Posts

Showing posts from August 18, 2017
അന്നിന്റെ വര്‍ത്തമാനത്തും, ഇന്നലെയുടെ ഭാവിയിലും ക്രിസ്തുമസ്സാവാന്‍ ഇനി രണ്ട് ദിവസമേയുള്ളൂ.... എല്ലാവരും സന്തോഷത്തിലാണ്. പക്ഷെ, അന്ന് എന്റെ വീടിന്റെ മുറ്റവും, മാവും, പിന്നെ വീട്ടുകാരും ദുഃഖത്തിലായിരുന്നു. ആ ക്രിസ്തുമസ്സിന്റെ തണുുപ്പിറങ്ങിയ രാത്രിയായിരുന്നു, അറിവിന്റെ ആടുകളെ മാറോടണച്ച ആട്ടിടയനെന്ന എന്റെ അച്ഛാച്ചന്‍ യാത്രയായത്. ഇന്ന് ആ ദിനത്തിന്റെ ഓര്‍മനാളാണ്. അച്ഛാച്ചന്റെ ശ്രാര്‍ദ്ധം. ഇന്ന് ഒരിലയും അനങ്ങിയില്ല. മുറ്റത്തെ കരിഞ്ഞ പൂവുകളെല്ലാം മരണത്തിലേക്ക് വീഴുകയാണ്, വിടരുന്ന പൂക്കള്‍ ജനനമെന്ന മറ്റൊരുവഴിയിലേക്കാണ് വീണുകൊണ്ടിരിക്കുന്നത്. അച്ഛാച്ചനെ ഞാന്‍ കണ്ടിട്ടില്ല. പക്ഷെ അച്ഛാച്ചനെകുറിച്ചുള്ള കഥകള്‍ അച്ഛന്‍ പറയാറുണ്ടായിരുന്നു, ആ കഥയിലുള്ള അച്ഛാച്ചനെയാണ് ഞാനെന്നും കാണാറ്. എന്റെ അച്ഛന് 13 വയസ്സുള്ളപ്പോഴാണ് അച്ഛാച്ചന്‍ മറ്റൊരു ലോകത്തേക്ക് പോയത്, ആ ലോകം എങ്ങനെയെന്നെനിക്കറിയില്ല. പക്ഷെ എല്ലാ രാത്രിയിലും അച്ഛാച്ചന്‍ വീടിന്റെ മേല്‍ക്കൂരയില്‍ ആ കഥകള്‍ നിറച്ച ഉജാലവണ്ടിയുമായി എത്താറുണ്ടായിരിക്കും. ആരേയും, കേള്‍ക്കാനാവാതെ, കേള്‍പ്പിക്കാനാവാതെ. എന്നാല്‍ അച്ഛന്‍ പറഞ്ഞുകൊണ്ടിരിക്കുന്ന കഥകള്‍ തീര്...
നാളെ പുതുവര്‍ഷമാണ്. രാത്രിയിലും, വര്‍ണ്ണങ്ങള്‍ ചാലിച്ച ആകാശത്തെ കാണാം. ഉന്മാദം നിറഞ്ഞ മനസ്സുകളെ കാണാം. ആ എണ്ണമറ്റ നിമിഷങ്ങള്‍ പൂത്തുലയുമ്പോള്‍ ഇന്ന് എന്റെ വീട്ടില്‍ ഒരു നിമിഷം ഇല്ലാതായി. അത് വീട്ടിലൊരംഗമാണ്, മൊത്തത്തില്‍ അവനൊരു ജീവിയും. ലക്കി എന്നാണവന്റെ പേര്, വീട്ടിലെ കൊറ്റനാടാണവന്‍.... അവനെ ഇന്നാണ് അയ്യായിരത്തിഅഞ്ഞൂറ് രൂപയ്ക്ക് വിറ്റത്. നാളെ പുതുവര്‍ഷം പിറക്കുന്നത്, മരിച്ചു വീഴുന്ന ധാരാളം ഹൃദയങ്ങളോടൊപ്പം ലക്കിയുടേയും ചോരകൊണ്ടാണ്. ചോരകൊണ്ടുണര്‍ത്തിയ വര്‍ണ്ണങ്ങള്‍,ഹൃദയംകൊണ്ടുണക്കിയ മനസ്സുകള്‍ അതിന്റെ പങ്ക് തേടി വരും. എന്നിട്ടാടിയുല്ലസിക്കും..... അടുത്ത പുതുവര്‍ഷത്തിനായുള്ള മണിനാദം അതാ മുഴങ്ങിതുടങ്ങി. അതുപോലെ ലക്കിയുടെ ജീവിതത്തിന്റെ അവസാന മണിനാദവും. അവന്റെ ജീവന്, ജീവിതത്തിന് അയ്യായിരത്തി അ‍ഞ്ഞൂറുരൂപയാണ് വില. മനുഷ്യന്‍ നിര്‍ണയിച്ച മൊത്തവില. പക്ഷെ ആ ജിവന് കാലം കല്‍പ്പിച്ച വില ശൂന്യമായിരുന്നു. ഉയര്‍ന്ന വിലയും, താഴ്ന്ന വിലയുമുള്ളതുകൊണ്ടല്ലേ വേര്‍തിരിവുകള്‍ വന്നത്. അതുകൊണ്ടായിരിക്കാം. എന്തായാലും ഇരുട്ടും ആഘോഷത്തിനെത്തി, ആ ഇരുട്ടിലാണ് ലക്കിയുടെ സ്വപ്നങ്ങളെ കുഴിച്ചുമൂടാന്‍ പോകുന്നത്. അങ്ങ...
