Posts

Showing posts from February 2, 2018
അച്ഛാച്ചന്‍ ദൈവ വിശ്വാസിയായിരുന്നു. അച്ഛന്‍ അവിശ്വാസിയും. ഒരു വിശ്വാസിയുടെ മകന്‍ എങ്ങനെ അവിശ്വാസിയായി. ഇടയ്ക്കൊക്കെ അങ്ങനെ ആലോചിക്കാറുണ്ടായിരുന്നു. അച്ഛാച്ചന്റെ ഹൃദയം എന്നും അങ്ങനെയായിരുന്നത്രേ. ഉയരംകൂടിയ, നീണ്ട നെറ്റിതടമുള്ള, മെലിഞ്ഞ ആ മനുഷ്യന്റെ ഈ ശ്രാദ്ധ നാളിലും ആ ഹൃദയം , എല്ലാ വിശ്വാസികളേയും , അവിശ്വാസികളേയും ഒന്നായി മനുഷ്യരേയും സ്നേഹിച്ചിരുന്നു. അതുകൊണ്ടാവാം അച്ഛാച്ചന് അച്ഛനെ അച്ഛനാക്കാന്‍ കഴിഞ്ഞത്. അല്ലെങ്കില്‍ ജാതിയുടെ, മതത്തിന്റെ , വേര്‍തിരിവുകളുള്ള സ്നേഹത്തിന്റെ ഒഴുക്കില്‍ ആ മനുഷ്യന് ഈ ലോകത്തെ സ്നേഹിക്കാന്‍ കഴിഞ്ഞിരിക്കുമായിരിക്കില്ല. ഓരോ തണ്ടും, വേരും ആകാശത്തിലകളെ മുറുക്കെ പിടിക്കുന്നുണ്ടായിരുന്നു. കൈവിടാന്‍ അവര്‍‍ക്ക്കഴിയുന്നില്ല. അതാകണം അവരുടെ വിധി. വിത്തെറിഞ്ഞ് , വിളവെടുത്ത്, കളപറിച്ച് വയല്‍ അവിടെ തരിശാകുന്നു. മേപ്പിന്‍മേടുകളിലെ ക്രിസ്തുവിനെപ്പോലെ ഒരുകൂട്ടം ആട്ടിന്‍പറ്റങ്ങള്‍ ആ വയലുകളിലേക്കാണ് ഉറ്റു നോക്കുന്നത്. വെയിലൊഴുകിയെത്തുന്നു, പൊടിക്കാറ്റും മഞ്ഞുകണങ്ങളും പുല്‍മേടുകള്‍ കടന്ന്, തിരയെത്തിയ തീരങ്ങള്‍ വകഞ്ഞുപിടഞ്ഞ് ഓര്‍മകള്‍ മേയ്ക്കുവാന്‍ തിരിച്...
