# ജീവിതം # വര # യാത്രാപുസ്തകം "ജീവിതവും അങ്ങനെയാ......ഇടക്ക് വീഴും ,അപ്പോഴും ആ ലക്ഷ്യം ഒടികൊണ്ടിരിക്കും." മഴയെകാത്തിരിക്കുമ്പോള്‍ മഴയില്ല.മേഘങ്ങള്‍ കരയുന്നുമില്ല.എന്നാലും താളതെറ്റിച്ച് എന്നത്തേയും പോലെ ഇപ്പോ മഴപെയ്തുകൊണ്ടിരിക്കുന്നു.എന്നാലും മഴ കുറച്ചേ വൈകിയൊള്ളു...... അപ്പോഴാണ് കണ്ടങ്ങളില്‍ വെള്ളം നിറയുക.കന്നുതെളിയും, ചെളിയിലൂടെ ഓടുക.പാലക്കാടിന്റെ തനിമയാര്‍ന്ന ഒന്ന്. അതൊക്കെ പത്രങ്ങളിലൊക്കെ എത്രയോ കണ്ടിരിക്കുന്നു.നേരിട്ട് കാണാന്‍ ഇതുവരെ പറ്റിയിട്ടില്ല. ഒരിക്കല്‍ ഒരു ക്യാമ്പ് കഴിഞ്ഞ് മാഷോടൊപ്പം വീട്ടിക്ക് തിരിക്കുകയായിരുന്നു.ബസ്സ് നിര്‍ത്തി.അവിടം ബസ്സ് സ്റ്റോപ്പായിരന്നു.അടുത്ത് കുറച്ച് ആള്‍കൂട്ടം. മാഷ് പറഞ്ഞു.അവിടെയാണ് കന്ന്തെളി മത്സരം നടക്കാറ്. ഞാനൊന്ന് മൂളി.അങ്ങോട്ട്തന്നെ നോക്കിനിന്നു... പെട്ടെന്നാണ് ആ കാഴ്ചകണ്ട്ത്.അത് പരിശീലനമായിരുന്നു.കാളകള്‍ പിന്നിലെ ആ കര്‍ഷകനെ പിന്നിലാക്കി ഓടി.എന്തൊരു വേഗത.രണ്ട് കാളകളും ഒരുമിച്ച്.വെള്ളത്തില്‍ പൊന്തികിടക്കുന്നതുപോലെ പിന്നിലുള്ള കര്‍ഷകനെ തോന്നി.എന്നാലോ പകുതി വച്ച് അയാള്‍ ചളിയിലേക്ക് പതിച്ചു. കാളകള്‍ ഓടികൊണ്ടിരുന്നു. വീണ...
Posts
Showing posts from September 16, 2014
- Get link
- X
- Other Apps
# യുറീക്ക ''ഒഴുകുന്നതും വറ്റുന്നതുമായ ലോകത്ത് മാറി ചിന്തിക്കുന്നവരാണ് ആ ലോകത്തെ മാറ്റിമറിക്കുന്നത്'' എന്റെ ക്ലാസ്സില്‍ എല്ലാവരും എന്റെ കൂട്ടുകാരാണ്.അതില്‍ പലതതരത്തിലുള്ളവരുണ്ട്.പഠിക്കുന്നവരും പഠിക്കാത്തവരും, പിന്‍ബെഞ്ച്കാരും, മുമ്പെഞ്ചുകാരും,ഒക്കെ.എന്നാല്‍ എല്ലാവരും സ്വപ്നങ്ങള്‍ കാണും.നിറ സ്വപ്നങ്ങള്‍.അതാണ് കുട്ടിയെകുട്ടിയാക്കുന്നത്.മാമ്പഴം കണ്ടാല്‍ മാമ്പഴം കല്ലെറിഞ്ഞ് വീഴ്ത്തുന്നത്.എന്നാല്‍ അതൊക്കെ മോശംകുട്ടിയുടെ ലക്ഷണങ്ങളാണെന്ന് മുതിര്‍ന്നവര്‍ പറയും.എന്നാല്‍ വീണ്ടും അതുതന്നെ തുടരും. യുറീക്ക കൈയ്യിലെത്തുമ്പോള്‍ ആരായാലും കുട്ടിയാകും.ഈ ലക്കം യുറീക്ക കിട്ടി.അതില്‍ വളരെ പ്രധാനപ്പെട്ടതും,വെത്യസ്ഥവുമായ ഒന്ന് സ്വപ്നം കണ്ട് കിടപ്പുണ്ടായിരുന്നു.ശ്രീഹരി ആര്‍ മേനോന്റെ ''ഒരു നൈനിറ്റാള്‍ യാത്ര.''ശ്രീഹരി ''ഓട്ടിസം'' ബാധിച്ച കുട്ടിയാണ്.ഒട്ടിസമെന്നാല്‍ ആയിരത്തില്‍ ഒരാള്‍ക്ക് വരുന്ന ബുദ്ധി വൈകല്യം.ആണ്‍കുട്ടികളിലാണ് ഇത് കൂടുതലും വരുക.ഇവര്‍ക്ക് ഭാഷ കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടാണ്. എന്നാലും പലതരത്തിലുള്ള ബുദ്ധിവൈഭവങ്ങള്‍ ഇവരില്‍ ഉണ്ടാകും.ചില്ര്‍ക...
- Get link
- X
- Other Apps
# വരി # വര ചിത്രജീവിതം മനസ്സില്‍ ഉരുവിട്ടൊരു ചിത്രം പുറത്ത് വന്നു, അതാദ്യം കണ്ണിലൊളിച്ചു, പിന്നെ പെന്സിലിന്റെ കറുത്ത മുനകൊമ്പില്‍ ഊഞ്ഞാലാടി, അതുകഴിഞ്ഞ് ചുമരിന്റെ കുണ്ടിലും കുഴിയിലും മഴയായിപെയ്തു, ശേഷം മനസ്സിലുരുണ്ടവന്‍ കയ്യലിറങ്ങി, കാറ്റിലാടി, ചാഞ്ചാടി..... മരിക്കാതെയിപ്പഴും,മങ്ങാതെയിപ്പഴും തിളങ്ങി,വിളങ്ങി,ആകാശത്ത്.....
- Get link
- X
- Other Apps
# വരി # വര മരം ഒരിടത്ത് ഒരു കൊലയാളിയുണ്ടായിരുന്നു, മറ്റൊരിടത്ത് ഒരു എഴുത്താളിയും. കൊലയാളി പലരേയും തന്റെ കത്തിയുടെ മൂര്‍ച്ചക്ക് തേപ്പാക്കി.എഴുത്താളിയും അങ്ങനെതന്നെ. കത്തി തേഞ്ഞ് തേഞ്ഞ് നല്ല മൂര്‍ച്ചയായി.മുനകൊമ്പില്‍ ഒരു കടല്‍ തളംകെട്ടിനില്‍പ്പുണ്ടായിരുന്നു അങ്ങനെയൊരിക്കല്‍ രണ്ടുപേരും ഉറ്റ ചങ്ങാതിയായി.രണ്ട് മൂര്‍ച്ചയുള്ള കത്തിയുള്ളവര്‍. പുല്ലിനെ കാര്‍ന്നുതിന്നുന്ന പശുവിനെ കെട്ടിയിട്ട പാത വക്കിലൂടെ അവര്‍ നടന്നു. നടന്നുനടന്നവര്‍ അവസാനമെത്തി. അവിടെ വലിയൊരു മരം നില്‍പ്പുണ്ടായിരുന്നു. കൊലയാളി തന്റെ കത്തിയെടുത്ത്,ഒന്ന് ആഞ്ഞ് കുടഞ്ഞു. രാത്രിപോലും ഒന്ന് വിറങ്ങലിച്ചുപോയി.എന്നാലും മരമവിടെ മാമ്പഴം ചുമന്നു നിന്നു. അടുത്ത ഊഴം എഴുത്താളിയുടേതായിരുന്നു. എഴുത്താളി തന്റെ കത്തിയെടുത്ത്,ഒന്ന് ആഞ്ഞുകുടഞ്ഞു, നക്ഷത്രങ്ങള്‍ അന്ന് കൂടുതല്‍ തിളങ്ങി. എന്നാലും മരമവിടെ മാമ്പഴം ചുമന്നു നിന്നു, അതിലെ ഒരു മാമ്പഴം താഴേക്ക് വീണു. എഴുത്താളിയുടെ ''പേന''യെന്ന ആ കത്തി ''കടലാസ്സ്'' എന്ന മരത്തില്‍ ഒരക്ഷരമെഴുതിഎന്നുമാത്രം....
