Posts

Showing posts from December 23, 2015
Image
അന്നിന്റെ വര്‍ത്തമാനത്തും, ഇന്നലെയുടെ ഭാവിയിലും ക്രിസ്തുമസ്സാവാന്‍ ഇനി രണ്ട് ദിവസമേയുള്ളൂ.... എല്ലാവരും സന്തോഷത്തിലാണ്. പക്ഷെ, അന്ന് എന്റെ വീടിന്റെ മുറ്റവും, മാവും, പിന്നെ വീട്ടുകാരും ദുഃഖത്തിലായിരുന്നു. ആ ക്രിസ്തുമസ്സിന്റെ തണുുപ്പിറങ്ങിയ  രാത്രിയായിരുന്നു, അറിവിന്റെ ആടുകളെ മാറോടണച്ച ആട്ടിടയനെന്ന എന്റെ അച്ഛാച്ചന്‍ യാത്രയായത്. ഇന്ന് ആ ദിനത്തിന്റെ ഓര്‍മനാളാണ്. അച്ഛാച്ചന്റെ ശ്രാര്‍ദ്ധം. ഇന്ന് ഒരിലയും അനങ്ങിയില്ല. മുറ്റത്തെ കരിഞ്ഞ പൂവുകളെല്ലാം മരണത്തിലേക്ക് വീഴുകയാണ്, വിടരുന്ന പൂക്കള്‍ ജനനമെന്ന മറ്റൊരുവഴിയിലേക്കാണ് വീണുകൊണ്ടിരിക്കുന്നത്. അച്ഛാച്ചനെ ഞാന്‍ കണ്ടിട്ടില്ല. പക്ഷെ അച്ഛാച്ചനെകുറിച്ചുള്ള കഥകള്‍ അച്ഛന്‍ പറയാറുണ്ടായിരുന്നു, ആ കഥയിലുള്ള അച്ഛാച്ചനെയാണ് ഞാനെന്നും കാണാറ്. എന്റെ അച്ഛന് 13 വയസ്സുള്ളപ്പോഴാണ് അച്ഛാച്ചന്‍ മറ്റൊരു ലോകത്തേക്ക് പോയത്, ആ ലോകം എങ്ങനെയെന്നെനിക്കറിയില്ല. പക്ഷെ എല്ലാ രാത്രിയിലും അച്ഛാച്ചന്‍ വീടിന്റെ മേല്‍ക്കൂരയില്‍ ആ കഥകള്‍ നിറച്ച ഉജാലവണ്ടിയുമായി എത്താറുണ്ടായിരിക്കും. ആരേയും, കേള്‍ക്കാനാവാതെ, കേള്‍പ്പിക്കാനാവാതെ. എന്നാല്‍ അച്ഛന്‍ പറഞ്ഞുകൊണ്ടിരിക്ക...