Posts

Showing posts from April 14, 2016
Image
‪#‎ വരി‬   ‪#‎ വര‬ ബാല്യമെന്ന ചിലക്കുന്ന പക്ഷിക്കൂട്ടങ്ങൾ പോലെ പറന്നുയർന്ന്, ഇടയ്ക്ക് താണ്, പിന്നെ പൊങ്ങി, യൗവ്വനമെന്നൊരു കൂടുകെട്ടി, വാർദ്ധക്യമെന്ന മീനുകൾ കൊത്തിയെടുത്ത്, വീണ്ടും ആകാശത്തിൽ വിടർന്ന മാമ്പഴത്തിലേക്ക് ചേരുന്നതാണ് ജീവിതം...
Image
എല്ലാവരും കടക്കാരാണ്, തല ചായ്ക്കാൻ മണ്ണുതന്ന ഭൂമിയ്ക്ക് നാം കടക്കാരാണ്, വിശപ്പടക്കാൻ ഭക്ഷണം തന്ന പ്രകൃതിയ്ക്ക് നാം കടക്കാരാണ്, കാലത്തെയുരുട്ടി, മനുഷ്യനെ മനുഷ്യനാക്കിയ കാലത്തിന് നാം കടക്കാരാണ്, മടിത്തട്ടിലുറങ്ങി, കൈവളകൾ അമൃതൂട്ടി, താരാട്ടുപാടിയ അമ്മയ്ക്കും നാം കടക്കാരാണ്, പണയം വയ്ക്കാനില്ലാത്ത കടം..
Image
വൈകുന്നേരമായി. ഇരുട്ടിനെ കാത്തുകിടന്ന മാമ്പഴങ്ങള്‍ ഒന്നൊന്നായി ഉറങ്ങാന്‍ തുടങ്ങി. വൈകുന്നേരം രാത്രിയായി മാറാന്‍ കുറച്ച് വിനാഴികകള്‍ മാത്രം. ആ...അതാ രാത്രിയായിരി ക്കുന്നു. പൂക്കളുടെ ഇലകള്‍ ചുരുണ്ടു,മടങ്ങി, ഉറങ്ങാന്‍ കിടന്നു. മുത്തശ്ശിമാവാണെങ്കില്‍ രാത്രീല് വന്ന് കുഞ്ഞന്‍കാറ്റിനെ തലോടി,താരാട്ടുപാടി,അവന് ചോറും കൊടുത്ത് മാവിന്റെ ചോട്ടിലെ മടീല് കിടത്തി. മുത്തശ്ശിമാവുപോലും അറിയാതെ കാറ്റ് വളര്‍ന്നു. നക്ഷത്രങ്ങള്‍ മിന്നികൊണ്ടിരുന്ന രാത്രിയില്‍ അവന്‍ ഇരുണ്ട മേഘങ്ങളെ കൂട്ടിനുകൂട്ടി ഒന്നു ആര്‍ത്തു ചിരിച്ചു. അവന്റെ ആ ചിരിയില്‍ മരങ്ങളാകെ ഒന്നായി വിറങ്ങലിച്ചു. തവളകളും,പക്ഷികളുമെല്ലോരും അവരവരുടെ കുട്ട്യോളെ മാറോടു ചേര്‍ത്തു. എന്നാല്‍ മുത്തശ്ശിമാവിന്റെ ചോട്ടിലെ ഒരു കുടിലിലെ മനുഷ്യര്‍ മാത്രം അവരുടെ കുടിലിനെ മാറോട് ചേര്‍ത്തു.കാറ്റത്ത് കുടില് വീഴരുതല്ലോ.... കുടിലിന്റെ മനസ്സെന്ന തറയില്‍ നിറഞ്ഞ വെള്ളവും,ആ മനുഷ്യരുടെ മനസ്സിലെ നിറയുന്ന ഭയവുമായി ആ രാത്രിയും കരഞ്ഞു. അച്ഛന്‍ കഥപറഞ്ഞു നിര്‍ത്തി. ആ മൂന്നുമനുഷ്യര്‍ എന്റെ അച്ഛാച്ചനും,അച്ഛമ്മയും,പിന്നെ എന്റച്ഛനുമാണ്.... എന്നാല്‍ ഇന്നും മുത്തശ്ശി മാവ് എല്ലാ രാത്രിയി
