# വരി # വര ഇന്ന് കെമിസ്റ്റ്രി പരീക്ഷ കഴിഞ്ഞ് ഞാന്‍ ഇരിക്കുകയാണ്... വളരെ എളുപ്പമായിരുന്നു... എല്ലാത്തിനു ഞാന്‍ നന്ദി പറയുന്നത് ചോദ്യങ്ങള്‍ക്ക് ഉത്തരം തന്ന മാമന്‍മാര്‍ക്കാണ്. എന്റെ ചോദ്യത്തിന് മാമന്‍മാരുടെ ഉത്തരങ്ങളും പരീക്ഷക്ക് വന്നിട്ടുണ്ടായിരുന്നു... എന്നുമില്ലാത്ത സന്തോഷം പരീക്ഷ എഴുതി കഴിഞ്ഞപ്പോള്‍, എന്നെ തേടിവന്നിരുന്നു.. എന്നാലും വീട്ടിലിരിക്കുമ്പോള്‍ പേടിക്കൊന്നും കുറവില്ല. ഒരു കാര്യം പറയാനുണ്ട്. പരീക്ഷയുടെ എഴുത്തിന്റെ തുടക്കസമയത്ത്, ചിന്തിച്ചതേയില്ല. പേനതന്നെ എഴുതിപോണപോലെ.... അതുകൊണ്ട് തന്നെ പെട്ടെന്ന് , പെട്ടെന്ന് പരീക്ഷകഴിഞ്ഞു. എന്നാല്‍ പരീക്ഷ കഴിഞ്ഞാലും ചോദ്യം ചോദിക്കാതിരിക്കില്ല... ഉത്തരം കിട്ടുമ്പോഴുള്ള സന്തോഷം,വിശപ്പടക്കിയപ്ലെതന്നെയാണ്... എന്റെ പ്രതേകം നന്ദി സന്തോഷവും നല്‍കുന്നത് വിശ്വപ്രഭ മാമനാണ്.. ചോദ്യങ്ങളുടെ ഉത്തരത്തിന്റെ ആദ്യ പൂ കൊഴിച്ചത് മാമനായിരുന്നു.. ഇപ്പോള്‍ മാമന് വിരുന്നുപോയോഎന്നറിയില്ല. മാമന്റെ അഭിപ്രായങ്ങളൊന്നും താഴെ കാണാറില്ല... മാമന്റെ ഭാഷയെകുറിച്ച് പറയുകയാണെങ്കില്‍ ''ലളിതം'' എന്ന വാക്ക് തിരിച്ചറിയുന്നത് ആ എഴുത്തിലൂടെയായിരുന്നു... പെട...
Posts
Showing posts from May 2, 2015
- Get link
- X
- Other Apps
# ഓര് മ്മ കഴിഞ്ഞ വര്‍ഷമൊക്കെ, മഞ്ഞിന്റെ ഉള്ളിലൂടെ തുമ്പിയെ പോലെ പറന്ന്, തുമ്പ പറിക്കാന്‍ പോയിരുന്നു.. ഇന്നെന്തോ പരീക്ഷയാണ്... മുറ്റത്ത് പൂക്കളമൊന്നുമില്ല. എന്നാലും മനസ്സ് നിറയെ ഓണമുണ്ട്. തുമ്പയിതളുകള്‍ കൈനീട്ടി ഇരിക്കുകയാണ്... അത്തത്തിന് കളമൊരുക്കാന്‍ പിന്നെ, ഓണമായിയെന്നോതാന്‍..... മറന്നിട്ടില്ലെന്നും.....
- Get link
- X
- Other Apps
എന്റെസ്ക്കൂള് # വര Today is the English test. the first 80 marks test i ever written.... but that very simple. only one thing.that want lot of time... i really love the question. the rarest and good one is about the unit ''princes on the road'' . that the long question also.... because in the question there the full unit. and in the paper fully, 32 question's so many oneword questions,and 2,3,4.... in the last moment i happy to written that.... and i know that will be success ....