Image
ഇന്ന് കുറച്ചു നേരം പതിനേഴാം നൂറ്റാണ്ടിന്റെ ചരിത്രത്തിലായിരുന്നു. ആ പുസ്തകത്തില്‍ കയറി കുറേ സഞ്ചരിച്ചു. ഒന്ന് തേടിയായിരുന്നു പോക്ക്. ജോസഫ് ആന്റണി മാമന്റെ ഹരിതഭൂപടം എന്ന പുസ്തകത്തില്‍ കയറി മലബാറിന്റെ ഹൃദയത്തില്‍ വളര്‍ന്നുകൊണ്ടിരുന്ന സസ്യങ്ങളെകുറിച്ചുള്ള ഒരു മഹത്തായ ഗ്രന്ഥം തേടിയായിരുന്നു യാത്ര..... ഇട്ടി അച്ച്യുതന്‍ എന്ന മഹത്തായ വൈദ്യന്‍ നിര്‍മ്മിച്ച, ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ മലബാര്‍ കമാന്‍ഡര്‍ ആഡ്രിയന്‍ വാന്‍ റീഡിനാല്‍ രൂപ കല്‍പ്പന ചെയ്യപ്പെട്ട ഹോര്‍ത്തൂസ് മലബാറിക്കൂസ് എന്നതാണ് ആ മഹത്തായ ഗ്രന്ഥത്തിന്റെ പേര്. 333 വര്‍ഷങ്ങള്‍ക്കു മുമ്പാണ് കഥ നടക്കുന്നത്. മലബാറാണോ, സിലോണാണോ ഫലഭൂയിഷ്ടിയുള്ള ഇടമെന്ന കാര്യത്തില്‍ ഇപ്പോള്‍ ഓരോ പ്രദേശത്തിനും, അതിന്റേതായ ഫലഭൂയിഷ്ടി ഉണ്ടെന്ന് വാദിക്കാമായിരുന്നു. എന്നാല്‍ അന്ന് അത് ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനിയില്‍ വലിയ പ്രശ്നങ്ങളുണ്ടാക്കി. അതിന്റെ ഉത്തരമായി, മലബാറില്‍ ഫലഭൂയിഷ്ടിയേറിയ മണ്ണാണെന്നും, അവിടെ സുഗന്ധദ്രവ്യങ്ങള്‍ മാത്രമല്ല മറ്റ് പലതുമുണ്ടെന്നും സ്വന്തം കമ്പനിയെ തന്നെ ബോധിപ്പിക്കാന്‍ വാന്‍ റീഡ് നിര്‍മ്മിച്ച ഒരു വഴിത്താരയാണ് ഹോര്‍ത്തൂസ് മ...
2015-ല്‍ മഹാരാഷ്ട്ര കേട്ടുകൊണ്ടിരുന്നത് കര്‍ഷകരുടെ നിലവിളികളായിരുന്നു. കണ്ടുകൊണ്ടിരുന്നത് കര്‍ഷകരുടെ മരണങ്ങളായിരുന്നു. പുതുവര്‍ഷം പിറക്കുമ്പോള്‍ ആ ഓര്‍മകളേയൊക്കെ കാലം മാറ്റിവച്ചിട്ടുണ്ടാകാം,,, പിന്നീട് അതില്‍ നിന്നൊരു ഏട് കാറ്റില്‍ പറന്നുചായ്ഞ്ഞപ്പോള്‍ വീണ്ടും ഓര്‍മ്മിച്ചിട്ടുമുണ്ടാകാം. 2001 മുതല്‍ 2015വരെയുള്ള കണക്കുകള്‍ 3228 കര്‍ഷക ആത്മഹത്യകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഓരോ വര്‍ഷവും മനുഷ്യന്റെ വേരുകള്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. അവരെ പിടിച്ചുനിര്‍ത്തുന്ന, വിശപ്പകറ്റുന്ന മരത്തൂണുകളായ കര്‍ഷകര്‍. കാര്‍ഷിക രാജ്യമാണ് ഇന്ത്യയെങ്കിലും ഇവിടെതന്നെയാണ് കാര്‍ഷിക സംസ്കാരം മരിച്ചുകൊണ്ടിരിക്കുന്നതും... കാളകളും, കലപ്പകളും കര്‍ഷകന്റെ പണയമായി,മറ്റാരുടേയോ കൈയ്യില്‍ ഇപ്പോള്‍ ഒറ്റയ്ക്കാണ്. അവര്‍ക്ക് നങ്കൂരമിട്ടിരിക്കുന്നു.... കര്‍ഷകന്റെ കൈയ്യില്‍ പണയം വയ്ക്കാന്‍ ഇനിയൊന്നുമില്ല. തന്റെ ചോരയും ഭൂമിയില്‍ പണയം വച്ച് കഴിഞ്ഞിരുന്നു. ഇനി കുറച്ച് മുറിവുകള്‍ മാത്രം.... അത് തീരുമ്പോഴാണ് എല്ലാം നഷ്ടപ്പെട്ട്, തെരുവിലേക്ക് വലിച്ചെറിയപ്പെടുന്ന കര്‍ഷകകുടുംബങ്ങള്‍ ആത്മഹത്യയിലേക്ക് തന്റെ ജീവനും വില്‍ക്കുന്നത്....
‪#‎ വരി‬   ‪#‎ വര‬ അമ്മയുടെ കഥയ്ക്കുമുണ്ട്, ജീവിതത്തിന്റെ കവിത.....