അച്ചനമ്മമാരോട് ഖേദപൂര്‍വ്വം, ക്ലാസ്സില്‍ നീന്തലറിയാത്ത കുറച്ചുപേരില്‍ ഒരാളായിരുന്നു ഞാന്‍. ഏട്ടനും അങ്ങനത്തന്നെയായിരുന്നു. നീന്തല്‍ പഠിക്കാനായി വീട്ടിലെ വലിയ ടാങ്കില്‍, ചിലപ്പോള്‍ പുതിയ വീടിന്റെ മേല്‍ക്കൂരയിലെ ചതുരാകൃതിയിലുള്ള സമതലത്തില്‍ വെള്ളം നിറച്ച് നീന്തുമായിരുന്നു. ആഴമില്ലാത്തതുകൊണ്ടാണ് നീന്താനൊന്നും അന്ന് പഠിച്ചില്ല. കുളത്തില്‍ ഇറങ്ങി നീന്താന്‍ പഠിക്കാന്‍ പക്ഷെ അച്ഛനുമമ്മയ്ക്കും പേടിയായിരുന്നു. അപ്പോഴാണ് ഹബീബേട്ടന്‍ Habeeb Anju നീന്തല്‍ പഠിക്കാനായി കാഴ്ചപറമ്പിലെ നീന്തല്‍ കേന്ദ്രത്തിലേക്ക് പോകുന്നുണ്ടെന്നറിയുന്നത്. പത്ത് ദിവസമാണ് കോഴ്സൊക്കെ. എന്തുകൊണ്ടോ അച്ഛനുമമ്മയും അങ്ങോട് പോയി നീന്തല്‍ പഠിക്കാന്‍ സമ്മതിച്ചു. ഏട്ടന്‍ ആദ്യദിവസം തന്നെ നീന്തല്‍ പഠിച്ചു. എനിക്ക് അഞ്ച് ദിവസമെടുത്തു. അന്ന് അവധിയായതുകൊണ്ട് ഞങ്ങളേപോലെ നീന്തല്‍ പഠിക്കാന്‍ ഒരുപാട് പേരുണ്ടായിരുന്നു. കുടുംബത്തോടെ കുറേപേര്‍ വന്നു. മലപ്പുറത്ത് ആറ് കൂട്ടുകാര്‍ വെള്ളത്തില്‍ വീണ് മരിച്ച വാര്‍ത്ത കേട്ടപ്പോള്‍ ആദ്യമൊക്കെ വെള്ളത്തേകാണുമ്പോഴുള്ള പേടി വീണ്ടും, വീണ്ടും തിരയടിച്ചുവരുന്നതുപോലെ തോന്നി. ഒരുതരത്തില...
Image
ആദ്യമായി മനോജ് മാമനോടൊപ്പം കോള്‍ പാടങ്ങളിലേക്ക് പോകുമ്പോള്‍ അവിടെ ഒരു വഞ്ചിയുണ്ടായിരുന്നു. സ്വയം തുഴയാനും, മറ്റാരോ തുഴഞ്ഞുതരാനുമുള്ളൊരു വഞ്ചി. പക്ഷെ അന്ന് മനോജ് മാമന്‍ ഒറ്റയ്കക്കായിരുന്നു. ഇന്ന് കൂടെ ഒരു കൂട്ടുകാരിയുമുണ്ട്. 🙂 അകലേക്ക് കോള്‍നിലങ്ങളില്‍ കുറേ മനുഷ്യര്‍ നിരനിരയായി നില്‍ക്കുന്നു. കുറേപേര്‍ ആ കടലിന് വരമ്പുണ്ടാക്കുകയായിരുന്നു. ചില പുറംതൊഴിലാളികള്‍ മണ്ണൊരുക്കുന്നു. കാറ്റില്‍ തുഴയുന്ന കുഞ്ഞിക്കിളികളേപോലെ വിയര്‍പ്പൊഴുകുന്ന ചെറിയ കനാല്‍. നിറംമുക്കിയൊഴുക്കിയ വിതയൊരുക്കാത്ത പാടങ്ങളുടെ വരുമ്പുകള്‍ ചണ്ടിനിറഞ്ഞ് വലിയ പാതകളായി. അതിലൂടെയായിരുന്നു ഞാന്‍ കോള്‍ നിലങ്ങള്‍ കണ്ടത്.ഇന്നലെ ഏട്ടനുമൊത്ത് Gowthaman Ka ഒരിക്കല്‍കൂടി കോളിലേക്ക് ഇറങ്ങാന്‍ പറ്റി. ഒരു പക്ഷിനടത്തമായിരുന്നു പരുപാടി. കുറേ പേര്‍ ക്യാമറകളുമായി കോള്‍പാടങ്ങളിലേക്കെത്തി. വലുതും, ചെറുതുമായ കണ്ണുകള്‍ അവര്‍ക്കുണ്ടായിരുന്നു. കുറേയധികം പക്ഷികളുടെ ശാസ്ത്രീയ നാമങ്ങള്‍ അവരുടെ ചുണ്ടുകള്‍ ഉരുവുട്ടുകൊണ്ടിരുന്നു. പക്ഷികളുടെ എണ്ണമെടുത്ത് നിരനിരയായി ഞങ്ങള്‍ അപ്പുറത്തെത്തി. താറാകൂട്ടങ്ങള്‍ കോള്‍ നിലങ്ങളിലേക്ക് ഊളിയിട്ട് മി...
