Posts

Showing posts from May 3, 2015
Image
വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു സ്വപ്നമുണ്ടായിരുന്നു. എന്നത്തേയും,സഫലമായിട്ടുള്ള സ്വപ്നങ്ങളില്‍ കുശുമ്പില്‍ തുടങ്ങിയ ഒന്ന് തന്നേയായിരുന്നു ഇതും. നീന്താന്‍ പഠിക്കണം. എന്ത് ചെയ്യാനാ ആദ്യമൊക്കെ ആവേശത്തോടെ അച്ഛനോട് പറഞ്ഞു. ഒരു പ്രാവശ്യം ടാങ്ക് കഴുകുമ്പം ആ വെള്ളത്തില്‍ നീന്താന്‍ ശ്രമിച്ചു. ആദ്യത്തെ നടത്തം പോലെ അത് പരാജയം തന്നേയായിരുന്നു. അടുത്ത് എന്നേക്കാളും ചെറിയ തവള എന്നേയും വെട്ടിച്ച് നീന്തികൊണ്ടിരുന്നു. പിന്നീടൊക്കേയും അത് ചെയ്യാന്‍ നോക്കി. എന്നാല്‍ ഒരുവനെ ഒരുവനാക്കിയ അവസരത്തിന്റെ അഭാവം അവിടെ ശോഭയോടെ നിന്നു. പക്ഷെ അപ്പോഴും മനസ്സെന്ന കടലില്‍ അത് പ്രധിഫലിച്ചുകൊണ്ടേയിരുന്നു. ഇടക്കൊക്കെ യാത്ര പോവുന്നതായിരുന്നു പിന്നീട് ഏകയാശ്രയം. ആ സമയത്ത് പഠിപ്പിക്കാന്‍ മാഷുമ്മാരുണ്ടായിരുന്നു. സാധാരണക്കാരായ മാഷുമ്മാര്‍. എന്നാലത് ദീര്‍ഘനാള്‍ നീണ്ടുനിന്നില്ല. എന്തിന് ദിവസം പോലും. എപ്പോഴും വിടര്‍ന്ന് നിന്ന ഒരു മാര്‍ഗ്ഗവും അവിടെ ഉണ്ടായിരുന്നതേയില്ല. അതുകൊണ്ട് തന്നെ ഇന്ന്ത്തെ ദിവസം പ്രതേകതയുള്ളതായിരുന്നു. അടുത്ത് തന്നേയാണ് പുതിയ വീട് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. അതിനുമുകളിലായി ഒരു തൊട്ടിയുണ്ട്. പക്ഷെ കേറാന്‍ പാടാ. എന...
Image
പേടിയും ജ്ഞാനവുമൊക്കെ ബോധതലമാണല്ലോ. പേടിയെ കുറിച്ച് എടുക്കുമ്പോള്‍,  വഴിയോരത്തുകൂടെ വീട്ടിലേക്ക് വരുമ്പം, ഒരു ശബ്ദം ഇടക്ക് കേക്കാറുണ്ട്. അപ്പോള്‍ ശ്രദ്ധ മുഴുവനും അങ്ങോട്ടായി. ആ നേരത്തായിരിക്കും പെട്ടെന്ന് എന്തെങ്കിലും അതിലൂടെ ചീടി വരുക. പെട്ടെന്ന് പേടിരൂപത്തില്‍ ശ്വാസം ആഞ്ഞവലിക്കും,ഒപ്പം ഉള്ളിലൊരു കാളലുമുണ്ടാവും. ഇങ്ങനെ പേടിക്കാതിരക്കാന്‍ എന്താ വഴി. പിന്നെ ജ്ഞാനത്തെ കുറിച്ച് എടുക്കുകയാണെങ്കില്‍, ചിലന്തിയെ രാവിലെ നോക്കിയാല്‍ വലനെയ്യുന്നത് കാണാം. മഞ്ഞ് തുള്ളിയില്‍ മറഞ്ഞ ആ വല കാണുകയേയില്ല. ഇങ്ങനെ വല നെയ്യാന്‍ ചിലന്തിക്ക് ആരെങ്കിലും പറഞ്ഞുകൊടുത്തതാണോ. മറ്റൊരുദ്ധാഹരണം എന്നത് വീട്ടിലെ ഉമ്മുകുലുസുവിന്റെ കുട്ടി, പേര് ജാക്ക് എന്നാണ്. പാലുകുടിക്കാന്‍ പോകുന്നത് ഉമ്മുവിന്റയടുത്തേക്ക് മാത്രമാണ്. അമ്മയേയും,അച്ഛനേയും തിരിച്ചറിയുന്നതും ആരെങ്കിലും പറഞ്ഞുകൊടുത്തിട്ടാണോ. ഈ ജ്ഞാനവും പേടിയുമെല്ലാം എങ്ങനെ നമ്മളിലുണ്ടാകുന്നു. എന്താണ് ബോധം.
