പേരെന്താണ്, വീടെവിടെയാണ്. വീട്ടിലാരൊക്കെയുണ്ട്. പേരിനപ്പുറം, ഒരു വ്യക്തിയോ, ഒരു കൂട്ടത്തേയോ പ്രതിഫലിപ്പിക്കുന്നത് വീട് തന്നെയാണ്. സ്വപ്നങ്ങളുടെ വിസ്തൃതി തന്നെ വീടിന്റെ മേല്‍ക്കൂരയിലും, ചുമരിലുമൊക്കെ അതിഷ്ടിതമാണ്. അതിന്റെ വ്യാപ്തി വീടുപോലെതന്നെ സമഗ്രവും. എന്റെ സ്വപ്നങ്ങളിലെ വീടിനെക്കുറിച്ച് പറയാം. ജനാലയുടേയും, വാതിലിന്റേയും, ഹാളിന്റേയുമൊക്കെ സ്ഥാനവും, വലിപ്പവുമല്ല. അതിലപ്പുറം, വീടിന്റെ മനസ്സുതന്നെയാണ്. അതിനുള്ളിലെ നന്മയുമാണ്. അച്ചന്റെ കുട്ടിക്കാലത്ത് വീട് മണ്ണുകൊണ്ടുള്ള ഒരൊറ്റമുറിയായിരുന്നു. ഒരൊറ്റ കഴിക്കോലും മാത്രം. ഒരുകാറ്റില്‍ പറന്നുപോയേക്കാവുന്ന വീട്. മഴക്കാലത്ത് തൂണ് ഒടിഞ്ഞുപോകാതിരിക്കാന്‍ അതില്‍ പൊത്തിപ്പിടിച്ചിരിക്കുമായിരുന്നു. അതില്‍നിന്നൊക്കെ നിന്ന് ഇപ്പോള്‍ വലിയൊരു വീടുണ്ട്. വര്‍ത്തമാന കാലത്തിന്റെ പട്ടിണിയും, വിശപ്പുമെല്ലാം വീടിനറിയാം, അല്ലെങ്കില്‍ അതൊക്കെ വീട് എന്ന ഭൗതികമായ അല്ലെങ്കില്‍ ആത്മീയമായ ഒന്ന് എടുത്തുകാണിക്കുന്നുണ്ട്. ഓടുമേഞ്ഞ വീടുകള്‍ മഴക്കാലത്ത് ചോരുന്നത് അവിടെ ദ്വാരങ്ങളോ, ഇല്ലായ്മയോ ഉള്ളതുകൊണ്ടല്ല. പക്ഷെ എല്ലാത്തിനേയും, ഒന്നുപോലെ സ്വീകരിക്കുന്ന നന്മയുള്...
Posts
Showing posts from June 11, 2017
- Get link
- X
- Other Apps
സ്ക്കൂളൊക്കെ വീണ്ടും തുറക്കാറായി. ബാഗുകളും, കുടകളും, ചെരുപ്പുകളും, കുപ്പികളുമൊക്കെ കച്ചോടത്തിനായി കാത്തിരിപ്പാണ്. നോട്ടുബുക്കൊക്കെം വേണം. എല്ലാം തികഞ്ഞെന്നു കരുതുന്ന നമുക്കിടയില്‍ നിന്ന് തള്ളിമാറ്റപ്പെടുന്ന ഭിന്നശേഷിയുള്ള കുട്ടികളെല്ലാവരും ചേര്‍ന്ന് നിര്‍മ്മിച്ച കുറച്ച് നോട്ടുബുക്കുകള്‍ മുകളില്‍ പറഞ്ഞ കച്ചോടത്തിന്റെ സമ്മര്‍ദ്ദങ്ങളെ താങ്ങാനാവാതെ എങ്ങും പോകാതെ അവിടതന്നെ ഇരിപ്പാണ്. കോട്ടയത്തെ സംപ്രീതി എന്ന സംഘടനയാണ് ഇത് നടത്തുന്നത്. ആരും വാങ്ങാനില്ലാതാകുമ്പോള്‍ പുസ്തക നിര്‍മ്മാണമൊക്കെ അവസാനിപ്പിക്കാന്‍ പോകുകയാണ് സംപ്രീതി. അവരുടെ വലിയ പ്രയത്നത്തിന് ഒരു കൊച്ചു സഹായം നമുക്ക് ചെയ്തൂകൂടെ.... സംപ്രീതിയിലേക്ക്. Sherin Podimattathil .8943801135 Fr.Tony .9072926894
- Get link
- X
- Other Apps
