Posts

Showing posts from October 4, 2014
Image
ഇരുട്ടില്‍ മറഞ്ഞിരിക്കുന്ന പച്ചില എല്ലാവരും കാണുന്നു കരിയില
Image
‪#‎ ജീവിതം‬   ‪#‎ പെണ്ണിടം‬ ജീവിക്കുന്ന മുദ്ര വിക്കിമാമന്‍മാര്‍ കൈനിറയെ സമ്മാനങ്ങള്‍ തന്നു. എല്ലാം വലിയവ.ഇടയില്‍ ഒരു കൈ വന്ന് ഒരു കുഞ്ഞു കഥാപാത്രം എന്റെകൈയ്യില്‍ വച്ചുതന്നു. നീല വിടര്‍ന്ന പട്ടുപാവാടയുടുത്ത കടലായിരുന്നു അവള്‍. ഒരു സ്ത്രീയുടെ കൈകൊണ്ടുനിര്‍മിതമായവള്‍, സുനാമിക്കുശേഷം ജീവിതങ്ങള്‍ മാറ്റിമറിച്ചവള്‍, അവള്‍ തന്റെ പുതിയ വഴികള്‍ വെട്ടിതെളിക്കുന്നു, അവള്‍ കടല്‍, എനിക്ക്, ചെറിയ...., വലിയ സമ്മാനം......, http://www.tsunamika.org/
Image
അങ്കണം സാഹിത്യ വേദിയില്‍ പോയപ്പോള്‍ v g തമ്പി മാഷെ കണ്ടു.ഒന്നു കോറിയുമിട്ടു.ശരിയായോ ആവോ.
Image
'ഒന്നും വെറുതെയാകരുത് പ്രയോജനപ്പെടുത്തണം'' അങ്കണം സാസംസ്കാരിക വേദിയുടെ ക്യാമ്പിനെ പോകുകയാണെന്ന് അറിയിച്ചുകൊണ്ട് ഞാനെഴുതിയിട്ടുണ്ടായിരുന്നു.ഇന്ന് പോയി വന്നിരിക്കുകയാണ്.പറയനേറെയുണ്ട്.അപ്പോ,തുടങ്ങട്ടെ. ബസ്സിലെ യാത്രയുടെ ക്ഷീണം ക്യാമ്പിലെത്തിയപ്പോള്‍ ഉണ്ടായിരുന്നില്ല.അപരിചിതമായ അന്തരീക്ഷം.അപ്പോഴാണ് എന്റെയൊരു പ്രായക്കാരന്‍ വന്നത്.പെട്ടെന്ന് പരിചയപ്പെട്ടു.കാളിദാസ് എന്ന് പേര്.എല്ലാവരും മുതിര്‍ന്നവരായിരുന്നു.അങ്ങനെ എല്ലാവരും എത്തിചേര്‍ന്ന് തുടക്കമായി.ആദ്യം ഉദ്ഘാടനമായിരുന്നു. വൈകുന്നേരമാണ് തുടങ്ങിയതുകൊണ്ട് പെട്ടെന്ന് രാത്രിയായി.ഇടക്ക് ക്ലാസ്സുകളും ഉണ്ടായിരുന്നു.ആദ്യം തന്നെ ചെയര്‍മാന്‍ ഷംസുദ്ധീന്‍ മാഷ് ''ഒന്നും വെറുതെയാകരുത് പ്രയോജനപ്പെടുത്തണം'' എന്ന് പറഞ്ഞു.ആരോടാണെങ്കിലും മുഖത്തുനോക്കി പറയുന്ന പ്രകൃതമായിരുന്നു മാഷിന്.അതാണെനിക്ക് ഇഷ്ടപ്പെട്ടത്.രാത്രിയായപ്പോള്‍ കുളിച്ച് മറ്റൊരു ക്ലാസ്സുണ്ടായിരുന്നു.ഒപ്പൊം മറ്റൊരു കൂട്ടുകാരനും.ഗ്ലാഡ്വിന്‍ പോള്‍. പക്ഷെ അവന്‍ രാത്രിയായതും പോയി.നാളെ തങ്ങുമെന്ന് പറഞ്ഞ്.ക്ലാസ്സ് സുസ്മേഷ് ചന്ത്രോത്തിന്റേതായിരുന്നു.വളരെ നല്ല ക്ലാസ്സ്.പക്ഷെ...