ഇന്ന് വായിച്ചത് ഒരു സംശയമായിരുന്നു, കൂടെ ഉത്തരവും, ആ ചോദ്യം എന്റെ മനസ്സിലും അന്ന് മൂളികൊണ്ടിരിന്നിട്ടുണ്ടായിരുന്നു, അതിനെക്കുറിച്ചാലോചിച്ച് ശബ്ദവും കേള്‍ക്കാതായിട്ടുണ്ട്. ചോദ്യമിതാണ്. ചെവി കേള്‍ക്കാത്തവര്‍ ചിന്തിക്കുന്നതെങ്ങനെയാണ്, അവരേത് ഭാഷയാണ് ഉപയോഗിക്കുന്നത്... ഉത്തരം ഇതായിരുന്നു. മനുഷ്യന്‍ ചിന്തിക്കുന്നത് അവരുടെ മാതൃഭാഷയിലോ, അവന്‍ കൂടുതല്‍ ഉപയോഗിച്ച ഭാഷയിലോ ആണ്. പക്ഷെ അതളക്കാന്‍ ഇന്നേവരെ ഒരു യന്ത്രവും കണ്ടെത്തിയിട്ടില്ല. ശബ്ദം കേള്‍ക്കാനാവാത്തവന്റെ ആശയവിനിമയത്തെക്കുറിച്ചറിയണമെങ്കില്‍ നിത്യജീവിതത്തിലെ അതിന്റെ താഴ്ന്ന വിതാനങ്ങളെക്കുറിച്ചറിയണം. ജനിച്ച കുഞ്ഞ് ആശയവിനിമയം നടത്തുന്നത് കരച്ചിലിലൂടെയാണ്. ആ ഉപാദി ആ കുഞ്ഞെങ്ങനെ നേടി.... പിന്നീടാണ് അമ്മയുടെ ശബ്ദം തിരിച്ചറിയുകയും, ഭാഷയുടെ അംശബന്ധത്തില്‍ ഏറ്റ കുറവുകള്‍ നടത്തി സംസാരിക്കുന്നതും. പക്ഷെ ഭാഷയറിയാത്ത ശബ്ദം കേള്‍ക്കാത്തയാള്‍ എങ്ങനെയാകും ചിന്തിക്കുക. കണ്ടമുഖങ്ങളോ, ഇടങ്ങളോ അയാളുടെ മനസ്സിലുണ്ടാവും, പക്ഷെ അതുവഴി ചിന്തിക്കുന്നതിനും കുറേ പരിമിതികളുണ്ട്. മെറ്റാ ലിങ്ക്വിസ്റ്റിക്കിലൂടെ (ഉയര്‍ന്ന ഭാഷാ വൈജ്ഞാനം) സംഖ്യകളാലും, ...
അമ്മേടെ ചെറുപ്പത്തൊക്കെ രണ്ട് കിലോമീറ്റര്‍ നടന്ന് അതിരാവിലെ ദൂരേ ഉറങ്ങിക്കൊണ്ടിരിക്കുന്ന ആടിന്റടുത്തേക്കെത്തും. അപ്പോഴൊന്നും ആട് ഉറങ്ങി എണീച്ചിട്ടുണ്ടാകില്ല. മെല്ലെ,മെല്ല നേരം വെളുക്കുന്നതുപോലെ ആടുണരും. ചെവി മുകളിലോട്ട് നീട്ടും. ''ആ... സുധയെത്തി''. ആടു വിചാരിക്കും, മെല്ലെ എഴുന്നേക്കും. പിന്നെ മൂത്രമൊഴിക്കാന്‍ കാലൊക്കെ നീട്ടി വയ്ക്കുും. അപ്പോഴേക്കും അമ്മ അടിയില്‍ പാത്രം വച്ചുകാണും. പാത്രം നിറയുമ്പോള്‍, അതും കൊണ്ട് നേരെ വീട്ടിലേക്ക്. അമ്മമ്മ, അമ്മയ്ക്കായി കാത്തുനില്‍ക്കുന്നുണ്ടാവും. എന്നിട്ട് വീടെത്തുമ്പം, മക്കള്‍ അഞ്ചുപേരേയും വട്ടത്തിലിരുത്തി, അരിച്ച ആട്ടിന്‍മൂത്രം കുടിക്കാന്‍ കൊടുക്കും. ഒപ്പം ഒരച്ച് ബെല്ലവും. അതാണന്നത്തെ പ്രഭാതം. അപ്പോ, ആട്ടിന്‍ മൂത്രം കുടിക്കാന്‍ പറ്റ്വോ.
‪#‎ എന്റെസ്ക്കൂൾ‬ സ്ക്കൂൾ ജീവിതത്തോട് വിടപറയുമ്പോൾ ചില വസ്തുതകളേയും, വസ്തുക്കളേയും എല്ലാവർക്കും ഉപേക്ഷിക്കുന്നതുപോലെ എനിക്കും ഉപേക്ഷിക്കേണ്ടിവന്നിട്ടുണ്ട്. അതിലെ പ്രധാനിയായിരുന്നു ബോൾ പേനകൾ....... പക്ഷെ ആ വലിച്ചെറിയലുകൾ ഈ വ‍ർഷത്തെ സ്ക്കൂൾ പൂട്ടലോടുകൂടി അവസാനിക്കുന്നില്ലെന്ന് മാത്രം. ഇനി രണ്ട് മാസംകഴിഞ്ഞ് വീണ്ടും സ്ക്കൂൾ തുറക്കും, ചീറി പെയ്യുന്ന മഴയോടൊപ്പം കമ്പോളത്തിൽ പുതിയ ബാഗുകളും, കുടകളും, ചെരുപ്പുകളും, യൂണിഫോമുകളും, ടിഫൻബോക്സുകളും, സ്കെയിലും, പെൻസിലും, നോട്ടുബുക്കുകളും, വാട്ടർബോട്ടിലുകളും എല്ലാം എത്തിയിട്ടുണ്ടാകും. അതിനേക്കാൾ വേഗത്തിൽ വലിയൊരു കുത്തൊലിപ്പുപോലെ ജനങ്ങളും. പഴയ കമ്പോളങ്ങളിൽ പുതുതായെത്തുന്ന സ്ക്കൂൾ സാമഗ്രികളും, ഒരിക്കൽ പഴകിയതാകും, ദിനംപ്രതി വലിച്ചെറിയപ്പെടുന്ന ബോൾ പേനകളുടെ കൂട്ടത്തിൽ ഇത്തരം ഹ്രസ്വകാല ജീവിതചക്രമുള്ള പ്ലാസ്റ്റിക്കുകളും, മാലിന്യങ്ങളായി തീരും. സ്ക്കൂൾ ഓർമകളിലും ഇന്ന് പ്ലാസ്റ്റിക്ക് ചടഞ്ഞുകൂടിയിരിക്കുകയാണ്. ചോറ് കൊണ്ടുവന്നിരുന്ന സ്റ്റീൽ പാത്രങ്ങളും ടിഫൻ ബോക്സുകളെന്ന പ്ലാസ്റ്റിക്ക് ഉത്പന്നങ്ങളായി. ഏറിവന്ന ഉപഭോഗസംസ്കാരവും, എണ്ണത്തിൽ കൂടുന്ന കംമ്പോളങ്ങളും, ...
