# വരി # വര ഓര്‍മകളുടേയും അടുക്കളുടേയും മുടിക്കെട്ടാണ് അമ്മ
Posts
Showing posts from January 2, 2016
- Get link
- X
- Other Apps
ആഷാദുള്‍ അമ്പരപ്പോടെ ഇരുന്നു. കാരണം ആ വെള്ളിയാഴ്ച എന്തിനാണ് ആ രണ്ട് അപരിചിതര്‍ എന്നെ കാണണമെന്ന് പറഞ്ഞത്. പക്ഷെ ആ പത്ത് വയസ്സുകാരനെ കാത്തിരുന്നത് വലിയ അത്ഭുതമായിരുന്നു. ആ രണ്ട് അപരിചിതരിലൊരാള്‍ ആഷാദുള്ളിന് ഒരു വലിയ സമ്മാനം കൊടുത്തു. ആ അപരിചിതന്‍ മലയാളം സിനിമാ ഡയറക്ടറായ ജയരാജായിരുന്നു. ആഷാദുള്ളിന്റെ പഠന ചിലവുമൊത്തം ഞാനേറ്റെടുക്കാമെന്ന പ്രപഞ്ചമടങ്ങിയ വാക്കുകളായിരുന്നു ആ സമ്മാനം. 2014 ആഗസ്റ്റ് 22ന് ഹിന്ദു ദിനപത്രത്തില്‍ വന്ന ചിത്രം ആഷാദുള്ളിന്റേതായിരുന്നു. ആ കുഞ്ഞന്‍ തന്നേക്കാള്‍ വലിയ പുഴയില്‍ രണ്ട് ആടുകളെ വച്ച് തോണി തുഴഞ്ഞ് നീന്തി കടക്കുന്നതായിരുന്നു ആ ചിത്രം. ആ ചിത്രത്തില്‍ നിന്ന് വിരിഞ്ഞതാണ് ഡയറക്ടറായ ജയരാജിന്റെ ഒറ്റാല്‍ എന്ന സിനിമ. അത് ധാരാളം അവാര്‍ഡുകള്‍ വാരികൂട്ടി. ധാരാളം ബഹുമതികള്‍ കരസ്ഥമാക്കി. ആ നേരത്തായിരുന്നു ജയരാജിന് ആ ചിത്രത്തില്‍ തുഴഞ്ഞുകൊണ്ടിരുന്ന ആഷാദുള്ളിനെ കാണുകയും, അഭിനന്ദിക്കുകയും ചെയ്യണമെന്ന് തോന്നിയത്. ആചിത്രമെടുത്ത ഹിന്ദുവിന്റെ സ്പെഷ്യല്‍ ന്യൂസ് ഫോട്ടോഗ്രാഫറായ റിറ്റു രാജ് കോണ്‍വാറുമായ് അദ്ദേഹം ആസാമില്‍ സ്ഥിതിചെയ്യുന്ന മോറിഗോണ്‍ എന്ന ജില്ലയിലെ കുഞ്ചാനി എന്ന ഗ്രാമത്തെത...
- Get link
- X
- Other Apps
ഇന്ന് വായിച്ചത് സ്റ്റാര്‍ വാര്‍സ് ദി ഫോഴ്സ് അവേക്കന്‍സ് എന്ന സിനിമയെ കുറിച്ചായിരുന്നു. ആ സിനിമയുടെ വിജയത്തിന്റെ രഹസ്യത്തെക്കുറിച്ച്. സ്റ്റാര്‍ വാര്‍സ് സീരിസിലെ പുതിയ ഒരു ഭാഗമാണ് സ്റ്റാര്‍ വാര്‍സ് ദി ഫോഴ്സ് അവേക്കന്‍സ് എന്ന സിനിമ. കഴിഞ്ഞുപോയതോ, അല്ലെങ്കില്‍ തന്റെ കുട്ടിക്കാലത്ത് താന്‍ ആഗ്രഹിച്ചതോ ഒക്കെ നേരില്‍ കാണുമ്പോഴുള്ള ഒരു പുതിയ ലോകമാണ് ജനങ്ങളില്‍ സ്റ്റാര്‍ വാര്‍സ് സൃഷ്ടിക്കുന്നതത്രേ... അതുതന്നെയാണ് ആ സിനിമയുടെ വിജയത്തിന്റെ രഹസ്യവും. സ്റ്റാര്‍ വാര്‍സിലെ ഓരോ കഥാപാത്രവും അത്തരം സന്ദര്‍ഭങ്ങളെ സൃഷ്ടിക്കുകയാണ്, അപ്പോള്‍ ആ കഥാപാത്രങ്ങളിലേക്ക് കാണികളും, അലിഞ്ഞുചേരുന്നു, തന്റെ മുഖമോ, അല്ലെങ്കില്‍ ഭൂതഭാവികാലമോ അതില്‍ പ്രത്യക്ഷപ്പെടുന്നു. അത് തന്റെ ജീവിതം തന്നെയാണെന്ന് ഹൃദയം തന്നെ പറയുന്നു. വേറെന്തുവേണം ആ സിനിമ വിജയം നേടാന്‍. സ്റ്റാര്‍ വാര്‍സിന്റെ ഓരോ സീരിസിലും അതുതന്നെയാണ് നടന്നുകൊണ്ടിരിക്കുന്നത്. അതായത് മനുഷ്യ മസ്തിഷ്കത്തിലെ ഓരോ കുഞ്ഞു വായനശാലയിലേക്കും ആ രംഗങ്ങള്‍ അതിന്റെ അവശേഷങ്ങള്‍ ബാക്കി വയ്ക്കുന്നു എന്നു പറയാം..... നഷ്കത്ര യുദ്ധം അതോടെ നക്ഷത്രത്തേക്കാള്‍ തിളക്കമാര്‍ന്നത...
