Posts

Showing posts from March 22, 2018
വായിക്കേണ്ട മഹത്തരമായ ഒരു പ്രവര്‍ത്തനത്തെക്കുറിച്ച് ഒരു മഹത്തരമായ പുസ്തകം. ഓരോ പരിമാണത്തിലും അങ്ങേയറ്റം കൃത്യതയും സൂക്ഷ്മതയും, പുലര്‍ത്തിക്കൊണ്ടാണ് 2400 കി.മീ ദൈര്‍ഘ്യം വരുന്ന great arc നിരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കിയത്. ഉത്തുംഗവും, ഉദാത്തവുമായ മനുഷ്യാദ്ധ്വാനത്തിന്റെ അദ്വീതീയ സാക്ഷ്യമാണ് ഈ വന്‍ ഭൗമചാപനിര്‍ണ്ണയം. ഘോരവനങ്ങളും, ദുഷ്കരങ്ങളായ പര്‍വത നിരകളും, കുത്തിയൊഴുകുന്ന വന്‍ നദികളും ചുട്ടുപഴുത്ത മരുഭൂമികളും, മലമ്പനിയും, ഉഷ്ണമേഘലാ കാലാവസ്ഥയും, വന്യമൃഗങ്ങളും,ഷുദ്രജീവികളും, എന്ന ുവേണ്ട നമുക്കൊക്കെ സങ്കല്‍പ്പിക്കാവുന്നതിനപ്പുറമുള്ള വൈഷമ്യങ്ങളെ അതിജീവിച്ചും, ചിലപ്പൊഴൊക്കെ അവയ്ക്ക കീഴടങ്ങിക്കൊണ്ടുമാണ് ഈ വന്‍സംരംഭം പൂര്‍ത്തിയായത്. അരടണ്ണോളം ഭാരം വരുന്ന തിയോഡ ലൈറ്റും, മറ്റനേകം ശാസ്ത്രോപകരണങ്ങളും, ചുമന്നുകൊണ്ട് ഇന്ത്യന്‍ തൊഴിലാളികളും , പ്രവര്‍ത്തനം ആസൂത്രണം ചെയ്തുകൊണ്ടും, അവയ്ക്കെല്ലാം മേല്‍നോട്ടം വഹിച്ചുകൊണ്ടും, ബ്രീട്ടീഷ് സര്‍വേയര്‍മാരും ആരേയും വിസ്മയിപ്പിക്കുന്ന ഇന്ത്യയുടെ വൈവിധ്യങ്ങളിലൂടെ സഞ്ചരിച്ചു. അരനൂറ്റാണ്ടോളം നീണ്ട ആ സംരഭത്തില്‍ സമകാലീന യുദ്ധങ്ങളില്‍ മരിച്ചുവീണതിലധിക...
തൊലിയിലേക്ക് പുകഞ്ഞുകൊണ്ടിരിക്കുന്ന കെമിസ്റ്റ്രി ലാബിലെ ഫീനോള്‍ ആദ്യമൊന്ന് വെളുത്തു. പിന്നെ ചുവന്നു. കറുത്തു. ദൂരേ ആസിഡ് കുപ്പികളും, ബ്യൂററ്റും,സാള്‍ട്ടും, കിണ്ണവും, ചട്ടിയുമെല്ലാം റിസല്‍റ്റ് കോളങ്ങളിലേക്ക് നിറഞ്ഞുകൊണ്ടിരുന്നു. ഫിനോള്‍പ്തലിന്‍ ഒറ്റിച്ച വിരലുകള്‍ക്ക് നിറം മാറ്റം. അടര്‍ന്നു വീഴുന്ന ബാക്കിവയ്പ്പുകള്‍ നിലങ്ങളിലേക്ക്. അന്ത്യം, ലാബ് പരീക്ഷ കഴിയുമ്പോള്‍, വിറങ്ങലിച്ച കാല്‍പ്പാദങ്ങള്‍,വരണ്ടുണങ്ങിയ നെറ്റിതടങ്ങള്‍ ഒന്ന് തിരിഞ്ഞുപോലും നോക്കാതെ, നടന്നകലുന്നു..