Image
Michaël Dudok de Wit എഴുതി സംവിധാനം ചെയ്ത,''father and daughter'' എന്ന കുഞ്ഞുസിനിമ ഇന്ന് കണ്ടു. കുഞ്ഞുസിനിമ എടുക്കുന്നതിന്റെ തത്രപ്പാടില്‍ എന്ത് ചെയ്യണമെന്നറിയാതെ വിശ്വപ്രഭ മാമന്‍ തന്നതാണി സിനിമ. എന്തായാലും സുന്ദരം തന്നെ. നിഴലുകള്‍ മാത്രം കാണത്തക്ക വിധം ഒരു അച്ഛനുംമകളും സൈക്കിള്‍ ചവിട്ടി ,വളവിലൊക്കെ മണിയടിച്ച് ഒരു തീരത്തെത്തി. അച്ഛന്‍ മകളെ വിട്ട് തോണി തുഴഞ്ഞ് ദൂരേക്ക് പോകുകയായിരുന്നു അപ്പോള്‍. അവസാനമായി ഒന്ന് കെട്ടിപ്പിടിച്ച് തോണി തുഴഞ്ഞ് തുഴഞ്ഞ് മാഞ്ഞുപോയി. മുഖം കാണാത്ത ആ കുഞ്ഞുമുഖത്തിന്റെ ഉള്ള് നമുക്ക് കാണാം. അവള്‍ ഒരോ കാലങ്ങളിലും ആ തീരത്ത് വന്നുകാത്തിരിക്കും. വേനലായാലും,മഴയായാലും,മഞ്ഞായാലും അതൊരു പ്രശ്നമേയല്ല. അവള്‍ അപ്പോഴും വളര്‍ന്നുകൊണ്ടേയിരുന്നു. എല്ലായിടത്തും,അച്ഛന്റെ വേര്‍പാടിലും അവള്‍ക്ക് സൈക്കളായിരുന്നു കൂട്ട്. അങ്ങനെയങ്ങനെ അവള്‍ വിവാഹിതയായി. പിന്നീടൊക്കെ ഭര്‍ത്താവിന്റൊപ്പം കാത്തിരിക്കാന്‍ മറക്കാതെ അവിടേക്ക് വന്നിരുന്നു. അച്ഛന്‍ വന്നതേയില്ല. കടല്‍ ഒഴുകികൊണ്ടേയിരുന്നു. അപ്പോഴും കാലത്തിന്റെ ചക്രം കറങ്ങികൊണ്ടുമിരുന്നു. കൂട്ട്യോളായിട്ടും,വാര്‍ദ്ധക്ക്യത്തിലെത്തിയി...
Image
മിന്നാമിനുങ്ങിന്റെ വെളിച്ചത്തിന് ചൂടില്ലല്ലോ.... അതെന്താ
Image
മൂന്നാമത്തെ കൊച്ചുസിനിമയും പൂര്‍ത്തിയായി. ആരുടേതാണീ ഭൂമി എന്നാണ് പേര്. ഞങ്ങള്‍ കുട്ടികള്‍ തന്നേയാണ് നടിച്ചതും,സംവിധാനം ചെയ്തതും. അപ്പോളിത് കൊച്ചു സിനിമ തന്നെ.