Image
കറുത്തിരുണ്ടമേഘങ്ങള്‍ക്കിടയിലെ ഇരുട്ടിനെപൊതിഞ്ഞരാത്രിയില്‍ നുറുങ്ങുവെട്ടമായി, ചിറകടിനാദമായ്, വെള്ളിവെളിച്ചമായ്............... ‪#‎ വരി‬
‪#‎ വര‬  #വര  ‪#‎ കഥ‬ മനസ്സുനിറയെ, കൈനിറയെ, പുഞ്ചിരിനിറയെ സമ്മാനവുമായി ഞാന്‍ വീട്ടിലേക്ക് തിരിച്ചത് ഷാജിമാമന്റൊപ്പമായിരുന്നു. ആ മാമനും ഒരു കഥപറയാനുണ്ടായിരുന്നു. മാമന്‍ പറഞ്ഞ കഥ... Shaji Arikkad "പണ്ടുപണ്ടുപണ്ട് ഒരിടത്തൊരിടത്തൊരു എട്ടുകാലി ഉണ്ടായിരുന്നത്രെ. വളരെയേറെ കഷ്ടപ്പെട്ട് ആ എട്ടുകാലി ലോകത്തുള്ള അറിവെല്ലാം സ്വന്തമാക്കിയത്രെ. എന്നിട്ട് അത് ആർക്കും കൊടുക്കാതെ സൂക്ഷിച്ചുവെച്ചു. കുറച്ചുകഴിഞ്ഞപ്പോൾ എട്ടുകാലിക്കൊരു പേടി. ഇതെല്ലാം ആരെങ്കിലും തട്ടിയെടുത്താലോ. ആ നാട്ടിലെ ഏറ്റവും വലിയ മരത്തിനു മുകളിലേക്ക് എട്ടുകാലി തന്റെ അറിവെല്ലാം പുറത്തുവെച്ചുകെട്ടി വലിഞ്ഞുകയറി. അതിനു മുകളിൽ കയറിയിരുന്നാൽ ആർക്കും തന്റെ അടുത്തെത്താൻ കഴിയില്ല. അതായിരുന്നു എട്ടുകാലിയുടെ വിചാരം. പക്ഷെ മരത്തിന്റെ പകുതിയെത്തിയെത്തിയപ്പോഴെക്കും പുറത്തുകെട്ടിയ ഭാരം താങ്ങാനാവാതെ എട്ടുകാലി മലർന്നു വീണു. വീഴ്ചയുടെ ആഘാതത്തിൽ പുറത്തുണ്ടായിരുന്ന ഭാണ്ഡം പൊട്ടുകയും അതിനുള്ളിലെ അറിവുകളെല്ലാം ഭൂമി മുഴുവൻ പരന്നുവത്രെ. ഇതാണത്രെ ഇന്നു നമ്മളെല്ലാം ഉപയോഗിക്കുന്ന അറിവ്." ഇത് ഒരു ഗ്രീക്ക് നാടോടിക്കഥ. ഇതിനു ശേഷം ഈ അറിവിനെയെല്ലാം വീണ...