‪#‎ എന്റെസ്ക്കൂൾ‬ ‪#‎ ആദ്യസ്ക്കൂൾദിനം‬ ചിതറികിടക്കുന്ന പുസ്തക താളുകൾ പോലെയായിരുന്നു, എന്റെ ആദ്യത്തെ സ്ക്കൂൾ ജീവിതത്തിന്റെ ഓർമകൾ. ഞാനാദ്യമായി സ്ക്കൂളെന്ന് കേൾക്കുന്നതും, അന്ന് ആദ്യമായി സ്ക്കൂളിലേക്ക് പോകുമ്പോഴായിരുന്നു. അതുകൊണ്ടുതന്നെ അതെന്താണെന്നുള്ള ഉത്സാഹത്തിൽ അന്നവിടെയെത്തി. പക്ഷെ കുറേപേർ കരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. അതിരില്ലാതെ അണപൊട്ടി. അന്ന് എനിക്കുമാത്രം കരച്ചില് വന്നില്ല. അമ്മ അടുത്തുള്ളതുകൊണ്ടാവാം, അന്നിൽ നിന്ന് ചിന്തിക്കുമ്പോൾ പക്ഷെ ഞാൻ ഇത്രയും ക്ലാസ്സുകൾ കടക്കുമെന്ന് ചിന്തിച്ചിട്ടേയില്ലായിരുന്നു. എന്നും എനിക്ക് സ്ക്കൂളിലേക്ക് പോകേണ്ടി വരുമെന്നും ചിന്തിച്ചിട്ടില്ല... അന്ന് ചിന്തയൊക്കെ ഈ സ്ക്കൂളെന്ന് സംഭവം എന്തായിരുന്നു എന്നായിരുന്നു. ചിലപ്പോൾ എല്ലാവർക്കും സ്ക്കൂളൊരു ഭീകര ജീവിയായി തോന്നിയിരിക്കാം. കണ്ട കൂട്ടുകാരെയൊക്കെ വീണ്ടും കണ്ടു, കൂട്ടബെല്ലടിക്കും നേരം അന്നത്തെ കളിയെക്കുറിച്ച് ചർച്ചയായി. പിന്നെ നേരെ വീട്. സ്ക്കൂളിനും, വീടിനും തമ്മിൽ വ്യത്യാസങ്ങൾ കാണാൻ കഴിഞ്ഞിരുന്നില്ല. വീടും അന്ന് സ്ക്കൂളായിരുന്നു. പിന്നെ, പിന്നെ ക്ലാസ്സുകൾ കേറുന്തോറും വീട്ടിൽ നിന്ന് ...
നാളെ സ്ക്കൂളിലൊരു നാടകം അവതരിപ്പിക്കണം. കുറച്ചിരുന്ന് ആ നാടകത്തിന്റെ സ്ക്രിപ്റ്റൊക്കെ തയ്യാറാക്കി. ഇതാണ് നാടകം. വിഷയം : കുടുംബങ്ങളില്‍ കൃത്യമായ ആശയവിനിമയം നടക്കാതാകുമ്പോള്‍. (ഫോണില്‍ വാട്ട്സ് ആപ്പ് നോക്കുന്ന ഏട്ടന്‍, ഗെയിം കളിക്കുന്ന അനിയന്‍, ലാപ്ടോപ്പില്‍ ജോലി ചെയ്യുന്ന അച്ഛന്‍.) രംഗം-1 (അടുക്കളയില്‍ നിന്ന് അമ്മ വരുന്നു.) അമ്മ : മക്കളേ....വാ... ഡിന്നര്‍ കഴിക്കാം. ഏട്ടന്‍ : വണ്‍ മിനുട്ട് മോം..... അനിയന്‍ : വാട്ട് മോം, ഡിന്നര്‍..? അച്ഛന്‍ : കം ടേക്ക് എ ഡിന്നര്‍ ( എല്ലാവരും തീന്‍ മേശയിലേക്ക്) (തീന്‍ മേശയില്‍ എല്ലാവരും ഇരിക്കുന്നു.) അമ്മ : മോനെ റോമിയോ ( ഏട്ടന്‍) ഇന്നെങ്ങനെയുണ്ടായിരുന്നു ക്ലാസ്സ്.. റോമിയോ : ഉം....... ( ഒരു മൂളലില്‍ ഒതുക്കുന്നു.) ( അമ്മ നിരാശയാകുന്നു) അമ്മ : മോനെ ജ്വല്‍ (അനിയന്‍) നിന്റെ ക്ലാസ്സെങ്ങനെയുണ്ടായിരുന്നു. ജ്വല്‍ : ഉം........... ( ഒരു മൂളലില്‍ ഒതുക്കുന്നു) ( അമ്മ വീണ്ടും നിരാശയാകുന്നു) അമ്മ : ( അച്ഛനോട്) ബിസിനസ്സൊക്കെ എങ്ങനെ പോണു... അച്ഛന്‍ : ഉം........... ( ഒരു മൂളലില്‍ ഒതുക്കുന്നു) ( എല്ലാവരും കിടക്കാന്‍ പോകുന്നു) രംഗം-2 (പ...
