എന്താണ് മസ്റ്റഡോണ്‍ എന്ന സ്വതന്ത്ര സാമൂഹ്യ ശൃംഖല
വ്യത്യസ്തവും എന്നാല്‍ പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നതുമായ ഇടങ്ങളോട് മസ്റ്റഡോണിനെ സാമ്യപ്പെടുത്താമെന്ന് കരുതുന്നു. വ്യക്തി കേന്ദ്രീകൃതമായ സാമൂഹ്യമാധ്യമങ്ങള്‍ക്കൊപ്പം സ്വതന്ത്ര മാധ്യമങ്ങളുടെ ആവശ്യകതകൂടിയാണ് മസ്റ്റഡോണ്‍ എന്ന സ്വതന്ത്ര സാമൂഹ്യ ശൃംഖല. നാസിയെ സല്യൂട്ട് ചെയ്യാതിരുന്ന ആഗസ്റ്റ് ലാന്‍ഡ്മെസ്സറിന്റെ ചിത്രം പോസ്റ്റ് ചെയ്യുന്ന സുപ്രീംകോടതി വക്കീലായ ഹെഡ്ഗെയുെട ട്വിറ്റര്‍ ബാന്‍ അത്തരത്തില്‍ സാമൂഹ്യമാധ്യമങ്ങളുടെ അഭിപ്രായ സംപ്രേക്ഷണങ്ങളിലെ അടിച്ചമര്‍ത്തലും, അടിച്ചേല്‍പ്പിക്കലു മായി തോന്നുന്നു. മസ്റ്റഡോണ്‍ വ്യക്തികേന്ദ്രീകൃതമല്ല. സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന സെര്‍വറുകളുടെ നെറ്റ്വര്‍ക്ക് ആണിത്. മസ്റ്റഡോണിലേക്ക് പ്രവേശിക്കുമ്പോള്‍ അവിടെ നിലവിലുള്ള ഏത് സര്‍വറിലും അംഗത്വമെടുക്കാം. ഈ സര്‍വറുകളെ ഇന്‍സ്റ്റന്‍സ് എന്നാണ് വിശേഷിപ്പിക്കുന്നത്. ഓരോ ഇന്‍സ്റ്റന്‍സിലും അത് നിര്‍മ്മിച്ച വ്യക്തിയുടെ നിയമങ്ങളായിരിക്കും. നമ്മുടെ ആശയങ്ങളോട് സാമ്യമുള്ളവയിലേക്ക് പോകാനുള്ള സ്വാതന്ത്യമാണ് ഈ ഇടങ്ങളുടെ പ്രത്യേകത. ഏത് ഇന്‍സ്റ്റന്‍സും നമ്മുടെ ആശയങ്ങളോട് ചേര്‍ന്നുപോകുന്നില്ലെങ്കില്‍ സ്വന്തമായി ഒര...