Posts

Showing posts from September 24, 2015
Image
ഫെയിസ്ബുക്കില്‍ പുതുതായൊന്ന് ജനിക്കുന്ന ഡിസ്ലൈക്ക് ബട്ടനെ കുറിച്ച് മാര്‍ക്ക് സുക്കന്‍ബര്‍ഗ് പറഞ്ഞത് ഇതൊക്കെയാണ്. *ബന്ധുവിന്റെ മരണം അറിയിക്കുകയോ,അവകാശ സമരത്തില്‍ സമരം ചെയ്തവരെ ആട്ടിയോടിക്കുന്ന ഭരണകൂടത്തെ കാണിക്കുകയോ ചെയ്യുന്ന പോസ്റ്റുകളെ നാം ലൈക്ക് ചെയ്യുമ്പോള്‍ അതിന്റെ അര്‍ത്ഥം,നിങ്ങളുടെ ബന്ധു മരിച്ചത് എനിക്കിഷ്ടപ്പെട്ടു,എന്നോ ആ സമരത്തില്‍ പോലീസുകാര്‍ സമരക്കാരെ ആട്ടിയോടിച്ചത് എനിക്കിഷ്ടപ്പെട്ടു എന്നതുമായ അര്‍ത്ഥ തലം ലഭിക്കുന്നു. ഇതിനായൊക്കെ നമുക്ക് ഡിസ്ലൈക്ക് ബട്ടന്‍ ഉപയോഗിക് കാം. *മറ്റൊരു തലത്തില്‍ ഒരു പോസ്റ്റിനെ ഡിസ്ലൈക്ക് ചെയ്യുമ്പോള്‍ ആയാള്‍ക്ക് അതിനുള്ള കാരണവും ബോധ്യപ്പെടുത്തേണ്ടതായി വരുന്നു. *ശുഭകരമായ വാര്‍ത്ത അറിയിക്കുമ്പോള്‍ അതിന് വിശദീകരണം ആവശ്യമില്ല. എന്നാല്‍ അശുഭകരമായ വാര്‍ത്തകള്‍ അറിയിക്കുമ്പോള്‍ അതിന് വിശദീകരണം ആവശ്യമായി വരേണ്ടിയിരിക്കുന്നു എന്ന് പറയാം. *പക്ഷെ എനിക്ക് ഫെയിസ്ബുക്കിനെ അവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ മാത്രം അറിയിക്കുന്ന ഒരു വോട്ടിംഗ് യന്ത്രമാക്കുന്നതില്‍ യോജിപ്പില്ല. അവരവരുടെ വിചാരങ്ങള്‍ പ്രകടിപ്പിക്കാനുള്ള ഒരു വേദിയാക്കാനാണ് എനിക്കിഷ്ടം.
Image
ഇരുണ്ടുരുണ്ട മഴമേഘങ്ങള്‍ ഞങ്ങള്‍ക്കന്നുതന്നത് മഴയെ മാത്രമല്ലായിരുന്നു, മഴയുടെ ഗര്‍ജനത്തെ നോക്കി പേടിച്ച് കൊരച്ചുകൊണ്ടിരുന്ന രണ്ട് നായകുട്ടികളേയും കൂടിയായിരുന്നു. അവര്‍ ഞങ്ങളെകണ്ടതും എന്തെന്നില്ലാത്ത ഭയത്തോടെ,വിറച്ചു വിറച്ച് ഓടി വന്നു. വീടിന്റെ വരാന്തയില്‍ ഏതോ ഒരു രാത്രി അവരുറങ്ങാന്‍ വന്നു. അതാണ് എന്റെ മനസ്സിലെ സൂസിയുടെ,മോളിയുടേയും ജനനം. അവര്‍ക്ക് ചാരനിറമാണുള്ളത്. മോളിയുടെ വാല് ചുരുണ്ടതാണ്,സൂസിയുടേത് നിവര്‍ന്നതും, രണ്ടു പേരും ഞാനും ഏട്ടനും സ്ക്കൂളിലേക്ക് പോകുമ്പോള്‍ ഞങ്ങളുടെ പിന്നാലെ വരാറുണ്ട്. അപ്പോഴൊക്കെ എനിക്ക് പേടിയായിരുന്നു. പാതയെത്തുമ്പോള്‍ മറ്റ് നായക്കള്‍ അവരെ കടിച്ചാലോ,കൂടെ എന്നേയും. പക്ഷെ ഇതുവരെ അങ്ങനെ നടന്നതേയില്ല. സ്ക്കൂൂളു വരെ ‍ഞങ്ങളെ കൊണ്ടാക്കി സൂസിക്കും മോളിക്കും വീടിന്റെ വഴിയറിയാതെ ഞങ്ങളെ വിട്ട് പോകുമോ എന്ന മറ്റൊരു പേടിയും അതിനുപിന്നാലെ മണപ്പിച്ച് വരാറുണ്ടായിരുന്നു. ആ ദിവസം ഞാനും ഏട്ടനും ഉത്കണ്ഠയോടെയാണ് വീട്ടിലേക്കെത്തിയത്. സൂസിയേയും മോളിയേയും, അവിടെമൊത്തം തിരഞ്ഞു. അവരെ കണ്ടില്ല. പക്ഷെ ഞങ്ങള്‍ അവരുടെ പേര് ഉറക്കെ വിളിക്കാന്‍ മറന്നുപോയിരുന്നു. അറിയാതെ നാവില്‍...