Posts

Showing posts from June 16, 2016
Image
കാലത്തിന്റെ സമയം നോക്കാൻ നമ്മളും കാലമാകണം. പക്ഷെ ഇടയ്ക്കൊക്കെ ആ കാലം ചിലരുടേയൊക്കെ സമയത്തെ ഇല്ലാതാക്കാറുണ്ട്. വീട്ടുമുറ്റത്ത്, മുത്തശ്ശിമാവിൻ ചോട്ടിൽ കരിഞ്ഞ ഇലയിടുക്കുകൾക്കിടയിൽ ഇന്ന് വീട്ടിലെ ആറ് ഘടികാരങ്ങൾ നിലച്ചു. ആ ഘടികാരങ്ങൾ ജീവനുള്ള, കുടംബത്തിലെ അംഗങ്ങളായ കോഴികൾ തന്നെയായിരുന്നു. പുതുതായി വിരിഞ്ഞ്, ചിറകടിച്ച കുഞ്ഞൻ കോഴികളും, പിന്നെ കരുമിയെന്ന തള്ളക്കോഴിയും, ചാത്തനും. അവരുടെ സെക്കന്റ് സൂചികൾ മിടിക്കാതായപ്പോൾ അന്ത്യത്തിലേക്കുള്ള സെക്കന്റുകൾ എണ്ണപ്പെട്ടു. മിനുട്ട് സൂചിയും, നിലച്ചപ്പോൾ ഇനി മിനുട്ടുകൾ മാത്രം. പടിപടിയായി,തോൽവിയിൽ നിന്ന് വിജയത്തിലേക്ക് പാറുന്നതുപോലെ ആ ഘടികാരങ്ങളോരോന്നായി നിലച്ചുകൊണ്ടിരുന്നു. ആദ്യം തള്ളകോഴികളും കുഞ്ഞുങ്ങളുമായിരുന്നു, അവിടെ കാലം പ്രതിഷ്ടിച്ചത് നീണ്ട വാലുള്ള, കൂ‍ർത്ത നഖമുള്ള ഒരു പോക്കാനെ. ഇരുട്ട് എപ്പോഴും ഒരു കാലമാകുന്നത് ഇതുകൊണ്ടാവാം. ആ കാലത്തെ എനിക്ക് കാണാൻ കഴി‍ഞ്ഞില്ല, ഇരുട്ട് മൂടി മറഞ്ഞ് മനസ്സിനേയും അതിരുട്ടാക്കിയിരിക്കാം. പക്ഷെ ഈ ഇരുട്ടിലും അവരുടെ നിലവിളികൾ മുഴങ്ങികേൾക്കാമായിരുന്നു. ആകാശത്തെ, പിളർത്തും പോലെ ദയനീയമായി ഉയർന്നും, താഴ്ന്നുമുള്ള ആ ശബ്ദങ്ങ
Image
നിറമില്ലാത്ത ലോകത്തെക്കുറിച്ച് ചിന്തിക്കാൻ എളുപ്പമാണ്, കാരണം നാമിന്ന് ജീവിക്കുന്നതും, അത്തരമൊരു ലോകത്തുതന്നെ, ഈ ലോകത്തെ, നിറമില്ലാത്ത ലോകത്ത് ജീവിക്കുന്നവരെയായിരുന്നു നാം കാഴ്ചയില്ലാത്തവരെന്ന് വിളിച്ചിരുന്നത്. പക്ഷെ അവരുടെ ജീവിതം നിറമില്ലാതാകുന്നത് നാമൊക്കെ അവരിലെ നിറങ്ങളെ കാണാത്തതുകൊണ്ടല്ലേ. ഇന്ന് വായിച്ചത് വിനേകയെകുറിച്ചായിരുന്നു. പാലക്കാട് ജില്ലയിലെ എൻഡോസൾഫാൻ ബാധിതമേഖലയായ മുതലമടയിലാണ് വിനേകയുടെ വീട്. പക്ഷെ ആ കുഞ്ഞനിയത്തിയുടെ ജീവിതം നാം മനസ്സിലാക്കുന്ന നിറങ്ങൾകൊണ്ടായിരുന്നില്ല. ഒന്നരവയസ്സായിരുന്നപ്പോൾ കാഴ്ചനഷ്ടപ്പെട്ട ഒരു കുഞ്ഞനിയത്തി. ഹെലൻ കെല്ലർ സ്ക്കൂളിലെ ഏഴാം ക്ലാസ്സിലാണ് വിനേക പഠിക്കുന്നത്. പക്ഷെ വിനേകയുടെ ജീവിതത്തിലേക്ക് പുതിയൊരു അഥിതിയും വന്നുചേർന്നിരുന്നു. തലയിലെ ട്യൂമർ.. ഇനിയും എത്രകാലം ജീവിതത്തിന്റെ താൻ കാണാത്ത നിറങ്ങളെ, കണ്ടുകൊണ്ടിരിക്കുന്ന നിറങ്ങളെ കാണുമെന്നറിയില്ല. അതറിഞ്ഞിട്ടാവാം, ഈ കുഞ്ഞനിയത്തി, എല്ലാം പാടിതീർക്കുന്നത്. മധുരസംഗീതത്തെ, തന്നിലെ വറ്റിയ നിറങ്ങൾ ചാലിച്ച് വിയർക്കുന്ന ജീവിത്തിനായി പാടുന്ന സംഗീതം. എല്ലാ അവധിക്കാലത്തും,അച്ഛൻ വിനേകയുടെ കുഞ്ഞനിയത്തിയെ അരികിലേക്ക