നീ ഒരിക്കല്‍ ജനിച്ച്, ഇപ്പോള്‍ ജീവിക്കുന്നു, എന്നോര്‍മിപ്പിച്ച് ഒരു തപാല്‍ക്കാരന്‍ വാതില്‍ക്കല്‍മുട്ടി. അതെന്റെ പിറന്നാളായിരുന്നു. തപാല്‍ക്കാരന്‍ കത്ത് നീട്ടി. കത്തില്‍ പേരറിയാത്ത ആരുടെയൊക്കേയോ ആശംസകള്‍ കുത്തികുറിച്ച് വച്ചിരുന്നു. ഇനിയും പറന്നകലാന്‍ ദൂരങ്ങള്‍ ബാക്കിയുണ്ടെങ്കിലും, അവക്ക് എന്നോട് എന്തൊക്കെയൊ ഓര്‍മിപ്പിക്കാനുണ്ടായിരുന്നു. എന്റെ ആദ്യത്തെ പിറന്നാള്‍ ദിനം. ആദ്യമായി ടീച്ചറില്‍ നിന്ന് അടി കൊണ്ട ദിനം.. കരഞ്ഞപ്പോള്‍ ടീച്ചര്‍ തന്നെ ആശ്സിപ്പിച്ച ദിനം. ജീവിതത്തിലാദ്യമായി വീട്ടിലെ വെള്ളം നിറഞ്ഞ ടാങ്കിലെ വര്‍ഷ എന്ന പേര് കൂട്ടിവായിച്ച ദിനം. ഗൂഗിളിനെ ജൂജിലി എന്ന് വിളിച്ച ദിനം. ഗവണ്‍മെന്റിനെ ഗോവട്ടെന്നും. ആദ്യ സ്ക്കൂള്‍ ദിനം. അതിലുപരി ആദ്യ ജനന ദിനം. ആശുപത്രിയില്‍ നിന്ന് ഞാന്‍ ജനിച്ചപ്പോള്‍ അച്ഛന്‍ ഒരുനോക്കുനോക്കി. പിന്നെ 48 മണിക്കൂറുകളുടെ നിശ്ചലമായ ഘടികാര ശബ്ദങ്ങള്‍ക്ക് ശേഷം ലേബര്‍ റൂമില്‍ നിന്ന് പുറത്ത് വന്ന അമ്മ. ചിലപ്പോഴൊക്കെ ജീവിതങ്ങളുടെ ചില വിനാഴികള്‍പോലും ജീവിതത്തോളമെത്തും. എന്നെ അമ്മ ഗര്‍ഭം ധരിച്ച അഞ്ചാമാസത്തില്‍ ഒരു ഡോക്ടര്‍ അമ്മയുടെ ഹൃദയമിടിപ്പ് ശരിയല...
Posts
Showing posts from October 2, 2014