Posts

Showing posts from October 1, 2014
അധിവേഗം ചീറ്റ അധിവേഗം തന്നെ നശിക്കുന്നുണ്ടല്ലോ. എന്നാല്‍ മെല്ലെ ഇഴയുന്ന ഒച്ച് കാലത്തെ അതിജീവിച്ച് മുന്നോട്ട്. അതിരില്ലാത്ത,അനന്തതയാര്‍ന്നതുപോലെ ഒച്ചിന്റെ പൊറന്ത ോട്. ഒരു ബിന്ദുവില്‍ നിന്നും അനന്തതയിലേക്ക്. ഈ രൂപം കണ്ടിട്ടാവുമോ പ്രപഞ്ചത്തിന്റെ സ്റ്റാന്റേഡ് മോഡല്‍ സിദ്ധാന്തം രൂപീകരിച്ചിട്ടുണ്ടാവുക
Image
സ്ക്കൂള്‍ അവധിയാക്കി രാമേട്ടന്‍ എന്ന കൊച്ചു സിനിമ പൂര്‍ത്തിയാക്കി. പെട്ടെന്ന് കഴിയുമെന്ന് വിചാരിച്ചതാ. കഴിഞ്ഞപ്പോ വൈകുന്നേരമായി.
Image
കൊച്ചു സിനിമക്കിടക്കാണ് അതിലെ ഒരു കൂട്ടുകാരന്‍ ചോദിച്ചത്. പൂമ്പാറ്റക്കെങ്ങനെ നിറം വന്നു.
Image
അടുത്ത കൊച്ചു സിനിമക്കായുള്ള ഒരുക്കത്തിലും,അഭിനയത്തിനിടയിലും കുറേ നല്ല നല്ല ഭാഗങ്ങള്‍ ഉരുത്തിരിഞ്ഞ് വന്നു. അറിയാതെ വന്നവ. ഒന്ന് കുട്ടികളുടെ കൊച്ചുസിനിമയില്‍ അതിലെ ഉണ്ണിപെണ്ണ് കരഞ്ഞു. ''വാവു''(വേദന/മുറിവ്) ആണ് കാരണം. അപ്പോഴാിരുന്നു ക്യാമറ മാമനായ ഏട്ടന്‍ ഓടിചെന്നത്. അതുകൊണ്ട് തന്നെ ആ രംഗം കിട്ടിയില്ല. മറ്റൊന്ന് അച്ഛന്റെ കാലില്‍ ഒരു മുള്ള് കുത്തി. അത് ഏട്ടനെടുത്തു. അപ്പോഴും രംഗം ഓടികൊണ്ടിരിക്കുകയായിരുന്നു. അതും കിട്ടിയില്ല. അപ്പോഴാണ് മനസ്സിലായത്. ക്യാമറാ മാനിന് ഹൃദയം പാടില്ല / പറ്റില്ല. കണ്ണേ പാടു.
Image
മൂന്നാമത്തെ കൊച്ചുസിനിമയും പൂര്‍ത്തിയായി. ആരുടേതാണീ ഭൂമി എന്നാണ് പേര്. ഞങ്ങള്‍ കുട്ടികള്‍ തന്നേയാണ് നടിച്ചതും,സംവിധാനം ചെയ്തതും. അപ്പോളിത് കൊച്ചു സിനിമ തന്നെ.