തിയേറ്ററുകളില്‍ വിജയിക്കാതെപോയ പക്ഷെ ഒരുപാട് ജനങ്ങളിലേക്ക് ഇറങ്ങി ചെന്ന ആട് , അതിന്റെ രണ്ടാം ഭാഗം കാണാന്‍ പോയി. ആടിന്റെ അതേ ഛായപടര്‍ച്ചപോലെതന്നെ രണ്ടാം ഭാഗവും നിറങ്ങളായി. ഷാജിപാപ്പന്റെ നടുവേദനയും, പാപ്പന്‍ സംഘത്തിന്റെ മണ്ടത്തരങ്ങളും, യഥാര്‍ത്ഥ്യങ്ങളൊന്നും മാറിയിട്ടേയില്ല. ഒന്നാം ഭാഗത്തിന്റെ തുടര്‍ച്ചപോലെതന്നെയാണ് രണ്ടാം ഭാഗത്തിന്റെ നിര്‍മ്മാണം. നീലകൊടുവേലിക്കുശേഷം വര്‍ത്തമാനസംഭവങ്ങളേയും, തൊട്ടടുത്തുള്ള സംഭവങ്ങളേയെല്ലാം ചാലിച്ചെടുക്കാന്‍ ആടിന് കഴിഞ്ഞിട്ടുണ്ട്. പിങ്കിയാട് വലുതായി, നാലഞ്ച് കുട്ട്യോളുമായി. വടംവലിയും തുടരുന്നുണ്ട്. പക്ഷെ പണ്ടത്തേപോലെതന്നെ അപ്പോഴും എവിടന്നില്ലാത്ത പ്രശ്നങ്ങള്‍ ഷാജിപാപ്പനെ തേടിയെത്തുന്നുണ്ട്. കഥയുടെ മുന്നോട്ട് പോക്കും, ചിരിയോടെതന്നെ എല്ലാ സംഭവങ്ങളേയും കൂട്ടിയിണക്കുന്നു. എല്ലാ കഥാപാത്രങ്ങളുടേയും പരിചയപ്പെടുത്തുന്ന രംഗങ്ങളെല്ലാം പുതുമയോടെ എന്നാല്‍ പഴയതുപോലെതന്നെ ചിത്രത്തില്‍ നിറഞ്ഞ് നില്‍ക്കുന്നുണ്ട്. ഡൂഡായി എത്തുന്ന വിനായകനും ഒരുപാട് ചിരിപ്പിച്ച് വീശിയെറിയാന്‍ പഴയതുപോലെ ഡോളറുകളൊന്നും കൈയ്യിലില്ലാതെ കൈയ്യടികള്‍ വാരികൂട്ടുന്നു.. ചിലപ്പോള്‍...
