Posts

Showing posts from March 30, 2015
Image
ഒരിക്കല്‍ ഗാന്ധി അപ്പൂപ്പന്‍ പറഞ്ഞു. എന്റെ ജീവിതമാണ് എന്റെ സന്ദേശം. ജീവിതത്തില്‍ പറഞ്ഞതൊക്കേയും പ്രാവര്‍ത്തികമാക്കുന്നവരാകാന്‍ എല്ലാവരുമാഗ്രഹിക്കുന്നു. പലപ്പോഴും കഴിയാറില്ല. അങ്ങനെ കഴിയുന്നവരാണ് മഹാത്മാക്കള്‍. ഇന്ന് മനോജ് മാമന് Manoj Karingamadathil  തന്റെ കോള്‍പാടത്ത് വിളഞ്ഞ് വളഞ്ഞ നെന്മണികള്‍ ഡിജിറ്റല്‍ ലോകത്ത് വില്‍ക്കാന്‍ പോകുന്നു. പറയാനൊക്കെ എന്തെളെപ്പും. എന്നാല്‍ ആ നെന്മണിയും ഒന്ന് പാകമാകാന്‍ എത്ര അധ്വാനിക്കണം,എത്ര കാത്തിരിക്കണം.. ഒരേ വേരില്‍ തന്നെ ഉറച്ചും നില്‍ക്കണം. അങ്ങനെ പ്രകൃതിയോടിണങ്ങി,തന്റെ വീട്ടിലേക്കാവശ്യമുള്ളവ അവിടെതന്നെ നിര്‍മ്മിച്ച്, പ്രകൃതിയും മനുഷ്യനും ഒന്നാണെന്ന് നമുക്ക് ജീവിച്ചു തെളിയിച്ചു തരുന്നു. മനുഷ്യന് മാതൃകയാകുന്നു. മാമനില്‍ നിന്ന് അരി വാങ്ങി നമുക്കും അതില്‍ പങ്കാളികളാകാം. https://www.facebook.com/photo.php?fbid=10203846731675147&set=a.1080779186136.2013156.1425998170&type=1
Image
‪#‎ വരി‬   ‪#‎ വര‬ വയസ്സാകുന്തോറും മുടി വെളുക്കും  തൊലി കറുക്കും.
Image
‪#‎ വരി‬   ‪#‎ വര‬ വയസ്സാകുന്തോറും മുടി വെളുക്കും  തൊലി കറുക്കും.
Image
ഇന്ന് കണക്ക് പരീക്ഷയാണ്. രാവിലെയായിരുന്നു ആദ്യത്തെ സമയം. ഇപ്പോഴത് ഉച്ചക്കാക്കി മാറ്റി. അതിലുപോലും കണക്കില്ല. കുട്ടികള്‍ വെയിലുകൊണ്ടോട്ടെ. ഉഷ്ണിച്ചോട്ടെ. അവര്‍ക്കെന്താ...
Image
കരുമി കോഴി അണയിരിക്കുകയാണ്. എട്ട് മുട്ടയുണ്ട്. എട്ട് കുഞ്ഞുങ്ങള്‍. എന്നാല്‍ ഇവിടെ, ചിത്രത്തില്‍ ഏഴേ ഒള്ളൂ... എട്ടാമന്‍ അദൃശ്യനാണ്. അദൃശ്യ ത്രികോണങ്ങള്‍ പോലെ. കാണാന്‍ ഒരുപോലെയല്ലെങ്കിലും , സമന്മാര്‍. എന്നാല്‍ മുട്ടേടകത്ത് കുടികൊള്ളുന്നോര്‍ക്ക് എന്തോരാ സ്വപ്നങ്ങളാ എന്ന് നമക്ക് അറിയോ... എന്നാല്‍ അവര്‍ പുതുലോകമാ സ്വപ്നം കാണുന്നെന്ന് നമുക്ക് സ്വപ്നം കാണാം.