- Get link
- X
- Other Apps
# എന്റെസ്ക്കൂള് # വര രാവിലെയാകുമ്പം മണ്ണ് മഴക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു.രണ്ടുദിവസമായില്ലേ മഴ പെയ്തിട്ട്,അതുകൊണ്ട് തന്നെ സ്ക്കൂളിലേക്കുള്ള പോക്ക് നനയാതെയായിരിക്കുമെന്ന് വിചാരിച്ചു.കാട്ടുതീ പടരണപോലെ വെയില് ആഞ്ഞടിച്ചു.എന്നാലും എപ്പഴാ ആകാശത്തിന്റെ മുഖം മാറാ എന്നറിയില്ലല്ലോ....ഒരു മുന്‍കരുതലും കൈയ്യിലുണ്ടായിരുന്നു.അച്ഛനാണ് സ്ക്കൂളില്‍ വണ്ടിയില്‍കേറ്റികൊണ്ടാക്കിയത്. വിചാരിച്ചപോലെ മഴ വന്നു.ഇന്ന് അതില്‍ നിന്ന് രക്ഷിച്ചത് കാലനായിരുന്നു. കാലന്‍ കൊട......കുത്തിപിടിച്ച് നടക് കാനും അത് ഉപകരിക്കും..അങ്ങനെ സ്ക്കൂളെത്തി.ചിലരൊക്കെ എന്നെമാത്രം നോക്കിനിന്നു.അവരുടെയൊക്കെ ചെറിയ കൊടയല്ലേ....വെത്യസ്ഥനായാല്‍ ഇങ്ങനെയാ.....ചിലര്‍ കുശുമ്പിന്റെ ഊഞ്ഞലില്‍ ആടിയാടി കളിയാക്കുകയായിരിക്കും. ഞാനതുഒന്നും ശ്രദ്ധിച്ചില്ല. ക്ലാസ്സെത്തി.എല്ലാവരേയും പോലെ അവര്‍ കളിയാക്കിയില്ല.അത്ഭുതത്തോടെ നോക്കി.ചിലര്‍ അത് വെച്ച് കളിച്ചു.അപ്പോഴും ഞാന്‍ സന്തോഷവാനായിരുന്നു.സിനിമയിലെ വില്ലന്‍ ഇത് വച്ച് നടക്കുന്നതുപോലെയൊക്കെ എന്റെ കൂട്ടുകാര്‍ അഭിനയിച്ച് കാണിച്ചുതന്നു.എല്ലാവരും ഒന്ന് ആര്‍ത്ത്ചിരിച്ചു. വൈകാതെയാണ് വൈകുന്നേരമെത്ത...
- Get link
- X
- Other Apps
# ഇന്ന്വായിച്ചത് # വര ദാഹമകറ്റാന്‍ പുഴകളുണ്ട്.എന്നാല്‍ ഇന്ന് പുഴകളും ദാഹിക്കുകയാണ്.നാം ഊറ്റികൊണ്ടുപോകുന്ന മണലിനുവേണ്ടിയാണാ ദാഹം.പുഴ എല്ലിച്ചിരിക്കു യാണ്.വിശപ്പുമുണ്ട്. എന്നാലും ദാഹമകറ്റാന്‍ പോലും നമുക്ക് കഴിയുന്നില്ലല്ലോ..... പാഠാലയങ്ങളിലെ പാഠപുസ്തകങ്ങളില്‍ മണല്‍ വാരല്‍ ദോഷമെന്ന് പഠിച്ചിട്ടുണ്ട്.ആ കാലാവതി കഴിയുമ്പോഴേക്കും അത് മറന്നിരിക്കും. ഇപ്പോ കുറച്ച് കൂട്ടിചേര്‍ത്ത് ഒന്ന് ഓര്‍മിപ്പിക്കുന്നു. മണല്‍ സാധാരണക്കാരനല്ല.അവന്റെ അഭാവം വിടവുതന്നെയാണ്.ചില മീനുകള്‍ മുട്ടയിടുന്നത് മണലിന്റെ ഇടയിലാണ്.മണല്‍, നിര്‍മാണ വ്യവസായ ത്തിനാണ് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത്.അതേ രീതിയില്‍ മണല്‍ ഏറ്റവും കൂടുതല്‍ നഷ്ടമാകുന്നത് പുഴകളിലാണ്. വീണ്ടും മീനിലേക്ക് തന്നെ വരാം.ചിലമീനുകള്‍ മണലിലാണ് മുട്ടയിടുന്നത് എന്നത് ഞാന്‍ പറഞ്ഞു.അതുകൊണ്ട്തന്നെ മണല്‍ വാരല്‍ ആ മീനുകളുടെ തലമുറകളെ തന്നെ വാരലെന്ന് പറയാം.ഇങ്ങനെ ആ മീനുകളൊക്കെ നശിച്ചാല്‍ മുക്കുവരെന്തുചെയ്യും.അവര്‍ പണ്ടത്തെപോലെ തന്നെ അല്ലെങ്കില്‍ ഇന്നത്തെ പോലെ തന്നെ പട്ടിണിയാവും. മറ്റൊന്ന് പുഴകളിലെ മണല്‍ വാരല്‍ വെള്ളപൊക്കത്തിനും കാരണമാവും.എങ്ങനെയ...
