റിട്ടയർമെന്റോ, പെൻഷനോ ഇല്ലാത്ത ഒരു ചുമട്ടുകാരി......അമ്മ
Posts
Showing posts from October 30, 2016
- Get link
- X
- Other Apps
നമുക്ക് ജാതിയില്ല എന്ന് ഗുരു പറഞ്ഞതിന്റെ നൂറാം വർഷമാണിത്. പക്ഷെ തന്റെ ജാതി പറയാൻ മടിച്ചിരുന്ന കാലത്തു നിന്ന് പേരിനോടൊപ്പം പറയുന്ന മറ്റൊരു പേരായി ജാതിയെ പറയുന്ന ലോകത്തിന്റെ, കാലത്തിന്റെ വാർഷികം കൂടിയാണിത്. ജാതിയില്ലാത്ത ഗുരുവിന്റെ പേരിലും ജാതിയുണ്ടാക്കിയിരിക്കുന്നു ദൈവത്തിന്റെ പക്ഷത്തിൽ നിന്ന് പറയുകയാണെങ്കിൽ, ദൈവമാണ് എല്ലാവരേയും, എല്ലാത്തിനേയും സൃഷ്ടിച്ചതെങ്കിൽ, എല്ലാം ദൈവത്തിന്റെ അംശങ്ങളാണ്, പക്ഷെ, ഒരു നിയമാവലിയോടേയും, നിയമങ്ങളിലൂടേയും, ജാതിയിലൂടേയും മുകളിൽ പറയുന്ന വ്യക്തി നമ്മെയാരേയും സൃഷ്ടിച്ചിട്ടില്ല. അതെല്ലാം മനുഷ്യ മനസ്സിന്റെ തോന്നലുകളാണ്. നാമ്മളുണ്ടാക്കിയ നിയമങ്ങളാണ്. ചില നിയമങ്ങളൊക്കേയും ലംഘിക്കപ്പെടേണ്ടതുതന്നെയാണ്. ഓരോ പേരുകളിലും ജാതിയെ കാണാം, ഓരോ ചുമരുകളിലും മതത്തെ കാണാം, പക്ഷെ മനുഷ്യവർഗ്ഗത്തിന്റെ ഒത്തൊരുമയ്ക്ക് പരസ്യങ്ങളില്ല, തലവാചകങ്ങളുമില്ല. ആധൂനികയുഗം വളരേണ്ടതും, വീണ്ടും ജനിക്കേണ്ടതും, മാറ്റപ്പെടേണ്ടതും, ഒന്നും ജാതിയുടേയോ, മതത്തിന്റേയോ, തോളിൽ നിന്നുകൊണ്ടല്ല. മനുഷ്യത്വത്തിന്റ ഉള്ളിൽ നിന്നുകൊണ്ടാകണം. ഗുരു തന്റെ ജീവിതത്തിലുടനീളവും പറഞ്ഞുകൊണ്ടിരുന്നതും, തന്റെ ശിഷ്യർക്ക് പ...
- Get link
- X
- Other Apps
അഞ്ചിലും ആറിലുമൊക്കെ, ചെറിയ മീനുകളെപിടിച്ച് വിൽക്കാറുണ്ടായിരുന്ന കൂട്ടുകാര്‍ എനിക്കുണ്ടായിരുന്നു. അന്ന് കേട്ട മീനുകളുടെ പേരൊക്കെ കുഞ്ഞൻ മീനുകളുടേതായിരുന്നു. കുളത്തിലും,കനാലിലും നിന്നുമൊക്കെ തോര്‍ത്തുുവീശിയും,വലവീശിയും പുറത്തു ചാടുന്ന ഒരു വലിയ സൗഹൃദം. ഇന്ന് അങ്ങനെയൊരു മീൻ വില്‍ക്കുന്ന കൂട്ടുകാരനെ കണ്ടു. ആ കൂട്ടുകാരൻ ''ഗപ്പി'' എന്ന സിനിമയിലെ ''ഗപ്പി'' എന്ന ഒരു കഥാപാത്രമാണ്. സിനിമ കാണുന്നതിനുടനീളം, ഗപ്പിയുടെ കൂടെ എന്നുമുണ്ടായിരുന്ന, ഒരു കൂട്ടുകാരനായോ, മറ്റൊരു കഥാപാത്രമായോ, കാണികളായ നമ്മളൊക്കെ ഉണ്ടാവും. ജോണ്‍ പോൾ ജോര്‍ജ്ജ് എഴുതി സംവിധാനം നിര്‍വഹിച്ച ഒരു ഡ്രാമ സിനിമയാണ് ''ഗപ്പി'' എന്ന ''ഗപ്പിയുടെ'' സിനിമ. ഗപ്പിയ്ക്ക് അച്ഛനില്ല. അമ്മ അവശയാണ്. എന്നും അമ്മയെ, കളിപ്പിച്ചും , പൗഡറിടിയിപ്പിച്ചും, പൊട്ടു തൊട്ടിച്ചും, ഭക്ഷണം വാരികൊടുത്തുമാണ് ഗപ്പിയുടെ ജീവിതം. ഗപ്പിമീനുകളെ വിറ്റ കാശുകൊണ്ടാണ് ഗപ്പി ജീവിക്കുന്നത്. നഗരത്ത് കൊതുകുശല്യം വര്‍ദ്ധിച്ചതുകൊണ്ട് ഗപ്പിക്കും ആവശ്യക്കാരേറെയായി. വളരെ പാവപ്പെട്ടവരുടെ ഒരു കോളനിയിലാണ് കഥനടക്കുന്നത്. അവ...