Image
കുറേ നാളുകളുടെ നേരിയ ഇടവേളകള്‍ക്ക് ശേഷമാണ് കൊച്ചുസിനിമ എടുക്കുന്നിടയില്‍ ഒന്ന് കൂട്ടായി കളിച്ചത്. അന്ന് തന്നേയായിരുന്നു സന്തോഷവും നിഴലായി ഉദിച്ചത്.കളിക്കുന്നിടയില്‍ കൂട്ടത്തില്‍ ചെറിയവനെ (പേര് മണി)കളിക്ക് കൂട്ടാതായി. ചുറ്റും ലഹളയായിരിക്കുമ്പോള്‍ തന്നെ മണിക്ക് എല്ലാം നിശബ്ദമായിരുന്നു,.  കളിയില്‍ മുഴുകിയപ്പോഴും അറിയാതെ ഞാന്‍ അങ്ങോട്ടൊന്ന് നോക്കിപ്പോയി. നിശബ്ദത തന്നെ.പിന്നീടവന്‍ വിരല്‍ ഉറിഞ്ചാന്‍ തുടങ്ങി. പറഞ്ഞുവന്നത് ഇങ്ങനെയാണെങ്കിലും മറ്റൊന്ന് കൂടി പറയാനുണ്ട്.പത്രത്തിന് ഭീകരമുഖമായിരുന്നു ഇന്നലെ.കാരണം അവിടെ ഒരു കടുവയുടെ മുഖമായിരുന്നു ഉണ്ടായിരുന്നത്.വെറും കടുവയല്ല ഇരുപത്കാരനെ കടിച്ചുകീറിയ കടുവ. സത്യത്തില്‍ എന്താണവിടെ സംഭവിച്ചത്. കടുവയെ ഫോട്ടോയെടുക്കാന്‍ മതില്‍ ചാടി കടന്നത് കടുവയെന്ന മരണത്തിലേക്കായിരുന്നു. അപ്പോഴും ചില നാഴികകള്‍ മരണം ആ ഏട്ടന് കൊടുത്തിരുന്നു.നിശബ്ദതയുടെ ചില നാഴികകള്‍. തന്നെത്താന്‍ തിളങ്ങാനാവാതെ ഒന്ന് തിളങ്ങാന്‍ ശ്രമിച്ച വലിയ തെറ്റാണവിടെ ഉരുത്തിരിയുന്നത്. അത് സാഹചര്യംകൊണ്ട് മാത്രം. ആരും തന്നെ കാണാതാകുമ്പോള്‍ ഒന്ന് എല്ലാവരും തന്നെ കാണണമെന്ന് എതു മനുഷ്യനും തോന്നുന്ന ഒന്ന്...
Image
കുറച്ച് നാളുകള്‍ക്ക് ശേഷമാണ് അമ്മമ്മവന്നത്. വെറും കൈയ്യോടെയല്ല വരവ്. കൂട്ടത്തിന് തിന്നാനുമുണ്ടായിരുന്നു. ഇവിടത്തെ പോലെ അവിടേം കുറേ മാടുകളുണ്ട്. പശുവിന്റെ പാലുകറന്നിട്ട് തന്നേയാണ് അമ്മമ്മ അന്നും,ഇന്നും ജീവിച്ചുപോരുന്നത്. എല്ലാ കഷ്ടപ്പാടുകള്‍ക്കും തുണയായി കുറേ മാടുകളും. ഇന്നും ഇതു തന്നെ തുടര്‍ന്നുപോകുന്നു. ഇവിടേക്ക് വന്ന് എല്ലാ മാടിനെയൊക്കെ നോക്കി തിരിച്ച് പോരുമ്പം രണ്ട് സംഭവം നടന്നു. എന്റെ ചിത്രങ്ങളും,സിനിമയുമൊക്കെ കണ്ട് സ്ഥിതിക്ക് ആ ദിവസം പെന്‍ഷന്‍ കിട്ടിയ അഞ്ഞൂറ് രൂപ കൈയ്യിലങ്ങ്ട് വച്ച് തന്നു. ഇതുവരെകിട്ടിയില്‍ വച്ച് ഏറ്റവും മൂല്ല്യമുള്ളത് അതുതന്നെ. അത് പണമായതുകൊണ്ടല്ല. കര്‍ഷകതൊഴിലാളിയുടെ പെന്‍ഷനായതുകൊണ്ടാണ്. ഞാനിതൊക്കെയെങ്ങനെ തിരിച്ച് നല്‍കും. എന്തായാലും അമ്മമ്മ വീട്ടില്‍ മാടിനെ മേക്കാന്‍ തിരക്കുള്ളുതകൊണ്ട്, മറ്റൊരു കാര്യവും കൂടി പറഞ്ഞു. വെള്ളിവിറ്റ് പശുവാങ്ങാം, എന്നാല്‍ സ്വര്‍ണ്ണം വിറ്റാലായാലും തീറ്റവാങ്ങണം. അപ്പോള്‍ അമ്മ ചിരിക്കുന്നുണ്ടായിരുന്നു. സന്തോഷത്തോടെ മീനുവും,അമ്മുവും അമ്മമ്മയേ നോക്കി കരയുന്നുമുണ്ടായിരുന്നു.
