ഇനി ഈ യാത്രകളില്ല. കുറേ പാഠപുസ്തകങ്ങളും, പാഠ്യരീതികളും, സയന്‍സും, ഭാഷയും എല്ലാ തുടര്‍ച്ചയായി മാറിയ കുറേ വര്‍ഷങ്ങള്‍ക്ക് ശേഷം, തികച്ചും പുതിയ നിറച്ചേരുവകളും, സൗഹൃദങ്ങളും, അങ്ങോട്ടുമിങ്ങോട്ടും അലയിട്ടടിക്കുന്ന ഓര്‍മ്മകളും വന്നുചേരുന്നു. അത് പതിനൊന്നാം ക്ലാസ്സിന്റെ തുടക്കമായിരുന്നു. എന്തായാലും പത്ത് കഴിഞ്ഞാല്‍ കമ്പ്യൂട്ടര്‍ സയന്‍സ് എടുക്കണമെന്നായിരുന്നു. അതുകൊണ്ട് അതുതന്നെയെടുത്തു. പത്ത് വരെ പഠിച്ച കാവശ്ശേരി സ്ക്കൂളിലായിരുന്നില്ല. പാടൂര്‍ സ്ക്കൂളില്‍ പഠിക്കുമ്പോള്‍ ഓട്ടമത്സരത്തിന്റെ, വിസിലടിയും അത് മുഴക്കെ സ്തംബിപ്പിച്ച ഹൃദയവും, വലിയ ഗ്രൗണ്ടിന്റെ ഓടിക്ഷീണിച്ച ഓര്‍മ്മകളുമുള്ള എം.എന്‍.കെ.എം.എച്ച്.എസ്സ്.എസ്സ്.ചിറ്റിലംചേരിയിലേക്ക്. പുതിയ പ്രഭാതങ്ങള്‍, തണലുകള്‍, പാദങ്ങള്‍ :) പുതിയ മുഖങ്ങള്‍. തുടക്കത്തിന്റെ ഉപരിതലങ്ങളില്‍ തുടങ്ങി അതേ സമുദ്രത്തിന്റെ ആഴങ്ങളിലേക്ക് നീന്തി, ഒരുമിച്ച് കൈകോര്‍ക്കുന്ന ഈയൊരു നിമിഷം വരെ നീളുന്ന ഒന്ന്. പത്തിന്റെ "വടിമുഴക്കങ്ങള്‍" ഈ ചുമരുകള്‍ക്കില്ലായിരുന്നു. ഹിന്ദി അപ്രതിക്ഷമായി. അപരചിതരായ സമവാക്യങ്ങള്‍ വന്നുചേരുന്നു. ഇപ്പോള്‍ പതിവായ...
Posts
Showing posts from March 26, 2018