ഇന്ന് വായിച്ചത് ഒരു സംശയമായിരുന്നു,
കൂടെ ഉത്തരവും,
ആ ചോദ്യം എന്റെ മനസ്സിലും അന്ന് മൂളികൊണ്ടിരിന്നിട്ടുണ്ടായിരുന്നു, അതിനെക്കുറിച്ചാലോചിച്ച് ശബ്ദവും കേള്‍ക്കാതായിട്ടുണ്ട്.
ചോദ്യമിതാണ്.
ചെവി കേള്‍ക്കാത്തവര്‍ ചിന്തിക്കുന്നതെങ്ങനെയാണ്, അവരേത് ഭാഷയാണ് ഉപയോഗിക്കുന്നത്...
ഉത്തരം ഇതായിരുന്നു.
മനുഷ്യന്‍ ചിന്തിക്കുന്നത് അവരുടെ മാതൃഭാഷയിലോ, അവന്‍ കൂടുതല്‍ ഉപയോഗിച്ച ഭാഷയിലോ ആണ്.
പക്ഷെ അതളക്കാന്‍ ഇന്നേവരെ ഒരു യന്ത്രവും കണ്ടെത്തിയിട്ടില്ല.
ശബ്ദം കേള്‍ക്കാനാവാത്തവന്റെ ആശയവിനിമയത്തെക്കുറിച്ചറിയണമെങ്കില്‍ നിത്യജീവിതത്തിലെ അതിന്റെ താഴ്ന്ന വിതാനങ്ങളെക്കുറിച്ചറിയണം.
ജനിച്ച കുഞ്ഞ് ആശയവിനിമയം നടത്തുന്നത് കരച്ചിലിലൂടെയാണ്.
ആ ഉപാദി ആ കുഞ്ഞെങ്ങനെ നേടി....
പിന്നീടാണ് അമ്മയുടെ ശബ്ദം തിരിച്ചറിയുകയും, ഭാഷയുടെ അംശബന്ധത്തില്‍ ഏറ്റ കുറവുകള്‍ നടത്തി സംസാരിക്കുന്നതും.
പക്ഷെ ഭാഷയറിയാത്ത ശബ്ദം കേള്‍ക്കാത്തയാള്‍ എങ്ങനെയാകും ചിന്തിക്കുക.
കണ്ടമുഖങ്ങളോ, ഇടങ്ങളോ അയാളുടെ മനസ്സിലുണ്ടാവും,
പക്ഷെ അതുവഴി ചിന്തിക്കുന്നതിനും കുറേ പരിമിതികളുണ്ട്.
മെറ്റാ ലിങ്ക്വിസ്റ്റിക്കിലൂടെ (ഉയര്‍ന്ന ഭാഷാ വൈജ്ഞാനം) സംഖ്യകളാലും, ചിഹ്നങ്ങളാലും ആഴത്തിലൂടെ ചിന്ത സാധ്യമാകുന്നു.
ശബ്ദം കേള്‍ക്കാനാവാത്തവരില്‍ അത് ശക്തമാണ്,
അതിനെയാണ് നാം ഉയര്‍ന്ന ഐ.ഇ എന്നുപറയുന്നത്.
കടപ്പാട് - ഹിന്ദു

Comments

Popular posts from this blog

2016 wikipedia indian conference, chandikhand