- Get link
- X
- Other Apps
അതിരാവിലെ തന്നെ, ഏട്ടന്‍ സ്ക്കൂളിലേക്ക് പോകാന്‍ ഒരുങ്ങി. ട്യൂഷനുണ്ട്.അതുകഴിഞ്ഞ് ക്ലാസ്സിലേക്കാണ് പിന്നെ യാത്ര.... അപ്പോഴാണ് പത്രം കൊണ്ടുവരുന്ന ചേട്ടന്‍ വന്നത്. അതിരാവിലെ, ഇരുട്ടില്‍ തന്നെ, പത്രം കൊണ്ട് വരുന്ന ഏട്ടന്‍ എണീറ്റിറ്റുണ്ടാകും... അപ്പോഴായിരുന്നു.എന്റെ ഏട്ടന്റെ കൂട്ടുകാരന്റെ ഫോണുവന്നത്,,,.... ഇന്ന് സ്ക്കൂളില്ല. കാരണം.പഴമ്പാലക്കോട് ഇന്നലെ, ഗായ്തരിപുഴക്കരികെ ഏട്ടന്റെ സ്ക്കൂളിലെ ഒരു കുട്ടി മുങ്ങിമരിച്ചു. ആ ഏട്ടന്റെ ജീവിതത്തിന്റെ ഒടുക്കത്തിന് കുഴികുഴിച്ചത്,മണല്‍ എടുക്കുന്ന മനുഷ്യന്മാര്‍ തന്നെ..... കഴിഞ്ഞില്ല.ഒപ്പം ആ ഏട്ടന്റെ സഹോദരനും,പിന്നെ ചേച്ചിയും,മുങ്ങിതാണിരുന്നു..... അവിടത്തേക്ക് ഇതുകൂടിചേര്‍ത്താല്‍ ഇരുപതായി.... രക്ഷിക്കാന്‍വന്നവരെ പോലും രക്ഷകന്‍ കൈവിട്ടു,കാലന്‍ കൈപിടിച്ചു.... ദിവസവും പത്ത് ടണ്ണിലേറെ മണല്‍ ലോറിയിലേന്തി കൊണ്ടുപോകുമത്രേ..... ഇടക്കിടക്ക് ഒരോ ജീവനും..... ഇങ്ങനെ ഇനിയും നടക്കും....എന്നാലും മണല്‍ എടുക്കുന്നവനും അത് തുടരും.... അവസാനം അവന്‍ തന്നെ അതില്‍ മുങ്ങിചാവും..... കണ്ട് നിക്കാനും,പത്രത്തിലിടാനും,കരയാനുമൊന്നും അവിടെ ആരേയും കാണില്ല..... കടല്‍ നിര്‍മിച്ച അവനേയും,...
- Get link
- X
- Other Apps
# വരി # വര # ജീവിതം വഴിയോരത്ത് ഒരു വീടുണ്ട്. ദാഹിക്കുമ്പം ദാഹമകറ്റിയവീട്. അവിടെ അധിതികളും കുറവായിരുന്നു. ഒരിക്കല്‍ അവിടെ കരഞ്ഞ് കരഞ്ഞ് ഒരുഉണ്ണികുട്ടിയുണ്ടായി. കരയുകയാണെങ്കിലും ഉള്ളിലെ ചിരി കരഞ്ഞതേയില്ല. അടുത്തുതന്നെ മ്യാവു.....മ്യാവു.....പറഞ്ഞ് പൂച്ചകുട്ടിയുമുണ്ടായി. പൂച്ചകുട്ടികളെന്നാല്‍ കരഞ്ഞതേയില്ല.... എടുത്തുമ്മവെക്കാന്‍,വാരിയെടുത്ത് നെഞ്ചോട് ചേര്‍ക്കാന്‍, ചിരിക്കാന്‍, എന്നാല്‍ അവിടെ അമ്മയില്ലായിരുന്നു.
