Posts

Showing posts from October 21, 2015
Image
സ്വന്തം ദുഃഖത്തിന്മേല്‍ ഇങ്ങനെ അടയിരിക്കാതെ ഈ ലോകത്തോട് എല്ലാ തുറന്നു പറഞ്ഞിരുന്നെങ്കില്‍. നക്ഷത്രങ്ങള്‍ അവയുടെ കണ്ണുകള്‍ ചിമ്മി, ചിമ്മി നിര്‍മ്മിച്ച വെളിച്ചത്തില്‍ താരാട്ടുപാടിയ രാത്രിയോട് ഡാവിഞ്ചി പറഞ്ഞു. അയാളുടെ ബ്രഷുകള്‍ തീര്‍ത്ത കടലാസ്സിന്റെ പുത്തനുടുപ്പെന്ന ചിത്രങ്ങള്‍ വിള്ളലുകള്‍ വീണ മുറിയുടെ ഇരുണ്ട മൂലക്ക് കിടപ്പുണ്ട്. ആ ചിത്രങ്ങളെന്നും ഡാവിഞ്ചിയോട് സംസാരിക്കും. അത് അയാളുടെ ലോകത്തെക്കുറിച്ചാണ്, അയാള്‍ നിലനില്‍ക്കുന്ന ലോകത്തെക്കുറിച്ചും. ഡാവിഞ്ചിക്ക് ദുഃഖത്തിന്റെ നിറമണിഞ്ഞ ചിത്രങ്ങളെ വരക്കാന്‍ യുദ്ധക്കളത്തിലേക്കോ, പട്ടിണിയിലേക്കോ, ദാരിദ്രത്തിലേക്കോ തന്റെ വിളര്‍ത്ത ചിറകുകള്‍വച്ച് പറക്കേണ്ടതില്ല. കാരണം ആധൂനികലോകവുമായി ‍ഡാവിഞ്ചിയെന്നും യുദ്ധം ചെയ്തുകൊണ്ടിരിക്കുകയാണ്. ആയാളെന്നും പട്ടിണിയുടെ വഴി വക്കില്‍ വലിച്ചെറിഞ്ഞ റൊട്ടി തിന്നും, ദാരിദ്ര്യത്തിന്റെ , കീറിപറിഞ്ഞ കീശയുമായി ലോകത്താല്‍ തിന്നപ്പെട്ടും ജീവിക്കാതെ ജീവിക്കുകയാണ്. പിടിച്ചുപറിച്ചോ, ഭിക്ഷയെടുത്തോ ഡാവിഞ്ചി എങ്ങനെയെങ്കിലും താന്‍ വരക്കാനിരുന്ന ചിത്രങ്ങള്‍ക്കായുള്ള നിറചായക്കൂട്ടുകള്‍ കണ്ടെത്തും .അതുതന്നെയാണയാളുടെ ലോകം. ആ ലോകത്താ...
അമ്മ എനിക്ക് കൂരിരുട്ടില്‍ വെളിച്ചം പകരുന്ന മെഴുകുതിരി നാളംപോലെ സ്നേഹം തൂവുന്ന മുഷിഞ്ഞ ഉടുപ്പിട്ട അമ്പിളിമാമനെപ്പോലെ നീലാകാശത്തിലെ കറുത്ത മേഘങ്ങള്‍ മെല്ലെ മെല്ലെ നീങ്ങുന്ന എന്റേട്ടനെപ്പോലെ, രാവേറിവൈകിവരുന്ന അച്ഛനേപ്പോലെ വിശന്നുകരയുന്ന അനിയത്തിയെപ്പോലെ അമ്മ. എന്നില്‍ ഞാന്‍ നിന്നെ കാണുന്നു. നിന്നില്‍ ഞാന്‍ എന്നെ കാണുന്നു.