ചിത്രകള്‍ തിര ചേരുന്ന കഥകളോടായിരുന്നു ഏട്ടനും എനിക്കും ഒരുപോലെ ഇഷ്ടം. തുടക്കം ഇരുണ്ടതോ, മദ്ധ്യേ ആകസ്മികതകളോ, അന്ത്യത്തില്‍ വെളിച്ചമോ അവിടെ ഉണ്ടായിട്ടില്ല. കഥ പറച്ചലിന് കാരണങ്ങളോ ഉണ്ടാകില്ല. പക്ഷെ നിറങ്ങളുള്ള കു‍ഞ്ഞിക്കഥകള്‍ ഒരുപോലെ ആകാശത്തിന്റെ വാതിലുകള്‍ തുറക്കുകയും അടക്കുകയും ചെയ്തു. അത്യാഗ്രഹിയായ ഒരു താറാവ് അന്നുണ്ടായിരുന്നു. ആ താറാവ് കാണുന്ന പക്ഷികളുടെ ചെറിയ ചിറകും, നീളന്‍ കാലും, മയില്‍പീലികളും, ആഴമേറിയ കൊക്കും, പൂവും, കഴുത്തും തന്റെ യാത്രക്കിടയില്‍ സ്വന്തമാക്കുയാണ്. അവസാനം എല്ലാം ചേരുന്ന ഒരു വ്യത്യസ്ഥമായ ജീവിയായി അത് മാറിക്കഴിഞ്ഞിരുന്നു. ആ ജീവി വെള്ളം കുടിക്കാനായി കുളത്തിലേക്ക് പോകുമ്പോള്‍ ഒരു കുറുക്കന്‍ അതിന്റെ കഴുത്തിലേക്ക് ചാടി വീഴുകയാണ്. ചെറിയ ചിറകുകളായതുകൊണ്ട് പറക്കാനോ, ആഴമേറിയ കൊക്കുകളായതുകൊണ്ട് കൊത്തിയോടിക്കാനോ, വലിയ ശരീരമായതുകൊണ്ട്, നീളന്‍ കാലുകളായതുകൊണ്ട് ഓടാനോ ആ താറാവിന് കഴിഞ്ഞില്ല. പക്ഷെ തന്റെ കൂട്ടകാര്‍ വേഗത്തില്‍ ഓടിവന്ന് ആ കുറുക്കനെ കൊത്തിയോടിക്കുകയാണ്. തന്റെ വ്യത്യസ്ഥമായ ഭാഗങ്ങളെല്ലാം താറാവ് തിരികെയേല്‍പ്പിക്കുന്നു. കുട്ടികള്‍ക്കായി സോവിയറ്റ് ...
Image
മായ്ക്കാന്‍ നോക്കുമ്പോള്‍ സ്വയം മായ്ച്ചുതരുന്ന മണ്‍തരികള്‍ ഈ വര്‍ഷത്തിന്റെ പ്രത്യേകതയായിരുന്നു, പതിനൊന്നാം ക്ലാസ്സിന്റെ പരീക്ഷയും, പന്ത്രണ്ടിന്റെ ആഘോഷങ്ങളും ഈ വര്‍ഷമായിരുന്നു. വലിയ മാറ്റങ്ങള്‍ പരിചയമുള്ള ക്ലാസ്സിന് വന്നിരുന്നു. അതുപോലെ ആ മാറ്റവും മറ്റൊരു വഴിയിലേക്ക് ആടിയുലയുന്ന ദുഃഖവും. അടുത്ത നാളുകള്‍ പുതിയ വര്‍ഷത്തിലേക്ക് തിരയടിക്കുകയാണ്. അതിനിടയ്ക്ക് ഇത് ചില ഓര്‍മ്മകുറിപ്പുകള്‍ മാത്രം. മിക്ക സിനിമകളും ആദ്യം തന്നെ കണ്ട വര്‍ഷമായിരുന്നു 2017. മിക്കപ്പോഴും അച്ഛനുമമ്മയും, ഏട്ടനുമുണ്ടാകും. ശബ്ദതാരാവലി വീണ്ടെടുക്കലിന്റെ രണ്ടാം ശ്രമത്തിന്റെ ഭാഗമായി സി.വി.ആര്‍ മാമനെ , അമ്മായിയെ സായാഹ്നയെ പരിചയപ്പെട്ടു. തിരുവനന്തപുരത്തേക്കുള്ള യാത്ര മാമനെക്കാണാനായിരുന്നു. ടെക്ക് സാങ്കേതികവിദ്യ അന്നായിരുന്നു പരിചയപ്പെടുന്നത്. പുതിയ സൈക്കിള്‍ സമ്മാനിക്കുന്നതും മാമന്‍ തന്നെ. അവിടെവച്ച് തന്നെ കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതീഹ്യമാലയ്ക്കും, സി.വി.രാമന്‍ പിള്ളയുടെ മാര്‍ത്താണ്ടവര്‍മ്മക്കും ചീത്രീകരണം നടത്തി. സായാഹ്നയില്‍ പ്രസിദ്ധീകരിച്ചു. എന്റെ കുഞ്ഞുസ്ക്കൂളിന്റെ ചരിത്രവും, എപ്പോഴും അതിനു ചുറ്റി...