Image
‪#‎ ജീവിതം‬   ‪#‎ പെണ്ണിടം‬ ആടുകള്‍ കരഞ്ഞുകൊണ്ടിരിക്കുകയാണ്.''വീടും''. കാറ്റിളകുന്നില്ല,പൂക്കള്‍ വിരിയുന്നില്ല,വെളിച്ചമില്ല,വിളക്കില്ല. വെള്ളച്ചിയച്ഛമ്മയുടെ വീടാണത്. കോച്ചി എന്ന് അമ്മയുടെ പേര്, പഴനി എന്ന് അച്ഛനും.ഒറ്റമോളാണ്.എന്നാലും ആരാന്റെ വീട്ടില്‍ വളര്‍ന്നു.അമ്മയുടെ അനിയത്തിയുടെ വീട്ടില്‍ കുട്ടിയെ നോക്കലാണ് പണി.തല്ലുകൊള്ളാത്ത ദിവസങ്ങളില്ല,കരയാത്ത ദിനങ്ങളില്ല.ഒറ്റമോളാണെങ്കിലും ഒരനിയത്തിയുണ്ടായിരുന്നു.ഏഴാം വയസ്സില്‍ എന്നാലും അവള്‍ യാത്രയായി.പതിനെട്ടാം വയസ്സില്‍ കല്ല്യാണം കഴിച്ച് ഇപ്പോ ഇവിടേക്കെത്തി.പക്ഷെ ദുരിതങ്ങള്‍ പിന്നാലേയുണ്ട്. ബുദ്ധിവളര്‍ച്ചയില്ലാത്ത മകനോടൊപ്പം ''മദര്‍തെരേസ കഴുകിവൃത്തിയാക്കിയ രോഗം'' ബാധിച്ച് അച്ഛനും ആ വിട്ടിലുണ്ട്.അതുകൊണ്ട്തന്നെ അച്ഛന്റെ കൈ വിരലുകള്‍ മുറിച്ച് നീക്കപ്പെട്ടു. ആട് മേച്ച് കുടുമ്പം പുലര്‍ത്താന്‍ ഈ അമ്പത്തഞ്ച്കാരി അച്ഛമ്മമാത്രം.പത്ത് മണിക്ക് മേക്കാന്‍ തുടങ്ങും.മൂന്നുമണിക്ക് കൊണ്ടുവരും. ജീവിതം എണ്ണുകയാണെങ്കില്‍ ആ കറുത്ത കടലാസ്സുകളില്‍ സന്തോഷം കണ്ടിരിക്കില്ല.അച്ഛമ്മ പറഞ്ഞത്''സന്തോഷം ഞങ്ങള്‍ക്ക് ദൈവം തന്നിട്ടില്...
Image
‪#‎ സംശയം‬ രാത്രിയാണ്.നല്ല മഴയും,ഇടിയും.അപ്പോഴാണ് എനിക്ക് രണ്ടു സംശയങ്ങള്‍ മുഴക്കത്തോടെ വന്നത്. 1.ചെരുപ്പിടാത്ത മൃഗങ്ങള്‍ക്ക് ഷോക്കേള്‍ക്കുന്നുണ്ടോ?പാമ്പും,ചിതലും പുറ്റുകളിലല്ലേ താമസം.എന്നിട്ടുമവര്‍ക്ക് ഷോക്കേല്‍ക്കുന്നില്ലല്ലോ.? 2''.ഇടി''ഭൂമിയിലേക്ക് ഡിസ്ചാര്‍ജ്ജ് ചെയ്യുമ്പോള്‍ ഇലക്ട്രോണുകള്‍ ഭൂമിയുടെ എവിടേക്കാണ് പോകുന്നത്?