Image
വിശ്വപ്രഭ മാമാ... കുറേ നാളുകളായി വിശ്വപ്രഭമാമമനെ കണ്ടിട്ട്. വീണ്ടും തിരിച്ചുവന്നതില്‍ സന്തോഷം. ഒരു കാര്യം പറയാനുണ്ട്. ഇന്നലത്തെ അത്താഴ ചര്‍ച്ച വീട് സ്ക്കൂളിനെകുറിച്ചായിരുന്നു. സിനിമക്കായി ചുറ്റുവട്ടത്തെ കൂട്ടുകാരെയൊക്കൊ വിളിച്ച് വരുത്തി സിനിമ തയ്യാറാക്കിയപ്പോഴാ മനസ്സിലായത് അവരെല്ലാവരും മിടുക്കരാണെന്ന്. അതുകൊണ്ട് തന്നെ വീടൊരു സ്ക്കൂളാക്കാന്‍ പോകുകയാ. പാഠപുസ്തകങ്ങള്‍ പഠിക്കലല്ല. കളി മുതല്‍ ഇഷ്ടവിഷയങ്ങള്‍ വരെ കളിച്ച് പഠിക്കലാണ് തീരുമാനം. പാട്ടുപാടാന്‍ ഇഷ്ടമുള്ളവര്‍ക്ക് പാടാം. വരക്കേണ്ടവര്‍ക്ക് വരക്കാം,അറിയാവുന്നതായി പറയാന്‍ ഇത്രയേയുള്ളു. എന്നാല്‍ എന്തൊക്കെയുണ്ടോ അതൊക്കെ.... സ്വതതന്ത്രമായി പറത്തിവിടുന്നതാണ് ഈ സ്ക്കൂളിന്റെ പ്രതേകത എന്നും അച്ഛന്‍ പറഞ്ഞു. എന്തായാലും ശനി,ഞായര്‍ ആവട്ടെ.... വീണ്ടും വിശ്വപ്രഭമാമനിലേക്ക് തന്നെ തിരിച്ചുവരാം. കുറച്ച് ചോദ്യങ്ങളുണ്ട്. സര്‍ക്ക്യൂട്ടെന്നാല്‍ വൃത്താകാരമായ പാതയല്ലേ.... ഒരു ബിന്ദുവില്‍ നിന്ന് വീണ്ടും അതേ ബിന്ദുവിലേക്ക് എത്തിയാലല്ലേ ഒരു സര്‍ക്ക്യൂട്ട് പൂര്‍ത്തിയാകൂ... എന്നാല്‍ വന്ന കരണ്ട് തിരിച്ച് പോകുന്നുണ്ടോ... അതെവിടേക്കാണ് പോയത്. എങ്ങനെയാണ് പൂര്‍ത്തീകര...