Image
അത്താഴത്തിന് മീനാണ് കൂട്ടാന്‍. അതുകൊണ്ട് തന്നെ ചോറുണ്ട് കഴിഞ്ഞപ്പോഴായിരുന്നു മുള്ള് തൊണ്ടയില്‍  അണ്ണാക്കില്‍ കൈയ്യിട്ട് മുളെളടുക്കാന്‍ നോക്കി. പെട്ടെന്ന് ഛര്‍ദിക്കാന്‍ വന്നു. അതെന്താ..
Image
കളിക്കുന്നിടക്കാണ് മണി വിരലുറിഞ്ചാന്‍ തുടങ്ങിയത്. കളിക്കവനെ കൂട്ടിയിരുന്നില്ല. വിരലുറിഞ്ചുന്നതെന്തുകൊണ്ടാ...
Image
കുറേ നാളുകളുടെ നേരിയ ഇടവേളകള്‍ക്ക് ശേഷമാണ് കൊച്ചുസിനിമ എടുക്കുന്നിടയില്‍ ഒന്ന് കൂട്ടായി കളിച്ചത്. അന്ന് തന്നേയായിരുന്നു സന്തോഷവും നിഴലായി ഉദിച്ചത്.കളിക്കുന്നിടയില്‍ കൂട്ടത്തില്‍ ചെറിയവനെ (പേര് മണി)കളിക്ക് കൂട്ടാതായി. ചുറ്റും ലഹളയായിരിക്കുമ്പോള്‍ തന്നെ മണിക്ക് എല്ലാം നിശബ്ദമായിരുന്നു,.  കളിയില്‍ മുഴുകിയപ്പോഴും അറിയാതെ ഞാന്‍ അങ്ങോട്ടൊന്ന് നോക്കിപ്പോയി. നിശബ്ദത തന്നെ.പിന്നീടവന്‍ വിരല്‍ ഉറിഞ്ചാന്‍ തുടങ്ങി. പറഞ്ഞുവന്നത് ഇങ്ങനെയാണെങ്കിലും മറ്റൊന്ന് കൂടി പറയാനുണ്ട്.പത്രത്തിന് ഭീകരമുഖമായിരുന്നു ഇന്നലെ.കാരണം അവിടെ ഒരു കടുവയുടെ മുഖമായിരുന്നു ഉണ്ടായിരുന്നത്.വെറും കടുവയല്ല ഇരുപത്കാരനെ കടിച്ചുകീറിയ കടുവ. സത്യത്തില്‍ എന്താണവിടെ സംഭവിച്ചത്. കടുവയെ ഫോട്ടോയെടുക്കാന്‍ മതില്‍ ചാടി കടന്നത് കടുവയെന്ന മരണത്തിലേക്കായിരുന്നു. അപ്പോഴും ചില നാഴികകള്‍ മരണം ആ ഏട്ടന് കൊടുത്തിരുന്നു.നിശബ്ദതയുടെ ചില നാഴികകള്‍. തന്നെത്താന്‍ തിളങ്ങാനാവാതെ ഒന്ന് തിളങ്ങാന്‍ ശ്രമിച്ച വലിയ തെറ്റാണവിടെ ഉരുത്തിരിയുന്നത്. അത് സാഹചര്യംകൊണ്ട് മാത്രം. ആരും തന്നെ കാണാതാകുമ്പോള്‍ ഒന്ന് എല്ലാവരും തന്നെ കാണണമെന്ന് എതു മനുഷ്യനും തോന്നുന്ന ഒന്ന്...
