# ഇന്ന്വായിച്ചത് # വര കുറേ കണ്ണുകള്‍ നാളേക്ക് തലയുയര്‍ത്തുകയാണ്.ചിലത് ഇന്നിലേക്കും.ഇന്നലകളിലേക്കും.ഞാനൊന്ന് നാളേക്ക് തലയുയര്‍ത്തിനോക്കുകയാണ്. അവിടം മനോഹരമായ ജനാലകള്‍ തീര്‍ക്കുന്നത് ചില വായനകളാവാം,കാണലുകളുമാവാം.എന്നെ അങ്ങോട്ടെത്തിച്ചത് ഒരു വായനയാണ്.ഒരു ഓണ്‍ലൈന്‍ മാസിക. റോബോട്ടുകള്‍ പറന്നു പറന്ന് അല്ലെങ്കില്‍ ഇഴഞ്ഞ് വന്നുകൊണ്ടിരിക്കുകയാണ്..റോബോട്ടുകളുടെ ലോകം.അവര്‍ കൂടുതല്‍ സമര്‍ഥരാവുകയാണ്. പലവിധത്തില്‍ ചിന്തിച്ചാല്‍ നമ്മള്‍ തന്നെ അത്. റോബോട്ടുകളുടെ കടന്ന് വരവ് സാമൂഹികമായും മാനസികമായും തികച്ചും വെത്യസ്ഥമായ ഒരു കാഴ്ചപ്പാട് കൊണ്ടുവരുന്നു. ഭരണകൂടം അവയെ നമുക്കെതിരെ ഉപയോഗിക്കുന്ന രീതി നമുക്കെതിരായി തന്നെയായിരിക്കും.ഒരുവായ നാഅനുഭവം ഇതാണ്.ഒരിടത്ത് ഒരു ഫാക്ടറിയില്‍ തൊഴിലാളി സമരം നടന്നു.അവിടത്തെ എല്ലാ ജോലിക്കാരും പ്രക്ഷോപത്തിലാണ്.അപ്പോഴാണ് ആ ഫാക്ടറി പ്രവര്‍ത്തിച്ചുതുടങ്ങിയത്.അവിടെ പണിക്കാരായി കുറേ റോബോട്ടുകള്‍.സമരമടക്കം വാ പൊളിച്ചുപോയി.ഇവിടെനടന്നത് വെറും ഒരു സമരമല്ല,ജനങ്ങളുടെ വിചാര,വികാരങ്ങളുടെ സമരം. ഭരണകൂടത്തിന്റെ കാര്യം എടുക്കുകയാണെങ്കില്‍ അവ ഡ്രോണുകളാണ്.അവയും തിരിച്ചടിക്ക...
Posts
Showing posts from September 14, 2014
- Get link
- X
- Other Apps
# ജീവിതം # പെണ്ണിടം # വരി # വര ഉപ്പു ജീവിതം ദണ്ഡിയില്‍ ഉപ്പുകുറുക്കി ഗാന്ധിജി നടത്തിയ നിയമലങ്കനത്തിന്റെ കഥ എത്രയോ കേട്ടിരിക്കുന്നു,പഠിച്ചിരിക്കുന്നു. എന്നാല്‍ ഈ കഥ നടക്കുന്നത് തമിഴ്നാട്ടിലെ വേദാരണ്യത്തില്‍. കഥയല്ല ജീവിതയാഥാര്‍ത്ഥ്യത്തിന്റെ ഉപ്പുകുറുക്കല്‍. തമിഴ്നാട്ടിലെ ഉപ്പുണ്ടാക്കലില്‍ ഹൃദയമായ ഒരിടമാണ് വേദാരണ്യം. പതിനായിരക്കണക്കിന്,സ്തരീകളും,പുരുഷന്മാരും അവിടത്തെ ജോലിക്കാരാണ്. ''ഉപ്പു നിറം വെള്ള, ഉപ്പുണ്ടാക്കുന്നവരുടെ നിറം കറുപ്പ്''. വിശന്നാല്‍ നമ്മള്‍ ചോറുണ്ണും,ഒപ്പം കൂട്ടാനുമുണ്ടാവും.അപ്പോഴായിരിക്കും ''അമ്മേ''..... എന്ന വിളി,അല്ലെങ്കില്‍ ''എടീ''.....എന്നും. ഉപ്പു കൂടി/കുറഞ്ഞു എന്നായിരിക്കും പരാതി. ഇതൊക്കെ തീന്‍മേശയിലെ പതിവുകള്‍. എന്നാല്‍ വേദാരണ്യത്തില്‍ ഒരു കാര്യം പ്രതേകം പറയാനുണ്ട്.അവിടെ ലിങ്കഭേതത്തിന്(gender) പ്രതേകം പ്രാധാന്യമുണ്ട്.അമ്മമ്മാര്‍ അവിടെ തുടര്‍ച്ചയായി ഒന്പതു മണിക്കൂറെങ്കിലും ജോലിചെയ്യണം.പുരുഷന്‍മാര്‍ക്കങ്ങനെയല്ല.കുറഞ്ഞ ജോലി സമയവും കൂടുതല്‍ വേദനവും. വേദാരണ്യത്തില്‍ അമ്മമ്മാര്‍ക്ക് മൂത്രപുരകള്‍പോലും ഇല്...
