ഇന്ന് വിക്കിപീഡിയ സംഗമോത്സവം കഴിഞ്ഞ് വീട്ടിലെത്തി. കിടക്കാന്‍ നേരം കഴിഞ്ഞ രണ്ടുദിവസങ്ങളെ ഒന്നാലോചിച്ചു. ഒരുപാട് അനുഭവങ്ങളുണ്ടായി. അവയ്ക്ക് പട്ടത്തിന്റെ ഉയരത്തോളവും, നാരങ്ങാമുട്ടായിയുടെ മധുരത്തോളവും പുളിപ്പുണ്ടായിരുന്നു. പതിനെട്ടിനുതന്നെ ഞങ്ങള്‍ കോഴിക്കോടെത്തി. ജീവശാസ്ത്ര പരീക്ഷ കഴിഞ്ഞ് പരീക്ഷയില്‍ നിന്ന് കുറച്ച് ജീവനുമെടുത്ത് വേഗം നടന്നു. ഞാനും ഏട്ടനും, പിന്നെ മനോജ് മാമനും കൂടിയായിരുന്നു യാത്ര. മനോജ് മാമനോടൊപ്പം ഒറ്റപ്പാലം ട്രെയിനില്‍ നിന്ന് ഷൊര്‍ണൂരില്‍ ഇറങ്ങി, നേരെ കോഴിക്കോട്. ആദ്യതന്നെ ആദര്‍ശ് മാമന്റെ വീട്ടിലേക്ക് പോയി. അവിടെ എത്തുമ്പോഴേക്കും സമയം ഏറെ വൈകിയിരുന്നു. എന്നാലും സമയത്തിനോടൊപ്പവും, സീമ അമ്മായിയോടൊപ്പവും, ആദര്‍ശ് മാമന്റോടൊപ്പവും കുറച്ച് സംസാരിച്ചു. അതിനിടയ്ക്ക് രഞ്ജിത്ത് മാമനും വന്നു. പിന്നെ ഞങ്ങളെല്ലാവരുമായി ചര്‍ച്ച. പരീക്ഷയാവാം, വേഗമുറങ്ങി.... ആ ദിവസങ്ങള്‍ നിശബ്ദതയുടെ തോണിയില്‍ വേഗം കടവെത്തി. രാവിലെ ആദ്യത്തെ മുഖം കണ്ടത് വിശ്വപ്രഭ മാമന്റേതായിരുന്നു. നിറയെ മാമന്‍ പുഞ്ചിരിച്ചു. ഞാനും. പിന്നെ തിടുക്കത്തില്‍ കുളിച്ചൊരുങ്ങി, അവിടത്തെ വേഗതയുള്ള വലയില്‍ (നെറ്റില്‍) കുറച്ച് കളിച...
Posts
Showing posts from December 21, 2015