Posts

Showing posts from June 11, 2016
Image
പ്രതിഭകൾക്ക് കാലത്തെ നേരത്തേ അറിയാം, ആ കാലമെത്തുന്ന സമയവും അവർക്കറിയാം. ചുരുക്കിയാൽ അവർ തന്നയാണ് കാലവും. ഇന്ന് അങ്ങനെയൊരു പ്രതിഭയെ അറിഞ്ഞു. ക്ലിന്റ് എന്ന ചെറിയ വലിയ മനുഷ്യനെ. ഞാൻ ചെറുതായിരിക്കുമ്പോൾ ക്ലിന്റിനെക്കുറിച്ചുള്ള കഥകൾ വായിച്ചിരുന്നു.(ഇപ്പോഴും ചെറുത് തന്നെ) പിന്നീട് കുറച്ച് കാലത്തിന് ശേഷം ഇന്ന് വീണ്ടും ആ കഥകൾ കേട്ടു. നൊമ്പരപ്പിക്കുന്ന കുറേ , കുറച്ച് കഥകൾ. 2500 ദിവസങ്ങൾ മാത്രം ജീവിച്ച് 25000-ൽ അധികം ചിത്രങ്ങൾ വരച്ച ക്ലിന്റിന്റെ കഥ. ക്ലിന്റ് ജനിച്ചത് എഴുപതുകളിലെ എറണാകുളം നഗരത്തിന്റെ പശ്ചാത്തലത്തിലായിരുന്നു. ക്ലിന്റിന്റെ പേരും, ജനനവും എല്ലാം അച്ഛനമ്മമാർ നേരത്തേ കണക്കൂക്കൂട്ടി വച്ചതായിരുന്നു, പക്ഷെ ക്ലിന്റിന്റെ മരണത്തെ ക്ലിന്റ് തന്നെ കൂട്ടിയും, കിഴിച്ചും വച്ചിരുന്നോ. ക്ലിന്റ് ആദ്യമായി വരച്ചത് ഒരു പൂർണ്ണവൃർത്തമായിരുന്നു, അതിൽ നിന്നും ആ കലാകാരൻ ഓർത്തെടുത്തതും,നമ്മോട് പറയാനുദ്ദേശിച്ചതും, എന്തായിരിക്കാം. അന്ന് ക്ലിന്റിന് ആറ് മാസമാണ് പ്രായം. ഒരു ആറുമാസപ്രായക്കാരൻ വരച്ച വൃത്തത്തിന് പക്ഷെ ഇന്ന് പഴക്കം ഏറെയാണ്. ആ വൃത്തത്തിൽ നിന്ന് ചോക്കിലേക്കും, ക്രയോണിലേക്കും, പിന്നെ അനന്തതയിലേക്കുമായി...

പ്രതിഭകൾക്ക് കാലത്തെ നേരത്തേ അറിയാം,

Image
‪#‎ എന്റെസ്ക്കൂൾ‬ ‪#‎ ആദ്യസ്ക്കൂൾദിനം‬ ചിതറികിടക്കുന്ന പുസ്തക താളുകൾ പോലെയായിരുന്നു, എന്റെ ആദ്യത്തെ സ്ക്കൂൾ ജീവിതത്തിന്റെ ഓർമകൾ. ഞാനാദ്യമായി സ്ക്കൂളെന്ന് കേൾക്കുന്നതും, അന്ന് ആദ്യമായി സ്ക്കൂളിലേക്ക് പോകുമ്പോഴായിരുന്നു. അതുകൊണ്ടുതന്നെ അതെന്താണെന്നുള്ള ഉത്സാഹത്തിൽ അന്നവിടെയെത്തി. പക്ഷെ കുറേപേർ കരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. അതിരില്ലാതെ അണപൊട്ടി. അന്ന് എനിക്കുമാത്രം കരച്ചില് വന്നില്ല. അമ്മ അടുത്തുള്ളതുകൊണ്ടാവാം, അന്നിൽ നിന്ന് ചിന്തിക്കുമ്പോൾ പക്ഷെ ഞാൻ ഇത്രയും ക്ലാസ്സുകൾ കടക്കുമെന്ന് ചിന്തിച്ചിട്ടേയില്ലായിരുന്നു. എന്നും എനിക്ക് സ്ക്കൂളിലേക്ക് പോകേണ്ടി വരുമെന്നും ചിന്തിച്ചിട്ടില്ല... അന്ന് ചിന്തയൊക്കെ ഈ സ്ക്കൂളെന്ന് സംഭവം എന്തായിരുന്നു എന്നായിരുന്നു. ചിലപ്പോൾ എല്ലാവർക്കും സ്ക്കൂളൊരു ഭീകര ജീവിയായി തോന്നിയിരിക്കാം. കണ്ട കൂട്ടുകാരെയൊക്കെ വീണ്ടും കണ്ടു, കൂട്ടബെല്ലടിക്കും നേരം അന്നത്തെ കളിയെക്കുറിച്ച് ചർച്ചയായി. പിന്നെ നേരെ വീട്. സ്ക്കൂളിനും, വീടിനും തമ്മിൽ വ്യത്യാസങ്ങൾ കാണാൻ കഴിഞ്ഞിരുന്നില്ല. വീടും അന്ന് സ്ക്കൂളായിരുന്നു. പിന്നെ, പിന്നെ ക്ലാസ്സുകൾ കേറുന്തോറും വീട്ടിൽ നിന്ന് സ്ക്കൂൾ ഒരുപാ...
രാത്രി ഒമ്പതേ മുക്കാലിനുള്ള അമൃതയിൽ കയറി. കൊല്ലത്തെ പെരുമണ്ണിലെ തണൽ എന്ന സംഘടന നടത്തുന്ന അവധിക്കാല ക്യാമ്പിലേക്കാണ് യാത്ര. കുറച്ച് കുലുക്കവും, കുറച്ച് ഉറക്കവും, കുറേ പ്രതീക്ഷയുമായി അങ്ങനെ പുലർച്ചെ നാലരയ്ക്ക് കൊല്ലമെത്തി. കൂടെ എന്റെ രണ്ടേട്ടന്മാരുമുണ്ടായിരുന്നു. സ്റ്റേഷനെത്തിയപ്പോൾ തന്നെ ദിലീപ് മാമൻ അവിടെയുണ്ടായിരുന്നു. അഷ്ഠമുടിക്കായലിന്റെ കടൽചേരുന്ന വക്കത്ത് അഷ്ടമുടി വില്ലയിൽ ആ പുലർച്ചയെ ഒന്നുറക്കി. പ്രഭാതത്തിൽ വരവേറ്റതും കായൽതന്നെയായിരുന്നു. കായലിറങ്ങി ഒന്ന് കുളിച്ച്, ടോസ്റ്റും,ജാമും, മുട്ടയും ചേർത്ത് രാവിലത്തെ ഭക്ഷണം കഴിച്ചു. പിന്നെ ക്യാമ്പിലേക്ക്. അവിടെ കൂറേ കൂട്ടുകാരുണ്ടായിരുന്നു. കൊല്ലത്തെ പെരുമണ്ണിന്റെ കൂട്ടുകാർ. രണ്ട് മണിക്കായിരുന്നു, എന്റെ സെഷൻ വച്ചിരുന്നത്. നേരത്തേ വന്നതുകൊണ്ട് അതും നേരത്തേയായി. കുഞ്ഞനനിയനനിയത്തിമാർ എന്നെ പുഞ്ചിരിയോടെ നോക്കി. പിന്നെ എന്റെ അനുഭവങ്ങൾ , എല്ലാവരു‍ടേയും ഭാഷയിൽ അവരിലേക്കെത്തിച്ചു. അവസാനം അവിടൊയുള്ളൊരു അനിയന്റെ ചിത്രവും വരച്ച്, അവരിലേക്കുതന്നെ പോയി. ഉച്ചഭക്ഷണം കഴിഞ്ഞ്, എല്ലാവരുമൊത്ത് ഒരു ഫോട്ടോയുമെടുത്തു. അന്നാദ്യമായി കുറേ അനിയനനിയത്തിമാരുണ്ടായിരുന...