പ്രിയപ്പെട്ടവരോട് വീണ്ടും... അന്ന് രാത്രി എല്ലാവിടേയും സന്തോഷമായിരുന്നു. ഒരുപാട് നാളുകളുടെ, ഒരുപാട് പേരുടെ , അറിയുന്നവരും അറിയാത്തവരുടെ പ്രയത്നങ്ങളോടെ അര്‍ച്ചനയുടെ വീട് തിരിച്ച് കിട്ടുന്ന ആ ദിവസം എല്ലാവര്‍ക്കും മധുരമേറിയതായിരുന്നു. വൃക്കസംബന്ധമായ രോഗങ്ങള്‍ വല്ലാതെ അര്‍ച്ചനയെ അലട്ടുന്നുണ്ടെങ്കിലും അമ്മ സുനിതയും, ജ്യേഷ്ടന്‍ അതുലും, അമ്മമ്മയും ആ വീട്ടില്‍ അവരുടെ ചുമരുകളില്‍ സന്തോഷമെഴുതി. അന്ന് അര്‍ച്ചന പാടൂര്‍ എ.എല്‍.പി.സ്ക്കൂളില്‍ മൂന്നാം ക്ലാസ്സുകാരിയായിരുന്നു. ഫെയിസ്ബുക്കിലൂടെ സഹായിച്ച ഒരുപാട് മനസ്സുകളുടെ ഒരു ശേഖരം അര്‍ച്ചനയുടെ ചികിത്സക്കായിരുന്നു.. എല്ലാ മാസവും ആശുപത്രിയിലേക്ക് പോകണം. അമ്മ എന്നും അതിരാവിലെ ഹോട്ടലിലേക്ക് പണിയെടുക്കാന്‍ പോകും, വളരെ വൈകി വീടിന്റെ മങ്ങിയ വെളിച്ചത്തിലേക്ക് തിരിച്ചെത്തും. ഇപ്പോള്‍ രണ്ട് വര്‍ഷം പിന്നിടുകയാണ്. അര്‍ച്ചന അഞ്ചാം ക്ലാസ്സിലെത്തി. ജ്യേഷ്ടന്‍ അതുല്‍ ആറിലും. ഏട്ടനോടൊപ്പം കുറേ പക്ഷികളെ ഫോട്ടോ എടുക്കാന്‍ അന്നൊരു വൈകുന്നേരം പാടങ്ങളിലേക്കിറങ്ങി. പതുക്കെ പതുക്കെ വെളിച്ചം മറയുന്നതും, കിളികളുടെ കണ്ണുകള്‍ കൂടുകളിലേക്ക് ഇടതൂര്‍ന്ന ചിറകുകള...
http://www.asianetnews.com/magazine/kp-rasheed-on-tragic-life-story-of-archana
http://www.asianetnews.com/video/archana-needs-help-from-public
പാടൂര്‍ സ്ക്കൂളില്‍ അര്‍ച്ചനയോടൊപ്പം പഠിക്കുന്ന കൂട്ടുകാരനാണ് അഭിജിത്ത്.ഇന്ന് അഭിജിത്ത് വീട്ടിലേക്ക് വന്നിരുന്നു.വേഗം വന്ന് പത്രത്തിന്റെ സ്പോര്‍ട്ട്സ് പേജിലേക്ക് കണ്ണോടിച്ചു.കേരള ബ്ലാസ്റ്റേഴ്സിനെ ആലോചിച്ച് കുറച്ച് നേരം നിശബ്ദനായി.വൈകാതെ ബാംഗ്ലൂര്‍ കപ്പ് കൊണ്ടുപോകുമെന്ന് പറഞ്ഞ് വീണ്ടും നിശബ്ദനായി.പിന്നെ ഇംഗ്ലീഷ് പ്രിമിയല്‍ ലീഗിലേക്കായിരുന്നു.അപ്പോഴാണ് അഭി ഒരു കാര്യം പറഞ്ഞത്.