- Get link
- X
- Other Apps
# ജീവിതം # വര ''വൈകല്ലയങ്ങള്‍ നിറഞ്ഞ ലോകം.എന്നാല്‍ വൈവിധ്യങ്ങള്‍ നിറഞ്ഞതും'' അന്നച്ഛന് നൈറ്റ് ഡ്യൂട്ടിയുണ്ടായിരുന്നു.ഞാനും അമ്മയും മാത്രം.കൂട്ടിന് വയറ് വീര്‍ത്ത ഉമ്മുകൊലുസു എന്ന പട്ടി.അവള്‍ ഡാഷ് വര്‍ഗ്ഗമാണ്.മറ്റൊന്ന് അവള്‍ രണ്ടാമത് പെറാന്‍ പോകുകയാ.അതാ വയറുവീര്‍ത്തിരിക്കുന്നേ....തടിയുള്ളപ്പോഴാ ഉമ്മുവിന് ഭംഗി.പിന്നെ, അവള്‍ നമ്മളോട് സംസാരിക്കും വികാരങ്ങളൊക്കെയുണ്ട്.രാത്രിയായി ഉമ്മുവും കിടക്കാനുണ്ടായിരുന്നു.വഴിയറിയാതെ ഉറക്കത്തിന്റെ വാതില്‍ തുറന്നു. താക്കോല്‍ ഞാന്‍ തന്നെയായിരുന്നു. അങ്ങനെ രാത്രിക്ക് ശേഷം രാവിലെയായി.അപ്പോഴാണ് ദൂരേന്ന് കോഴികൂവിയത്,ചാത്തനായിരുന്നു.പെട്ടെന്ന് മറ്റൊരു ശബ്ദം,അത് ആടുകളുമായിരുന്നു. പിന്നെ ഒരു ഛെത്തം(ശബ്ദം) അടുത്തുനിന്നായിരുന്നു.കട്ടിലിന്റെ അടിയില്‍ നിന്ന്.ഉമ്മു പെറ്റു.മൂന്നെണ്ണമുണ്ട്.അമ്മ പറഞ്ഞപോലെതന്നെ..... ഉമ്മു,കുട്ടികളെ നക്കിതുടുക്കുന്നു.പിന്നെതൊട്ട് വൈകുന്നേരങ്ങളില്‍ തവളകരച്ചില്‍ നഷ്ടമായപോലെ ഉമ്മു കരയാതെയായി.അല്ലെങ്കില്‍ കരഞ്ഞാലാ ദേഷ്യം,ഇപ്പോ കരയാത്തതിന്.അന്ന് കണ്ടത് തന്നെയാ കുട്ടികളുടെ മുഖം ഓര്‍മയില്ല ,ഒന്ന് മുഖം ക...