Image
''കാണാതെ പോകരുത് ഈ നിലവിളികള്‍'' ഓര്‍മയുണ്ടോന്നറിയില്ല,ഈ വിഷയത്തെ കുറിച്ച് മുമ്പ് ഞാന്‍ എഴുതിയിരുന്നു. അല്ലെങ്കില്‍ ഓര്‍മപ്പെടുത്തുന്നു. ഇന്ന് ബസ്റ്റാര്‍ ഗ്രാമം മരണത്തിന്റെ പാടമായിരിക്കുകയാണ്.വിളയുന്ന ചോര കതിരുകളും.മുന്‍കാല ഗവണ്‍മെന്റ ചെറിയ നിയമം നടപ്പിലാക്കിയിരുന്നു. മാവോവാദികളുടെ താവളമായ ബസ്റ്റാറില്‍ പക്ഷെ ഇത് കാര്യമായില്ല.പുതിയ സര്‍ക്കാരില്‍ പ്രതീക്ഷ അര്‍പ്പിച്ചിരിക്കുകയാണ് ജനങ്ങള്‍. 40 കി മി അകലേയുള്ള കമാനാറില്‍ മാവോവാദികളുടെ പുതിയ കളിക്കളമായിരിക്കുകയാണ്.ഒരു വര്‍ഷത്തില്‍ രാഷ്ട്രീയ നേതാക്കളും,മറ്റു കാവല്‍ക്കാരുമുള്‍പ്പെടെ 60 പേര്‍ കൊല്ലപ്പെട്ടു. അതിനുശേഷം തൊട്ടടുത്തുണ്ടായ ആക്രമണം എന്നത് ഒന്പത് പേര്‍ കൊല്ലപ്പെട്ടതാണ്.അതും ബസ്റ്റാറിലെ വോട്ടെടുപ്പിന്റെ രണ്ട് നാള്‍ മുമ്പ് ഏപ്രില്‍ പന്ത്രണ്ട് ജഗദാല്‍പൂര്‍ എന്ന ഗ്രാമത്തില്‍. ആ സംഭവം വളരെ ഷോക്കിങ്ങ് ആണെന്നും ഞങ്ങള്‍ ഇതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അന്യോഷിക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു. ഒരു മാസത്തിനു മുമ്പ് ഇലക്ഷന്‍ നാളില്‍ മാവോയിസ്റ്റുകള്‍ ടോങ്ങ്പാല്‍ പോലീസ് സ്റ്റേഷനിലെ പോലീസുകാരേയും,സി.ആര്‍.പി.എഫ്-കാരേയും ടഹാക്ക്വാ...
Image
‪#‎ വരി‬ വിളക്കിനേക്കാള്‍ പ്രകാശത്തില്‍  ഞാനത് അമ്മ്യിലൂടെ വായിച്ചു. ‪#‎ വര‬
Image
    ‪#‎ വരി‬   ‪#‎ വര‬ എന്റെ വീട്ടിലൊരു കോഴിയുണ്ട്. ബോര്‍ഡുപോലെ കറുത്തത്. എന്നാലും ചന്തക്കാരന്‍. വൈകുന്നേരം സ്ക്കൂള്‍ വിട്ട് വന്നപ്പോള്‍ ബോര്‍ഡുപോലെ പച്ച. എന്നാലും ചന്തക്കാരന്‍
Image
അവധിക്കാലം തുടങ്ങിയപ്പോള്‍ കുറേ ചിത്രം വരക്കാനെന്നാഗ്രഹിച്ചതാ.പക്ഷെ പല കാരണങ്ങളാലും അതു മുടങ്ങി.പിന്നെ ക്ഷമകെട്ടപ്പോള്‍  വരക്കാന്‍ ഒരു ബോര്‍ഡുണ്ടാക്കിതരാനും പറഞ്ഞു.അതും നടന്നില്ല.അവസാനം അത് ഞാന്‍ തന്നെ ഉണ്ടാക്കി.ഞാന്‍ തന്നെ വരച്ചു.ബോര്‍ഡുണ്ടാക്കുവാന്‍ ഏട്ടനും സഹായിച്ചു.മൂന്നു നാള്‍ ബാക്കിനില്‍ക്കുമ്പോള്‍ വരച്ചു കഴിയാന്‍ ഏറെ.സ്ക്കൂള്‍ തുറന്നാല്‍ വരക്കുമോ ആവോ... ഒന്പതാം ക്ലാസ്സിലേക്കാണ്.പിന്നെ പത്തിക്കും.