ആഷാദുള്‍ അമ്പരപ്പോടെ ഇരുന്നു.
കാരണം ആ വെള്ളിയാഴ്ച എന്തിനാണ് ആ രണ്ട് അപരിചിതര്‍ എന്നെ കാണണമെന്ന് പറഞ്ഞത്.
പക്ഷെ ആ പത്ത് വയസ്സുകാരനെ കാത്തിരുന്നത് വലിയ അത്ഭുതമായിരുന്നു.
ആ രണ്ട് അപരിചിതരിലൊരാള്‍ ആഷാദുള്ളിന് ഒരു വലിയ സമ്മാനം കൊടുത്തു.
ആ അപരിചിതന്‍ മലയാളം സിനിമാ ഡയറക്ടറായ ജയരാജായിരുന്നു.
ആഷാദുള്ളിന്റെ പഠന ചിലവുമൊത്തം ഞാനേറ്റെടുക്കാമെന്ന പ്രപഞ്ചമടങ്ങിയ വാക്കുകളായിരുന്നു ആ സമ്മാനം.
2014 ആഗസ്റ്റ് 22ന് ഹിന്ദു ദിനപത്രത്തില്‍ വന്ന ചിത്രം ആഷാദുള്ളിന്റേതായിരുന്നു.
ആ കുഞ്ഞന്‍ തന്നേക്കാള്‍ വലിയ പുഴയില്‍ രണ്ട് ആടുകളെ വച്ച് തോണി തുഴഞ്ഞ് നീന്തി കടക്കുന്നതായിരുന്നു ആ ചിത്രം.
ആ ചിത്രത്തില്‍ നിന്ന് വിരിഞ്ഞതാണ് ഡയറക്ടറായ ജയരാജിന്റെ ഒറ്റാല്‍ എന്ന സിനിമ.
അത് ധാരാളം അവാര്‍ഡുകള്‍ വാരികൂട്ടി.
ധാരാളം ബഹുമതികള്‍ കരസ്ഥമാക്കി.
ആ നേരത്തായിരുന്നു ജയരാജിന് ആ ചിത്രത്തില്‍ തുഴഞ്ഞുകൊണ്ടിരുന്ന ആഷാദുള്ളിനെ കാണുകയും, അഭിനന്ദിക്കുകയും ചെയ്യണമെന്ന് തോന്നിയത്.
ആചിത്രമെടുത്ത ഹിന്ദുവിന്റെ സ്പെഷ്യല്‍ ന്യൂസ് ഫോട്ടോഗ്രാഫറായ റിറ്റു രാജ് കോണ്‍വാറുമായ് അദ്ദേഹം ആസാമില്‍ സ്ഥിതിചെയ്യുന്ന മോറിഗോണ്‍ എന്ന ജില്ലയിലെ കുഞ്ചാനി എന്ന ഗ്രാമത്തെത്തി.
ആഷാദുള്ളിനെ കണ്ടു, വലിയ സമ്മാനവും നല്‍കി.....
അവന്റെ അച്ഛനുമമ്മയും ചൂളകല്‍ക്കെട്ടുകളിലെ സ്ഥിരം ജോലിക്കാരായിരുന്നു,
അതുകൊണ്ടുതന്നെ ജീവിക്കാന്‍ അവന്റേതായും ചിലത് ചെയ്യണമായിരുന്നു.
ആഷാദുള്‍ ആ പുഴ മുറിച്ചുകടന്നുദൂരമാണ്, ഒറ്റാല്‍ എന്ന സിനിമയുടെ ദൈര്‍ഘ്യം.
ചിലപ്പോള്‍ പതിനായിരം വാക്കുകള്‍ക്ക് തുല്യമായിരിക്കും ഒരു ചിത്രം.
അതുതന്നെ ഒരു ജീവിതത്തേയും മാറ്റിമറിച്ചേക്കാം........
(എന്തുകൊണ്ടാണ് നമ്മുടെ മലയാളം ദിനപത്രങ്ങള്‍ ഇത്തരം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാത്തത്.
അവയ്ക്ക് പ്രാധാന്യം കൊടുക്കാത്തത്.
അവയെ കണ്ടില്ലെന്ന് നടിക്കുന്നത്.)

Comments

Popular posts from this blog

2016 wikipedia indian conference, chandikhand