വറ്റിയ നിമിഷങ്ങള്‍ ഇടയ്ക്ക് ചലിക്കാറുണ്ട്. എണീറ്റുിനില്‍ക്കുന്ന ഞരമ്പുകളുടെ തണുത്ത ഹൃദയങ്ങള്‍ പാടുന്നതുപോലെ, അവ കാലത്തെ നെയ്യുന്നു. നുറുക്കിയിടുന്ന വാക്കുകൾ തിളക്കുന്നതുപോലെ വേവ് കുറഞ്ഞവ പുറത്തും, വേവുള്ളവ അകത്തുമായി അത്താഴമൊരുക്കുന്നു. ഇന്നലെ പെയ്ത് മഴയുടെ വറ്റുകള്‍ നാളത്തെ വെയിലിന്റെ നര്‍ത്തകിയാകുമ്പോള്‍, തണുത്ത ഇലകള്‍ക്കിടയില്‍ മറഞ്ഞിരുന്ന മഞ്ഞ് തുള്ളികള്‍ മേലൊന്ന് കുടയുന്നു. ഉറവയിട്ട നിമിഷങ്ങളേപോലെ......
Posts
Showing posts from December 30, 2017
- Get link
- X
- Other Apps
റ്റീഫന്‍ കിംഗിന്റെ ഇറ്റ് ( IT ) നോവല്‍ ആസ്പദമാക്കി ഇറങ്ങിയ ഇറ്റ് കണ്ടു. കുറേയധികം അനബെല്ലിനും, റിംഗിനും, കോണ്‍ജറിംഗിനുമൊക്കെ ശേഷം വ്യത്യസ്തമായൊരു പേടി വീടാകെ പരന്നു. ഒരുതരത്തില്‍ IT float, you'll float too. ഡെറിയിലെ ഏഴ് കുട്ടികളിലൂടെയാണ് കഥ നടക്കുന്നത്. ഓരോ കുട്ടികളുടേയും ഭയമായിരുന്നു പെന്നിവൈസ് എന്ന ക്ലൗണിന്റെ ശക്തിയും, വിശപ്പും, ദാഹവുമെല്ലാം. ഒരു പഴയകാല ദുഷ്ട ശക്തിയാണ് പെന്നിവൈസ് എന്ന ക്ലൗണ്‍. കഥയിലെ ഏഴ് കുട്ടികളിലൂടേയും, ഇറ്റ് സഞ്ചരിക്കുന്നുണ്ട്. അവരിലെ ഇരുട്ടും, അവരുടെ ഭയവും പെന്നിവൈസിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന് ശേഷമുള്ള ഭക്ഷണമാണ്. അതിലൂടെ കുട്ടികളുടെ ആത്മാക്കളെ ഭക്ഷിക്കലാണ് ക്ലൗണ്‍ ചെയ്യുന്നത്. ഓരോ 27 കൊല്ലങ്ങളുടെ ആവര്‍ത്തനങ്ങളും നീണ്ട ഉറക്കത്തില്‍ നിന്നുള്ള എഴുന്നേല്‍പ്പാണ്. മുകളിലെ പട്ടണത്തില്‍ നിന്ന് ഏറെ ആഴത്തിലുള്ള പൈപ്പ് ലൈനികളാണ് പെന്നിവൈസിന്റെ താമസം. ആ ക്ലൗണ്‍ കൈക്കലാക്കുന്ന ഓരോ കുട്ടികളുടെ ആത്മാക്കളും അയാളോടൊപ്പം മറ്റെങ്ങും പോകാനാകാതെ വിഹരിച്ച് കിടക്കുന്നു. ഇരുട്ടിന്റെ മറ്റൊരു മാന്ത്രിക തലത്തിലാണ് അവരെല്ലാവരും. ഡെറിയിലെ ആ ഏഴ് കുട്ടികളും, വ്യത്യസ്...
