അതിരാവിലെ തന്നെ, ഏട്ടന്‍ സ്ക്കൂളിലേക്ക് പോകാന്‍ ഒരുങ്ങി.
ട്യൂഷനുണ്ട്.അതുകഴിഞ്ഞ് ക്ലാസ്സിലേക്കാണ് പിന്നെ യാത്ര....
അപ്പോഴാണ് പത്രം കൊണ്ടുവരുന്ന ചേട്ടന്‍ വന്നത്.
അതിരാവിലെ,
ഇരുട്ടില്‍ തന്നെ, പത്രം കൊണ്ട് വരുന്ന ഏട്ടന്‍ എണീറ്റിറ്റുണ്ടാകും...
അപ്പോഴായിരുന്നു.എന്റെ ഏട്ടന്റെ കൂട്ടുകാരന്റെ ഫോണുവന്നത്,,,....
ഇന്ന് സ്ക്കൂളില്ല.
കാരണം.പഴമ്പാലക്കോട് ഇന്നലെ, ഗായ്തരിപുഴക്കരികെ ഏട്ടന്റെ സ്ക്കൂളിലെ ഒരു കുട്ടി മുങ്ങിമരിച്ചു.
ആ ഏട്ടന്റെ ജീവിതത്തിന്റെ ഒടുക്കത്തിന് കുഴികുഴിച്ചത്,മണല്‍ എടുക്കുന്ന മനുഷ്യന്മാര്‍ തന്നെ.....
കഴിഞ്ഞില്ല.ഒപ്പം ആ ഏട്ടന്റെ സഹോദരനും,പിന്നെ ചേച്ചിയും,മുങ്ങിതാണിരുന്നു.....
അവിടത്തേക്ക് ഇതുകൂടിചേര്‍ത്താല്‍ ഇരുപതായി....
രക്ഷിക്കാന്‍വന്നവരെ പോലും രക്ഷകന്‍ കൈവിട്ടു,കാലന്‍ കൈപിടിച്ചു....
ദിവസവും പത്ത് ടണ്ണിലേറെ മണല്‍ ലോറിയിലേന്തി കൊണ്ടുപോകുമത്രേ.....
ഇടക്കിടക്ക് ഒരോ ജീവനും.....
ഇങ്ങനെ ഇനിയും നടക്കും....എന്നാലും മണല്‍ എടുക്കുന്നവനും അത് തുടരും....
അവസാനം അവന്‍ തന്നെ അതില്‍ മുങ്ങിചാവും.....
കണ്ട് നിക്കാനും,പത്രത്തിലിടാനും,കരയാനുമൊന്നും അവിടെ ആരേയും കാണില്ല.....
കടല്‍ നിര്‍മിച്ച അവനേയും,ആ കടല്‍ തന്നെ വാരികൊണ്ടുപോകും.....
ആദ്യം അവന്‍ എല്ലാത്തിനേയും വാരിയില്ലേ,
ഇനി നിശബ്ദതയുടെ ഊഴം.....

Comments

Popular posts from this blog

2016 wikipedia indian conference, chandikhand