- Get link
- X
- Other Apps
# ഇന്ന്വായിച്ചത് # വര ലോകത്താദ്യമായി ഒരിക്കല്‍ ഒരു സോപ്പുണ്ടായി.പിയേര്‍സെന്ന് അത് അറിയപ്പെട്ടു.അന്ന് മാലിന്യങ്ങള്‍ക്കെതിരെ ഒരു പോസ്റ്ററും ചുമരുകളില്‍ പര്സിദ്ധമായി.ആ പോസ്റ്റര്‍ ഇപ്പോള്‍ തിരിച്ചുവന്നിരിക്കുന്നു.വിരല്‍ ചൂണ്ടുന്ന കരടിയാണത്.അടിയില്‍ ഒന്നെഴുതിയിട്ടുണ്ട്.''because you'' ''കാരണം നീ''.പോസ്റ്റര്‍ തിരിച്ചുവന്നെങ്കിലും ആ ചൂണ്ടു വിരല്‍ ആരോ മുറിച്ചു. ആ വിരല്‍ ടീച്ചറുടേതായിരുന്നു........
- Get link
- X
- Other Apps
കോട്ടണ്‍ഹില്‍ സ്കൂളിലെ പ്രധാന അധ്യാപിക പാവം ഊര്‍മിളാദേവിടീച്ചർ ലോകത്താദ്യമായി ഒരിക്കല്‍ ഒരു സോപ്പുണ്ടായി.പിയേര്‍സെന്ന് അത് അറിയപ്പെട്ടു.അന്ന് മാലിന്യങ്ങള്‍ക്കെതിരെ ഒരു പോസ്റ്ററും ചുമരുകളില്‍ പര്സിദ്ധമായി.ആ പോസ്റ്റര്‍ ഇപ്പോള്‍ തിരിച്ചുവന്നിരിക്കുന്നു.വിരല്‍ ചൂണ്ടുന്ന കരടിയാണത്.അടിയില്‍ ഒന്നെഴുതിയിട്ടുണ്ട്.''because you'' ''കാരണം നീ''.പോസ്റ്റര്‍ തിരിച്ചുവന്നെങ്കിലും ആ ചൂണ്ടു വിരല്‍ ആരോ മുറിച്ചു. ആ വിരല്‍ ടീച്ചറുടേതായിരുന്നു
- Get link
- X
- Other Apps
# വരി # വര പനി നാലാം ദിവസവും പെയ്യുകയാണ്.ഇന്ന് അതിന് ആക്കം കൂടി. ഏട്ടനായിരുന്നു എല്ലാ പണിയും ചെയ്തുപോന്നത്.ഒന്ന് തുമ്മലുപിടിച്ചപ്പോള്‍ പേടിച്ചു പോയി.പിന്നെ അത് മാറി.ആശ്വാ...സം. രാത്രിയായപ്പോ... കിടന്നു.ഏട്ടന്‍ ചുമക്കുന്നുണ്ടായിരുന്നു.ഒരുറക്കം കഴിഞ്ഞ് നോക്കിയപ്പോള്‍ ഏട്ടനും വല്ലാതെ പനിക്കുന്നുണ്ടായിരുന്നു.രാവിലെ തന്നെ അച്ഛന്‍ ആശുപത്രിയില്‍ കൊണ്ടുപോയി.''പനിവീട് പനികൂടായി''...... ആദ്യം ഏട്ടന്‍ മുറ്റമടിച്ചു.പാത്രം കഴുകി,ചോറു വെച്ചു,കറി വെച്ചു,മാട്ടിന്‍കുട്ടികളെ കൊണ്ടു കെട്ടീട്ടു.അങ്ങനെ സകല പണികളും. ഇപ്പോ....ഏട്ടനും...... അമ്മക്കു പനിയായപ്പോ, ''നോക്കാന്‍ എല്ലാവരുമുണ്ടായിരുന്നു, എല്ലാവര്‍ക്കും പനിയായപ്പോ, നോക്കാന്‍ അമ്മമാത്രം''.......
