കര്‍ണാടകയില്‍ സ്ഥിതിചെയ്യുന്ന കാല്‍ഭുര്‍ഗിയിലെ സവാല്‍ഗ്രി എന്ന ഗ്രാമത്തില്‍ നിന്ന് കുടിയേറിപാര്‍ത്ത ഒരു കുടംബത്തിലെ ഏറ്റവും ഇളയതാണ് ഭാരതി. അച്ഛന്‍ ഇലക്ട്രീഷനാണ്. അമ്മ കൂലിപണിയും ചെയ്യുന്നുണ്ട്. നാലുമക്കളേയും തുച്ഛമായ വരുമാനം കൊണ്ട് പുലര്‍ത്തേണ്ടതുകൊണ്ട് ഇളയതിന് പതിനേഴാകും മുമ്പ് വിവാഹം നടത്തി. അടുത്ത വര്‍ഷം ഭാരതി ഒരമ്മയുമായി. ഭാരതിയുടെ ഭര്‍ത്താവും ചെറുപ്പക്കാരനാണ്. വയസ്സേറി വരുന്ന ഭര്‍ത്താവിന്റെ അമ്മയ്ക്ക് വീട്ടുകാര്യങ്ങള്‍ നോക്കാന്‍ ഒരാളെ വേണമായിരുന്നു. ഇനിയിപ്പോള്‍ ശമ്പളം കൊടുക്കാതെ തന്നെ ഒരാളെകിട്ടി. ഭാരതി യുടെ കണ്ണുനീര്‍ തുടച്ചുമാറ്റപ്പെട്ടത്, തന്റെ കുടംബത്തിന്റെ ദാരിദ്ര്യമായിരുന്നു, അതുകൊണ്ടുതന്നെ ആ വിവാഹത്തിന് ഭാരതി നിര്‍ബന്ധിതയാകുകയാണ്. ഹൈദ്രാബാദ്-കര്‍ണാടക സംസ്ഥാനങ്ങളിലെ, ഒറ്റപ്പെടുന്ന വ്യക്തിത്വങ്ങളില്‍ ഒരാള്‍ മാത്രമാണ് ഭാരതി. നാടുകള്‍ താണ്ടി ആവര്‍ത്തിക്കപ്പെടുന്നത് ഇതേ കഥകള്‍തന്നെ. സാമ്പത്തികമായ പിന്നോക്കാവസ്ഥ ഭാരതിയെ പോലെയുള്ളവരെ ബാല്യവിവാഹങ്ങളിലേക്ക് തള്ളിമാറ്റപ്പെടുന്നു. അതിനോടൊപ്പം അവര്‍ അമ്മമാരാകുന്നു. ബാല്യവിവാഹം ഹൈദ്രബാദിലും, കര്‍ണാടകയിലും വളരെയധികം രൂക്ഷമാണ്. നി...
Posts
Showing posts from February 13, 2017