ഇനി വരാന്‍ പോകുന്നതിനേ കുറിച്ച് എനിക്ക് ആശങ്കയില്ല.ഇപ്പോഴെന്താണു നടക്കാന്‍ പോകുന്നു.എന്നതാണെന്റെ ആശങ്ക.ബോര്‍ഡ് തയ്യാറാക്കിയപ്പോള്‍ എന്റെ സന്തോഷം വലുതായിരുന്നു.ഈ മൂന്നു ദിവസമെങ്കിലും ഒന്ന് സന്തോഷത്തോടെ വരക്കട്ടെ.....................കുന്നും മേടും കടന്ന്...................സ്വപ്നങ്ങളിലൂടെ ‪#‎ അവധിക്കാലം
Image
‪#‎ സംശയം‬ പ്രിയപ്പെട്ട വിക്കിമാമന്‍മാരേ...., എനിക്ക് മലയാളം വിക്കിയില്‍ അക്കൗണ്ട് നിര്‍മിച്ചുതന്നതിന് നന്ദി.അതുകൊണ്ടുതന്നെ സമൂഹമായി ജീവിക്കുന്ന ചിലന്തികളെകുറിച്ച് അപൂര്‍ണമായ ഒരു ലേഘനം(ഈ ലേഖനത്തിന്റെ ചെറിയൊരു ഭാഗമേ ഞാനിതില്‍ എഴുതിയിട്ടുള്ളു..വലിയൊരു ഭാഗം എന്റടുത്തിരിപ്പാണ്.) എഴുതിയിട്ടുണ്ട്.അതില്‍ എന്തൊക്കെ മാറ്റണമെന്നും,തിരുത്തണമെന്നും,കൂട്ടിചേര്‍ക്കണമെന്നും  പറയാമോ...അതില്‍ തിരുത്തിയാല്‍ മതി. https://ml.wikipedia.org/wiki/എട്ടുകാലി
Image
‪#‎ ഡയറി‬ ഇന്നൊരു കല്ല്യാണമുണ്ടായിരുന്നു.പാര്‍ട്ടിയും.അപ്പൊ ഇന്ന് കൂശാലായി.ചോറു വെക്കണ്ടാന്ന് അമ്മയും.രാവിലെ അണിഞ്ഞൊരുങ്ങി.അതിനു മുമ്പേ ഏട്ടന്‍ ട്യൂഷനു പോയി.അങ്ങനെ ചെക്കന്റെ വീടെത്തി.നടക്കാനുള്ളതേയുള്ളു.കുറച്ചു നേരം കഴിഞ്ഞ് ആളുക്കാരെ കേറ്റാന്‍ വണ്ടി വന്നു. എന്തായാലും ഇലക്ഷന്‍ വണ്ടി പോലെയല്ല തിരിച്ചുകൊണ്ടാക്കിയിരിക്കും.ഞങ്ങടവടെ ഉള്ള പരക്കാട്ട് കാവ് അമ്പലത്തിലാണ് കെട്ട്.അവിടെയെത്തിയ പ്പോള്‍ മറ്റൊരു കല്ല്യാണം അവിടെ നടക്കുന്നുണ്ടായിരുന്നു.ചെറിയ രീതിയില്‍. അമ്മ പെണ്ണിനെ ഒരുക്കാന്‍  പോയി.മൂഹൂര്‍ത്തത്തിന്റെ സമയമായപ്പോള്‍,കേട്ടറിവില്‍ അതുതെറ്റിച്ച് കെട്ടുമേളം.കെട്ടുമേളമില്ലാതെ.അച്ഛനപ്പോള്‍ പറഞ്ഞിരുന്നു.കെട്ടുമേളത്തോടെ,കൊട്ടിഘോഷിക്കുന്ന ആരവത്തോടെ നടക്കുന്ന വിവാഹങ്ങള്‍ പലപ്പോഴും പിരിയാറുണ്ട്.കല്ല്യാണമെന്നത്,രണ്ടു മനസ്സുകള്‍ ചേരേണ്ടതാണെന്ന്.അന്നൊരിക്കല്‍,ചവറുകള്‍ ഇട്ട സ്ഥലത്ത് നിരീക്ഷിച്ചുകൊണ്ടിരിക്കുമ്പോള്‍ അച്ഛന്റെ കല്ല്യാണ പത്രിക കിട്ടി. കടലാസ്സിലെ രണ് വാക്കു പോലെ വിവാഹം.അത്ഭുതം തോന്നി.ഇന്നിനെ ഓര്‍ത്തപ്പോള്‍.അമ്പലത്തിന്റെ പുറം ഒരു കാവാണ്.പക്ഷിമൃഗാതികളുള്ള സ്ഥലം.നല്ല തണുപ്പ്.സദ്യ ഉണ്ട് കെങ...