- Get link
- X
- Other Apps
# വരി # വര # വീട്ടുവിശേഷം # യാത്രാപുസ്തകം (ബാക്കി) വീടെത്തി. കുറച്ച് വിസ്രമിച്ചു..... മുറ്റത്ത് ആരേയും കണ്ടതേയില്ല.... കിളികള്‍ എന്നുമില്ലാതെ ചിലച്ചു. കാറ്റ് ആഞ്ഞ് വീശി..... വീട്ടിലെ മുത്തശ്ശി പട്ടിയായ,വീടിന്റെ ജീവിതങ്ങളില്‍ ഒരു ഭാഗമായിരുന്ന, ''സൂസി'' ചത്തു...... അവള്‍ വീട് വിട്ട് എങ്ങോട്ടും പോയിരുന്നില്ല. മനസ്സ് വിട്ടും അങ്ങനെതന്നെ. വീട്ടിലെ നായകള്‍ എന്നുമില്ലാതെ വിട പറഞ്ഞപ്പോള്‍,ഇലകള്‍ക്ക് കൂട്ടായത് സൂസിയായിരുന്നു. തൊടിയില്‍ തന്നെ കുഴികുഴിച്ചു.... അവള്‍ അനങ്ങിയതേയില്ല..... എന്നാല്‍ കണ്ണ് തുറന്നിരുന്നു. സൂസിയുടെ കാലചക്രം കറങ്ങി തീര്‍ന്നു..... എനി, ഇനിയൊരു സൂസി ഉണ്ടാകില്ല..... അവളെ പോലെ അവള്‍ മാത്രം.... ഒരുദിവസത്തിലെ ജനനത്തിന്റെ ഒടുക്കമായി അങ്ങനെ മരണം ഓടിയെത്തി... അടുത്ത ദിവസങ്ങളിലൊക്കെ മനസ്സില്‍ അവളെ.. ഓര്‍ക്കുകമാത്രം...... എന്നും മോണകാട്ടി ചിരിക്കാത്ത,അതിലേറെ സ്നേഹിച്ച, കഥകള്‍ തന്നെയായ മുതുമുത്തശ്ശിയായി.....
- Get link
- X
- Other Apps
# വരി # വര # വീട്ടുവിശേഷം # യാത്രാപുസ്തകം ഇന്ന് രണ്ട് സന്തോഷ ദുഖങ്ങളുണ്ടായി... ഒന്ന് ജനനവും,മറ്റൊന്ന് മരണവുമായിരുന്നു. കാത്തിരുന്ന പോലെ തന്നെ,സ്ക്കുളിലെ ഒരു ഐ.ടി സമ്മേളനത്തിന് (എന്റെ സ്ക്കൂളല്ലാട്ടോ.....)ക്ലാസ്സ് എടുക്കാന്‍ വിക്കിമാമനായ മനോജ് മാമന്‍ വന്നു. അന്ന് കണ്ടതിനേക്കാള്‍ ഒരു മാറ്റം കണ്ണുകളില്‍ എനിക്ക് തോന്നിയിരുന്നു. എന്നാലും സ്ഥലത്തെത്താന്‍ കുറച്ച് വൈകി. സംഗമത്തില്‍ പഴയ കൂട്ടുകാരേയും,കൂട്ടുകാരികളേയും കാണാന്‍ പറ്റി എന്നത് സന്തോഷം തന്നേയായിരുന്നു. ആ സൗഹൃതം ഒന്ന് പുതുക്കിപണിതെന്ന് മാത്രം...... വിക്കി മാമന്‍ വരുന്ന വരെ, മാഷ് ശാസ്തരകണ്ടുപിടിത്തങ്ങളെ കുറിച്ച് പറഞ്ഞുകൊണ്ടിരുന്നു. എല്ലാം പഴയതെന്ന് നടിക്കുന്ന പുതിയവ തന്നെ.... വിക്കിമാമന്‍ ചിരിച്ച് കൊണ്ട് ക്ലാസ്സ് തുടങ്ങി. ഔപചാരികമായ ചടങ്ങ് വേണ്ടെന്ന് പറഞ്ഞാണ് തുടക്കം..... ചെറിയ,എന്നേക്കാള്‍ ചെറിയ കുട്ടികളായതുകൊണ്ട്......ആദ്യം കണ്ണുകള്‍ക്ക് ആകാംഷ തുറക്കാനായില്ല. പിന്നീട് പിന്നീട് ചോദ്യങ്ങള്‍ വന്നുതുടങ്ങി. പിന്നെ കാത്തിരിപ്പ് നാവിലും. തുടക്കമായതുകൊണ്ട് തന്നെ,പെട്ടെന്ന് പരിപാടി അവസാനിച്ചു.... പക്ഷെ പുത...
