Posts

Showing posts from January 10, 2017
https://www.facebook.com/riyadhforum/videos/558922444257151/
Image
ആ വിഷു നാളിലായിരുന്നു അമ്മമ്മ മീനുൂനേം കൂട്ടി വന്നത്. മീനു ഒരു പശുക്കുട്ടിയായിരുന്നു. ഇളം കാപ്പിനിറത്തില്‍, നീളന്‍ കൊമ്പുകളോടുകൂടിയവള്‍. അമ്മമ്മയുടെ വിഷുകൈനീട്ടം. മീനു ആയിരുന്നു ആദ്യ ഓര്‍മ്മകള്‍ക്ക് സ്വന്തമാകുന്ന കൊമ്പുള്ള നാല്‍കാല്‍ ജീവി. ഇരട്ട തൂണുള്ള വീടിന്റെ വശത്തായി കെട്ടിയ തൊഴുത്തിന്റെ കൂട്ടുകാരി. രാത്രിയില്‍ മിന്നുന്ന നക്ഷത്രങ്ങളെപ്പോലെ ഒരുപാട് കിനാവുകള്‍ തന്നെങ്കിലും എനിക്ക് മീനൂനെ പേടിയായിരുന്നു. കൊമ്പു കുലുക്കി, കാല് മടക്കി കുതിച്ചുവരുന്ന മീനുനെയായിരുന്നു ഞനാദ്യം ഓര്‍ക്കുന്നത്. ചുവന്ന കണ്ണുള്ള രാത്രിയുടെ ഒരു പേടിപുതപ്പ്. തണുക്കുമ്പോള്‍ പുതക്കുന്ന പുതപ്പ്. മീനുടെ പിന്നാലെയാണ് പിന്നീട് വേറേം കൂറേം പശുക്കളെത്തിയത്. പക്ഷെ കാലം അവരെയൊക്കെ തിരിച്ച് വിളിച്ചു. അപ്പോഴും ബാക്കി വന്നത് മീനുവായിരുന്നു. അങ്ങനെയിരിക്കെയാണ് മീനൂനും മണികിലുക്കി ഒരു മണികുട്ടി പിറന്നത്. വെളുത്ത, കറുത്ത പുള്ളികളൊടെ ഒരു പുള്ളിക്കാരി. പക്ഷെ ആ പുള്ളിക്കാരിക്കും, തന്റെ പുള്ളികുട നൂവര്‍ത്തി, മണ്ണിന്റെ മഴയില്‍ കുട ചൂടാന്‍ കഴിഞ്ഞില്ല. കാലം ആ കുടയുടേയും, വില്ലൊടിച്ചു. വാലുകൊണ്ട് ഈച്ചയെയാട്ടി, കാലുയര്‍ത്തി, മീനു കാലത്