- Get link
- X
- Other Apps
ഇന്ന് കുറച്ചു നേരം പതിനേഴാം നൂറ്റാണ്ടിന്റെ ചരിത്രത്തിലായിരുന്നു. ആ പുസ്തകത്തില്‍ കയറി കുറേ സഞ്ചരിച്ചു. ഒന്ന് തേടിയായിരുന്നു പോക്ക്. ജോസഫ് ആന്റണി മാമന്റെ ഹരിതഭൂപടം എന്ന പുസ്തകത്തില്‍ കയറി മലബാറിന്റെ ഹൃദയത്തില്‍ വളര്‍ന്നുകൊണ്ടിരുന്ന സസ്യങ്ങളെകുറിച്ചുള്ള ഒരു മഹത്തായ ഗ്രന്ഥം തേടിയായിരുന്നു യാത്ര..... ഇട്ടി അച്ച്യുതന്‍ എന്ന മഹത്തായ വൈദ്യന്‍ നിര്‍മ്മിച്ച, ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ മലബാര്‍ കമാന്‍ഡര്‍ ആഡ്രിയന്‍ വാന്‍ റീഡിനാല്‍ രൂപ കല്‍പ്പന ചെയ്യപ്പെട്ട ഹോര്‍ത്തൂസ് മലബാറിക്കൂസ് എന്നതാണ് ആ മഹത്തായ ഗ്രന്ഥത്തിന്റെ പേര്. 333 വര്‍ഷങ്ങള്‍ക്കു മുമ്പാണ് കഥ നടക്കുന്നത്. മലബാറാണോ, സിലോണാണോ ഫലഭൂയിഷ്ടിയുള്ള ഇടമെന്ന കാര്യത്തില്‍ ഇപ്പോള്‍ ഓരോ പ്രദേശത്തിനും, അതിന്റേതായ ഫലഭൂയിഷ്ടി ഉണ്ടെന്ന് വാദിക്കാമായിരുന്നു. എന്നാല്‍ അന്ന് അത് ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനിയില്‍ വലിയ പ്രശ്നങ്ങളുണ്ടാക്കി. അതിന്റെ ഉത്തരമായി, മലബാറില്‍ ഫലഭൂയിഷ്ടിയേറിയ മണ്ണാണെന്നും, അവിടെ സുഗന്ധദ്രവ്യങ്ങള്‍ മാത്രമല്ല മറ്റ് പലതുമുണ്ടെന്നും സ്വന്തം കമ്പനിയെ തന്നെ ബോധിപ്പിക്കാന്‍ വാന്‍ റീഡ് നിര്‍മ്മിച്ച ഒരു വഴിത്താരയാണ് ഹോര്‍ത്തൂസ് മലബാറിക്ക...

നാളെ പുതുവര്‍ഷമാണ്. രാത്രിയിലും, വര്‍ണ്ണങ്ങള്‍ ചാലിച്ച ആകാശത്തെ കാണാം. ഉന്മാദം നിറഞ്ഞ മനസ്സുകളെ കാണാം. ആ എണ്ണമറ്റ നിമിഷങ്ങള്‍ പൂത്തുലയുമ്പോള്‍ ഇന്ന് എന്റെ വീട്ടില്‍ ഒരു നിമിഷം ഇല്ലാതായി. അത് വീട്ടിലൊരംഗമാണ്, മൊത്തത്തില്‍ അവനൊരു ജീവിയും. ലക്കി എന്നാണവന്റെ പേര്, വീട്ടിലെ കൊറ്റനാടാണവന്‍.... അവനെ ഇന്നാണ് അയ്യായിരത്തിഅഞ്ഞൂറ് രൂപയ്ക്ക് വിറ്റത്. നാളെ പുതുവര്‍ഷം പിറക്കുന്നത്, മരിച്ചു വീഴുന്ന ധാരാളം ഹൃദയങ്ങളോടൊപ്പം ലക്കിയുടേയും ചോരകൊണ്ടാണ്. ചോരകൊണ്ടുണര്‍ത്തിയ വര്‍ണ്ണങ്ങള്‍,ഹൃദയംകൊണ്ടുണക്കിയ മനസ്സുകള്‍ അതിന്റെ പങ്ക് തേടി വരും. എന്നിട്ടാടിയുല്ലസിക്കും..... അടുത്ത പുതുവര്‍ഷത്തിനായുള്ള മണിനാദം അതാ മുഴങ്ങിതുടങ്ങി. അതുപോലെ ലക്കിയുടെ ജീവിതത്തിന്റെ അവസാന മണിനാദവും. അവന്റെ ജീവന്, ജീവിതത്തിന് അയ്യായിരത്തി അഞ്ഞൂറുരൂപയാണ് വില. മനുഷ്യന്‍ നിര്‍ണയിച്ച മൊത്തവില. പക്ഷെ ആ ജിവന് കാലം കല്‍പ്പിച്ച വില ശൂന്യമായിരുന്നു. ഉയര്‍ന്ന വിലയും, താഴ്ന്ന വിലയുമുള്ളതുകൊണ്ടല്ലേ വേര്‍തിരിവുകള്‍ വന്നത്. അതുകൊണ്ടായിരിക്കാം. എന്തായാലും ഇരുട്ടും ആഘോഷത്തിനെത്തി, ആ ഇരുട്ടിലാണ് ലക്കിയുടെ സ്വപ്നങ്ങളെ കുഴിച്ചുമൂടാന്‍ പോകുന്നത്. അങ്ങനെ എ...