അങ്ങനെ ഇന്ന് കോഴിക്കോട്എത്തി. ഇതാണ് ഞാനും ഏട്ടനമായി ഒറ്റയ്ക്കു വരുന്ന ആദ്യത്തെ യാത്ര. അതുകൊണ്ടുതന്നെ വഴിയിലുടനീളവും ഞാന്‍ ഉപേക്ഷിച്ചത് സംശയങ്ങളായിരുന്നു. എന്നാല്‍ കെ.എസ.ആര്‍.ടി.സി ബസ്സ്സ്റ്റാന്റ് എത്തി,അപ്പോഴൊന്നു തിരിഞ്ഞുനോക്കിയപ്പോള്‍ ആ ചോദ്യങ്ങളൊക്കെ ഉത്തരങ്ങളെന്ന വന്‍ മരങ്ങളായി മാറിയിരിക്കുന്നു. അടുത്തതായി ചന്നം പിന്നം മഴയെന്നപോലെ റോഡിലൂടെ പെയ്തുകൊണ്ടിരിക്കുന്ന വാഹനങ്ങളേയും മുറിച്ചുകടക്കണം. അപ്പുറം കടന്നത് ചായകുടിക്കാനാണ്. അപ്പോഴാണ് പിന്നില്‍ നിന്നൊരു മുത്തശ്ശി പറഞ്ഞത്. വണ്ടികള്‍ പോയിവരുന്നതനായി കാത്തിരുന്നാല്‍ അപ്പുറം കടക്കല്‍ നടക്കില്ലെന്ന്. അവരെയൊന്നും നമ്മളെ ശ്രദ്ധിക്കില്ല. അതുകൊണ്ടുതന്നെ അവരുടെ ശ്രദ്ധയിലേക്ക് കൈനീട്ടി എല്ലാവരുമായി അപ്പുറമെത്തി. ഓട്ടോയില്‍ക്കേറി. യുറീ ആപ്പീസ് ചാലപ്പുറം എന്നു പറഞ്ഞപ്പോള്‍ ഓട്ടോ വല്ല്യേച്ചന് മനസ്സിലായില്ല. ചാലപ്പുറം വരെ കൊണ്ടുപോയി. ഇതാണെന്ന് ചാലപ്പുറം എന്നു പറഞ്ഞു. പിന്നെ യുറീക്കാ ആപ്പീസിലേക്കുള്ള വഴി മുരളി മാമന്‍, മാമന്റെ നാവുകൊണ്ട് ഞങ്ങള്‍ക്ക് നിര്‍മ്മിച്ചുതന്നു. അങ്ങനെ ആപ്പസിലെത്തി. ആദ്യം തന്നെ മുരളി മാമനോയാണ്കണ്ടത്. പിന്നെ മുകളിലേക്ക് കയറിയ...
യുറീക്കാ ക്യാമ്പിന്റെ രണ്ടാം ദിവസം നേരത്തേ തന്നെ എണീച്ചു. അന്നാണ് പ്രഭാതത്തില്‍ കുളിച്ചുണര്‍ന്ന കണ്ണുതിരിമികൊണ്ടിരിക്കുന്ന കോഴിക്കോടിനെ കണ്ടത്.അങ്ങുമിങ്ങുമായി സംഗീതങ്ങള്‍ ഉണര്‍ന്നുകൊണ്ടിരുന്നു. വീടുകളിലേക്ക് ഉറങ്ങാന്‍ പോയ കൂട്ടുകാര്‍ വന്നാലേ ഇനി വീണ്ടും പരിപാടി തുടങ്ങു. ഇന്നലെ വിക്കിപീഡിയയില്‍ തിരുത്താന്‍ കഴിയാത്ത വിടവ് അതിനിടയ്ക്ക് തീര്‍ത്തു. മെല്ലെ മെല്ലെ ഓരോരുത്തരായി വന്നുതുടങ്ങി. അങ്ങനെ എല്ലാവരും എത്തുമ്പോഴേക്കും അതാ പകലായിരുന്നു കണ്ണുതിരുമ്മി വന്നത്. വീണ്ടും പരിപാടി തുടങ്ങി. ഇന്നലെ പൂര്‍ത്തിയാക്കാനിരുന്ന തിരുത്തലുകള്‍ വീണ്ടും പൂര്‍ത്തീകരിക്കാന്‍ തുടങ്ങി. ഇന്ന് ഉച്ചയ്ക്കുള്ളില്‍ തന്നെ എല്ലാം പൂര്‍ത്തിയാക്കണം. അങ്ങനെ വീണ്ടുമിന്ന് ഞങ്ങളുടെ കൈയ്യില്‍ ഒരു കത്രിക കിട്ടി. വാക്കുകള്‍ കൂടിച്ചേര്‍ന്ന വസ്ത്രങ്ങളെ കീറി മുറിക്കാന്‍. പക്ഷെ അവര്‍ക്കൊന്നും വേദനിക്കാത്ത തരത്തില്‍ ചിലതൊക്കെ മുറിക്കേണ്ടിവന്നു. ഇടയ്ക്ക് ഓരോ നിലവിളിയും കേട്ടു. അങ്ങനെ സമയം നിലവിളിച്ചുകൊണ്ടിരിക്കുന്ന വാക്കുകളേയും തലോടി ഉച്ചിയിലെത്തി, ഉച്ചയെ വിളിച്ചുണര്‍ത്തി. അത് മടക്കയാത്രക്കായുള്ള സൈറനായിരുന്നു. വീണ്ടും ആദ്യത്തെപ്പോലെ...
Image
എന്നോ മറഞ്ഞുപോകുകയും,കുറച്ചൊക്കെ മണ്ണിലും മനസ്സിലും പുതഞ്ഞുകിടക്കുകയും ചെയ്ത മന്ത്രവാദവും,അന്ധവിശ്വാസങ്ങളും, മതവും,ജാതിയും,എല്ലാം വീണ്ടും തിരിച്ചെത്തിയോയെന്ന സംശയങ്ങള്‍ മുളച്ചുപൊന്തുന്ന സാഹചര്യങ്ങള്‍ ജനിച്ചുതുടങ്ങിയിരിക്കുയാണ്. ഇനി അവതന്നെയാണ് നാമെന്തു ഭക്ഷിക്കണം, ആരെ വാഴ്ത്തണം,എന്ത് ചിന്തിക്കണം,എന്തിന് ചിന്തിക്കണം, ആരില്‍ വിശ്വസിക്കണം എന്നൊക്കെ തീരുമാനിക്കാന്‍ പോകുന്നത്. പോത്തിലൂടെ കൊമ്പുകുലുക്കി, ഇന്നിതാ നരബെലിയിലേക്കും അത് എത്തിക്കഴിഞ്ഞിരിക്കുന്നു. ദര്‍വാ‍ഡ് എന്ന ജില്ലയില് ‍ സ്ഥിചിചെയ്യുന്ന നാവാല്‍ഗണ്ട് എന്ന താലൂക്കിലെ ഷിര്‍ക്കോല്‍ ഗ്രാമത്ത് മന്ത്രവാദകളത്തിലേക്ക് ബലികൊടുത്തത് ആകാശ് സിരസങ്കി , നാഗരാജ് സിരസങ്കി എന്നുപേരിലുള്ള രണ്ട് പിഞ്ചുകുഞ്ഞുങ്ങളേയാണ്. ഈ രണ്ട് കുഞ്ഞുങ്ങളേയും ചുട്ടുകൊന്നതിലൂടെ,മനുഷ്യന്റെ മനഃസാക്ഷിയും,മനുഷ്യത്വവും കൂടെ ഇല്ലാതാകുന്നതായി കാണാം. 2014-ല്‍ ഈ ജില്ലയില്‍ തന്നെ ഇതുപോലെ രണ്ട് ജീവന്‍ ആ മനുഷ്യമൃഗങ്ങള്‍, ''ഇല്ലാത്തൊരു ഒന്നിന്'' നല്‍കുകയുണ്ടായി. ഇതേ വര്‍ഷംതന്നെ നമ്മുടെ രാജ്യത്തില്‍ 19 ബെലിയര്‍പ്പണവും നടന്നു. ഈ വിഷയുവുമായി ബന്ധപ്പെട്ട ഏറ്റവും ക്രൂര...