ബഹുമാനപ്പെട്ട Public Works and Registration വകുപ്പ് മന്ത്രിക്ക് , എന്റെ പേര് അഭിജിത്ത്, പന്ത്രണ്ടാം ക്ലാസ്സില്‍ പഠിക്കുന്നു. കാവശ്ശേരി ഗ്രാമപഞ്ചായത്തിലെ പാടൂരിലാണ് വീട്. എന്റെ പ്രദേശത്തിലൂടെ പോകുന്ന ആലത്തൂര്‍ വാഴക്കോട് സംസ്ഥാന പാതയില്‍ ചെമ്മണാം കുന്ന് എന്ന പ്രദേശത്തിലെ റോഡില്‍ നിരവധി അപകടങ്ങള്‍ ഉണ്ടാവുന്നു. പ്രസ്തുത പ്രദേശത്തെ റോഡില്‍ ഏറെ വലിയ കുഴികളാണുള്ളത്. അതിവേഗത്തില്‍ വരുന്ന വാഹനങ്ങള്‍ കുണ്ടില്‍പ െടുകയും ആളുകള്‍ തെറിച്ച് വീഴുകയും ചെയ്യുന്നു. പിന്നാലെ വരുന്ന വാഹനങ്ങള്‍ അപകടത്തില്‍ പെട്ടവരുടെ ശരീരത്തില്‍ കേറുകയും മരണങ്ങള്‍ സംഭവിക്കുകയും ചെയ്യുന്നു. ഇതാണ് പ്രസ്തുത സ്ഥലത്തിന്റെ കോര്‍ഡിനേറ്റ്സ്. 10°39'30.7"N 76°27'44.5"E ( 10.658521, 76.462354 ) ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കുന്നതിനായി അടിയന്തിരമായ നടപടികള്‍ എടുക്കണമെന്ന് അപേക്ഷിക്കുന്നു. എന്ന്, സ്നേഹാദരങ്ങളോടെ അഭിജിത്ത്.കെ.എ കണ്ണംപുഴ വീട്, മെച്ചോട്, പാടൂര്‍ പി.ഒ ആലത്തൂര്‍, പാലക്കാട് ജില്ല. 678543 9447621240 9497802408 ജി.മെയില്‍ - abijithka@gmail.com ബഹുമാനപ്പെട്ട മന്ത്രി എ.കെ. ബാലന്, റോഡിന്റെ അ...
ശരിക്കും ഒരു ത്രിമാനമായ ഒന്ന്.
- Get link
- X
- Other Apps
കലയുടെ ചരിത്രം തുടങ്ങുന്നത് മനുഷ്യനോടൊപ്പം തന്നെയാണ്. അത് വികസിച്ച് വന്നതും, അതേ മനുഷ്യന്റെ ഉയര്‍ച്ചകളിലൂടെ, താഴ്ച്ചകളിലൂടെ. ഇന്ന് കലയും, അതുള്‍പ്പെടുന്ന ഫാഷനും, സംസ്കാരവുമൊക്കെ വലിയ തോതില്‍ മാറ്റങ്ങള്‍ക്ക് വിധേയമാക്കപ്പെട്ടിരുന്നു. പരമാര്‍ത്ഥത്തില്‍ അതും, കലയുടെ മാറ്റം തന്നെയാണ്. പറഞ്ഞുവരുന്നത് ഗുഗിളിന്റെ കലയുടെ ലോകത്തെക്കുറിച്ചാണ്, 2011-ല്‍ തുടങ്ങിയ ഗൂഗിള്‍ ആര്‍ട്ട് പ്രോജക്റ്റിന്റെ ഭാഗമായുള്ള ''വി വെയര്‍ കള്‍ച്ചര്‍'' എന്നതിനെക്കുറിച്ചാണ്. കലയേയും, ഫാഷനേയും, സ്നേഹിക്കുന്നവര്‍ക്ക് ഗൂഗിള്‍ ഒരുക്കുന്ന ചിത്രങ്ങളുടേയും, വസ്ത്രങ്ങളുടേയും, ആഭരണങ്ങളുടേയും, സൗന്ദര്യത്തിന്റേയുമൊക്കെ ഒരു കൂട്ടം ചരിത്രം. ഓരോ വിഷയത്തേക്കുറിച്ചും, പരന്നതുമാത്രമല്ലാത്ത, ആഴത്തിലുമുള്ള അറിവുകള്‍ ഇവിടെ ലഭ്യമാണ്. ലോകമെമ്പാടുമുള്ള മ്യൂസിയങ്ങളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന വസ്ഥുതകളുടെ ഒരു ഡിജിറ്റര്‍ സംഗ്രഹമാണ് ഇത്. 180-ഓളം സാംസ്കാരിക സംഘടനകളാണ് ഇതിന് ഐക്യദാര്‍ഡ്യവുമായി വന്നിരിക്കുന്നത്. കലയുടേയോ, അതിന്റെ ഉത്പന്നങ്ങളുടേയോ, തുടക്കത്തേയും, വര്‍ത്തമാനത്തേയും, അന്ത്യത്തേയും കൃത്യമായി വിവരിക്കാന്‍ ഗൂഗിള്...