തൊലിയിലേക്ക് പുകഞ്ഞുകൊണ്ടിരിക്കുന്ന കെമിസ്റ്റ്രി ലാബിലെ ഫീനോള്‍
ആദ്യമൊന്ന് വെളുത്തു.
പിന്നെ ചുവന്നു.
കറുത്തു.
ദൂരേ ആസിഡ് കുപ്പികളും, ബ്യൂററ്റും,സാള്‍ട്ടും, കിണ്ണവും, ചട്ടിയുമെല്ലാം
റിസല്‍റ്റ് കോളങ്ങളിലേക്ക് നിറഞ്ഞുകൊണ്ടിരുന്നു.

ഫിനോള്‍പ്തലിന്‍ ഒറ്റിച്ച വിരലുകള്‍ക്ക് നിറം മാറ്റം.
അടര്‍ന്നു വീഴുന്ന ബാക്കിവയ്പ്പുകള്‍ നിലങ്ങളിലേക്ക്.
അന്ത്യം,
ലാബ് പരീക്ഷ കഴിയുമ്പോള്‍,
വിറങ്ങലിച്ച കാല്‍പ്പാദങ്ങള്‍,വരണ്ടുണങ്ങിയ നെറ്റിതടങ്ങള്‍
ഒന്ന് തിരിഞ്ഞുപോലും നോക്കാതെ, നടന്നകലുന്നു..

Comments

Popular posts from this blog

എന്താണ് മസ്റ്റഡോണ്‍ എന്ന സ്വതന്ത്ര സാമൂഹ്യ ശൃംഖല