Posts

Showing posts from December 23, 2016
Image
ആ ക്രിസ്തുമസ്സ് നാളില്‍ അച്ചാച്ഛനുണ്ടായിരുന്നില്ല. ഇരുട്ട് മൂടിയ, നക്ഷത്രങ്ങള്‍ പ്രകാശിക്കാതിരുന്ന ഒരു ആട്ടിടയന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ്. ഉയര്‍ന്ന നെറ്റിത്തടവും, നീണ്ട മൂക്കുോടുകൂടിയ ഉയരം കൂടിയ ഒരാളായിരുന്നത്രേ എന്റെ അച്ഛാച്ഛന്‍. ആ ഇരുണ്ടതയുടേയും, അതേ നക്ഷ്ത്രത്തിന്റെയും, ഉയിര്‍ത്തെഴുന്നേല്‍പ്പിന്റേയും, ഓര്‍മ്മനാളാണ് ഇന്ന്. അച്ഛാച്ചന്റെ ശ്രാദ്ധം. ഒരിക്കല്‍ ഇല്ലാതെയാകുന്ന ആ ഇല്ലായ്മ്മക്കുവേണ്ടിയുള്ള ഓരോ കൊല്ലങ്ങളുടെയും, പുസ്തകക്കുറിപ്പുകളുടെ കൂടെ തുന്നിച്ചേര്‍ക്കുന്ന മറ്റൊരു പുതുക്കലാണ് ശ്രാദ്ധ നാളുകള്‍. പൂവിതള്‍ കൊഴിഞ്ഞ് മറ്റൊരു കായ് പൂക്കുന്നതുപോലെ ഓര്‍മ്മകളുടെ, ചിത്രങ്ങള്‍ മനസ്സിന്റെ കടലാസ്സില്‍ ഏതൊക്കെയോ നിമിഷങ്ങളാല്‍ വരച്ചുകൊണ്ടിരിക്കും ഭൂതകാലത്തിലൂടെ അതിന് നിറം നല്‍കും. വര്‍ത്തമാനം നിഴലുകളുണ്ടാക്കും, ഭാവി, ബാക്കിവന്ന വെളുത്ത പ്രതലങ്ങളെ മറ്റൊരോര്‍മ്മയാക്കി മാറ്റും. ഞാനെന്റെ അച്ഛാച്ചനെ നേരിട്ടുകണ്ടിട്ടില്ല. എന്നിരുന്നാലും, അച്ഛാച്ചന്റെ ഓര്‍മ്മകള്‍ ബാക്കിവച്ച ഒരു കുഞ്ഞു ചിത്രം കൈയ്യിലിരിപ്പുണ്ട്. ഒരുപാട് കാര്യങ്ങള്‍ പറയാനാകാതെ വഞ്ചിയേറിപ്പോയ ഒരു വലിയ കഥയുടെ മഷിതീര്‍ന്ന കടലാ