- Get link
- X
- Other Apps
# വരി # വര # തെരുവ് സ്ക്കൂള്‍ വിട്ട് വീട്ടിലേക്ക് ചെല്ലുകയാണ്. വൈകുന്നേരം തന്നെ... വഴിയോരങ്ങളിലൂടെ നടക്കുമ്പം, മഴ അടുക്കുന്നുണ്ടായിരുന്നു. ആ നേരമൊക്കേയും മനുഷ്യര്‍ എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു.... വിശേഷം ചോദിക്കുന്ന ചിരി. ഓരോരുത്തരും ചിരിച്ചു. എന്നാല്‍ അതിലേറെ എനിക്ക് സന്തോഷം തന്നത് ടൈയ്യും,കോട്ടുമിട്ട ഉള്ള് പച്ചയായ ബസ്സിലൂടെ കടന്നുപോകുന്ന ഉണ്ണികളേയും, പിന്നെ തെരുവുതെണ്ടികള്‍ എന്ന് പറഞ്ഞ് ആട്ടിയോടിക്കുന്ന നായാടികളുടേയും ചിരിയായിരുന്നു. അവരെ എനിക്ക് അറിയുകയേയില്ല. എന്നാലും സ്നേഹത്തിന്റേയും,ദാരിദ്ര്യത്തിന്റേയും,കുട്ടിത്വത്തിന്റേയുമൊക്കെ, വാറാമാലകള്‍ ആ തുറന്ന ജനലുകളില്‍ പറ്റിപിടിച്ചിട്ടുണ്ടായിരുന്നു. അത്, ആരും കാണാതെപോയതുകൊണ്ടാവാം....
- Get link
- X
- Other Apps
# സംശയം പരീക്ഷയൊക്കെയായി. ഇനി വീട്ടിലിരുന്ന് പഠിക്കണം.ഏകദേശം പഠിച്ച് കഴിഞ്ഞു. എന്നാല്‍ ഒരു സംശയം. ബയോളജിയിലാണിത് സസ്യങ്ങളിലിലെ പ്രകാശ സംശ്ലേഷണങ്ങളെ കുറിച്ചാണ് പ്രകാശ സംസ്ലേഷണത്തിന് രണ്ട് ഘട്ടങ്ങളുണ്ടല്ലോ... പ്രകാശ ഘട്ടവും,പ്രകാശം ആവശ്യമില്ലാത്ത ഘട്ടവും. അതിനെ കുറിച്ചുള്ള സംശയങ്ങള്‍.. 1)പ്രകാശഘട്ടത്തിന്റെ സ്വഭാവം എന്താണ്....(സംശ്ലേഷണമാണോ നടക്കുന്നത്,അതോ വിഘടനമോ.....) 2)സംശ്ലേഷണത്തിലും , വിഘടനത്തിലും മൂലമുണ്ടാകുന്ന ഉത്പന്നങ്ങള്‍ എന്തൊക്കെയാണ്.