Image
അങ്ങനെ ഇന്നത്തെ പരീക്ഷ കഴിഞ്ഞു. പരീക്ഷക്കിടയിലാണ് രണ്ട് ടീച്ചര്‍മാര്‍ പ്ലസ്സ് റ്റു-വില്‍ പഠിക്കുന്ന തന്റെ മക്കളുടെ കണക്ക് പരീക്ഷയെ കുറിച്ച് സംസാരിച്ചുകൊണ്ടിരുന്നത്. പലതും അവര്‍ക്കാര്‍ക്കുമറിയില്ലത്രേ.... ടീച്ചര്‍മാരുടെ അവസ്ഥയും അതുതന്നെ.പല ചോദ്യങ്ങളും ഉത്തരം എഴുതിയില്ല. എന്നിങ്ങനെ ഒരുപാട് പരാതികള്‍. എന്താ ഇങ്ങനെ ചോദ്യപേപ്പറിടുന്നത്. പരീക്ഷകള്‍ ഉത്തരമെഴുതാതിരിക്കാനോ...അതോ ഉത്തരമെഴുതാനോ. ഞാന്‍ അപ്പോഴും എഴുത്തിലാണ്. എഴുതിയെഴുതി അങ്ങനെ പരീക്ഷ അവസാനിക്കാനുള്ള ബെല്ലടിച്ചു. എന്നാലും ഞാന്‍ എഴുതി തീര്‍ന്നിരുന്നില്ല. കുറച്ചുകൂടി ബാക്കിയെയുണ്ടായിരുന്നുള്ളൂ.. ഒരു കാല്‍ മണിക്കൂര്‍ മാത്രം കിട്ടിയിരുന്നാല്‍ ഒന്നു സമാധാനമായി, സ്വസ്ഥമായി ഉത്തരകടലാസ്സ് മടക്കാമായിരുന്നു. പരീക്ഷ സമയം നിശ്‍ചയിക്കുന്നവര്‍ ഇതു കാണുന്നുണ്ടെങ്കില്‍ ഇതൊരു അപേക്ഷയായി കാണണേ......... ഭാഷാ പരീക്ഷകള്‍ക്ക് ഈ സമയം പോരാ..... സ്ക്കൂളുകള്‍ പരീക്ഷ ഫാക്ടറികളാവാതിരിക്കട്ടെ..
Image
വെയിലിന്റെ ക്ഷീണം പരക്കെ പരന്ന്,പരീക്ഷയെഴുതി കഴിഞ്ഞനേരം ഞാന്‍ വീട്ടിലെത്തി. അപ്പൊഴുണ്ട്...., ആ ക്ഷീണങ്ങളെയൊക്കെ അപ്പൂപ്പന്‍ താടികളെയെല്‍പ്പിച്ച് ഒരു സംഭവം നടന്നത്. വീട്ടിലെ തള്ളായാടായ ആയിഷു പ്രസവിച്ചു. ഇപ്രാവശ്യവും രണ്ട് കുട്ട്യോളുണ്ട്. രണ്ടും പെണ്ണുങ്ങളാ..... നല്ല ഊക്കത്തി(ആര്യോഗ്യമുള്ള) പെണ്ണുങ്ങള്‍. പേരുമിട്ടു.....ഒരാള്‍ക്ക് നല്ല നാടന്‍ പേരും,മറ്റൊരാള്‍ക്ക് തനി ഇംഗ്ലീഷ് പേരും. കല്ല്യാണിയാണാ നാടത്തി,ആവള്‍ക്ക് ചാരനിറത്തില്‍ വെള്ളപുള്ളികളാണുള്ളത്. ഇംഗ്ലീഷുകാരിയാണ് ഇസബെല്ല....അവള്‍ക്ക് കറുപ്പില്‍ ചാരപുള്ളികളാണുള്ളത്. പുതിയതായി ജനിച്ച നായകുട്ട്യോള്‍ക്കും ഇപ്പോള്‍ കൂട്ടുകാരായി. എന്നാലും നായകുട്ടികളൊന്നും ഇതുവരെയായി ഓടിനടക്കാന്‍ തുടങ്ങിയിട്ടില്ല. എന്തിന് കണ്ണുപോലും തുറന്നിട്ടില്ല. എന്നാല്‍ കല്യാണിയും,ഇസബെല്ലയും, മുറ്റത്തുകൂടെ ഓടിചാടി കളിക്കാന്‍ തുടങ്ങി. രണ്ടുപേര്‍ക്കും മാവുമുത്തച്ഛനും,മുത്തശ്ശിയും മധുരം തരാനില്ലാത്തതുകൊണ്ട് രണ്ട് കണ്ണിമാങ്ങകളാണ് കൊടുത്തിട്ടുള്ളത്.മാമ്പഴകാലമാണല്ലോ...എന്തായാലും മാമ്പഴം ഉടനെയെത്തും. .... രണ്ടാളും ആ കണ്ണിമാങ്ങയും നുണഞ്ഞ് നുണഞ്ഞ് വീണ്ടുമൊരു ചാട്ടം, വീണ്ടുമൊരു...