മഞ്ഞുമൂടിയ മേഘങ്ങളിൽ നിന്ന് മരുന്നുകൾ താങ്ങി രണ്ട് ചിറകുള്ള ഒരു പക്ഷി പറന്നുവന്നു... അത് ഒരു ഡ്രോണായിരുന്നു, സിലിക്കൺ വാലിയിലെ കുറച്ച് എഞ്ചിനീയറിങ്ങ് വിദ്യാർത്ഥികളുടെ മനസ്സിൽ പറന്നുനടന്ന ഒരു കുഞ്ഞു പക്ഷിയായിരുന്നു അത്. ഈ കുഞ്ഞു ഡ്രോൺ ആഫ്രിക്കയുടെ ഒരു കുഞ്ഞു രാജ്യമായ റിവാണ്ടയുടെ പകുതിയോളം ഭാഗം ഓടിനടന്നുകഴിഞ്ഞിരിക്കുന്നു. ഈ കുഞ്ഞു ഡ്രോണാണ് മെഡിക്കൽ ആവശ്യത്തിനായി ഉള്ള രാജ്യത്തിന്റെ ആദ്യത്തെ ഡ്രോൺ. അമേരിക്കയിൽ ഡ്രോണുകൾക്ക് എല്ലാവിധ നിയമപ്രശ്നങ്ങളുമുണ്ട്. പക്ഷെ റിവാണ്ടയിൽ ഒരോ വികസനത്തിനും, മുന്നൊരുക്കങ്ങളുണ്ടെന്ന് മാത്രം. ഈ ഡ്രോണിന് 50 മുതൽ 150 പ്രാവിശ്യം വരെ അത്യാഹിത വിഭാഗത്തിനും മറ്റുമായി മരുന്നുകൾ കൊണ്ടുപോകാനും,വരുവാനും കഴിയും. ഡ്രോണിന്റെ ബേസുമായി ആശയവിനിമയത്തിനായി ഓരോ ഡ്രോണിലും, ജി.പി.എസ് ഉണ്ട്. ഏത് കാലാവസ്ഥയിലും സഞ്ചരിക്കത്തക്കവിധത്തിലുള്ള നിർമാണമാണിതിന്റേത്. ലക്ഷ്യസ്ഥാനത്തെത്തിക്കഴിയുമ്പോൾ ഡ്രോണുകൾ തന്റെ പാക്കേജുകളെ ചെറിയ ഉയരത്തിൽ വച്ച് പാരച്ച്യൂട്ട് വഴി താഴെയിറക്കം. ഡ്രോണുകൾ ലാന്റ് ചെയ്യാറില്ല. പിന്നീട് തിരിച്ചുപോകുക മറ്റൊരു ലക്ഷ്യസ്ഥാനത്തേക്കായിരിക്കും. അവയുടെ ലക്ഷ്യസ്ഥാനങ്ങളെ മുൻ
Image
‪#‎ എന്റെസ്ക്കൂൾ‬ സ്ക്കൂൾ ജീവിതത്തോട് വിടപറയുമ്പോൾ ചില വസ്തുതകളേയും, വസ്തുക്കളേയും എല്ലാവർക്കും ഉപേക്ഷിക്കുന്നതുപോലെ എനിക്കും ഉപേക്ഷിക്കേണ്ടിവന്നിട്ടുണ്ട്. അതിലെ പ്രധാനിയായിരുന്നു ബോൾ പേനകൾ....... പക്ഷെ ആ വലിച്ചെറിയലുകൾ ഈ വ‍ർഷത്തെ സ്ക്കൂൾ പൂട്ടലോടുകൂടി അവസാനിക്കുന്നില്ലെന്ന് മാത്രം. ഇനി രണ്ട് മാസംകഴിഞ്ഞ് വീണ്ടും സ്ക്കൂൾ തുറക്കും, ചീറി പെയ്യുന്ന മഴയോടൊപ്പം കമ്പോളത്തിൽ പുതിയ ബാഗുകളും, കുടകളും, ചെരുപ്പുകളും, യൂണിഫോമുകളും, ടിഫൻബോക്സുകളും, സ്കെയിലും, പെൻസിലും, നോട്ടുബുക്കുകളും, വാട്ടർബോട്ടിലുകളും എല്ലാം എത്തിയിട്ടുണ്ടാകും. അതിനേക്കാൾ വേഗത്തിൽ വലിയൊരു കുത്തൊലിപ്പുപോലെ ജനങ്ങളും. പഴയ കമ്പോളങ്ങളിൽ പുതുതായെത്തുന്ന സ്ക്കൂൾ സാമഗ്രികളും, ഒരിക്കൽ പഴകിയതാകും, ദിനംപ്രതി വലിച്ചെറിയപ്പെടുന്ന ബോൾ പേനകളുടെ കൂട്ടത്തിൽ ഇത്തരം ഹ്രസ്വകാല ജീവിതചക്രമുള്ള പ്ലാസ്റ്റിക്കുകളും, മാലിന്യങ്ങളായി തീരും. സ്ക്കൂൾ ഓർമകളിലും ഇന്ന് പ്ലാസ്റ്റിക്ക് ചടഞ്ഞുകൂടിയിരിക്കുകയാണ്. ചോറ് കൊണ്ടുവന്നിരുന്ന സ്റ്റീൽ പാത്രങ്ങളും ടിഫൻ ബോക്സുകളെന്ന പ്ലാസ്റ്റിക്ക് ഉത്പന്നങ്ങളായി. ഏറിവന്ന ഉപഭോഗസംസ്കാരവും, എണ്ണത്തിൽ കൂടുന്ന കംമ്പോളങ്ങളും, സ്