Image
ഹൃദയം തുടിക്കുന്നതിന് നിയതമായ കാരണങ്ങളില്ല. പക്ഷെ ഒരു കണ്ണീരിന് ‍ കടലോളം വലുപ്പവും, മനസ്സോളം ആഴവുമുണ്ടാകും..... ഇന്നലെ കുഴിച്ച ചിതകള്‍ ബലിയിട്ടു നിറച്ചത് അതേ ആഴമാണ്. കാരണം ചിതയൊരുക്കിയത് ഒരമ്മയായിരുന്നു. എഴുതി മൂടിയ വരികള്‍ക്ക് പിന്നേയും, പിന്നേയും, നിറങ്ങള്‍ ചാലിച്ചപ്പോഴും, ഇരുട്ടു മൂടികിടന്നത് സ്ത്രീയുടെ പുതപ്പായിരുന്നു. കാരണങ്ങള്‍ തേടി, നിയമാവലികള്‍ ബാധകമല്ലായിരുന്നു. കുടിശ്ശികയോ, വാടകയോ ഇല്ല. നികുതിയില്ല. ഷാപ്പില്‍ നിന്ന് അന്തിയോടൊപ്പം ജനിക്കാന്‍ അങ്ങനെയൊരു ഹൃദയം മതിയായിരുന്നു. വിടവിട്ട വാക്കുകള്‍ ഉച്ഛരിക്കാന്‍ ഒരു പ്രണയഗീതവും. # വരി # വര
എന്റെ ഇന്റര്‍നെറ്റ് അനുഭവങ്ങള്‍..ഒറ്റപ്പെടലുകള്‍.... മൂന്നില്‍ പഠിക്കുമ്പോ തന്നെ അച്ഛന്‍ വീട്ടില്‍ വലിയൊരു പെട്ടി വാങ്ങിതന്നിരുന്നു. വെറും പെട്ടിയല്ല. കമ്പ്യൂട്ടറ് പെട്ടി. അത് തുടങ്ങുന്നത് ഒരു ചുവന്ന് കാറിന്റെ ഗെയിമുകൊണ്ടാണ്. റോട്ടിലൂടെ അതിവേഗത്തില്‍ പാഞ്ഞുപോകുന്ന ഒന്ന്. കരിപിടിച്ച്, പിഴുതെടുത്ത കാലുകളിലെ ആണികള്‍ താങ്ങിയിരുന്ന അച്ഛമ്മയുടെ ബഞ്ചിലായിരുന്നു അന്ന് കമ്പ്യൂട്ടറിന്റെ സ്ഥാനം. ഇടയ്ക്ക് വച്ച് ഇന്റര്‍നെറ്റെന്ന പേരില്‍ ഒരു സാധനം വന്നു. അതിനുശേഷം കുറേയധികംസമയം കമ്പ്യൂട്ടറിലായി. ഏട്ടന്‍ എപ്പഴും കളിക്കാന്‍ വിളിക്കും. ഞാന്‍ പോവില്ല. ഓണ്‍ലൈന്‍ ഗെയിമുകള്‍ അങ്ങനെ കളിച്ചോണ്ടിരിക്കും. നെറ്റ് വളരെ മെല്ലെയായതുകൊണ്ട് ക്ഷമയോടെ ലോഡിംഗ് ബാര്‍ അനങ്ങുന്നതിലേക്ക് കണ്ണ് തുറുപ്പിക്കും. ഏറെയിഷ്ടം കാറും, തോക്കും, അടിയും, ഇടിയുമൊക്കെയായിരുന്നേ... അങ്ങനെ കമ്പ്യൂട്ടറും, ഗെയിമുകളിയുമായി കുറേ പോയി. അതൊക്കെ എല്ലാത്തിന്റേം ഭാഗമായി. അപ്പോഴാണ് പുതിയ അയല്‍ക്കാരായി ഉണ്ണിക്കുട്ടനും മുത്തുവുമെത്തുന്നത്. പഴയ അയല്‍ക്കാരെല്ലാം മെച്ചോട് വിട്ട് പോയിരുന്നു. അപ്പോ പിന്നെ ഗെയിമ് കളിക്കാന്‍ സമയമില്ല. ഉണ്ണിക്കുട്ടനും,...