Image
ആ മഹത്വരമായ മതില്‍ ഇന്ന് തകര്‍ന്നു.ഗ്വില്ലെര്‍മോ ഒച്ചാവോ എന്ന ആ വന്‍ മതില്‍ തന്നെ..... ഇന്നലെ ഞാന്‍ കളിണ്ടു.ആദ്യമൊക്കെ പന്ത് നെതര്‍ലാന്റിന്റെ കൈയ്യിലായിരുന്നു.പെട്ടെന്നായിരിക്കും മെക്സിക്കോ കടന്നുവരിക.അതിലെ പ്രധാനി ഫെരേരയാണ്.ആള്‍ കാണുന്നപോലെയല്ല.വെട്ടിച്ചുകൊണ്ടുപെയി ഗോളടിക്കുന്നയാള്‍.ഒരാള്‍ അലക്സിസ് സാന്റോസിനെ പോലെ കളിക്കാരനുമുണ്ടായിരുന്നു.അതേ മുഖം അതേ കളി എന്നാണ് അച്ഛന്‍ പറഞ്ഞത്.ഇടക്ക് കരണ്ടുപോയി.പിന്നീട് മഴവന്നു.അങ്ങനെ കുറേ സമയം പോയി. അതുകൊണ്ട് തന്നെ പലതും കാണാ ന്‍ പറ്റിയില്ല.അപ്പോഴേക്കും മെക്സിക്കോ ഒരു ഗോളുനേട‍ി. ഡോസ് സാന്റോസ് ആയിരുന്നു ഗോളടിച്ചത്. അപ്പോള്‍ തന്നെ ഞാന്‍ നിശ്ചയിച്ചു.മെക്സിക്കോ ജയിച്ചെന്ന്.അതിനുമുമ്പു തന്നെ ഒച്ചാവോ... മികച്ച സേവിങ്ങ്സ് നടത്തികഴിഞ്ഞിരുന്നു. അങ്ങനെ എമ്പത്തിയെട്ടാം മിനുട്ടായി.നെതര്‍ ലാന്റ് ഒരു ഗോളുനേടി.സ്നൈഡര്‍ ആണ് കക്ഷി.ആറ് മിനുട്ട് അധികസമയത്തില്‍ നെതര്‍ലാന്റിന് ഒരു പെനാല്‍ട്ടി.അങ്ങനെ ഒച്ചാവോനെ തകര്‍ത്ത് പന്ത് വലയിലേക്ക് പറന്നു.മെക്സിക്കോ പുറത്തായി.... ഈ ലോകകപ്പിന്റെ അത്ഭുതം ലോകത്തിന്റേയും.ഒച്ചാവോ.......
Image
ഇന്ന് രാവിലെ പത്രത്തിന്റെ വെള്ള താളുകള്‍ തുറന്നപ്പോള്‍ കണ്ടത് ഇരുട്ട് നിറഞ്ഞ ജീവിതങ്ങളായിരുന്നു. എടുത്തു പറയാനൊന്നുണ്ട്.എന്നേക്കാള്‍ രണ്ടു വയസ്സ് മൂപ്പുള്ള എന്റെ ചേച്ചിമാരെ ഞാന്‍ കണ്ടത്,മരത്തണലിലെ രണ്ടു കൊമ്പുകളിലായി തുണ്ടു കയറുകളും,കുരുങ്ങിയ കഴുത്തുകളുമായായിരുന്നു.ചുറ്റും മറ്റു ജനങ്ങളും.അതിന്റെ ലേഖനം വായിച്ചപ്പോള്‍ ഉത്തര്‍ പ്രദേശത്ത് പീഡനത്തിന്  ഇരയായവര്‍ ഈ രണ്ടു ചേച്ചിമാര്‍ മാത്രമല്ലെന്ന് മനസ്സിലായി.ഇരുട്ടില്‍ മറഞ്ഞുനിന്ന് മുടിയിഴകള്‍ പിന്നിലോട്ട് വലിക്കുന്നവര്‍.അവരായിരുന്നു എന്റെ ചേച്ചിമാരെ കൊന്ന് കെട്ടിതൂക്കിയത്.എല്ലാത്തിനും ആ പച്ച മരം സാക്ഷി.പക്ഷെ ആ പച്ച എപ്പഴേ കറുത്തിരുന്നു..........
