# വരി # വര ഞാന്‍ അഞ്ചിലായിരിക്കുമ്പോള്‍ ഏട്ടന്‍ ഏഴിലായിരുന്നു. രണ്ട് സ്ക്കൂളുകള്‍. എനിക്ക് വീട്ടിലേക്ക് നടന്നാല്‍ മതി. പക്ഷെ ഏട്ടന് ബസ്സ് കയറി നടന്നെത്തേണ്ട ദൂരമുണ്ട്. അന്നൊക്കെ ബസ്സ് അതിന്റെ വലുപ്പം പോലെ ഒരു വലിയ സംഭവവും, തലകറങ്ങി ഛര്‍ദ്ദിക്കുന്ന ഒരു ഭീകര വസ്തുവുമായിരുന്നു. അങ്ങനെയൊന്നിലാണ് ഏട്ടന്‍ എപ്പഴും വരുക. അങ്ങനെ ഒരു ദിവസമായിരുന്നു പതിവിലേറെ വൈകിയിട്ടും ഏട്ടനെ കാണാതിരുന്നത്. അമ്മയും, അച്ഛനും, ഫോണുകൊണ്ട് ആരെയൊക്കെയോ വിളിച്ചുകൊണ്ടിരുന്നു. അവരുടെ മുഖം എന്തൊക്കെയോ, നിറങ്ങളാല്‍ മൂടിയിരുന്നു. അപ്പോഴെവിടെയും ഏട്ടനെ കണ്ടില്ല. പെട്ടെന്ന് അച്ഛൻ ബൈക്കെടുത്ത് പാഞ്ഞുപോയി. ഇരുട്ട് ഇരട്ടികൊണ്ടിരുന്നു. സമയമേറെ വൈകി. ഏട്ടന്‍ ബസ്സ് മാറി കേറി, ദൂരെ അങ്ങെവിടെയോ എത്തിയത്രേ.. അവിടെയായിരുന്നു,പ്രീത വല്ല്യേമ്മയുടെ വീട്. വല്ല്യേമ്മയായിരുന്നു ഏട്ടനവിടെയുള്ള കാര്യം വിളിച്ചുപറഞ്ഞത്. തിരിച്ച് വരുമ്പോള്‍ ഇരുട്ടിയ ഇരുട്ടിനേക്കാള്‍ ഇരുണ്ട മുഖത്തോടെയായിരുന്നു ഏട്ടന്‍ വന്നത്. മൂളുന്ന കൂമന്മാരുടെ ശബ്ദം പോലെ ഏട്ടന്‍ ഒന്നിനും മറുപടി പറഞ്ഞില്ല. അന്ന് വീട്ടില്‍ എന്തൊക്കെയോ, ഒഴുകിപോകാതെ കെട്ടിക്കിടക്കുന്നുണ്ടായ...
Posts
Showing posts from December 3, 2016
- Get link
- X
- Other Apps
മരണത്തില്‍ നിന്ന് മരണത്തിലേക്കുതന്നെ ജനനത്തില്‍ നിന്ന് ജനനത്തിലേക്കുതന്നെ, ജീവിതത്തില്‍ നിന്ന് പക്ഷെ ജനനത്തിലേക്കും, മരണത്തിലേക്കും ചിതയൊരുക്കി, വിത്തിടുന്ന, ചില്ലക്കൂട്ടങ്ങളുടെ ചുള്ളിക്കമ്പുകളാണ് മുറ്റത്തെ മാവ്. മരണത്തിന്റെ ചിതയൊരുക്കിയത്, അച്ഛന്‍ നട്ട പുളിച്ചി മരത്തിലായിരുന്നു. ജനനത്തിന്റെ നാവില്‍ തേന്‍ നല്‍കിയത്, ആ പുളിച്ചിമാവിന്റെ പൂവില്‍ നിന്നായിരുന്നു. ജീവിതത്തിന്റെ ജനനവും, മരണവും കുറിച്ചുവച്ചത്, ആ മാവിന്റെ ചിതയിലും, പൂവിലുമായിരുന്നു. # വരി
- Get link
- X
- Other Apps