ചുക്കിചുളുങ്ങിയ, കൈപ്പത്തിയിലെ വരകളില്‍ വീണ അഴുക്ക് ചേര്‍ന്ന കടലാസ്സിലെ തല കടിച്ചുകീറിയ കുഞ്ഞന്‍ പെന്‍സിലുകള്‍ തീര്‍ത്ത വൃത്തങ്ങളായിരുന്നു ആദ്യത്തെ ചിത്രങ്ങള്‍. പിന്നീട് ക്രമാവര്‍ത്തനങ്ങളില്ലാതെ, വരകള്‍ യഥാര്‍ത്ഥ കോണളവുകളിലായി..... വൃത്ത ചാപങ്ങള്‍ വെട്ടിയെടുത്ത കഷ്ണങ്ങള്‍പോലെ വടിവൊത്തതായി. പക്ഷെ കൃത്യതയായകുന്നില്ല വര , ചിത്രം. ഒരരുപക്ഷെ, അളവില്ലാത്തത് എന്നു പറയാം..... ഈ അളവില്ലായ്മകള്‍കൊണ്ട് ലോകം കീഴടക്കിയ ഒരുപാട് കലാകാരന്മാരെ നമുക്കറിയാം. കോറിവരകള്‍കൊണ്ട് അസാമാന്യത സൃഷ്ടിച്ചവര്‍. ഇന്ന് എല്ലാം ഡിജിറ്റലാകുകയാണ്. അതുപോലെ കലയും. മിഴിവാര്‍ന്ന വരകള്‍, കൃത്യതകള്‍, ഭാവങ്ങള്‍ ഇവയെല്ലാം നമ്മുടെ സ്മാര്‍ട്ട്ഫോണുകളിലും, ടാബ്ലറ്റുകളിലുമൊക്കെ ലഭ്യമാണ്. വരകള്‍ക്കായുള്ള ആപ്പ്ലിക്കേഷനുകള്‍ (ആപ്പുകള്‍). അവയില്‍ ചിലതിനെക്കുറിച്ച് താഴെ പറയാം. പെയിന്റ് ജോയ്(paint joy) --------------- ഡിജിറ്റല്‍ വരയിലെ തുടക്കാര്‍ക്കുള്ള ഒരു അപ്പ്ലിക്കേഷനാണ് പെയിന്റ് ജോയ്. ഉള്ളടക്കത്തിലെ ലാളിത്യമാണ് ഇത് തുടക്കക്കാര്‍ക്കുള്ളതായി മാറ്റുന്നത്. എല്ലാവര്‍ക്കും വഴങ്ങുന്ന രീതിയിലപ്പുറം ഇരുപതോളം വ്യത്യസ്ഥ തരത്തിലുള്ള ബ്...
Image
ഇത്, ഇലക്ട്രിക് സൈക്കിള്‍ ഉണ്ടാക്കിയ കട്ടപ്പനയിലെ ഒമ്പതാം ക്ലാസ്സുകാരനായ ജ്വല്ലിനെക്കുറിച്ചാണ്. നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് തനിക്ക് സമ്മാനം കിട്ടിയ ഒരു ഹെര്‍ക്കുലീസ് സൈക്കിളാണ് ജ്വല്ലിന്റെ ഇലക്ട്രിക് സൈക്കിള്‍. വീടിനെ അരികെ ഒരു വര്‍ക്ക്ഷോപ്പിലാണ് സൈക്കിള്‍ നിര്‍മ്മിച്ചെടുത്തത്. അഞ്ച് മണിക്കൂര്‍ ചാര്‍ജ്ജ് ചെയ്ത് മണിക്കൂറില്‍ 20 കിലോമീറ്റര്‍ വേഗത വരെ കിട്ടുന്നുണ്ട്. പരീക്ഷണങ്ങള്‍ തുടരുന്നത് വേഗത 37 ആക്കാനാണ്. ഓണ്‍ലൈനില്‍ നിന്ന് 800 രൂപക്ക് ലഭിച്ച തുന്നല്‍ മെഷീനിന്റെ മോട്ടറാണ് ഇലക്ട്രിക് സൈക്കിളിന്റെ എഞ്ചിന്‍. അച്ഛന്റെ കടയിലെ കമ്പ്യൂട്ടറിന്റെ യു.പി. എസില്‍ നിന്ന് മോട്ടറിലേക്കും, പിന്നീട് ചക്രങ്ങളിലേക്കും. അതാണ് സൈക്കിളിനെ മുന്നോട്ട് നയിക്കുന്നത്. തന്റെ അവധിക്കാലത്ത് തുടങ്ങിയതാണ് ഇത്. പക്ഷെ ഇലക്ട്രിക് സൈക്കിള്‍ നിര്‍മ്മാണത്തിന് അത് മതിയാകുമായിരുന്നില്ല. ഈ ജൂണിലാണ് സൈക്കിളിലെ വെല്‍ഡിംഗ് പണിയെല്ലാം കഴിഞ്ഞത്. നിലവില്‍ സൈക്കിള്‍ ചവിട്ടി ഓടിക്കാന്‍ കഴിയില്ല. പിന്നിലെ വീലുകള്‍ അതിന് തടസ്സമാണ്. പക്ഷെ സൈക്കിള്‍ അസംബിള്‍ ചെയ്ത അതേ വര്‍ക്ക്ഷോപ്പ് തന്നെ രണ്ട് രീതിയിലും ഓടിക്കാവുന്ന തരത്തില്‍ മാറ്റി...
Image
ഹൃദയം തുടിക്കുന്നതിന് നിയതമായ കാരണങ്ങളില്ല. പക്ഷെ ഒരു കണ്ണീരിന് ‍ കടലോളം വലുപ്പവും, മനസ്സോളം ആഴവുമുണ്ടാകും..... ഇന്നലെ കുഴിച്ച ചിതകള്‍ ബലിയിട്ടു നിറച്ചത് അതേ ആഴമാണ്. കാരണം ചിതയൊരുക്കിയത് ഒരമ്മയായിരുന്നു. എഴുതി മൂടിയ വരികള്‍ക്ക് പിന്നേയും, പിന്നേയും, നിറങ്ങള്‍ ചാലിച്ചപ്പോഴും, ഇരുട്ടു മൂടികിടന്നത് സ്ത്രീയുടെ പുതപ്പായിരുന്നു. കാരണങ്ങള്‍ തേടി, നിയമാവലികള്‍ ബാധകമല്ലായിരുന്നു. കുടിശ്ശികയോ, വാടകയോ ഇല്ല. നികുതിയില്ല. ഷാപ്പില്‍ നിന്ന് അന്തിയോടൊപ്പം ജനിക്കാന്‍ അങ്ങനെയൊരു ഹൃദയം മതിയായിരുന്നു. വിടവിട്ട വാക്കുകള്‍ ഉച്ഛരിക്കാന്‍ ഒരു പ്രണയഗീതവും. # വരി # വര
Image
എന്റെ വീഴ്ച്ചക്ക് മുമ്പ് ഒരു പതനം സംഭവിച്ചിരുന്നു. അതങ്ങ് ദൂരെയാണ്. ആല്‍ത്തറകള്‍ വേരുകള്‍കൊണ്ട് കീറിയൊലിക്കുന്നു. കാവുകള്‍ ഇഴഞ്ഞിഴഞ്ഞ് സ്മരണകള്‍ തേടി പോയി. പള്ളികളും, ശ്മശാനങ്ങളും, കുര്‍ബാന പാടുകയാണ്. എന്തിന്റെക്കെയോ ചിതകള്‍ പുകമൂടി, കനല്‍കഠിതങ്ങള്‍ വായിച്ചെടുക്കാന്‍. തട്ടത്തിലിട്ട കൂട്ടുകാരി നാളേക്ക് നാളേക്ക് അകലുകയാണ്. ഇന്നത് പറയണം. എന്റെ വീഴ്ചകളെക്കുറിച്ച്. ആ പതനങ്ങളെക്കുറിച്ച്.. പാലായനങ്ങളെക്കുറിച്ച്... # വരി # വര
Image
പ്രിയപ്പെട്ട കവിക്ക് അറുപതാം ജന്മദിനാശംസകൾ. ഗസല്‍ ബാലചന്ദ്രന്‍ ചുള്ളിക്കാട് ഡിസംബര്‍ മുപ്പത്തൊന്ന് രാത്രിസത്രത്തിന്‍ ഗാനശാലയില്‍ ഗുലാം അലി പാടുന്നു നഷ്ടപ്പെട്ട ദിനങ്ങളുടെ പാട്ടുകാരന്‍ ഞാന്‍ വിലാപത്തിന്‍ നദിപോലിരുണ്ടൊരി- പ്പാത താണ്ടുമ്പോള്‍, ദൂരെ മാളികയുടെ കിളിവാതിലിന്‍ തിരശ്ശീല പാളിയോ. കുളിര്‍കാറ്റോ, കനകാംഗുലകളോ എന്റെ നിഴലിന്‍ നിറുകയില്‍ വീണത്. നിശാദീപം ചൊരിയും കിരിണമോ നിന്റെ കണ്‍വെളിച്ചമോ. ശാഖയുമിലകളും, പൂക്കളുമില്ലാത്തൊരു ജീവിതതമോവൃക്ഷം വിണ്ടു വാര്‍ന്നൊലിക്കുന്ന ചൂടെഴും ചറംപോലെ, വിരഹാര്‍ത്തിയു, മാര്‍ദ്രഹംഭീരമലിയുടെ നാദവു, മറുദുവു, മുരുകിച്ചേരും ഗാനലായിനിയൊഴുകുമ്പോള്‍, ചിരബന്ധിതമേതോ രാഗസന്താപം ഹാര്‍മോണിയത്തിന്‍ ചകിത വാതായന ഭേദിക്കുന്നു. ഹൃദയാന്തരം ഋതുശൂന്യമാം വര്‍ഷങ്ങള്‍തന്‍ തബല ധിനിധിനിക്കുന്നു ഭൂതതംബുരുവിന്റെ ശ്രുതിയില്‍ ഗുലാം അലി പാടുമ്പോള്‍ പിന്‍ഭിത്തിയിലൊരു തൂക്കിയതാണിക്കലണ്ടര്‍. കലണ്ടറില്‍ നിത്യജീവിതത്തിന്റെ ദുഷ്കര പദപ്രശ്നം, പലിശ , പറ്റുപടി, വൈദ്യനും, വാടകയും പകുത്തെടുത്ത പല കള്ളികള്‍. ഋണ ധന ഗണിതത്തിന്റെ രസഹീനമാം ദുര്‍ന്നാടകം. ഗണിതമല്ലോ താളം. താളമാകുന്നു കാലം. കാലമോ സ...