- Get link
- X
- Other Apps
കണക്കിനോട് ചലപ്പോളൊക്കെ വെറുപ്പ് തോന്നാറുണ്ട്. എന്താണെന്നറിയില്ല, കണക്കിന് ആരോടും ഇഷ്ടല്ലാന്ന് തോന്നുന്നു. അതോ ആരും കണക്കിനെ ഇഷ്ടപ്പെടാത്തതുകൊണ്ടാണോ... ഇന്ന് അതിനൊക്കെ ഉത്തരം കിട്ടി. അമ്മക്കണക്ക് ഒരുപാട് പഠിപ്പിച്ചുതന്നു. അശ്വിനി ഐയ്യര്‍ തിവാരി സംവിധാനം ചെയ്ത്, ദനുഷ്, ആനന്ദ് എൽ.റായ നിര്‍മ്മാണം നിര്‍വഹിച്ച ഒരു തമിൾ ഡ്രാമ സിനിമയാണ് അമ്മക്കണക്ക്. അമലപോൾ(ശാന്തി ഗോപാൽ), യുവലക്ഷ്മി (അഭിനയ ഗോപാൽ), രേവതി (ഡോ.നന്ദിനി), സാമുതിരക്കാനി(രങ്കനാദൻ)എന്നിവരാണ് പ്രധാന വേഷമിട്ടിരിക്കുന്നത്. ശാന്തി ഗോപാൽ എന്ന അമ്മയ്ക്ക് ഒറ്റ മോളാണ്, അഭിനയ. മകളെ നന്നായി പഠിപ്പിച്ച്, ഉയര്‍ന്ന നിലയിലെത്തിക്കണമെന്നതാണ് അമ്മയുടെ ആഗ്രഹം. പക്ഷെ മകൾക്ക് പഠിക്കുന്നതിൽ ഒട്ടും താത്പര്യമില്ല. കൂട്ടുകാരോട് കുശലം പറയാനും, ടീവി കാണാനും, കളിക്കാനുമാണ് അവള്‍ക്കിഷ്ടം. അമ്മ പണിക്കുപോകുന്ന ഒരു വീടാണ് ഡോ.നന്ദിനിയുടേത്, അവിടെ അവരെ വീട്ടിലെ ഒരംഗത്തേപോലെയാണ് കാണുന്നത്. മകളുടെ പഠിത്തത്തിലും, മറ്റുപ്രശ്നങ്ങളിലുമെല്ലാം അവര്‍ സഹായിച്ചു. മകളുടെ പഠിത്തം അപ്പോഴും മോശമായി വന്നു. അപ്പോഴാണ് മകളെ പഠിപ്പിക്കുന്നതിനുവേണ്ടി അമ്മയും സ്ക്കൂളിൽ പോകാൻ തീ...
