Posts

Showing posts from March 3, 2017
Image
ഇന്ന് എബി കണ്ടു. പറന്നുയരാനുള്ള സ്വപ്നവുമായി ചിറകുകള്‍ നിര്‍മ്മിക്കുന്ന എബിയുടെ കഥപറഞ്ഞ എബി. കാലങ്ങള്‍ കടന്നുപോകുമ്പോഴും ഉള്ളിലെ സ്വപ്നങ്ങള്‍ മുകളില്‍ ആകാശത്തേക്കാണ് നോട്ടമിട്ട് പറക്കുന്നതെന്ന് പഠിപ്പിക്കുന്ന ഒരു കഥ. തന്റെ കുഞ്ഞു കൂരയില്‍ നിന്ന്, അമ്മയില്‍ നിന്ന് സ്വപ്നം കാണാന്‍ പഠിച്ച എബിക്ക് പറക്കാനാണാഗ്രഹം. മാവില്‍ നിന്നും, മതിലില്‍ നിന്നും ദൂരേക്ക് അങ്ങാകാശത്തേക്ക് പറന്നുയരാന്‍ ശ്രമിക്കുന്ന ക ുഞ്ഞന്‍ എബിയാണ് സിനിമയുടെ ആദ്യഭാഗം ". സംസാരിക്കാത്ത ഒരു സ്വപ്നസഞ്ചാരി. പിന്നെപ്പോഴോ മുറിച്ചുമാറ്റപ്പെട്ട മനുഷ്യരുടെ ചിറകുകള്‍ക്കുപകരമായി മനുഷ്യര്‍തന്നെ കണ്ടുപിടിച്ച വിമാന ചിറകുകളെ എബി പരിചയപ്പെടുന്നു. കടലാസ്സില്‍ ആകാശത്തിന്റെ വഞ്ചി തുഴയുന്ന വിമാനത്തെ ആദ്യമായി എബി അന്നറിയുന്നു. പുറത്തുള്ളവര്‍ക്ക് അസുഖമുള്ള കുട്ടിയാണ് എബി. അതുകൊണ്ടുതന്നെ അമ്മ തന്റെ മോനെ പ്രതേക പരിരക്ഷ സ്ക്കൂളിലേകക്ക് ചേര്‍ക്കുകയാണ്. എന്നും അമ്മതന്നെ എബിയെ സ്ക്കൂളിലേക്ക് കൊണ്ടുപോകുന്നു. സംസാരിക്കാത്ത എബിയെ സംസാരിച്ചുകേള്‍ക്കനായി അമ്മ ഏറെ കൊതിക്കുന്നുണ്ട്. മാതൃവാത്സല്യത്തിന്റെ എല്ലാ ഭാഗങ്ങളേയും തൊട്ടുകൊണ്ട് ഒരുപാട് വെളിച