) പണ്ട് പണ്ട്, പാലക്കാട്ടില്‍ മെച്ചോട് എന്ന് സ്ഥലമുണ്ടായിരുന്നു.
കുറേ മരങ്ങളും, അതിലേറെ കുന്നും, നിറഞ്ഞ മെച്ചോട്.
2) ഒരിക്കല്‍ അവിടേക്ക് കുറച്ച് വീട്ടുകാര്‍ വന്നു.
അവരവിടെ താമസമാക്കി.
ചുറ്റും, കാടും, മേടും, വെളിച്ചവുമുള്ളൊരിടം.
വീണ്ടും അവിടേക്ക് കുറച്ചുകൂടി താമസക്കാരെത്തി.
3)അങ്ങനെ പതിനൊന്ന് വീട്ടുകാര്‍.
അരികിലെ പുഴ നിറഞ്ഞൊഴുകുന്നുണ്ട്. അപ്പുറത്തെ കിണര്‍ കവിഞ്ഞും.
4)വര്‍ഷങ്ങള്‍ കടന്നു.
5)താമസക്കാരുടെ എണ്ണം കൂടി.
മുത്തശ്ശി,മുത്തച്ഛനും, അച്ഛനും, അമ്മയും, മക്കളും, പേരക്കുട്ടികളും അങ്ങനെ മെച്ചോട്ടിന് താങ്ങാവുന്നതിലും അപ്പുറം.
6)അവിടെ വലിയൊരു റോഡ് വന്നു.
അടുത്ത് വലിയൊരു ആശുപത്രി, ഷോപ്പിംഗ് മാള്‍, പിന്നെ ഒരു റിസോര്‍ട്ടും.
ഇപ്പോള്‍ മരങ്ങളേയും, കുന്നുകളേയും, എങ്ങും കാണാനില്ല.
7)ഓടകള്‍ നിറഞ്ഞു, മാലിന്യങ്ങള്‍ കുന്നുകൂടി.
മഴകിട്ടാതായി. പുഴ വറ്റി.
കിണറും.
8)മെച്ചോട്ടിലെ പത്തു വീട്ടുകാരും പുറത്തേക്ക് നഗരത്തിലേക്ക് പോയി.
ഒരൊറ്റ വീട്ടുകാര്‍ മാത്രം അവിടംതന്നെ ഇരുന്നു.
9)പുറത്ത് ചൂട് അസഹനീയമായിരുന്നു. തിരക്കും കൂടുതലാണ്.
ആകാശമില്ലായിരുന്നു, പുകകൊണ്ട് മറ‍ഞ്ഞിരുന്നു.
10)വെള്ളമില്ല, വേനലായതോടെ മണ്ണ് വരണ്ടു. കുപ്പിവെള്ളത്തിന് വലിയ വിലകൊടുക്കേണ്ടിവന്നു.
ചുറ്റും വരള്‍ച്ച.
11)നഗരത്തിലേക്ക് കുടിയേറിയ മെച്ചോട്ടുകാര്‍ തിരിച്ച് മെച്ചോട്ടിലേക്കുതന്നെ യാത്രയായി.
മെച്ചോട് ഒന്ന് തണുത്തിരുന്നു.
12)ആ പതിനൊന്നു വീട്ടുകാരും, കൈകോര്‍ത്തു.
കൂട്ടത്തിലെ വള്ളിയപ്പച്ചായി പറഞ്ഞു.
വെള്ളമില്ല.
ചെല്ലമ്മായി അച്ഛമ്മ പറഞ്ഞു.
മഴയില്ല.
അപ്പോള്‍
തോമസ് അച്ഛാച്ചന്‍പറഞ്ഞു.
നമുക്ക് മരങ്ങള്‍ നടാം.
13)അപ്പോള്‍ അവിടന്ന് ശബദങ്ങളുയര്‍ന്നു.
മഴയും മരങ്ങളും എന്താണ് ബന്ധം.
14)പുഴകളും , കുന്നുകളും, എന്താണ് ബന്ധം.
15)മനുഷ്യനും പ്രകൃതിയും എന്താണ് ബന്ധം.
16)അവരൊരുമിച്ച് പറഞ്ഞു.
നമുക്ക് മരങ്ങള്‍ നടാം.
മായ്ഞ്ഞുപോയ കുന്നുകളെ തിരികെ വിളിക്കാം.
17)അങ്ങനെ മെച്ചോട്ടുകാരെല്ലാരും ചേര്‍ന്ന് ഓരോരോ മരം നട്ടു.
വീണ്ടും കുറേ കാലങ്ങള്‍ കഴിഞ്ഞു.
18)പൊയ്പ്പോയ കുന്നുകള്‍ തിരികെ എത്തി.
മരങ്ങള്‍ ,വേരുറച്ച്, ഉയര്‍ന്ന് വാനോളമെത്തി.
19)അരികിലെ പുഴ വീണ്ടും മതിമറന്നൊഴുകി.
കിണര്‍ ഒന്ന് ചിരിച്ചു.
20)ഈ വേനലില്‍ നമുക്കും ഒരു മരം നടാം.
ഓടിപ്പോയ കുന്നുകളെ കൂട്ടിരുത്താം.
പുഴയെ
 മരങ്ങളെ
മണ്ണിനെ
ജലത്തെ
നാളേക്കായി കാത്തുകൊള്ളാം......

Comments

Popular posts from this blog

2016 wikipedia indian conference, chandikhand