Image
കൊച്ചുസിനിമക്ക് കുട്ടിത്തം വന്നത് കുട്ടികളേം കൂടെകൂട്ടിയപ്പോഴാണ്. സിനിമ നടന്നുകൊണ്ടിരിക്കെ അതിലെ കുഞ്ഞുകുട്ടി പറന്നു നടക്കുന്ന പൂമ്പാറ്റയെ കണ്ട്, ഒരു ചോദ്യം ചോദിച്ചു. പൂമ്പാറ്റക്കെങ്ങനെയാ ഈ നിറം വന്നത്. എല്ലാ ചോദ്യങ്ങള്‍ക്കും ഒരു ചോദ്യം ചിഹ്നമായി ഉണ്ടാകുന്നതുപോലെ അവിടേയും ഒരു ഒരു ചോദ്യ ചിഹ്നം ഉണ്ടായി. ഞാന്‍ തന്നെയാണത്. പിന്നെ വേറൊന്തോ പറഞ്ഞ് അവനെ അങ്ങോട്ട് തിരിച്ച് വിട്ടു. ഭാഗ്യം രക്ഷപ്പെട്ടു. പിന്നെയത് ആവേശമായി ചോദ്യത്തിന് ഉത്തരം കിട്ടണം. എപ്പഴോ വിശ്വപ്രഭ മാമന്‍ പറഞ്ഞതുപോലെ ചോദ്യം ചോദിക്കാന്‍ എളുപ്പമാണ്, ഉത്തരം പറയാനാ കഷ്ടം. സത്യത്തില്‍ നിയമങ്ങള്‍ ഉണ്ടാക്കാനും,അതിനെ ലഘിക്കാനും ചോദ്യങ്ങള്‍ക്കാവില്ലേ.... അന്നെന്നോ മാല്‍തൂസ്' മാല്‍തൂസിയന്‍ സിദ്ധാന്തത്തിലൂടെ' ജനസംഘ്യ ഉയരുന്നതിനനുസരിച്ച് ഭക്ഷ്യവിഭവങ്ങള്‍ ഉയരില്ല എന്ന് പറഞ്ഞില്ലേ... അന്നതിനെ നാം ലഘിച്ചില്ലേ..പുതിയ കൃഷി രീതികള്‍ കണ്ടെത്തി,പുതിയ വിത്തിനങ്ങള്‍,രാസകീടനാശിനികള്‍ അങ്ങനെ എത്രയോ ഇരട്ടി ഭക്ഷ്യോത്പാദനം വര്‍ദ്ധിപ്പിച്ചു. എന്നാല്‍ ഇവിടെ ലഘനം നടന്നത് ചോദ്യം കൊണ്ടല്ല... നാം നടത്തിയ ആദ്യ പ്രകൃതി ലഘനമെന്നത് ഇതായിരിക്കുമോ .... അപ്പ...
Image
പുസ്തകം വായിക്കാന്‍ രസമാണ്. അതിനേക്കാള്‍ രസമാണ് കേള്‍ക്കുമ്പോള്‍. ഇന്നലെ ഒരു പുസ്തകത്തിലെ ചെറിയ ഭാഗം കേട്ടു. അച്ഛനാണ് വായിച്ച് തന്നത്. വിഷയം എര്‍ഗണോമിക്സ്... തുടക്കത്തില്‍ തന്നെ പറയുന്നുണ്ട് ഇത് എക്കണോമിക്സില്‍ വന്ന അക്ഷരതെറ്റല്ല എന്ന്. എര്‍ഗണോമിക്സ് എന്നാല്‍ എര്‍ഗണോമിക്സ് തന്നെ. നിത്യവിഷയങ്ങളിലൂടെ നാം അറിയാതെ തന്നെ നമ്മോട് വിശേഷം ചോദിക്കുകയും,പാഞ്ഞു നടക്കുന്ന ഒരു വിരുതനാണ് എര്‍ഗണോമിക്സ്. ഉദാഹരണ സഹിതം തുടങ്ങുന്നു. എന്നും സ്ക്കൂള്‍ ബസ്സിലാണ് സ്ക്കൂളിലേക്ക് പോകാറ്. അതിന്റെ പടി എന്നത് ഉയരം കൂടിയതാണ്. ചവിട്ടാന്‍ ചിലപ്പോഴൊക്കെ ബുദ്ധിമുട്ടുമാണ്. എല്ലാ ബസ്സിന്റെ കാര്യവും ഇങ്ങനെതന്നെ. അപ്പോ എന്താണതിന്റെ പ്രശ്നം. ആ പടിയുടെ അളവ് തെറ്റല്ലേ... അതേ അവസ്ഥ തന്നെ തൂങ്ങിപിടിക്കാനുള്ള കമ്പിയും. ഇരിക്കുമ്പോഴും പ്രശ്നം തന്നെയാണ്.... സീറ്റിന്റെ തല വെക്കുന്ന ഭാഗവും നമുക്കനിയോജ്യമല്ല. കുറേ നേരം വെച്ചാല്‍ വന്നില്ലേ പണി.... കമ്പ്യൂട്ടറിന്റെ മുമ്പറത്തിലെ സീറ്റില്‍, അടുക്കള, സ്വിച്ച് ബോര്‍ഡ്, സ്ക്കൂളിലെ ഡസ്കും,ബഞ്ചും, ആണുകങ്ങള്‍ക്ക് മാത്രമുള്ള പണിയായുധങ്ങള്‍, അങ്ങനെ എത്ര വേണമെങ്കിലും സൂചിപ്പിക്കാം. ഇതിനൊക്കെകാര...