- Get link
- X
- Other Apps
അച്ഛാച്ചന്‍ ദൈവ വിശ്വാസിയായിരുന്നു. അച്ഛന്‍ അവിശ്വാസിയും. ഒരു വിശ്വാസിയുടെ മകന്‍ എങ്ങനെ അവിശ്വാസിയായി. ഇടയ്ക്കൊക്കെ അങ്ങനെ ആലോചിക്കാറുണ്ടായിരുന്നു. അച്ഛാച്ചന്റെ ഹൃദയം എന്നും അങ്ങനെയായിരുന്നത്രേ. ഉയരംകൂടിയ, നീണ്ട നെറ്റിതടമുള്ള, മെലിഞ്ഞ ആ മനുഷ്യന്റെ ഈ ശ്രാദ്ധ നാളിലും ആ ഹൃദയം , എല്ലാ വിശ്വാസികളേയും , അവിശ്വാസികളേയും ഒന്നായി മനുഷ്യരേയും സ്നേഹിച്ചിരുന്നു. അതുകൊണ്ടാവാം അച്ഛാച്ചന് അച്ഛനെ അച്ഛനാക്കാന്‍ കഴിഞ്ഞത്. അല്ലെങ്കില്‍ ജാതിയുടെ, മതത്തിന്റെ , വേര്‍തിരിവുകളുള്ള സ്നേഹത്തിന്റെ ഒഴുക്കില്‍ ആ മനുഷ്യന് ഈ ലോകത്തെ സ്നേഹിക്കാന്‍ കഴിഞ്ഞിരിക്കുമായിരിക്കില്ല. ഓരോ തണ്ടും, വേരും ആകാശത്തിലകളെ മുറുക്കെ പിടിക്കുന്നുണ്ടായിരുന്നു. കൈവിടാന്‍ അവര്‍ക്ക്കഴിയുന്നില്ല. അതാകണം അവരുടെ വിധി. വിത്തെറിഞ്ഞ് , വിളവെടുത്ത്, കളപറിച്ച് വയല്‍ അവിടെ തരിശാകുന്നു. മേപ്പിന്‍മേടുകളിലെ ക്രിസ്തുവിനെപ്പോലെ ഒരുകൂട്ടം ആട്ടിന്‍പറ്റങ്ങള്‍ ആ വയലുകളിലേക്കാണ് ഉറ്റു നോക്കുന്നത്. വെയിലൊഴുകിയെത്തുന്നു, പൊടിക്കാറ്റും മഞ്ഞുകണങ്ങളും പുല്‍മേടുകള്‍ കടന്ന്, തിരയെത്തിയ തീരങ്ങള്‍ വകഞ്ഞുപിടഞ്ഞ് ഓര്‍മകള്‍ മേയ്ക്കുവാന്‍ തിരിച്...
- Get link
- X
- Other Apps
ആദ്യമായി മനോജ് മാമനോടൊപ്പം Manoj Karingamadathil കോള്‍ പാടങ്ങളിലേക്ക് പോകുമ്പോള്‍ അവിടെ ഒരു വഞ്ചിയുണ്ടായിരുന്നു. സ്വയം തുഴയാനും, മറ്റാരോ തുഴഞ്ഞുതരാനുമുള്ളൊരു വഞ്ചി. പക്ഷെ അന്ന് മനോജ് മാമന്‍ ഒറ്റയ്കക്കായിരുന്നു. ഇന്ന് കൂടെ ഒരു കൂട്ടുകാരിയുമുണ്ട്. :) അകലേക്ക് കോള്‍നിലങ്ങളില്‍ കുറേ മനുഷ്യര്‍ നിരനിരയായി നില്‍ക്കുന്നു. കുറേപേര്‍ ആ കടലിന് വരമ്പുണ്ടാക്കുകയായിരുന്നു. ചില പുറംതൊഴിലാളികള്‍ മണ്ണൊരുക്കുന്നു. കാറ്റില്‍ തുഴയുന്ന കുഞ്ഞിക്കിളികളേപോലെ വിയര്‍പ്പൊഴുകുന്ന ചെറിയ കനാല്‍. നിറംമുക്കിയൊഴുക്കിയ വിതയൊരുക്കാത്ത പാടങ്ങളുടെ വരുമ്പുകള്‍ ചണ്ടിനിറഞ്ഞ് വലിയ പാതകളായി. അതിലൂടെയായിരുന്നു ഞാന്‍ കോള്‍ നിലങ്ങള്‍ കണ്ടത്. ഇന്നലെ ഏട്ടനുമൊത്ത് Gowthaman Ka ഒരിക്കല്‍കൂടി കോളിലേക്ക് ഇറങ്ങാന്‍ പറ്റി. ഒരു പക്ഷിനടത്തമായിരുന്നു പരുപാടി. കുറേ പേര്‍ ക്യാമറകളുമായി കോള്‍പാടങ്ങളിലേക്കെത്തി. വലുതും, ചെറുതുമായ കണ്ണുകള്‍ അവര്‍ക്കുണ്ടായിരുന്നു. കുറേയധികം പക്ഷികളുടെ ശാസ്ത്രീയ നാമങ്ങള്‍ അവരുടെ ചുണ്ടുകള്‍ ഉരുവുട്ടുകൊണ്ടിരുന്നു. പക്ഷികളുടെ എണ്ണമെടുത്ത് നിരനിരയായി ഞങ്ങള്‍ അപ്പുറത്തെത്തി. താറാകൂട്ടങ്ങള്‍ കോള്‍ ...
- Get link
- X
- Other Apps
അച്ചനമ്മമാരോട് ഖേദപൂര്‍വ്വം, ക്ലാസ്സില്‍ നീന്തലറിയാത്ത കുറച്ചുപേരില്‍ ഒരാളായിരുന്നു ഞാന്‍. ഏട്ടനും അങ്ങനത്തന്നെയായിരുന്നു. നീന്തല്‍ പഠിക്കാനായി വീട്ടിലെ വലിയ ടാങ്കില്‍, ചിലപ്പോള്‍ പുതിയ വീടിന്റെ മേല്‍ക്കൂരയിലെ ചതുരാകൃതിയിലുള്ള സമതലത്തില്‍ വെള്ളം നിറച്ച് നീന്തുമായിരുന്നു. ആഴമില്ലാത്തതുകൊണ്ടാണ് നീന്താനൊന്നും അന്ന് പഠിച്ചില്ല. കുളത്തില്‍ ഇറങ്ങി നീന്താന്‍ പഠിക്കാന്‍ പക്ഷെ അച്ഛനുമമ്മയ്ക്കും പേടിയായിരുന്നു. അപ്പോഴാണ് ഹബീബേട്ടന്‍ Habeeb Anju നീന്തല്‍ പഠിക്കാനായി കാഴ്ചപറമ്പിലെ നീന്തല്‍ കേന്ദ്രത്തിലേക്ക് പോകുന്നുണ്ടെന്നറിയുന്നത്. പത്ത് ദിവസമാണ് കോഴ്സൊക്കെ. എന്തുകൊണ്ടോ അച്ഛനുമമ്മയും അങ്ങോട് പോയി നീന്തല്‍ പഠിക്കാന്‍ സമ്മതിച്ചു. ഏട്ടന്‍ ആദ്യദിവസം തന്നെ നീന്തല്‍ പഠിച്ചു. എനിക്ക് അഞ്ച് ദിവസമെടുത്തു. അന്ന് അവധിയായതുകൊണ്ട് ഞങ്ങളേപോലെ നീന്തല്‍ പഠിക്കാന്‍ ഒരുപാട് പേരുണ്ടായിരുന്നു. കുടുംബത്തോടെ കുറേപേര്‍ വന്നു. മലപ്പുറത്ത് ആറ് കൂട്ടുകാര്‍ വെള്ളത്തില്‍ വീണ് മരിച്ച വാര്‍ത്ത കേട്ടപ്പോള്‍ ആദ്യമൊക്കെ വെള്ളത്തേകാണുമ്പോഴുള്ള പേടി വീണ്ടും, വീണ്ടും തിരയടിച്ചുവരുന്നതുപോലെ തോന്നി. ഒരുതരത്തില...