നേരെമേറെയായി, അക്ഷരങ്ങള്‍ പെറുക്കിക്കൂട്ടി കൂടണയുന്ന, പക്ഷിക്കുഞ്ഞിന്റെ നേരം കണക്കുക്കൂട്ടി, എവിടെന്നൊക്കെയോ അക്ഷരങ്ങള്‍ക്കൊരു താരാട്ടുപാടി, അമ്മപ്പുസ്തകം വീണ്ടും, മാറാലകള്‍ക്കിടയില്‍, പൊടിതട്ടി ചടഞ്ഞുകൂടി. കുറേ വെട്ടിയും തിരുത്തിയും, മഷികള്‍ക്കുമേല്‍ മഷിമറിഞ്ഞുമായ വാക്കുകള്‍, ആ താളുകളില്‍ മറിഞ്ഞുപോയി. കട്ടപിടിച്ച് കലങ്ങിമറിഞ്ഞ മനസ്സായിരുന്നു ആ താളുകള്‍. ആ അതിരുകള്‍ക്കപ്പുറത്തെ കൈകള്‍ ആ മനസ്സില്‍ എന്തൊക്കെയോ കുറിച്ചതിന്റെ പാടുകള്‍, അങ്ങിങ്ങായി മടങ്ങിക്കിടക്കുന്നുണ്ട്. ചട്ടകീറിയ മനസ്സുകളുടെ കുത്തിക്കുറിക്കളാകാം. മറിച്ചു നീങ്ങുന്ന കണ്ടകലുന്ന സ്വപ്നങ്ങള്‍ ഓരോ വശവും മായ്ച്ചു തന്നു. അന്ത്യത്തില്‍ ആ താളിനെ കണ്ടില്ല. അതാരോ പിഴുതെടുത്തുകാണും. ആ താളിന്റെ വേരുകളുടെ ബാക്കിവയ്പ്പുകള്‍ക്ക് പറയാനേറെയുണ്ടായിരുന്നു. കുറിക്കുകയും, കുറിക്കപ്പെടുകയും, ചീന്തുകയും, ചീന്തപ്പെടുകയും ചെയ്യുന്ന അമ്മ മുഖങ്ങളുടെ, കരിപുരണ്ട ചൂടാറുന്ന പുസ്തകത്തിന്റെ കടലാസുകഷ്ണങ്ങള്‍
- Get link
- X
- Other Apps
അങ്ങിങ്ങായി ചിതറിക്കിടക്കുന്ന കവിതകളുടെ മിഠായി പൊതികളെ പെറുക്കിക്കൂട്ടാന്‍, ഇന്നലെ ഒരു കവിതയെഴുത്തിന് പോയി. കലയുടെ ഉത്സവമായിരുന്നത്രേ അത്. നെറ്റിപ്പട്ടം ചൂടിയ ആനകള്‍ നിരന്ന് പ്രസംഗിക്കും. അതിനും മുകളില്‍ വെഞ്ചാമരവും, ആനത്തലവട്ടവും പൊക്കി കാണിക്കുന്ന മറ്റു ചിലരും. കൂടെ പഞ്ചവാദ്യത്തിന് താളമൊരുക്കി, കുട്ട്യോളും, ടീച്ചര്‍മാരും. ആ കാണികള്‍ക്കിടയില്‍ ഇപ്രാവിശ്യം ഞാനുമുണ്ടായിരുന്നു. കവിതയെഴുത്തിന്. കടലാസുകള്‍ നിറച്ചും, കവിതയെഴുതി തീര്‍ക്കാന്‍. ഉച്ചയ്ക്കായിരുന്നു ആ കവിത തുടങ്ങിയത്. വിഷയം തന്നു. "മുഖപുസ്തകത്തില്‍ കുറിക്കുന്നത്". പേനയെടുത്തു. പേനയില്‍ കവിത തുളുമ്പാനിരിക്കുകയായിരുന്നു. ഇളക്കിയാല്‍ ഇപ്പോ ചാടുന്നപോലെ. ഇളക്കാതെ അതിനെ കടലാസ്സിനരികിലേക്കെത്തിച്ചു. വറ്റിവരണ്ട കടലാസുതോണിയില്‍ വരികള്‍കൊണ്ടാദ്യം ഒരു കിണറുകുത്തി, ചുറ്റും, കുത്തും കോമയും കൊണ്ട് മതിലുകെട്ടി, ചുളിവുകള്‍ കൊണ്ട് മുകളിലൊരു വലയിട്ടു. മഷികൊണ്ട്, ഒരു കപ്പിയും, കയറും,പിന്നെ ബക്കറ്റും. പക്ഷെ കിണറില്‍ വെള്ളമുണ്ടായിരുന്നില്ല. കുറേ വെട്ടി നോക്കി, കുറച്ച് തിരുത്തിനോക്കി. ഒരുപാട് മഷികറുപ്പിച്ചു. പക്ഷെ ഉറവ പൊട്ടിയില്ല. അ...