- Get link
- X
- Other Apps
ജീവിതവും, പക്ഷികൂട്ടങ്ങള്‍ പോലെയാണ് പറന്നുപറന്ന് അകലങ്ങളിലേക്ക്, ഇടയ്ക്ക് താണ്, പൊന്തി കൂടണയുന്ന ജീവിതത്തിന്റെ ഒരു മിഥ്യ മാത്രം. പക്ഷികൂട്ടങ്ങളുടെ കൂട് കുറേ സ്വപ്നങ്ങളെന്ന കമ്പുകളാൽ ഇഴനെയ്ത് ചുണ്ണാമ്പു പൂശിയ പൂന്തോട്ടമായിരിക്കും. കാണാന്‍ ഭംഗിയില്ലാത്തത്, പക്ഷെ ആഴമുള്ള കിണറിന്റെ പരിശുദ്ധമാര്‍ന്ന ജലത്തുള്ളി പോലെ തെളിമയാര്‍ന്നതും. ഓരോ ചേക്കേറലും, മറ്റൊരു പറന്നുയരലാണ്. പക്ഷെ അടുക്കളയെന്ന മാങ്കൊമ്പിൽ അടുക്കളപ്പുക ഭക്ഷിക്കുന്ന അമ്മപക്ഷിക്ക് കൂടണയലില്ല, ചേക്കേറലില്ല. കാലത്തിന്റെ മിഥ്യയിൽ കിടന്നുഞെരിയുന്ന വെളുത്ത തൂവല്‍ മാത്രം. അമ്മക്ക് ചേക്കേറലില്ല, കൂടണയലില്ല. ചേക്കേറാന്‍ പിടിതരുന്ന ആ കൈപ്പിടി മാത്രം. ഇടതൂര്‍ന്ന വനച്ചില്ലകള്‍ പൊഴിയുന്നതുപോലെ ജീവിതത്തിന്റെ തൂവാലകള്‍ വിരിഞ്ഞു തളിര്‍ക്കുന്നതുപോലെ ആ അമ്മപക്ഷിയും, ഒരിക്കൽ പറന്നുയരും. അപ്പോഴും ജീവിതം തന്മേൽ ചേക്കേറി മറ്റൊന്നിൽ ചേക്കാറാനാകാതെ മഴവാക്കുകള്‍ തന്നിലേന്തി മറ്റൊരു കൂട്ടം പക്ഷികള്‍ പറന്നുയരും. അമ്മപക്ഷികളെന്ന ജീവിതം.
- Get link
- X
- Other Apps
ഏറെ വേദനയോടെയാണ് ഇതെഴുതുന്നത്. ചിലപ്പോഴൊക്കെ സ്വകാര്യ ബസ്സ് ജീവനക്കാര്‍ സ്ക്കൂള്‍ കുട്ടികളോട് വളരെ രൂക്ഷമായി പെരുമാറാറുണ്ടായിരുന്നു. ആ സമയത്ത് ബസ്സ് ഒരു കൊട്ടാരവും, കണ്ടക്ടര്‍മാര്‍ അതിലെ രാജാക്കന്മാരാകുന്ന അവസ്ഥയാണ്. കുട്ടികളായ, കണ്‍സക്ഷൻ കൊടുക്കുന്ന സ്ക്കൂള്‍ കുട്ടികളൊഴിച്ച ബാക്കിയുള്ള മുതിര്‍ന്നവരെ ഫുള്‍ചാര്‍ജ്ജെന്നാണ് അവര്‍ വിളിച്ചത്. ഒന്നോ രണ്ടോ രൂപ കൊടുക്കുന്നതുകൊണ്ടാവും കുട്ടികള്‍ ബസ്സുകളിലെ തടവുകാരാകുന്നത്. പക്ഷെ അതൊന്നും സ്വാകാര്യ ബസ്സുകാര്‍ നൽകുന്ന ഇളവോ, സൗജന്യമോ അല്ല. സര്‍ക്കാരും,സമൂഹവും അനുവദിച്ച കുട്ടികളടെ അവകാശമാണ്. രണ്ടു രൂപയും കൊടുത്തുള്ള ബസ്സ് യാത്രയുടെയുടനീളം ബസ്സുകാരുടെ പഴിക്കുന്ന വാക്കുകളും കേട്ട് പോകുന്ന കുട്ടികള്‍ സമൂഹത്തിന്റെ പാര്‍ശ്വവൽക്കരിക്കപ്പെട്ടവ രല്ലല്ലോ... ഇനി വരുന്ന തലമുറകളും, അടുത്ത കാലവുമാണെന്ന് പറയപ്പെടുന്നവരല്ലേ. പക്ഷെ അത് പറയുന്നവരും ബാഗ് തൂക്കി ഭാരം ചുമക്കുന്ന കുട്ടികള്‍ക്കു പുറകെ സീറ്റിൽ അമര്‍ന്നിരിക്കാറുണ്ട്. ബസ്സുകളിലെ സീറ്റുകള്‍, അമ്മയും കുഞ്ഞും, സ്ത്രീ, മുതിര്‍ന്ന സ്ത്രീ, വിഗലാംഗര്‍ അങ്ങനെ വിവിധ തലങ്ങളിലുള്ള മനുഷ്യര്‍ക്കായി മാറ്റിവച്ചിട്ടുണ്ട...