- Get link
- X
- Other Apps
# വീട്ടുവിശേഷം # വര ഇന്ന് എന്റെ ഏട്ടന്റെ പിറന്നാള്‍..... സമ്മാനമൊന്നുമില്ല. ഇക്കാര്യം ഏട്ടന്‍ പോലും അറിഞ്ഞിട്ടില്ല. ഏട്ടന്‍ പഠനത്തിലാണ്. മനുഷ്യന്റെ തിക്കുംതിരക്കും നിറഞ്ഞ ജീവിതത്തില്‍, പിറന്നാള്‍ പോലും ഓര്‍ക്കപ്പെടാതെ പോകുന്നു. ഒരുവനെ ഓര്‍ക്കലാണ്, പിറന്നാളും,പിന്നെ മരിച്ചനാളും. അവയേയും ഓര്‍ക്കാതെയിരുന്നാല്‍ മനുഷയ്ന്‍ മനുഷ്യനാകുക എപ്പോഴായിരിക്കും. മനുഷ്യന്‍ നിര്‍മിതമായിട്ടുള്ളതുതന്നെ,ഓര്‍മകളാലാണ്. പിന്നെ സ്നേഹംകൊണ്ടും. രാത്രിയായി. രാത്രി എന്നും പിറന്നാള്‍ ആഘോഷിക്കുകയാണ്, ഒരിടത്ത് ഒരു പൂവ് വിരിഞ്ഞപോലെ.... വേറൊരിടത്ത് ,ഒരു പൂമ്പാറ്റയും. ഞാന്‍ വരച്ച എന്റെ ഏട്ടന് ഏറെ ഇഷ്ടമുള്ള ചിതര്വും കൂടെ ചേര്‍ക്കുന്നു..
- Get link
- X
- Other Apps
# രാവിലെ # വരി # വര ആദ്യമൊക്കെ ഞാന്‍ കരുതിയത് ചിലന്തി നെയ്യുന്നത് കുറേ നാരുകള്‍ കൂടി ചേര്‍ന്ന ചതികുഴിക്കളാണെന്നാണ്. പിന്നെ, പ്രഭാതങ്ങളില്‍ പ്രകൃതിയിലേക്ക് എത്തിനോക്കിയപ്പോള്‍ അവിടം കണ്ടത്, മഞ്ഞുതുള്ളികള്‍ മിന്നിവീഴുന്ന കാഴ്ചകളില്‍ നിറഞ്ഞുനിന്ന, തുമ്പിയും,തുമ്പയും അസൂയയോടെ നോക്കിനോക്കിയിരുന്ന, സുന്ദരനായ, വസന്തവും,ഒന്ന് പൂക്കാന്‍ കൊതിച്ച, ചിലന്തിയും,പിന്നെ വലയുമാണ്. എന്നാല്‍, അത് വെറും,ഇരയും,ഇരയാളിയും മാത്രം.
- Get link
- X
- Other Apps
# വരി # വര പ്രഭാതം പോലെ തന്നെ ഞാന്‍ മുഖ പുസ്തകം (face book) തുറന്നു. നീല നിറമുള്ള കള്ളികള്‍ എന്നെ വരവേല്‍ക്കാന്‍ പൂക്കളൊരുക്കി. ആദ്യം തന്നെ അതില്‍ തെളിഞ്ഞ് വന്നത്,ഫഹദ്ഫാസിലിന്റേയും നസ്രിയയുടേയും കല്ല്യാണ ഫോട്ടോയായിരുന്നു.... അതിനു പിറകെ അരലക്ഷത്തോളം പേരുടെ ഇഷ്ടവും. പത്രത്തിലും അതൊക്കെ നിറഞ്ഞുനിന്നിരുന്നു. അതില്‍ പ്രതേകം എഴുതിയത് ''ആരാധകര്‍ക്ക് പ്രവേശനമില്ലാ'' എന്നാണ്. മുഖ പുസ്കത്തിലെ താളുകള്‍ മറിക്കാനിരിക്കെ ഒന്ന് തോന്നി. ഒരു പഴയ ഓര്‍മ. കല്ല്യാണ ഓര്‍മതന്നെ... റീമ കല്ലിങ്കലിന്റെ കല്ല്യാണം. ആ കല്ല്യാണത്തിന് നിറമുള്ള ചങ്ങലകളൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ പ്രധാനപ്പെട്ട ഒന്ന്,ആ കല്ല്യാണത്തിന് ഉണ്ടാവാന്‍ സാധ്യതയുള്ള ചിലവുമുഴുവനും പാവപ്പെട്ടവര്‍ക്ക് നല്‍കിയില്ലേ... കല്ല്യാണം നടക്കുന്നത് അപ്പോഴാണ്. മുഖ പുസ്തകത്തില്‍ പുറകില്‍ ഒരു ക്ലിക്കില്‍ ഒതുങ്ങുന്ന ഇഷ്ടങ്ങളാണെങ്കില്‍, ഇവിടെ,പുറകില്‍, മനസ്സുകൊണ്ടുള്ള സ്നേഹത്തിന്റെ,എന്നും വാടാതിരിക്കുന്ന, കരിമുല്ല പൂക്കളായ ഇഷ്ടങ്ങളായിരിക്കാം...... അതാണ് കല്ല്യാണം...... അതാണ് ഒരു മനുഷ്യന്‍.... പിന്നെ, അതാണ്, എവിടെനിന്നോ വിടരുന്ന കു...
