അർച്ചനയുടെ ഡയറി #HELParchana 22/11/2015 പ്രിയപ്പെട്ട മാമാനമ്മായിമാര്‍ക്ക് അഭിജിത്ത് എഴുതുന്ന കത്ത്, ഞാന്‍ പഠിച്ചുവളര്‍ന്ന കുഞ്ഞു സ്ക്കൂളിലാണ് മൂന്നാം ക്ലാസ്സില്‍ പഠിക്കുന്ന അര്‍ച്ചന എന്ന കുഞ്ഞനിയത്തി പഠിക്കുന്നത്.അവളുടെ ജീവിതം സന്തോഷം നിറഞ്ഞതായിരുന്നു, പക്ഷെ ഒരു നാള്‍ ആ കുടുംബത്തിനേയൊക്കെ ഇരുട്ടിലാഴ്ത്തിക്കൊണ്ട് അര്‍ച്ചനയുടെ അച്ഛന്‍ വൈദ്യുത അപകടത്തില്‍ മരിക്കുകയുണ്ടായി... അവള്‍ കരഞ്ഞുകൊണ്ടേയിരുന്നു. പക്ഷെ ഒന്നും അവസാനിച്ചിരുന്നില്ല. അച്ഛന്റെ മരണത്തിനുശേഷം ഒരു താങ്ങായിരുന്ന അച്ഛമ്മയും കാന്‍സര്‍ ബാധിച്ച് അവരെ വിട്ടുപോയി.അപ്പോഴും അവള്‍ കരഞ്ഞു. പക്ഷെ കറുത്തിരുണ്ട മേഘപടലങ്ങള്‍ അവിടം വിട്ടുപോയില്ല. അവശേഷിച്ച ചെറിയച്ചന്‍ ആത്മഹത്യയും ചെയ്തു. ഇന്നാ കൂടുംബം ഒറ്റക്കാണ്. ഒരേട്ടനും, അര്‍ച്ചനയും, അഞ്ച് വയസ്സായ അനിയനും, അമ്മയും മാത്രം. ഞാനും ഏട്ടനും, ഞങ്ങളുടെ കുഞ്ഞു സ്ക്കൂളില്‍ പഠിക്കുന്ന കാലത്ത് പനിയും തലവേദനയും വരുമ്പോള്‍ പുസ്തകകെട്ടുകളിഴഞ്ഞ ബാഗിനേയും, ഞങ്ങളേയും ഏന്തി വീട്ടിലെത്തിച്ചിരുന്നത് ആ ഏട്ടനായിരുന്നു. ഓര്‍മ്മകളുടെ ഇടയ്ക്ക് പൊഴിഞ്ഞുപോയ ആ ഏട്ടന്റെ മുഖം വ്യക്തമല്ല..... ആ ഏട്ടന്റെ ...
Posts
Showing posts from November 29, 2015