- Get link
- X
- Other Apps
# worldcup ഇന്നലെ കളികണ്ടു.ഉഗ്രനായിരുന്നു.''അര്‍ജന്റീനയും , നൈജീരിയയും''.ആദ്യ സെക്കന്റില്‍ തന്നെ ''മെസി'' ഗോളടിച്ചു.അതിന്റടുത്ത സെക്കന്റില്‍ തന്നെ ''മുസ''എന്ന നൈജീരീയനും ഗോളടിച്ചു.പിന്നെ പന്തിന് ഉരുണ്ടു മതിയായി.പിന്നെയൊരു മെസിയുടെ കോര്‍ണറില്‍ ''റോജോ'' എന്ന അര്‍ജ്റീന ഗോളടിച്ചു. ഹാഫ് ടൈമിന്റെ അവസാനത്ത് മെസിയുടെ മറ്റൊരു ഗോള്.ഹാഫ്ടൈമ് കഴിഞ്ഞതിന്റെ ആദ്യ സെക്കന്റിസ്‍ നൈജീരിയയുടെ ഗോള്. പിന്നെ മെസിയെ കേറ്റിയപ്പോള്‍ കളി ആകെ പോയി.അവസാനം അര്‍ജന്റീന ജയിച്ചു
- Get link
- X
- Other Apps
# വീട്ടുവിശേഷം # വര പനിക്കുറക്കം വരാറായി.എന്നാലും ആശുപത്രികളില്‍ പനിക്ക് കിടക്കാന്‍ സമയമായിട്ടില്ല. അമ്മേനെ ആശുത്രിയിലേക്ക് കൊണ്ടുപോയപ്പോള്‍ രോഗികളുടെ എണ്ണം പത്ത്. പിറ്റേ ദിവസം എന്നെ കൊണ്ടുപോയപ്പോ...എണ്ണം ഇരുപത് അച്ഛനെ കൊണ്ടുപോയപ്പോ.....നാല്‍പ്പത് അവസാനം ഏട്ടനെ കൊണ്ടുപോയപ്പോ എണ്ണം എണ്പത്. അപ്പോഴായിരുന്നു ദൂരേ.....മന്ത്രി, നിയമസഭയില്‍ പറയുന്നുണ്ടായിരുന്നത്. കേരളത്തില്‍ പനിക്കാരുടെ എണ്ണം കുറയുന്നു........
- Get link
- X
- Other Apps
ഉച്ചക്കായിരുന്നു പത്രം മലര്‍ത്തിയത്.''ശാസ്ത്രം'' പേജില്‍ ഒരു വാര്‍ത്ത.ആ വാര്‍ത്ത ഒരുത്തരമാണ്.ഞാനൊരിക്കല്‍ ഒരു ചോദ്യം ചോദിച്ചിരുന്നു.എന്തുകൊണ്ട് ചില ജീവികള്‍ ദൂരേക്കുപോയാലും തിരിച്ചതേ സ്ഥലത്തുതന്നെ എത്തുന്നത്.എന്നായിരുന്നു ചോദ്യം. ഉത്തരമിതാ..... അവരുടെ കൈയ്യിലൊരു കോമ്പസുണ്ട്.സൂര്യനേയും,മണ്ണിനേയും ,ആകാശത്തേയുമൊക്കെയാണവര്‍ ദിക്കായി പരിഗണിക്കുന്നത്.ഭൂമിയുടെ ഗുരുത്വാകര്‍ഷണവും ഈ മനസ്സിലാക്കലിന്റെ പ്രധാന ഘടകമാണ്.അപ്പോള്‍ ആ ജീവികളൊക്കെ കാന്തങ്ങളായിരിക്കും... ..... എന്നാലും നമുക്കതില്ല.ഉണ്ടായിരിക്കാം പക്ഷെ നമുക്കതറിയില്ലല്ലോ.....