ഈ ലക്കം യുറീക്കയിൽ വന്ന രചന. ഇപ്രാവിശ്യത്തെ കുട്ടികളുണ്ടാക്കുന്ന യുറീക്ക പത്രാധിപസമിതിയില്‍ ഞാനുമുണ്ടായിരുന്നു.. പിന്നെ എന്റെ കുറേ കൂട്ടുകാരും. ക്യാമ്പിലെ രചനകളുടെ തിരുത്തലുകളിലെ ചൂടേറ്റ് കിടക്കുന്ന ഞങ്ങളില്‍, മഴ പെയ്യിച്ചാണ് പാപ്പൂട്ടി മാഷിന്റെ ക്ലാസ്സെത്തിയത്. മാഷോട് ചോദിക്കും, മാഷുത്തരം പറയും. ആദ്യത്തെ ചോദ്യം ആരു ചോദിക്കും, എല്ലാവരും മുഖാമുഖം നോക്കി. ആദ്യത്തെ ചോദ്യമുയര്‍ന്നത് അവിടത്തെ വീണ്ടും കുട്ടികളാകാന്‍ ശ്രമിക്കുന്ന ഒരു കൂട്ടം മനുഷ്യരില്‍ ഒരാളായ രാമകൃഷ്ണന്‍ കുമരനല്ലൂര്‍ മാഷായിരുന്നു. ചിരുതക്കുട്ടി യഥാര്‍ത്ഥ കഥാപാത്രമാണോ,,,,...? ഒരു വലിയ ചിരിയോടെ പാപ്പൂട്ടി മാഷ് വലിയൊരു മധുരത്തില്‍ ഉത്തരം പറഞ്ഞു. എന്നും കുട്ടികളെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന പാപ്പൂട്ടി മാഷിന്റെ മനസ്സിലുണ്ടായ എല്ലാകുട്ടികളുടേയും കൂടികലര്‍പ്പാണത്രേ ചിരുതക്കുട്ടി. പക്ഷെ കോങ്കണ്ണുള്ള, വിടരുന്ന പൂക്കളെപ്പോലെ ചിരിക്കുന്ന മറ്റൊരു ചിരുതകുട്ടിയേയും മാഷിനോര്‍മ്മയുണ്ട്. അവളുടെ കണ്ണുകള്‍ ആ ചിരിയില്‍ തിളങ്ങും. മാഷിന്റെ വക വീണ്ടുമൊരു ചിരി. അപ്പോഴാണ് ഒരു കുഞ്ഞനിയത്തി മറ്റൊരു ചോദ്യമുയര്‍ത്തിയത്, മാഷെഴുതുന്ന ചിരുതകുട്ടിയും മാഷ...
Image
മനസ്സും ആകാശം പോലെയാണ്, ഇടക്ക് പൊള്ളയായ്  നീലിക്കും, ഇടക്ക് അനന്തമായ് കറുക്കും.
ഇന്ന് വായിച്ചത് പത്തൊമ്പതുകാരനായ ആകാശേട്ടനെക്കുറിച്ചാണ്. കാരണം ആകേശേട്ടൻ ഫെയിസ്ബുക്കിനായ് നിർമ്മിച്ച രണ്ട് അപ്പ്ലിക്കേഷനുകൾ ഈ നേരംമുതൽതന്നെ പ്രശസ്തമാണ്. ആകാശേട്ടന്റെ, "നിങ്ങളെ പറ്റിയുള്ള സംസാരം", "നിങ്ങളെ പ്രണയിക്കുന്നവർ" എന്നീ രണ്ട് ആപ്പ്സുകൾ പണത്തിനുവേണ്ടിയായിരുന്നില്ല, ഒരുകൂട്ടം ചിരിക്കുന്നവരെ നേടാനായിരുന്നു. രാഷ്ട്രീയത്തെക്കുറിച്ചുള്ള ഹാസ്യവാക്കുകളാണ് എല്ലാവരേയും ഇതിലേക്ക് വരുത്തിച്ചത്. ഇത് നിർമ്മിക്കാനുണ്ടായ പ്രധാന