- Get link
- X
- Other Apps
# വരി # വര ഒരിടത്ത് പൂവ് മൊട്ടായി. മറ്റൊരിടത്ത് ഒരുവന്‍ ജനിച്ചു. പൂവിനും,മനുഷ്യനും ഒരുമുഖം. ആ പൂവ് വിരിഞ്ഞു. ഒരുവന്‍ ജീവിച്ചു. അപ്പോള്‍ കാലത്തിന്റെ മുഖം. പൂവ് കരിഞ്ഞു. ഒരുവനും. ആസമയം നിദ്രയിലേര്‍പ്പെട്ട മുഖം. പൂവ് മണ്ണായി. ഒരുവന്‍ സ്മരണയുമായി. അന്നേരമൊക്കേയും നിറഞ്ഞ മുഖങ്ങള്‍ മാറി. ജീവിതത്തിന്റെ കാല്‍പ്പാടുകള്‍ മുദ്രകളാക്കി, എവിടെന്നോ ചിരിക്കുന്ന മുഖം.....
- Get link
- X
- Other Apps
ഓരോ പ്രഭാതവും വെത്യസ്ഥമായതുപോലെ. ദൂരേന്ന് നോക്കിയപ്പോള്‍ വെളിച്ചം നിറഞ്ഞ മരങ്ങളുടെ നിഴല്‍ കണ്ടു. മുഖം കണ്ടതേയില്ല. മുഖം കാണിക്കാതെ മറച്ചുവെക്കുന്ന ഒന്ന് ഇരുട്ടായതുകൊണ്ടാവാം.... കാലവും ജീവിതവും കൈകോര്‍ത്ത സമയമാണത്. കാലത്തിന്റെ വെളിച്ചം ജീവിതത്തിന്റെ മുഖം മറക്കുന്നു. അത് കാണാനാകാത്തവര്‍,കാഴ്ചയില്ലാത്തവരെ കളിയിാക്കുന്നു. ആ വെളിച്ചം കാഴ്ചയുള്ളവരെന്ന് തോന്നിക്കുന്നവരുടെ മുഖവും മറച്ചിരുന്നു. കാഴ്ചയിയില്ലാത്തതിനെ കാഴ്ചയായി കാണിച്ച്. മരിച്ചവനെ സ്മരിച്ചതായി കാണിച്ച്. പിന്നെ ഇരുട്ടിനെ,ഇരുട്ടായി തന്നെ കാണിച്ച്.