Image
സ്ക്കൂള്‍ സിനിമയുടെ മറ്റൊരു ദിവസത്തില്‍ രണ്ട് ക്ലാസ്സ്കാരുണ്ടായിരുന്നു. ഒന്ന് മലയാളവും,ഇംഗ്ലീഷും. നിലത്ത് സീറ്റ് കിട്ടിയപ്പോ തന്നെ മലയാളം സീറ്റുറപ്പിച്ചു. ഇംഗ്ലീഷാണെങ്കില്‍  മടിച്ച്.. മടിച്ച്..... മടിച്ച്.........
Image
കോരന്‍ ഞാന്‍ പഠിപ്പിക്കുന്നത് പൊതു സ്ക്കൂളില്‍ എന്റെ മകള്‍ പഠിക്കുന്നത് ഇമ്മിണ് വല്യ സ്ക്കൂളില്‍ നിന്റെ മകള്‍ പഠിക്കേണ്ടത് എന്റെ സ്ക്കൂളില്‍ നിന്റെ കിണ്ണം തുരുമ്പിച്ചതല്ലേ  നിന്റെ ഉടുപ്പുപോലെ വീടു മേയാത്തതല്ലേ പുറം മറക്കാത്തതല്ലേ നിന്റെ മരവിച്ച കൈകള്‍ ബാക്കിവന്നവയെ വാരിയവയല്ലെ നീ വെറുതെയല്ലെ വെറുക്കപ്പെട്ടതല്ലെ
Image
‪#‎ വരി‬   ‪#‎ വര‬ വെളുത്ത വീട്ടിലെ കറുത്തൊരമ്മ അടുക്കളയില്‍ ചോറുവെച്ചു. കറുത്ത വീട്ടിലെ വെളുത്തൊരമ്മ വീട്ടില്‍ റൈസ് വച്ചു. കറുത്തമ്മ പഠിച്ചത് മലയാളം മീഡിയത്തില്‍, വെളുത്തമ്മ പഠിച്ചത് ഇംഗ്ലീഷ് മീ‍ഡിയത്തില്‍
Image
‪#‎ വരി‬   ‪#‎ വര‬ പൂവിനില പച്ചനിറം, വാനത്തിന്‍ മേഘം കറുപ്പ് നിറം, പൂവിനൊരിതള്‍ ചുവപ്പ് നിറം, മേഘത്തിന്‍ മഴ വെളുപ്പ് നിറം, വരക്ക് നിറം പല നിറം, അമ്മക്ക് കുട്ട്യോള്‍ ഒരു നിറം.
Image
ക്ലാസ്സിലെ കണക്ക് പുസ്തകത്തിലെ കണക്ക്, ക്ലാസ്സില്‍ മാത്രം ഒതുങ്ങുന്നവ. അമ്മേടെ കണക്ക് പുസ്തകത്തിലെ കണക്ക് ജീവിതത്തിലൊതുങ്ങാത്തവ.
Image
അമ്മ കവിതകള്‍ സ്നേഹം ചുരത്തും, അമ്മകണ്ണുകള്‍ വെളിച്ചം പകരും, അമ്മകാതുകള്‍ സൂര്യനുദിക്കും, അമ്മ ചുണ്ടുകള്‍ ചിരി പടര്‍ത്തും, എന്നാല്‍  അമ്മ മനസ്സുകള്‍ കരഞ്ഞിട്ടേയുള്ളൂ.