വര്‍ത്തമാനം വളഞ്ഞം, പുളഞ്ഞും പോയിക്കൊണ്ടിരിക്കുന്ന കുത്തിക്കുറികളാണെങ്കില്‍, ഭൂതം, ഒട്ടിച്ചുവച്ച, ഇലയുടെ ബാക്കിവയ്പ്പുകളാണ്. എത്ര മായ്ച്ചാലും തെളിയുന്ന, ഞരമ്പുകളുടെ ഓര്‍മകള്‍ താങ്ങുന്ന കാലം....
എല്ലാവര്‍ക്കുമായി എന്റെ കുഞ്ഞു പുതുവത്സരസമ്മാനം. പുതുവര്‍ഷത്തെ ചിത്ര കലണ്ടര്‍. ക്രിയേറ്റീവ് കോമണ്‍സ് പ്രകാരം സായാഹ്ന പ്രസിദ്ധീകരിക്കുകയാണ്. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ഇവിടെ http://books.sayahna.org/ml/pdf/abijith-calendar-2018.pdf സ്നേഹപൂര്‍വ്വം അഭിജിത്ത്   .
ദൈവങ്ങള്‍ സൃഷ്ടിക്കുന്ന വേലിയിറക്കങ്ങള്‍ മുക്കുവന്റെ മൂക്കുത്തികളെ സ്വര്‍ണ്ണമാക്കാനല്ല, അവന്റെ വലക്കണ്ണികളിലേക്ക് മീന്‍ കോരിയൊഴിക്കാനല്ല, ചത്തുകിടക്കുന്ന കിടാങ്ങളെ ദഹിപ്പിക്കാനല്ല, കുഴിഞ്ഞ കണ്ണുകളിലേക്ക് ചോര നിറക്കാനല്ല, മണല്‍ത്തരികള്‍ അവര്‍ക്കായി നിര്‍മ്മിച്ച കൂടാരങ്ങളെ മായ്ച്ചുകളയാനായിരുന്നു.
Image
ഓപ്പണ്‍സോഴ്സായി ലഭിക്കുന്ന മലയാളം ഫോണ്ടുകളിലേക്ക് (എല്ലാ ഭാഷയിലേയും) തിരിഞ്ഞ് നോക്കുമ്പോള്‍, സൗജന്യമായി ലഭിക്കുന്ന അതേ വേഗത, നിര്‍മ്മാണത്തിലും കാണാന്‍ സാധിക്കില്ല എന്ന് കാണാം. ഒരുപാട് ദിനരാത്രങ്ങളുടെ വരച്ചുണ്ടാക്കിയ കറുത്ത വരകളാണ് ഈ ഫോണ്ടുകളെല്ലാം. കെവിന്‍ സിജിയുടെ Kevin Siji അഞ്ജലി ഓള്‍ഡ് ലിപിയും, അജയ്‍ലാല്‍ ശിവാനന്ദന്റെ Ajayalal Sivanandan തൂലികായുണികോഡും , സന്തോഷ് തോട്ടിങ്ങല്‍ മാമന്റെ Santhosh Thottingal മഞ്ചരിയും, ചിലങ്കയും, ഹുസൈന്‍ മാഷിന്റെ Hussain Kh Rachana മീരയും,രച നയുമെല്ലാം അത്രയും അധ്വാനത്തിന്റെ ഭാരം താങ്ങുന്നു. മലയാളം, ഭാഷ ഫോണ്ടുകളിലേക്ക് ഇത്രയൊന്നും വികസിക്കാത്ത സമയത്ത് ഡിജിറ്റലായി അവ വായിച്ചെടുക്കുന്നത് ഒരുപാട് പ്രശ്നങ്ങളുള്ളതായിരുന്നത്രേ. ഒരുപാട് ബഗുകള്‍ ആ ഫോണ്ടുകളിലെല്ലാം ഉണ്ടായിരുന്നു. മലയാളത്തെയും, അക്ഷരങ്ങളേയും ഡിജിറ്റല്‍ രൂപങ്ങളിലേക്ക് മാറ്റുമ്പോഴുള്ള മറ്റൊരു പ്രധാന പ്രശ്നം അവ റെന്‍ഡര്‍ ചെയ്യുവാനുള്ള സംവിധാനങ്ങളില്ലാത്തതായിരുന്നു, അന്ന് മലയാളത്തിന് ഒരു ഇന്‍പുട്ട് ടൂള്‍ ഉണ്ടായിരുന്നില്ല. കൃത്യതയും, തുല്യതയുമാണ് ഫോണ്ടുകളെ മികവുറ്റതാക്കുന്നത്. അ...