- Get link
- X
- Other Apps
# എന്റെസ്ക്കൂള് # വര ക്ലാസ്സ് ''കണക്കാ''യിരുന്നു. ആദ്യമൊക്കെ പേടിപ്പിച്ചിരുന്ന വിഷയം. മാഷ് ക്ലാസ്സ് ഒന്നും എടുത്തില്ല. അവര്‍ നാളെ പോകുകയാ. കാരണമുണ്ട്. പഠിപ്പിക്കല്‍ പഠിക്കാന്‍ വന്നവരാണവര്‍. നിറഞ്ഞ ക്ലാസ്സ് തന്നേയായിരുന്നു.ഇതുവരെ. പോകുന്ന വിഷമം മനസ്സിലടക്കാന്‍ മധുരമേറിയ ലഡു സമ്മാനമായി തന്നു. രുചിയോടെ തന്നെ കഴിച്ചു. പിന്നെ ഇത്രയും ദിവസത്തെ ക്ലാസ്സിന്റെ ഒരഭിപ്പ്രായവും എഴുതികൊടുത്തു. പെട്ടെന്നായിരുന്നു ഒന്ന് സംഭവിച്ചത്. ക്ലാസ്സിലേക്ക് കയറുന്നതിന് അനുവാദം കൂടി ചോദിക്കാതെ ഒരതിഥി എത്തി. ഇഴഞ്ഞ് ഇഴഞ്ഞ് വായില്‍ ഇരയുമായെത്തിയ പാമ്പ് തന്നേയായിരുന്നു അത്. അവിടെ നിന്നേ ഭീതി പരത്തിയാണ് ആള് വന്നത്. എല്ലാവരും കുറേ നേരത്തേക്ക് നിലവിളി കൂട്ടി.ഞാനും അവരുടെയിടയിലുണ്ടായിരുന്നു. പിന്നെ ചാടികേറ്റം ബെഞ്ചിന്റെ മോളിലേക്ക്. പാമ്പന്‍ ശരിക്കും പേടിച്ചു. പേടിച്ചുകൊണ്ടിരുന്ന കുട്ടികളേ നോക്കി. എന്നത്തേയും അതിന്റെ വിഥി പോലെ പാമ്പനെ അങ്ങനെ കൊല്ലാന്‍ തീരുമാനിച്ചു. പാവം അത് ഒരു മൂലയില്‍ അഭയം പ്രാഭിച്ചിരുന്നു. ഒരു വടിയെടുത്തു,തലക്കൊന്ന് കൊടുത്തു. ഒടുവില്‍, പാമ്പന്‍ മരിച്ചു. വായിലെ ഇര ചത്തിട്ടുണ...
- Get link
- X
- Other Apps
സ്നേഹം പ്രിയപ്പെട്ട സാജു മാമന്, കത്ത് വായിച്ചു.സാധാരണ ചാറ്റിലൂടെ കത്ത് വായിക്കാറുണ്ട്.ആദ്യമായാണ് സ്വന്തം കൈപ്പടയില്‍ എഴുതിയ കത്ത് എനിക്ക് കിട്ടുന്നത്. മാമന്റെ കൈയ്യക്ഷരവും,പിന്നെ ഒപ്പം,അതിലേറെ കത്തിലെ വരിയും എനിക്കിഷ്ടമായി. സാധാരണ മനുഷ്യര്‍ ചോദിക്കാറുണ്ട്.നീ വല്ലയ ആളാകുമ്പം ഞങ്ങളെയൊക്കെ മറക്കുമോ എന്ന്. എന്നാല്‍ മാമന്‍ പറഞ്ഞത് നീ വല്ലയആളാകുമ്പം ഞങ്ങള്‍ മാമന്‍മാരൊക്കെ സന്തോഷിക്കുമെന്നാണ്. ആ വരിയില്‍ തെളിഞ്ഞത് ചിലപ്പോള്‍ മഷിമാത്രമായിരിക്കില്ല. ഒരു കൂട്ടം ആളുകളുടെ സങ്കല്‍പ്പങ്ങളുടെ മറുപടിയായിരിക്കാം. ഓണമടുത്തു.അതിനേക്കാള്‍ അരികിലാണ് പരീക്ഷയും. മാമനും,കുടുമ്പത്തിനും എന്റെ ഓണാശംസകള്‍. പിന്നെ നന്ദിയും.......