തന്റെ കൂട്ടുകാരുമെല്ലാവരും ചേര്‍‍ന്ന്, പത്തും, അമ്പതും, നൂറും രൂപയും സമാഹരിച്ച് സ്ക്കൂളില്‍ നിന്ന് അര് ‍ച്ചനയ്ക്കും, അതുലിനുമായി പതിനൊന്നായിരത്തിമൂന്നോറോളം രൂപ ചേര്‍ത്ത് വക്കാന്‍ പറ്റിയത്രേ.... അഭിജിത്ത് അതിലേക്ക് നാനൂറ് രൂപ നല്‍കി. ഒപ്പമുള്ളവരുടെ വീഴ്ചകഴിലേക്ക് കണ്ണ് മായ്ക്കാതെ, അവരിലേക്കെത്തി, അവരൊടൊപ്പം സഞ്ചരിച്ച്, ഒരുമിച്ച് മുന്നേറുന്ന മനസ്സുകളോട് വലിയ നന്ദിയല്ലാതെ മറ്റൊന്നും പറയാനറിയില്ല. അര്‍ച്ചനയ്ക്കും, അതുലിനും ഇന്നെല്ലാവരുമുണ്ട്. കാലത്തിന്റെ മങ്ങിയ വെളിച്ചത്തിലേക്ക് കാലിടറിവീഴുമ്പോള്‍ പിടിച്ചുയര്‍ത്താന്‍ ഇവിടെ എല്ലാവരും. # HELPArchanaAthul

ഔവർ കിഡ്സ് മാഗസിനിൽ എന്റെ ഒരു കുഞ്ഞു ലേഖനം

Image
പ്രിയപ്പെട്ട വിദ്യാഭ്യാസ മന്ത്രി അറിയാന്‍, "പാഠപുസ്തകങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ടോ, അവ പരസ്പരം ബന്ധിപ്പിച്ച് മനസ്സിലാക്കിയിട്ടുണ്ടോ എന്നുള്ള അന്വോഷണമാണ് പരീക്ഷ." -വിദ്യാഭ്യാസ മന്ത്രി ഇന്ന് പ്ലസ്റ്റു കെമിസ്റ്റ്രി പരീക്ഷ എഴുതി പുറത്തിറങ്ങുമ്പോള്‍ മുകളിലെ ബന്ധത്തെക്കുറിച്ച് ഒരുപാടാലോചിച്ചു. മനസ്സിലാക്കലും, പൂരകങ്ങളാക്കുകയും ചെയ്യല്‍ തന്നെയാണോ ഇന്നത്തെ പരീക്ഷ മുറകള്‍. സയന്‍സ് വിഷയങ്ങള്‍ കാണാതെ പഠിച്ചെഴുതുന്നത് തന്നെയാണ്. അവ മനസ്സിലാക്കാനോ ബന്ധിപ്പിക്കാനോ കഴിയാറില്ല എന്നതാണ് യാഥാര്‍ത്ഥ്യം. മുഴുവന്‍ മാര്‍ക്ക് വാങ്ങുന്നവര്‍ക്കായും, അത്യാവശ്യം മാര്‍ക്ക് വാങ്ങുന്നവര്‍ക്കായും, കുറച്ച് മാര്‍ക്ക് വാങ്ങുന്നവര്‍ക്കായുമുള്ള പരീക്ഷയാണ് ചോദ്യപേപ്പര്‍. ഇതില്‍ ആരൊക്കെയായിരിക്കും, കുറച്ചും അധികവുമായി മാര്‍ക്ക് വാങ്ങുന്നവര്‍. മാര്‍ക്ക് മൂല്യനിര്‍ണ്ണയത്തിന്റെ തോതാകുമ്പോള്‍ അതേ മൂല്യനിര്‍ണ്ണയത്തില്‍ കുട്ടികളും മുങ്ങിതാഴുന്നു. ഇന്നത്തെ കെമിസ്റ്റ്രി പരീക്ഷക്ക് മിക്ക കുട്ടുകാരേയും സംതൃപ്തരാക്കാന്‍ കഴിഞ്ഞിട്ടില്ല. പ്രതീക്ഷകളുടെ വേലി ചാടി...
http://www.asianetnews.com/video/archana-and-athul-secure-in-government
http://www.doolnews.com/interview-with-abhijith-ka-palakkad-454.html