Ashes and Dimonds കാര്‍ബണ്‍ നായകത്വങ്ങളെ കാണാനില്ലാത്ത ലോകം, അവിടെ പണവും, അധികാരവും, കടങ്ങളും, ദാരിദ്ര്യങ്ങളും, പട്ടിണിയും ഒഴുകി നടക്കുന്നു. ചില സ്വപ്നങ്ങള്‍, ആഴങ്ങളുള്ള ബന്ധങ്ങള്‍, ശിഖിരങ്ങളുടെ കാട്ടരുവികള്‍ എല്ലാം അവിടെ ഫാന്റസികളെ ഉരുവം കൊള്ളിക്കുന്നു. സ്വപ്നങ്ങളിലൂടേയും, യാഥാര്‍ത്ഥ്യങ്ങളിലൂടേയും ഒരുപോലെ കടന്നുപോകുന്ന ഒരു സിനിമയാണ് വേണു എഴുതി സംവിധാനം ചെയ്ത കാര്‍ബണ്‍. ചാരത്തിന്റേയും വജ്രത്തിന്റേയും അടിസ്ഥാന മൂലകം കാര്‍ബണാകുമ്പോഴും, ഭാവിയോ ഭൂതമോ കരിഞ്ഞുണങ്ങുകയോ, വെട്ടിത്തിളങ്ങുകയോ ചെയ്യുന്ന ഒന്നായി മാറുന്നു ജീവിതം. വജ്രം ഒഴുക്കുന്ന പ്രകാശത്തെ പ്രതിദ്വനിപ്പിക്കുന്ന മനുഷ്യന്റെ ആഗ്രഹങ്ങളോ, ആര്‍ത്തിയോ ആകാം. ചാരം ഇല്ലായ്മയുടെ പൊടിപടലങ്ങളും. എല്ലാ മനുഷ്യരിലും ഉറങ്ങികിടക്കുന്ന വന്യതതന്നെയാണ് നിധി. അതേ മനുഷ്യന്റെ ആഴത്തിലുള്ള ആഗ്രഹങ്ങള്‍, എക്കാലത്തേയും വെട്ടിപിടിത്തങ്ങള്‍ ഇതേ നിധിക്കുവേണ്ടിയായിരുന്നു. അന്ത്യത്തില്‍ അവശേഷിച്ച കാലുകള്‍ രക്ത നിറമുള്ള അരുവികളില്‍ കുത്തിനില്‍ക്കുന്നു. വനാന്തരങ്ങള്‍ ആ കാലുകളെ അവസാനം വരേയും കഥകളായി കൊണ്ടുനടന്നെന്ന് മാത്രം. തിരക്കൊഴുകുന്ന നഗരത്...