- Get link
- X
- Other Apps
# വരി # പനി # വീട്ടുവിശേഷം # വര വലിയമ്മ വന്നു വലിയൊരാശ്വാസം പനിയുടെ അഞ്ചാം നാളിന് ശൗര്യം കുറച്ച് കുറഞ്ഞിട്ടുണ്ട്. അമ്മ ഒന്ന് പുറത്തിറങ്ങി. അച്ഛന്‍ഒരാഴ്ച്ചത്തെ കിടപ്പിന് ശേഷം ആപ്പീസില്‍ പോയി. ഏട്ടന്‍ ടീവി കാണാന്‍ എണീച്ചിട്ടുണ്ട്.ഒന്ന് മാറിയാ മതിയായിരുന്നു. ഇപ്പോഴൊന്നും അച്ഛന്‍ ഏട്ടനെ ചീത്ത പറയാറില്ല.പത്താം ക്ലാസ്സില്‍ ''കഷ്ടി''!എങ്കിലെന്ത് അച്ഛനും ഞാനു,അമ്മയും പനിപിടിച്ച് കിടന്നപ്പോള്‍ വീട്ടമ്മയായിരുന്നത് ഏട്ടനായിരുന്നു.രുചിയുള്ള ഭക്ഷണം വെച്ചു വിളമ്പി തന്നു.അച്ഛമ്മ വെച്ചതുപോലെയുണ്ടെന്ന് അച്ഛന്‍ പറഞ്ഞു. പിന്നെയുള്ള ഒരു കമന്റ് അതിന് രുചികൂട്ടി.വിശ്വപ്രഭമാമന്റെ കമന്റായിരുന്നു അത്.''നാല് ബെഞ്ച് നിയമം''. പഠിച്ചില്ലെങ്കിലെന്ത് നല്ലൊരു പൗരനായില്ലേ......അച്ഛന്‍ ചീത്ത പറയാത്തത് പ്രധാന മന്ത്രി ആകാനൊന്നുമല്ല.''നാല് ബെഞ്ച് നിയമം അച്ഛന്റെ മുഖത്തിനു മുമ്പില്‍ ബെഞ്ചിട്ടിരുന്നപ്പോള്‍,കള വിളയാണെന്ന് മനസ്സിലായതായിരിക്കാം''. ഇത് വായിച്ച ആരെങ്കിലും/അച്ഛനമ്മമാര്‍ ഇനിയെങ്കിലും മക്കളെ ചീത്ത പറയാതിരുന്നുകൂടേ..... എന്നാലും ആ ബെഞ്ചിന് ഇത്രയധികം ...
- Get link
- X
- Other Apps
# വരി # വര തൃശ്ശൂര്‍ക്ക് പോകുന്നു. നീണ്ട കാത്തരിപ്പുപോലെ യുറിക്ക വന്നെത്തി.ഒപ്പം യുറീക്ക മാമന്റെ കത്തും.എന്നെപ്പോലെത്തെ കുട്ടികളെകുറിച്ചായതുകൊണ്ട് അമ്മ അത് ശ്രദ്ധയോടെ വായിച്ചു. എന്നിട്ട് എനിക്ക് പറഞ്ഞുതന്നു. മക്കളെ പുലര്‍ത്താന്‍ അതിലൊരുവനെ വിക്കുന്നത് വേണംവെച്ചല്ലല്ലോ..... ഈയിടെയായി പത്രങ്ങളിലെ ഉള്‍താളുകാളിള്‍ മറഞ്ഞുനിന്ന കുട്ടികളെ കടത്തിയ വാര്‍ത്തകള്‍ ഞാനും വായിച്ചിരുന്നു.പക്ഷെ അതെവിടന്ന്, എന്തിന്, എന്ന് മനസ്സിലായിട്ടില്ല.ഇപ്പോഴാണ് മനസ്സിലായത് .പട്ടിണിരാജ്യത്തിന്‍ അധിപനായ ഇന്ത്യ ''തിളങ്ങുന്ന ഇന്ത്യ''യായതെങ്ങനെയാണാവോ.............