- Get link
- X
- Other Apps
തിയേറ്ററുകളില്‍ വിജയിക്കാതെപോയ പക്ഷെ ഒരുപാട് ജനങ്ങളിലേക്ക് ഇറങ്ങി ചെന്ന ആട് , അതിന്റെ രണ്ടാം ഭാഗം കാണാന്‍ പോയി. ആടിന്റെ അതേ ഛായപടര്‍ച്ചപോലെതന്നെ രണ്ടാം ഭാഗവും നിറങ്ങളായി. ഷാജിപാപ്പന്റെ നടുവേദനയും, പാപ്പന്‍ സംഘത്തിന്റെ മണ്ടത്തരങ്ങളും, യഥാര്‍ത്ഥ്യങ്ങളൊന്നും മാറിയിട്ടേയില്ല. ഒന്നാം ഭാഗത്തിന്റെ തുടര്‍ച്ചപോലെതന്നെയാണ് രണ്ടാം ഭാഗത്തിന്റെ നിര്‍മ്മാണം. നീലകൊടുവേലിക്കുശേഷം വര്‍ത്തമാനസംഭവങ്ങളേയും, തൊട്ടടുത്തുള്ള സംഭവങ്ങളേയെല്ലാം ചാലിച്ചെടുക്കാന്‍ ആടിന് കഴിഞ്ഞിട്ടുണ്ട്. പിങ്കിയാട് വലുതായി, നാലഞ്ച് കുട്ട്യോളുമായി. വടംവലിയും തുടരുന്നുണ്ട്. പക്ഷെ പണ്ടത്തേപോലെതന്നെ അപ്പോഴും എവിടന്നില്ലാത്ത പ്രശ്നങ്ങള്‍ ഷാജിപാപ്പനെ തേടിയെത്തുന്നുണ്ട്. കഥയുടെ മുന്നോട്ട് പോക്കും, ചിരിയോടെതന്നെ എല്ലാ സംഭവങ്ങളേയും കൂട്ടിയിണക്കുന്നു. എല്ലാ കഥാപാത്രങ്ങളുടേയും പരിചയപ്പെടുത്തുന്ന രംഗങ്ങളെല്ലാം പുതുമയോടെ എന്നാല്‍ പഴയതുപോലെതന്നെ ചിത്രത്തില്‍ നിറഞ്ഞ് നില്‍ക്കുന്നുണ്ട്. ഡൂഡായി എത്തുന്ന വിനായകനും ഒരുപാട് ചിരിപ്പിച്ച് വീശിയെറിയാന്‍ പഴയതുപോലെ ഡോളറുകളൊന്നും കൈയ്യിലില്ലാതെ കൈയ്യടികള്‍ വാരികൂട്ടുന്നു.. ചിലപ്പോള്‍...
- Get link
- X
- Other Apps
ചിത്രകള്‍ തിര ചേരുന്ന കഥകളോടായിരുന്നു ഏട്ടനും എനിക്കും ഒരുപോലെ ഇഷ്ടം. തുടക്കം ഇരുണ്ടതോ, മദ്ധ്യേ ആകസ്മികതകളോ, അന്ത്യത്തില്‍ വെളിച്ചമോ അവിടെ ഉണ്ടായിട്ടില്ല. കഥ പറച്ചലിന് കാരണങ്ങളോ ഉണ്ടാകില്ല. പക്ഷെ നിറങ്ങളുള്ള കുഞ്ഞിക്കഥകള്‍ ഒരുപോലെ ആകാശത്തിന്റെ വാതിലുകള്‍ തുറക്കുകയും അടക്കുകയും ചെയ്തു. അത്യാഗ്രഹിയായ ഒരു താറാവ് അന്നുണ്ടായിരുന്നു. ആ താറാവ് കാണുന്ന പക്ഷികളുടെ ചെറിയ ചിറകും, നീളന്‍ കാലും, മയില്‍പീലികളും, ആഴമേറിയ കൊക്കും, പൂവും, കഴുത്തും തന്റെ യാത്രക്കിടയില്‍ സ്വന്തമാക്കുയാണ്. അവസാനം