ഇന്ന് വായിച്ചത്
പത്തൊമ്പതുകാരനായ ആകാശേട്ടനെക്കുറിച്ചാണ്.
കാരണം ആകേശേട്ടൻ ഫെയിസ്ബുക്കിനായ് നിർമ്മിച്ച രണ്ട് അപ്പ്ലിക്കേഷനുകൾ ഈ
നേരംമുതൽതന്നെ പ്രശസ്തമാണ്.
ആകാശേട്ടന്റെ,
"നിങ്ങളെ പറ്റിയുള്ള സംസാരം", "നിങ്ങളെ പ്രണയിക്കുന്നവർ" എന്നീ രണ്ട് ആപ്പ്സുകൾ പണത്തിനുവേണ്ടിയായിരുന്നില്ല, ഒരുകൂട്ടം ചിരിക്കുന്നവരെ നേടാനായിരുന്നു.
രാഷ്ട്രീയത്തെക്കുറിച്ചുള്ള ഹാസ്യവാക്കുകളാണ് എല്ലാവരേയും ഇതിലേക്ക് വരുത്തിച്ചത്.
ഇത് നിർമ്മിക്കാനുണ്ടായ പ്രധാന കാരണം, ചിരിതന്നെയായിരുന്നു,
അതിൽ ഞാൻ വിജയിച്ചു, എന്നാണ് ആകാശേട്ടൻ പറയുന്നത്.
ചിരിയിൽ നിന്ന് ഒളിക്കാൻ കഴിയാത്തതുപോലെ ഈ അപ്പ്ലിക്കേഷനിൽ നിന്ന് നമുക്കും ഒളിക്കാൻ കഴിയുകയില്ല.
നാലാഞ്ചിറയിലെ, മരിവേനിയസ്സിൽ സോഫ്റ്റ്വെയർ ഡെവലപ്പ്മെന്റിൽ ബിവോക്കിന് പഠിക്കുകയാണ് ആകാശേട്ടൻ.സ്വന്തമായി പഠിച്ചെടുത്തതാണ് ഈ പ്രോഗ്രാമിംഗും, കോഡിങ്ങുമൊക്കെ.
അതുകൊണ്ടുതന്നെ ഇതിനിടയ്കക്ക് 200ഓളം വെബ്സൈറ്റുകൾ ഉണ്ടാക്കി കഴിഞ്ഞു.
ഇതെല്ലാം തുടങ്ങിയത്, ആറുവർഷം മുമ്പ് ഏട്ടന് ഒരോ ക്ലിക്കിനും, 0.001 ഡോളർ ലഭിക്കാൻ തുടങ്ങിയപ്പോഴായിരുന്നു.
പിന്നീട് നിർമ്മിച്ച മണി ഏണർ ഫോറം 200 ഡോളറിന് വിറ്റുപോയി.
ഇന്നിപ്പോൾ ആകാശേട്ടൻ മാസവരുമാനമായി അഞ്ച് ലക്ഷത്തോളം രൂപ നേടുന്നു.
അതെല്ലാം ഇത്തരം വെബ് പോർട്ടലുകളിലൂടെതന്നെ.
ബിൽഗേറ്റ്സിന്റേയും, മാർക്ക് സുക്കൻബെർഗിന്റേയും, പാത പിൻതുടരാനാണ് ആകാശേട്ടന് ആഗ്രഹം.
ആധൂനിക ലോകത്തിന്റെ ടെക് വഴിയിലൂടെ തന്റെ കാൽപ്പാടുകൾ സൃഷ്ടിക്കാൻ.
എനിക്കും, വെബ്പേജുകൾ നിർമ്മിക്കണം,
എനിക്കും അപ്പ്ലിക്കേഷനുകൾ നിർമ്മിക്കണം
ആരെങ്കിലും സഹായിക്കാമോ...

Comments

Popular posts from this blog

2016 wikipedia indian conference, chandikhand