- Get link
- X
- Other Apps
# വീട്ടുവേശേഷം # വര ഞങ്ങളുടേത് ആടുജീവിതമാണ്. ജിജ്ജുവും,ജീജുവും,പാണ്ടിയും,ആയിഷയും,തുമ്പിയും,ലക്കിയും,സുന്തരിയും ചേര്‍ന്ന ആടുജീവിതം. ഇതിലെ ജിജ്ജുവും,തുമ്പിയും,വെളുത്ത നീണ്ട മുടിയുള്ളവരാണ്.ജീജുവും,ലക്കിയും,രണ്ട്കൊറ്റന്മാര്‍..പാണ്ടി തള്ളആടും,ആയിഷു മുത്തശ്ശി ആടുമാണ്. സുന്തരിയാണെങ്കില്‍ ഇതിലേതിലും പെടാത്തവള്‍. അങ്ങനെ കുത്തുകൂടിയും,പിണങ്ങിയുംആണ് അവരുടെ ജീവിതം. കാലം പലതിനേയും തന്റെ ഇരുളറയില്‍ മറച്ചിരുന്നു. ,ഇന്നലെ അറിയാതെ മേഘങ്ങള്‍ ഇരുണ്ടുപോയി,കാറ്റിളകിപ്പോയി. ജിജ്ജുമരിച്ചു. മതങ്ങളില്ലാത്ത കുഴിച്ചിടല്‍,മരങ്ങള്‍ ഇലകളെ പൂവായികൊഴിച്ചു.കരയുവാന്‍ നാദസ്വരം നൃത്തി കിളികള്‍ മരണസ്വരം പാടി. അതിനും ഒരീണമുണ്ടായിരുന്നു. ജിജ്ജുവും, ജീജുവും തമ്മിലുള്ള ബന്ധം ഒരിക്കലും പിരിയാത്തതായിരുന്നു.ഒരാളെ കണ്ടില്ലെങ്കില്‍ മറ്റേയാള്‍ നിലവിളിയോട് നിളവിളിയായിരിക്കം. കാത്തിരിപ്പിന്റെ നിലവിളി..ആ നിലവിളികളിലെല്ലാം ദുഖത്തിന്റേയും ഉമിനീരുകാണാമായിരുന്നു. ജിജ്ജുവും,ജീജുവും ഇവിടേക്ക് ഇവിടങ്ങളിലേക്കിറങ്ങിയത് ഒരേ ഒട്ടോയില്‍ ഒരേ സമയത്തായിരുന്നു. ജിജ്ജു മരിച്ചത് ഇവിടെ പല ആടുകളെ കൊന്ന അതേ പട്ടികള്‍ തന്നേയായിരുന്നു.ഈ മണ്ണിന...
- Get link
- X
- Other Apps
# യാത്രാപുസ്തകം # വര ഇന്ന് യാത്രാപുസ്തകത്തില്‍ തുന്നിചേര്‍ക്കുന്നത് വെത്യസ്ഥമായ ഒരു മരത്തിന്റെ കഥയാണ്.മരങ്ങളുടേയും.ആ കഥ മറ്റിടങ്ങളിലേക്കും വഴിമാറി പോകുന്നുണ്ട്.ഇടവഴികളില്‍ ആദ്യം കണ്ടത് നിറഞ്ഞൊഴുകുന്ന പുഴയായിരുന്നു. അപ്പുറത്ത് വേവുന്ന ചെങ്കല്ലിനൊപ്പം കുറേ മനുഷ്യരുള്ള ചെങ്കല്‍ചൂളയായിരുന്നു. പാത മുന്നോട്ട് മുന്നോട്ട്,പോകുന്തോറും ഒരോരോ കാഴ്ചകള്‍ മിന്നിമാറി തെളിഞ്ഞുകൊണ്ടിരുന്നു. ''ആര്‍ക്കും വേണ്ടാതെകിടക്കുന്നപൊന്തകള്‍ക്കരികെ ആര്‍ക്കും വേണ്ടാതെ കിടക്കുന്ന അത്യാവശ്യമായ മറ്റൊന്ന്''. കുറേ വളവുതിരിഞ്ഞു, കേറ്റങ്ങളും കേറിയിറങ്ങി. ഇറക്കങ്ങളും ഇറങ്ങിക്കേറി. ആശ്ച്വര്യമെന്ന കാഴ്ചയെ മാക്കുന്ന കാഴ്ചയില്ലാത്ത മനുഷ്യരും തെരുവുവീതിയില്‍ ഉണ്ടായിരുന്നു. അങ്ങനെ കഥവിടരാന്‍,ആ മരമെത്തി.''നാല്‍പ്പാമരമെന്ന മരം.'' അടിയില്‍ നിന്ന് പന്തലിച്ച് പോരുന്ന ''പെരുക്''ആ കുടുമ്പത്തിലെ ഒരംഗംതന്നേയാണ്.അച്ഛന്റെ കൂട്ടുകാരനായ ഗോപി വലിയച്ചന്‍ ഇതിനെ കുറിച്ച് തന്റെ കഥ പറഞ്ഞുതന്നു. ആടുമേക്കാന്‍ പോയിരുന്ന കാലം,ആ ദിവസങ്ങളിലൊക്കെ പെരുകിന്റെ ഇലയിലെ പാല് അട്ടിന്‍ പാലില്‍ ഒറ്റിക്കും, ...