Image
‪#‎ ഇന്നവായിച്ചത്‬   ‪#‎ ജീവിതം‬ ഇന്ന് പനിമാറി ആദ്യമായി സ്ക്കൂളിക്കുപോകുകയാണ്.സ്ക്കൂളിലെത്തുനേരം പാതയിലൂടെ പതിവുപോലെ ചീറിപായുന്ന വണ്ടികള്‍ ഇന്ന് പതിവു തെറ്റിച്ചു.സ്ക്കൂളെത്തിയപ്പോഴായിരുന്നു മാഷ് വായനദിനസമ്മാനമായി, പുസ്തകമായി, അടുത്തുവന്നപോലെ ദൂരേന്നയച്ചുതന്നത്.'ജയമോഹനന്റെ' ''നൂറു സിംഹാസനങ്ങള്‍''ആയിരുന്നു അത്.വായിച്ചുതുടങ്ങി.ആ പുസ്തകത്തിന്റെ നിറം മങ്ങിയ താളില്‍ ഇങ്ങനെ എഴുതിയിരുന്നു. ''ഞാന്‍ തിരുവിതാംകൂര്‍ സ്റ്റേറ്റ് മാന്വലില്‍ എന്റെ ജാതിയെപറ്റി പറഞ‌ിട്ടുള്ള ഭാഗം മനാപാഠമായിട്ട് പറ ഞ്ഞ, നായാടികള്‍ അലഞ്ഞുതിരിയുന്ന കുറവരാണ്,അയിത്തജാതിക്കാരന്‍,പകല്‍ സഞ്ചാരസ്വാതന്ത്രമില്ല,ഉയര്‍ന്ന ജാതിക്കാര്‍ നേരിട്ടു കണ്ടാല്‍ കല്ലെടുത്തെറിഞ്ഞുകൊല്ലും,അതുകൊണ്ട് ഇവര്‍ പകല്‍ മുഴുവന്‍ കാടിന്റെയുള്ളില്‍ കഴിയും,രാത്രി പുറത്തിറങ്ങും,ചെറുപ്രാണികളേയും പട്ടികളേയിം നായാടി പിടിക്കും,ചീഞ്ഞതും എച്ചില്‍ ഭക്ഷണങ്ങളും അവര്‍ ഭക്ഷിക്കും,പുഴുക്കല്‍ എലികള്‍ ചത്തുപോയ ജീവികള്‍ എല്ലാം ചുട്ടുതിന്നും, പച്ചക്കറികള്‍ പച്ചയായി തന്നെ തിന്നും.ഇവര്‍ കുറിയ കറുത്ത മനുഷ്യരാണ്.നീളമുള്ള വെളുത്ത പല്ലുകളും വലിയ വെള...
Image
‪#‎ സംശയം‬ ലോകത്താകമാനമുള്ള കമ്പ്യൂട്ടര്‍ സംവിധാനങ്ങള്‍ക്ക് ഒരു എറര്‍ സംഭവിച്ചാല്‍ ഫെയിസ്ബുക്കുപോലുള്ള സോഷ്യല്‍ നെറ്റുവര്‍ക്കുകളിലെ  പോസ്റ്റും,എല്ലാം നശിച്ചുപോകില്ലേ.?
Image
‪#‎ വരി‬ ദൂരെമേളാകശത്തീന്ന് അമ്പിളിമാമന്‍ ചിരിച്ചു. ദൂരെതാഴാകാശത്തീന്ന് കുഞ്ഞോമനയും.