Image
നിങ്ങളുടെ യാത്രാ അനുഭവങ്ങളെക്കുറിച്ച് വിവരിക്കുക! ചോദ്യപേപ്പറിലെ പതിനാലാം നമ്പര്‍ ചോദ്യം കണ്ണുരുട്ടി. വിറച്ചുകൊണ്ട് പേനയുടെ വായില്‍ നിന്ന് മഷി പുറത്തേക്കുചാടി. പ്രതീക്ഷനിറക്കുന്ന മഷിപടര്‍പ്പുകള്‍കൊണ്ട് അവിടെ ഒരു തുടക്കമാരംഭിച്ചു. പക്ഷെ ഇടയ്ക്ക് വച്ച് അത് അവിടെ നില്‍ക്കുകയായിരുന്നു. വരകളും, ചട്ടങ്ങളും നിറഞ്ഞ കണ്ണുകള്‍ ദയനീയമായി ഒന്നു നോക്കി. പിന്നിലേക്കൊന്നു നോക്കി. പിന്നെ വശങ്ങളിലേക്ക്. മുകളിലോട്ട്. ഇനി എഴുതാന്‍ വയ്യ. കടലാസ്സ് മടക്കി, സമയം മഷികുടഞ്ഞു. ശേഷം വലക്കണ്ണികള്‍കൊണ്ട് കഴുത്ത് ഞെരിക്കുന്ന ദിശകളും, ശ്വാസംമുട്ടിക്കുന്ന ചങ്ങലകളും ഉത്തരമെഴുതിതീര്‍ത്തു. അവന് ഏ പ്ലസ് കിട്ടി......... # വരി   # വര
"പാതിരാത്രി വിരിഞ്ഞ വരി രാവിലെയായപ്പോഴേക്കം കൊഴിഞ്ഞു വാക്കുകളായി..." കാദംബരിയുടെ "ഷൂസുതുരന്ന കാല്‍വിരലുകള്‍" എന്ന പുസ്തകത്തിലെ, വേരൂറി കൊമ്പ് തളിര്‍ത്ത വരികായ്കളില്‍ നിന്ന് ഒരു കുഞ്ഞു ശെകലമാണിത്..... കാദംബരിയുടെ ആദ്യത്തെ കവിതാസമാഹാരം. പത്തില്‍ പഠിക്കുമ്പോഴാണ് ഇത് പുറത്തിറക്കുന്നത്. വില അമ്പത് രൂപയാണ്. ഓരോ വായനയും, ഷൂസ് തുരന്ന് തുരന്ന് വിരലുകളും, നഖങ്ങളും, ചാണവെള്ളം പുരണ്ട് വീണ്ടുകീറിയ അമ്മയുടെ തൊഴുത്തും കടന്ന് അങ്ങനെപോയി. ഇടയ്ക്ക് പനിച്ചൂടില്‍ ഒന്ന് വിറച്ചു. കുറേ കടല്‍തപ്പി, കക്കളെണ്ണി.... ഇടയ്ക്ക് വച്ച് ഒരു നിരീശ്വരവാദിയേയും കണ്ടു.... തുടക്കത്തില്‍ ഏറുകൊള്ളാനും, എറിയാനും, ഒരുപാട് കല്ലുകള്‍ക്കായി പരതി. പക്ഷെ അതങ്ങനെയായിരുന്നില്ല. നീളന്‍ വരകളിലൂടെ തീവണ്ടിയോടിച്ച്, ആകാശത്തിലൂടെ വരികളിറങ്ങുകയായരുന്നു ആ മഴയില്‍ നിന്ന് വായന. കുറേ നനഞ്ഞു. പിന്നെ ഉന്തും തള്ളുമായി..... അങ്ങനെവിട്ടാ പറ്റില്ലെന്ന് വിചാരിച്ച് വരിയുടെ ഇടയില്‍ക്കേറി. പിന്നില്‍ നിന്ന് ഒരുപാട് വിളികള്‍ വന്നു. പിറകില്‍പോയി നിക്കടാ.... ചുണ്ട് നീട്ടി, വിടര്‍ത്തി ഒന്നാഞ്ഞ് പുച്ഛിച്ചു. പക്ഷെ അപ്പോഴേക്കും കൗണ്ട...
പഠനസഹായികളായ ഗൈഡുകള്‍ കൂട്ടുകാരേയൊക്കെ ഗൈഡ് ചെയ്തോണ്ടിരിക്കുകയാണ്. എന്തായാലും അവരുടെ കച്ചോടത്തില്‍ കുറച്ചധികം മണ്ണ് വാരിയിടാന്‍ ഐടി@സ്ക്കൂളും, സ്റ്റേറ് കൗണ്‍സില്‍ ഓഫ് എഡ്യുക്കേഷ്ണല്‍ റിസര്‍ച്ച് ആന്റ് ട്രെയിനിംഗും (SCERT) കൂടി ഒരു പദ്ധതി തുടങ്ങിയിരിക്കുകയാണ്. "സമഗ്ര" എന്ന ക്വസ്റ്റ്യന്‍ ബാക്ക് പോര്‍ട്ടല്‍. എല്ലാവര്‍ക്കും, എളുപ്പത്തില്‍ ചോദ്യോത്തരങ്ങള്‍ ക്ലാസ്സ്, ഭാഷ, വിഷയമനുസരിച്ച് തിരഞ്ഞെടുക്കാം, പഠിക്കാം. കൂടാതെ, പൊതുപരീക്ഷകളില്‍ ഈ ചോദ്യ ബാങ്കിന്റെ അടിസ്ഥാനത്തിലാണ് ചോദ്യങ്ങള്‍ വരാന്‍ പോകുന്നത്. പൊതുപരീക്ഷകള്‍ക്കുവേണ്ടിയുള്ള ചോദ്യങ്ങള്‍ തയ്യാറാക്കനും ഈ ബാങ്ക് സഹായിക്കും. http://www.qb.itschool.gov.in  ആണ് സൈറ്റിന്റെ യു.ആര്‍.എല്‍. അധ്യാപകര്‍ തയ്യാറാക്കുന്ന ചോദ്യങ്ങള്‍ അപ്പ്ലോഡിംഗിന് ശേഷം ഒരു കൂട്ട അവലോകത്തിന് ശേഷമാണ് സൈറ്റില്‍ ലഭ്യമാകുന്നത്. തയ്യാറാക്കിയ ആളുടെ പേരും അവിടെയുണ്ടാകും. എന്തായാലും "സമഗ്ര" അതിന്റെ തുടക്കത്തിലാണ്, പെട്ടെന്നുതന്നെ എല്ലാ ക്ലാസ്സുകളിലേക്കുമാവശ്യമായ ചോദ്യങ്ങളും, പാഠപുസ്തകങ്ങളും, എല്ലാം ലഭ്യമായി തുടങ്ങും.