ഒരു കണ്ണെത്താ ദൂരത്തെ ഭൂഖണ്ഡത്തിന്റെ അറിവിന്റെ ജനനത്തിനായി കിച്ചങ്കാനി പുസ്തകങ്ങള്‍ അടുക്കിവയ്ക്കാന്‍ പോകാനിരുന്ന ആദ്യദിവസമായിരുന്നു എന്റെ മാഷായ വിനോദന്‍മാഷിന്റെ  അമ്മ മരിച്ചകാര്യം ‍ഞാന്‍ അറിഞ്ഞത്. ഞങ്ങളപ്പോള്‍ റെയില്‍വേ സ്റ്റേഷനിലായിരുന്നു. പിന്നീട് ഒന്നും നോക്കിയില്ല. വണ്ടിതിരിച്ചു. എന്നാല്‍ മാഷിന്റെ ദുഖഃത്തില്‍ എനിക്ക് പങ്ക് ചേരാനായില്ല. അതില്‍ ഖേദിക്കുന്നു. എന്നാലും ഞാന്‍ ദൂരെയിരുന്നു തന്നെ,അക്കാര്യം എല്ലാവരിലേക്കുമെത്തട്ടേയെന്നു കരുതി എന്റെ ടൈം ലൈനില്‍ ഞാനൊരു പോസ്റ്റിട്ടു. എന്നാല്‍ അച്ഛന്‍ അങ്ങോട്ട് പോയിരുന്നു.അച്ഛന്‍ വന്നിട്ടു മാഷിന്റെ വീട്ടിലെ കാര്യങ്ങള്‍ പറഞ്ഞു. ഒരു മെഴുകുതിരി വെട്ടം അവിടെ അണഞ്ഞു,അപ്പോഴേക്കും അവിടമാകെ ഇരുട്ടു പരന്നു. വിനോദന്‍ മാഷപ്പോള്‍ ഒരു മൂലയില്‍ അമ്മേടെ വേര്‍പിരിവില്‍ കാലം ബാക്കി വച്ച ഒരുപാട് വേദനകള്‍ പേറി കണ്ണീരൊഴുക്കുന്നുണ്ടായിരുന്നു. ഏട്ടനായ സുനന്ദന്‍ മാഷ് തന്റെ മനസ്സു തളര്‍ന്ന് മറ്റൊരു മൂലയിലും.. എന്നാല്‍ മാഷിന്റെ അച്ഛന്‍ മാത്രം അതൊക്കെ തന്റെ ഓര്‍മകളുടെ ശക്തികളില്‍ കടിച്ചുപിടിച്ചിരുന്നു. വേര്‍പാടുകളൊന്നും തിരികെവരില്ല. എന്നാലെന്നും ഓര്‍മ്മിക്കാനമ്മ...