എല്ലാം ചേരുന്ന ഒരു വ്യത്യസ്ഥമായ ജീവിയായി അത് മാറിക്കഴിഞ്ഞിരുന്നു. ആ ജീവി വെള്ളം കുടിക്കാനായി കുളത്തിലേക്ക് പോകുമ്പോള്‍ ഒരു കുറുക്കന്‍ അതിന്റെ കഴുത്തിലേക്ക് ചാടി വീഴുകയാണ്. ചെറിയ ചിറകുകളായതുകൊണ്ട് പറക്കാനോ, ആഴമേറിയ കൊക്കുകളായതുകൊണ്ട് കൊത്തിയോടിക്കാനോ, വലിയ ശരീരമായതുകൊണ്ട്, നീളന്‍ കാലുകളായതുകൊണ്ട് ഓടാനോ ആ താറാവിന് കഴിഞ്ഞില്ല. പക്ഷെ തന്റെ കൂട്ടകാര്‍ വേഗത്തില്‍ ഓടിവന്ന് ആ കുറുക്കനെ കൊത്തിയോടിക്കുകയാണ്. തന്റെ വ്യത്യസ്ഥമായ ഭാഗങ്ങളെല്ലാം താറാവ് തിരികെയേല്‍പ്പിക്കുന്നു. കുട്ടികള്‍ക്കായി സോവിയറ്റ് ...
- Get link
- X
- Other Apps
വർഷാന്ത്യകുറിപ്പുകൾ . മായ്ക്കാന്‍ നോക്കുമ്പോള്‍ സ്വയം മായ്ച്ചുതരുന്ന മണ്‍തരികള്‍ ഈ വര്‍ഷത്തിന്റെ പ്രത്യേകതയായിരുന്നു എന്ന് പറയാന്‍ ശ്രമിക്കുമ്പോള്‍ അതിരാവിലെ എണീറ്റ് നേരത്തേയുള്ള ബസ്സ് കയറി ട്യൂഷന് പോയി , പിന്നെ സ്ക്കൂളിലേക്ക വന്ന്, വൈകുന്നേരം വീണ്ടും ട്യൂഷനിലേക്ക് തന്നെ തിരിച്ചെത്തുന്ന സമയത്തെ ഓര്‍മ്മവരും. പക്ഷെ ഈ സമയം എന്റേതായിരുന്നില്ല. അടുത്തിരിക്കുന്ന ആരുടെയൊക്കേയോ ആകാം. പതിനൊന്നാം ക്ലാസ്സിന്റെ പരീക്ഷയും, പന്ത്രണ്ടിന്റെ ആഘോഷങ്ങളും ഈ വര്‍ഷമായിരുന്നു. വലിയ മാറ്റങ്ങള്‍ പരിചയമുള്ള ക്ലാസ്സിന് വന്നിരുന്നു. അതുപോലെ ആ മാറ്റവും മറ്റൊരു വഴിയിലേക്ക് ആടിയുലയുന്ന ദുഃഖവും. അടുത്ത നാളുകള്‍ പുതിയ വര്‍ഷത്തിലേക്ക് തിരയടിക്കുകയാണ്. അതിനിടയ്ക്ക് ഇത് ചില ഓര്‍മ്മകുറിപ്പുകള്‍ മാത്രം. മിക്ക സിനിമകളും ആദ്യം തന്നെ കണ്ട വര്‍ഷമായിരുന്നു 2017. മിക്കപ്പോഴും അച്ഛനുമമ്മയും, ഏട്ടനുമുണ്ടാകും. ശബ്ദതാരാവലി വീണ്ടെടുക്കലിന്റെ രണ്ടാം ശ്രമത്തിന്റെ ഭാഗമായി സി.വി.ആര്‍ മാമനെ , അമ്മായിയെ സായാഹ്നയെ പരിചയപ്പെട്ടു. തിരുവനന്തപുരത്തേക്കുള്ള യാത്ര മാമനെക്കാണാനായിരുന്നു. ടെക്ക് സാങ്കേതികവിദ്യ അന്നായിരുന്നു പര...