കൊച്ചുസിനിമക്ക് കുട്ടിത്തം വന്നത് കുട്ടികളേം കൂടെകൂട്ടിയപ്പോഴാണ്.
സിനിമ നടന്നുകൊണ്ടിരിക്കെ അതിലെ കുഞ്ഞുകുട്ടി പറന്നു നടക്കുന്ന പൂമ്പാറ്റയെ കണ്ട്,
ഒരു ചോദ്യം ചോദിച്ചു.
പൂമ്പാറ്റക്കെങ്ങനെയാ ഈ നിറം വന്നത്.
എല്ലാ ചോദ്യങ്ങള്‍ക്കും ഒരു ചോദ്യം ചിഹ്നമായി ഉണ്ടാകുന്നതുപോലെ അവിടേയും ഒരു ഒരു ചോദ്യ ചിഹ്നം ഉണ്ടായി.
ഞാന്‍ തന്നെയാണത്.
പിന്നെ വേറൊന്തോ പറഞ്ഞ് അവനെ അങ്ങോട്ട് തിരിച്ച് വിട്ടു.
ഭാഗ്യം രക്ഷപ്പെട്ടു.
പിന്നെയത് ആവേശമായി ചോദ്യത്തിന് ഉത്തരം കിട്ടണം.
എപ്പഴോ വിശ്വപ്രഭ മാമന്‍ പറഞ്ഞതുപോലെ ചോദ്യം ചോദിക്കാന്‍ എളുപ്പമാണ്,
ഉത്തരം പറയാനാ കഷ്ടം.
സത്യത്തില്‍ നിയമങ്ങള്‍ ഉണ്ടാക്കാനും,അതിനെ ലഘിക്കാനും ചോദ്യങ്ങള്‍ക്കാവില്ലേ....
അന്നെന്നോ മാല്‍തൂസ്' മാല്‍തൂസിയന്‍ സിദ്ധാന്തത്തിലൂടെ' ജനസംഘ്യ ഉയരുന്നതിനനുസരിച്ച് ഭക്ഷ്യവിഭവങ്ങള്‍ ഉയരില്ല എന്ന് പറഞ്ഞില്ലേ...
അന്നതിനെ നാം ലഘിച്ചില്ലേ..പുതിയ കൃഷി രീതികള്‍ കണ്ടെത്തി,പുതിയ വിത്തിനങ്ങള്‍,രാസകീടനാശിനികള്‍ അങ്ങനെ എത്രയോ ഇരട്ടി ഭക്ഷ്യോത്പാദനം വര്‍ദ്ധിപ്പിച്ചു.
എന്നാല്‍ ഇവിടെ ലഘനം നടന്നത് ചോദ്യം കൊണ്ടല്ല...
നാം നടത്തിയ ആദ്യ പ്രകൃതി ലഘനമെന്നത് ഇതായിരിക്കുമോ ....
അപ്പോള്‍ ഞാനുദ്ധേശിച്ചത് വാഹനമോടിക്കുമ്പോള്‍ ഹെല്‍മറ്റ് ധരിക്കാതെയുള്ള ലഘനമോ,പൊതു സ്ഥലങ്ങളില്‍ പുക വലിക്കുന്നതുകൊണ്ടുള്ള ലഘനമോ അല്ല...
പ്രകൃതി നിയമങ്ങള്‍ നാം ലഘിച്ചതിനേ കുറിച്ചാണ്.
മനുഷ്യന്റേയും,സര്വ ജീവജാലങ്ങളുടേയും ദീര്‍ഘകാല നിലനില്‍പ്പിന് പ്രകൃതിയുമായുള്ള സമതുലനം ആവശ്യമല്ലേ...
അവയെ നാം നിരന്തരം ലഘിച്ചുകൊണ്ടിരിക്കുകയുമാണ്..
പ്രകൃതി നിയമങ്ങള്‍ ലഘിക്കാനുള്ളതാണോ.......

Comments

Popular posts from this blog

2016 wikipedia indian conference, chandikhand