Image
ഒരിക്കല്‍ ഡല്‍ഹിയില്‍, ഒരു ഉച്ചസമയത്ത്, രാധാ ദേവി തന്റെ കുട്ടികളേയും കൂട്ടി വീട്ടില്‍ നിന്നും കുറേ അകലെയുള്ള മറ്റൊരു സ്ഥലത്തെത്തി. അവള്‍ തന്റെ കുഞ്ഞു മൂന്നു മക്കളെ കൊന്നു. പിന്നെ അവളും തന്റെ സാരിയില്‍ കുരുങ്ങി മരിക്കാന്‍ ശ്രമിച്ചു. പക്ഷെ നടന്നില്ല.അതിലുമാത്രം അവള്‍ തോറ്റുപോയി. പോലീസ് അവള്‍ക്കുനേരെ കേസെടുത്തു....ആത്മഹത്യാ ശ്രമത്തിനും,കൊലക്കുമായി. മറ്റൊരു ദിവസം ഇന്ത്യക്കുമപ്പുറം, പാക്കിസ്ഥാനില്‍, ഇസ്ലാമാബാദില്‍ മറ്റൊരുവള്‍ തന്റെ മക്കളേയും ഭര്‍ത്താവിനേയും തോക്കിനിരയാക്കി,സ്വയം മരിക്കുകയാണ് ചെയ്തത്. എന്നാല്‍ അവരുടെ പത്ത് വയസ്സായ മകന്‍ മാത്രം രക്ഷപ്പെട്ടു. അവനോട് അമ്മ പറഞ്ഞത് നാമിനിയാര്‍ക്കുവേണ്ടിയാണ് ജീവിക്കുന്നത്. ഇടക്കൊക്കെ അച്ഛന്‍ ഡൈവോഴ്‍സ് ചെയ്യുമെന്ന് ഭീഷണിപെടുത്തിയതുകൊണ്ടാണ് അച്ഛനേയും കൊന്നതെന്ന്. ഇവിടെ രണ്ടിടവും രണ്ട് അതിര്‍ത്തികളാണെങ്കിലും രണ്ടിടത്തേയും മരണങ്ങള്‍ അത് വിശപ്പിന്റേയും,പട്ടിണിയുടേയും,ഒറ്റപ്പെടലിന്റേയുമൊക്കെ പ്രതിഫലനങ്ങളാണ്. നമുക്ക് ശബ്ദങ്ങള്‍കേള്‍ക്കാനാകണം. ചെവിയുണ്ടെങ്കിലും നാം കേള്‍ക്കുന്ന ശബ്ദങ്ങളൊക്കെ ഉയരങ്ങളിലേക്കുള്ളതാണ്,ശബ്ദമുള്ളവയും. എന്നാല്‍ പറയാനേറെനിറ...
'എന്റെ സ്ക്കൂള്‍'' എന്നാല്‍, ഒരു സ്വപ്നം, എന്നു പറയാം. കിച്ചങ്കാനി സ്ക്കൂളെന്നാലും ഇതേ അര്‍ത്ഥം തന്നെ. ഇന്നാണ് സോമി അമ്മായി യാത്രയാകുന്നത്. ആ യാത്രക്കുമുന്നോടിയായി കിച്ചങ്കാനി സ്ക്കൂള്‍ ഇനി എങ്ങനെയായിരിക്കും എന്ന് ഞാനൊന്ന് സ്വപ്നം കാണുന്നു. കുറേയധികം കുട്ടികള്‍,കുറേ ടീച്ചര്‍മാര്‍,കുറച്ചധികം സ്ക്കൂളുകള്‍. സ്ക്കൂളുകളില്‍ ശുദ്ധജലം വിതരണം ചെയ്യുന്ന ടാപ്പുകള്‍. കുടിവെള്ള സംഭരണികള്‍. കുട്ടികളെല്ലാവരും അയഞ്ഞ യൂണിഫോമിലാണ്. അത്രക്ക് വലിപ്പമൊന്നുമില്ലാത്ത ബാഗുകള്‍. കുറച്ച് മാത്രം പാഠ്യപദ്ധതികള്‍. കളിക്കാനേറെസമയം.പിന്നെ അടുത്തൊരു ജൈവ പച്ചക്കറിതോട്ടവും. പഠനങ്ങളൊക്കെ കളിയിലൂടേയും,കാര്യത്തിലൂടെയുമാണ്. പരീക്ഷണങ്ങള്‍ പരീക്ഷണങ്ങളായി തന്നെ പഠിക്കുന്നു. മഴക്കാലമല്ലെങ്കില്‍ പഠനമൊക്കെ മാവിന്‍ചോട്ടിലാണ്. മഴക്കാല്ത്ത് മാത്രം ക്ലാസ്സ്മുറികള്‍. ഏതു പ്രായത്തിലും പഠിക്കാനുള്ള സ്വാതന്ത്ര്യം. കുട്ടിക്കും ടീച്ചറാകാം,ടീച്ചര്‍ക്കു കുട്ടിയാകാം... ഒരോ കുട്ടിക്കും ഒരു സ്വപ്ന കോണര്‍ ഉണ്ട്. അതില്‍ അവരുടെ സ്വപ്നങ്ങള്‍ എഴുതിവയ്ക്കാം.അതിലേക്കുള്ള ചവിട്ടുപടികളും. അതനുസരിച്ച് പിന്നെ തന്റെ കാല്‍വെപ്പുകള്‍ മുന്പോട്...