വായിക്കേണ്ട മഹത്തരമായ ഒരു പ്രവര്‍ത്തനത്തെക്കുറിച്ച് ഒരു മഹത്തരമായ പുസ്തകം. ഓരോ പരിമാണത്തിലും അങ്ങേയറ്റം കൃത്യതയും സൂക്ഷ്മതയും, പുലര്‍ത്തിക്കൊണ്ടാണ് 2400 കി.മീ ദൈര്‍ഘ്യം വരുന്ന great arc നിരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കിയത്. ഉത്തുംഗവും, ഉദാത്തവുമായ മനുഷ്യാദ്ധ്വാനത്തിന്റെ അദ്വീതീയ സാക്ഷ്യമാണ് ഈ വന്‍ ഭൗമചാപനിര്‍ണ്ണയം. ഘോരവനങ്ങളും, ദുഷ്കരങ്ങളായ പര്‍വത നിരകളും, കുത്തിയൊഴുകുന്ന വന്‍ നദികളും ചുട്ടുപഴുത്ത മരുഭൂമികളും, മലമ്പനിയും, ഉഷ്ണമേഘലാ കാലാവസ്ഥയും, വന്യമൃഗങ്ങളും,ഷുദ്രജീവികളും, എന്ന ുവേണ്ട നമുക്കൊക്കെ സങ്കല്‍പ്പിക്കാവുന്നതിനപ്പുറമുള്ള വൈഷമ്യങ്ങളെ അതിജീവിച്ചും, ചിലപ്പൊഴൊക്കെ അവയ്ക്ക കീഴടങ്ങിക്കൊണ്ടുമാണ് ഈ വന്‍സംരംഭം പൂര്‍ത്തിയായത്. അരടണ്ണോളം ഭാരം വരുന്ന തിയോഡ ലൈറ്റും, മറ്റനേകം ശാസ്ത്രോപകരണങ്ങളും, ചുമന്നുകൊണ്ട് ഇന്ത്യന്‍ തൊഴിലാളികളും , പ്രവര്‍ത്തനം ആസൂത്രണം ചെയ്തുകൊണ്ടും, അവയ്ക്കെല്ലാം മേല്‍നോട്ടം വഹിച്ചുകൊണ്ടും, ബ്രീട്ടീഷ് സര്‍വേയര്‍മാരും ആരേയും വിസ്മയിപ്പിക്കുന്ന ഇന്ത്യയുടെ വൈവിധ്യങ്ങളിലൂടെ സഞ്ചരിച്ചു. അരനൂറ്റാണ്ടോളം നീണ്ട ആ സംരഭത്തില്‍ സമകാലീന യുദ്ധങ്ങളില്‍ മരിച്ചുവീണതിലധിക...
തൊലിയിലേക്ക് പുകഞ്ഞുകൊണ്ടിരിക്കുന്ന കെമിസ്റ്റ്രി ലാബിലെ ഫീനോള്‍ ആദ്യമൊന്ന് വെളുത്തു. പിന്നെ ചുവന്നു. കറുത്തു. ദൂരേ ആസിഡ് കുപ്പികളും, ബ്യൂററ്റും,സാള്‍ട്ടും, കിണ്ണവും, ചട്ടിയുമെല്ലാം റിസല്‍റ്റ് കോളങ്ങളിലേക്ക് നിറഞ്ഞുകൊണ്ടിരുന്നു. ഫിനോള്‍പ്തലിന്‍ ഒറ്റിച്ച വിരലുകള്‍ക്ക് നിറം മാറ്റം. അടര്‍ന്നു വീഴുന്ന ബാക്കിവയ്പ്പുകള്‍ നിലങ്ങളിലേക്ക്. അന്ത്യം, ലാബ് പരീക്ഷ കഴിയുമ്പോള്‍, വിറങ്ങലിച്ച കാല്‍പ്പാദങ്ങള്‍,വരണ്ടുണങ്ങിയ നെറ്റിതടങ്ങള്‍ ഒന്ന് തിരിഞ്ഞുപോലും നോക്കാതെ, നടന്നകലുന്നു..