കാരണം, ചിരിതന്നെയായിരുന്നു, അതിൽ ഞാൻ വിജയിച്ചു, എന്നാണ് ആകാശേട്ടൻ പറയുന്നത്. ചിരിയിൽ നിന്ന് ഒളിക്കാൻ കഴിയാത്തതുപോലെ ഈ അപ്പ്ലിക്കേഷനിൽ നിന്ന് നമുക്കും ഒളിക്കാൻ കഴിയുകയില്ല. നാലാഞ്ചിറയിലെ, മരിവേനിയസ്സിൽ സോഫ്റ്റ്വെയർ ഡെവലപ്പ്മെന്റിൽ ബിവോക്കിന് പഠിക്കുകയാണ് ആകാശേട്ടൻ.സ്വന്തമായി പഠിച്ചെടുത്തതാണ് ഈ പ്രോഗ്രാമിംഗും, കോഡിങ്ങുമൊക്കെ. അതുകൊണ്ടുതന്നെ ഇതിനിടയ്കക്ക് 200ഓളം വെബ്സൈറ്റുകൾ ഉണ്ടാക്കി കഴിഞ്ഞു. ഇതെല്ലാം തുടങ്ങിയത്, ആറുവർഷം മുമ്പ് ഏട്ടന് ഒരോ ക്ലിക്കിനും, 0.001 ഡോളർ ലഭിക്കാൻ തുടങ്ങിയപ്പോഴായിരുന്നു. പിന്നീട് നിർമ്മിച്ച മണി ഏണർ ഫോറം 200 ഡോളറിന് വിറ്റുപോ...
Image
കാലത്തിന്റെ സമയം നോക്കാൻ നമ്മളും കാലമാകണം. പക്ഷെ ഇടയ്ക്കൊക്കെ ആ കാലം ചിലരുടേയൊക്കെ സമയത്തെ ഇല്ലാതാക്കാറുണ്ട്. വീട്ടുമുറ്റത്ത്, മുത്തശ്ശിമാവിൻ ചോട്ടിൽ കരിഞ്ഞ ഇലയിടുക്കുകൾക്കിടയിൽ ഇന്ന് വീട്ടിലെ ആറ് ഘടികാരങ്ങൾ നിലച്ചു. ആ ഘടികാരങ്ങൾ ജീവനുള്ള, കുടംബത്തിലെ അംഗങ്ങളായ കോഴികൾ തന്നെയായിരുന്നു. പുതുതായി വിരിഞ്ഞ്, ചിറകടിച്ച കുഞ്ഞൻ കോഴികളും, പിന്നെ കരുമിയെന്ന തള്ളക്കോഴിയും, ചാത്തനും. അവരുടെ സെക്കന്റ് സൂചികൾ മിടിക്കാതായപ്പോൾ അന്ത്യത്തിലേക്കുള്ള സെക്കന്റുകൾ എണ്ണപ്പെട്ടു. മിനുട്ട് സൂചിയും, നിലച്ചപ്പോൾ ഇനി മിനുട്ടുകൾ മാത്രം. പടിപടിയായി,തോൽവിയിൽ നിന്ന് വിജയത്തിലേക്ക് പാറുന്നതുപോലെ ആ ഘടികാരങ്ങളോരോന്നായി നിലച്ചുകൊണ്ടിരുന്നു. ആദ്യം തള്ളകോഴികളും കുഞ്ഞുങ്ങളുമായിരുന്നു, അവിടെ കാലം പ്രതിഷ്ടിച്ചത് നീണ്ട വാലുള്ള, കൂ‍ർത്ത നഖമുള്ള ഒരു പോക്കാനെ. ഇരുട്ട് എപ്പോഴും ഒരു കാലമാകുന്നത് ഇതുകൊണ്ടാവാം. ആ കാലത്തെ എനിക്ക് കാണാൻ കഴി‍ഞ്ഞില്ല, ഇരുട്ട് മൂടി മറഞ്ഞ് മനസ്സിനേയും അതിരുട്ടാക്കിയിരിക്കാം. പക്ഷെ ഈ ഇരുട്ടിലും അവരുടെ നിലവിളികൾ മുഴങ്ങികേൾക്കാമായിരുന്നു. ആകാശത്തെ, പിളർത്തും പോലെ ദയനീയമായി ഉയർന്നും, താഴ്ന്നുമുള്ള ആ ശബ്ദങ്ങ...