- Get link
- X
- Other Apps
# യാത്രാപുസ്തകം # വര നാളെ സ്ക്കൂള്‍ അവധിയാണ്. നാളെയല്ലേ,സ്നേഹത്തിന്റേയും ത്യാഗത്തിന്റേയും ചെറിയ പെരുന്നാള്‍.ചെറുതാണെങ്കിലും എനിക്ക് വലിയ പുസ്തകത്തിന്റെ കഥ പറയാനുണ്ട.എല്ലാം കൊണ്ടും വലിയത്. കഥതുടങ്ങുന്നത് എപ്പഴോ ഓടാന്‍ തുടങ്ങിയ ട്രെയിനില്‍ വെച്ചാണ്. രാത്രിയാണ്.അവിടെയവിടെയായി കുഞ്ഞുവീടുകളുടെ വെളിച്ചം മാത്രം കാണാം.നിശബ്ദമായ ഇടം.എന്നാല്‍ മനസ്സ് കൊണ്ട് ബഹളമയം.ഞങ്ങളുടെ മുമ്പറത്തിരിക്കുന്നത് രണ്ട് തലപ്പാവിട്ട,നീണ്ട താടിയുള്ള വെളുത്ത വസ്ത്രമണിഞ്ഞ മനുഷ്യരായിരുന്നു. അങ്ങോട്ടൊന്നും മ ിണ്ടിയില്ല,എല്ലാം ഇങ്ങോട്ടായിരുന്നു.അല്ലാഹുവിന്റെ ജനനമരണ കാര്യങ്ങള്‍ പറഞ്ഞുതന്നു,ആ വലിയ പുസ്തകമായ ഖുറ് ആന്‍ എടുത്ത് അതില്‍ നിന്നും പലതും പറഞ്ഞുകൊണ്ടേയിരുന്നു.അവസാനം ലോകം അവസാനിക്കുമ്പോള്‍ അല്ലാഹു തന്നെ വിശ്വസിക്കുന്നവരെ തന്നിലേക്ക് വിളിക്കുമെന്നാണ്,ആ രണ്ടുമനുഷ്യരിലെ ഒരുവര്‍ പറഞ്ഞത്.എല്ലാവരെപോലെ തന്റെ ദൈവങ്ങളെ വിശ്വസിക്കുന്നതുപോലെ ആ മനുഷ്യ നും തന്റെ ദൈവത്തില്‍ വിശ്വസിക്കുന്നു,എന്നുമാത്രം. അപ്പോഴാണ് ഒരു കടലവിക്കുന്നമാമന്‍ വന്നത്.വില്‍പ്പനക്കൊപ്പം പ്രസംഗവും നടത്തുന്നുണ്ട്.വേറിട്ട മറ്റൊരു മനുഷ്യന്‍,സാധാരണക്കാ...
- Get link
- X
- Other Apps
അന്നാമാഷ് എന്നോട് കോഴിയുണ്ടോന്ന് ചോദിച്ചു. ഞാന്‍ ഓ....... എന്നാ എനിക്കൊന്ന് വേണം. നാടന്‍ കോഴിയല്ലേ? അല്ലല്ലോ.......എറച്ചികോഴുിയാ അയ്യേ എന്നാ എനിക്ക് വേണ്ടാ; മാഷ് മുഖം ചുളുക്കി,നെറ്റിവരകള്‍ താഴ്ത്തി. നടന്നു. പിന്നൊരിക്കല്‍ മഴതോര്‍ന്ന സമയം ഒരു എറച്ചിക്കോഴി കടയില്‍ മാഷ് കോഴി വേടിക്കാന്‍ വന്നു. ''ഒന്നും മറന്നിട്ടില്ല'' മാഷ് എന്നേ കണ്ടതും അന്നത്തെപോലെ തന്നെ മുഖം ചുളുക്കി,നെറ്റിവരകള്‍ താഴ്ത്തി.