടെ സങ്കടം കേട്ടിട്ടാവും പരീക്ഷയില്‍ എനിക്കിപ്പോള്‍ സങ്കടമൊന്നുമില്ലാത്തത്. പക്ഷെ ഇടയ്ക്കൊക്കെ വാടകയ്ക്കെടുത്ത പരീക്ഷയുടെ വീട്ടില്‍ മീശപിരിക്കാനെത്തുന്ന മുതലാളി പരീക്ഷകള്‍ തലപൊക്കാറുണ്ടേ... കണക്കില്‍ അവനായിരിക്കും തലപൊക്കിയിട്ടുണ്ടാകുക.... എന്തായാലും അവനടുത്ത പ്രാവിശ്യോം വരും,,,, മൂര്‍ച്ചകൂട്ടിയ കൊമ്പസ്സും,പെന്‍സിലും,മഷി നിറച്ച പേനയും,തേച്ചുമിനുക്കിയ പൊട്രാക്ടറും,സ്കെയിലുമായി,പിന്നെ റബറുമായി അപ്പോ കാണാം.