Image
കുറച്ച് നാളുകള്‍ക്ക് ശേഷമാണ് അമ്മമ്മവന്നത്. വെറും കൈയ്യോടെയല്ല വരവ്. കൂട്ടത്തിന് തിന്നാനുമുണ്ടായിരുന്നു. ഇവിടത്തെ പോലെ അവിടേം കുറേ മാടുകളുണ്ട്. പശുവിന്റെ പാലുകറന്നിട്ട് തന്നേയാണ് അമ്മമ്മ അന്നും,ഇന്നും ജീവിച്ചുപോരുന്നത്. എല്ലാ കഷ്ടപ്പാടുകള്‍ക്കും തുണയായി കുറേ മാടുകളും. ഇന്നും ഇതു തന്നെ തുടര്‍ന്നുപോകുന്നു. ഇവിടേക്ക് വന്ന് എല്ലാ മാടിനെയൊക്കെ നോക്കി തിരിച്ച് പോരുമ്പം രണ്ട് സംഭവം നടന്നു. എന്റെ ചിത്രങ്ങളും,സിനിമയുമൊക്കെ കണ്ട് സ്ഥിതിക്ക് ആ ദിവസം പെന്‍ഷന്‍ കിട്ടിയ അഞ്ഞൂറ് രൂപ കൈയ്യിലങ്ങ്ട് വച്ച് തന്നു. ഇതുവരെകിട്ടിയില്‍ വച്ച് ഏറ്റവും മൂല്ല്യമുള്ളത് അതുതന്നെ. അത് പണമായതുകൊണ്ടല്ല. കര്‍ഷകതൊഴിലാളിയുടെ പെന്‍ഷനായതുകൊണ്ടാണ്. ഞാനിതൊക്കെയെങ്ങനെ തിരിച്ച് നല്‍കും. എന്തായാലും അമ്മമ്മ വീട്ടില്‍ മാടിനെ മേക്കാന്‍ തിരക്കുള്ളുതകൊണ്ട്, മറ്റൊരു കാര്യവും കൂടി പറഞ്ഞു. വെള്ളിവിറ്റ് പശുവാങ്ങാം, എന്നാല്‍ സ്വര്‍ണ്ണം വിറ്റാലായാലും തീറ്റവാങ്ങണം. അപ്പോള്‍ അമ്മ ചിരിക്കുന്നുണ്ടായിരുന്നു. സന്തോഷത്തോടെ മീനുവും,അമ്മുവും അമ്മമ്മയേ നോക്കി കരയുന്നുമുണ്ടായിരുന്നു.
Image
വിശ്വപ്രഭ മാമാ... കുറേ നാളുകളായി വിശ്വപ്രഭമാമമനെ കണ്ടിട്ട്. വീണ്ടും തിരിച്ചുവന്നതില്‍ സന്തോഷം. ഒരു കാര്യം പറയാനുണ്ട്. ഇന്നലത്തെ അത്താഴ ചര്‍ച്ച വീട് സ്ക്കൂളിനെകുറിച്ചായിരുന്നു. സിനിമക്കായി ചുറ്റുവട്ടത്തെ കൂട്ടുകാരെയൊക്കൊ വിളിച്ച് വരുത്തി സിനിമ തയ്യാറാക്കിയപ്പോഴാ മനസ്സിലായത് അവരെല്ലാവരും മിടുക്കരാണെന്ന്. അതുകൊണ്ട് തന്നെ വീടൊരു സ്ക്കൂളാക്കാന്‍ പോകുകയാ. പാഠപുസ്തകങ്ങള്‍ പഠിക്കലല്ല. കളി മുതല്‍ ഇഷ്ടവിഷയങ്ങള്‍ വരെ കളിച്ച് പഠിക്കലാണ് തീരുമാനം. പാട്ടുപാടാന്‍ ഇഷ്ടമുള്ളവര്‍ക്ക് പാടാം. വരക്കേണ്ടവര്‍ക്ക് വരക്കാം,അറിയാവുന്നതായി പറയാന്‍ ഇത്രയേയുള്ളു. എന്നാല്‍ എന്തൊക്കെയുണ്ടോ അതൊക്കെ.... സ്വതതന്ത്രമായി പറത്തിവിടുന്നതാണ് ഈ സ്ക്കൂളിന്റെ പ്രതേകത എന്നും അച്ഛന്‍ പറഞ്ഞു. എന്തായാലും ശനി,ഞായര്‍ ആവട്ടെ.... വീണ്ടും വിശ്വപ്രഭമാമനിലേക്ക് തന്നെ തിരിച്ചുവരാം. കുറച്ച് ചോദ്യങ്ങളുണ്ട്. സര്‍ക്ക്യൂട്ടെന്നാല്‍ വൃത്താകാരമായ പാതയല്ലേ.... ഒരു ബിന്ദുവില്‍ നിന്ന് വീണ്ടും അതേ ബിന്ദുവിലേക്ക് എത്തിയാലല്ലേ ഒരു സര്‍ക്ക്യൂട്ട് പൂര്‍ത്തിയാകൂ... എന്നാല്‍ വന്ന കരണ്ട് തിരിച്ച് പോകുന്നുണ്ടോ... അതെവിടേക്കാണ് പോയത്. എങ്ങനെയാണ് പൂര്‍ത്തീകര...
Image
സ്ക്കൂള്‍ സിനിമയുടെ മറ്റൊരു ദിവസത്തില്‍ രണ്ട് ക്ലാസ്സ്കാരുണ്ടായിരുന്നു. ഒന്ന് മലയാളവും,ഇംഗ്ലീഷും. നിലത്ത് സീറ്റ് കിട്ടിയപ്പോ തന്നെ മലയാളം സീറ്റുറപ്പിച്ചു. ഇംഗ്ലീഷാണെങ്കില്‍  മടിച്ച്.. മടിച്ച്..... മടിച്ച്.......
Image
പുസ്തകം വായിക്കാന്‍ രസമാണ്. അതിനേക്കാള്‍ രസമാണ് കേള്‍ക്കുമ്പോള്‍. ഇന്നലെ ഒരു പുസ്തകത്തിലെ ചെറിയ ഭാഗം കേട്ടു. അച്ഛനാണ് വായിച്ച് തന്നത്. വിഷയം എര്‍ഗണോമിക്സ്... തുടക്കത്തില്‍ തന്നെ പറയുന്നുണ്ട് ഇത് എക്കണോമിക്സില്‍ വന്ന അക്ഷരതെറ്റല്ല എന്ന്. എര്‍ഗണോമിക്സ് എന്നാല്‍ എര്‍ഗണോമിക്സ് തന്നെ. നിത്യവിഷയങ്ങളിലൂടെ നാം അറിയാതെ തന്നെ നമ്മോട് വിശേഷം ചോദിക്കുകയും,പാഞ്ഞു നടക്കുന്ന ഒരു വിരുതനാണ് എര്‍ഗണോമിക്സ്. ഉദാഹരണ സഹിതം തുടങ്ങുന്നു. എന്നും സ്ക്കൂള്‍ ബസ്സിലാണ് സ്ക്കൂളിലേക്ക് പോകാറ്. അതിന്റെ പടി എന്നത് ഉയരം കൂടിയതാണ്. ചവിട്ടാന്‍ ചിലപ്പോഴൊക്കെ ബുദ്ധിമുട്ടുമാണ്. എല്ലാ ബസ്സിന്റെ കാര്യവും ഇങ്ങനെതന്നെ. അപ്പോ എന്താണതിന്റെ പ്രശ്നം. ആ പടിയുടെ അളവ് തെറ്റല്ലേ... അതേ അവസ്ഥ തന്നെ തൂങ്ങിപിടിക്കാനുള്ള കമ്പിയും. ഇരിക്കുമ്പോഴും പ്രശ്നം തന്നെയാണ്.... സീറ്റിന്റെ തല വെക്കുന്ന ഭാഗവും നമുക്കനിയോജ്യമല്ല. കുറേ നേരം വെച്ചാല്‍ വന്നില്ലേ പണി.... കമ്പ്യൂട്ടറിന്റെ മുമ്പറത്തിലെ സീറ്റില്‍, അടുക്കള, സ്വിച്ച് ബോര്‍ഡ്, സ്ക്കൂളിലെ ഡസ്കും,ബഞ്ചും, ആണുകങ്ങള്‍ക്ക് മാത്രമുള്ള പണിയായുധങ്ങള്‍, അങ്ങനെ എത്ര വേണമെങ്കിലും സൂചിപ്പിക്കാം. ഇതിനൊക്കെകാര...
Image
ചിത്ര ശലഭങ്ങള്‍ ദേശാടനം ചെയ്യാറുണ്ടോ....
Image
കോരന്‍ ഞാന്‍ പഠിപ്പിക്കുന്നത് പൊതു സ്ക്കൂളില്‍ എന്റെ മകള്‍ പഠിക്കുന്നത് ഇമ്മിണ് വല്യ സ്ക്കൂളില്‍ നിന്റെ മകള്‍ പഠിക്കേണ്ടത് എന്റെ സ്ക്കൂളില്‍ നിന്റെ കിണ്ണം തുരുമ്പിച്ചതല്ലേ  നിന്റെ ഉടുപ്പുപോലെ വീടു മേയാത്തതല്ലേ പുറം മറക്കാത്തതല്ലേ നിന്റെ മരവിച്ച കൈകള്‍ ബാക്കിവന്നവയെ വാരിയവയല്ലെ നീ വെറുതെയല്ലെ വെറുക്കപ്പെട്ടതല്ലെ
Image
‪#‎ വരി‬   ‪#‎ വര‬ വെളുത്ത വീട്ടിലെ കറുത്തൊരമ്മ അടുക്കളയില്‍ ചോറുവെച്ചു. കറുത്ത വീട്ടിലെ വെളുത്തൊരമ്മ വീട്ടില്‍ റൈസ് വച്ചു. കറുത്തമ്മ പഠിച്ചത് മലയാളം മീഡിയത്തില്‍, വെളുത്തമ്മ പഠിച്ചത് ഇംഗ്ലീഷ് മീ‍ഡിയത്തില്‍
Image
‪#‎ വരി‬   ‪#‎ വര‬ പൂവിനില പച്ചനിറം, വാനത്തിന്‍ മേഘം കറുപ്പ് നിറം, പൂവിനൊരിതള്‍ ചുവപ്പ് നിറം, മേഘത്തിന്‍ മഴ വെളുപ്പ് നിറം, വരക്ക് നിറം പല നിറം, അമ്മക്ക് കുട്ട്യോള്‍ ഒരു നിറം
Image
നീല ഷര്‍ട്ടിട്ട  മയില്‍പീലി പിടിച്ച ഏഴഴകുള്ള അഭികുട്ടന്റെ പിറന്നാളാണിന്ന്. അനിയത്തി ശ്രീകുട്ടിയും ഇന്ന് നിറത്തോടെയാണ്. സ്ക്കൂളിലേക്ക് പോകുമ്പം ഇവിടേക്കൊന്ന് കേറി. എനിക്കൊരു മിഠായി തന്നു. പിന്നെ ഒരു ചക്കരയുമ്മയും.
Image
അമ്മ കവിതകള്‍ സ്നേഹം ചുരത്തും, അമ്മകണ്ണുകള്‍ വെളിച്ചം പകരും, അമ്മകാതുകള്‍ സൂര്യനുദിക്കും, അമ്മ ചുണ്ടുകള്‍ ചിരി പടര്‍ത്തും, എന്നാല്‍  അമ്മ മനസ്സുകള്‍ കരഞ്ഞിട്ടേയുള്ളൂ...
Image
ക്ലാസ്സിലെ കണക്ക് പുസ്തകത്തിലെ കണക്ക്, ക്ലാസ്സില്‍ മാത്രം ഒതുങ്ങുന്നവ. അമ്മേടെ കണക്ക് പുസ്തകത്തിലെ കണക്ക് ജീവിതത്തിലൊതുങ്ങാത്തവ