Posts

Showing posts from December 24, 2015
Image
‪#‎ യാത്രാപുസ്തകം‬ ഒരിക്കല്‍ ഇന്ത്യയില്‍ ഒരു വലിയ രോഗം വന്നു. അതില്‍ കുറേ മനുഷ്യര്‍ മരണപ്പെട്ടു, കൂറേ പേര്‍ ആ രോഗത്തിന്റെ കൈകളില്‍ മരിക്കാതെ മരിച്ചുകൊണ്ടിരുന്നു. അപ്പോഴാണ് അതില്‍ കുറേപേര്‍ കാട്ടിലേക്ക് കയറിയത്, അവരവിടെ, എലിയേയും, മരങ്ങളുടെ വേരുകളേയും തിന്നു ജീവിച്ചു. അവരാണ് നായാടികള്‍ എന്നറിയപ്പെട്ടത്. ‍ഞങ്ങളുടെയിടത്തും അവര്‍ കോളനികളായി വസിച്ചുപോകുന്നു. പക്ഷെ ഇന്നവരുടെ ഗോത്രം ഇല്ലാതായികൊണ്ടിരിക്കുകയാണ്. ഈ ഇന്ത്യയുടെ അവകാശികളായ നായാടികളെന്ന ആ ഗോത്രം ഇല്ലാതായികൊണ്ടിരിക്കുകയാണ്. ഇന്ന് ക്രിസ്തുമസ്സിന്റെ നക്ഷത്രത്തില്‍ അത്താഴമുണ്ണാന്‍ സാധനങ്ങള്‍ വാങ്ങാനായി പോയ വഴിയിലായിരുന്നു, കയ്യില്‍ ജീവിതത്തോളം ഭാരമുള്ള ഭാണ്ഡവും, കഷ്ടതകളുടെ കിണറില്‍ നിറഞ്ഞ വലിയ കണ്ണുകളും, തലയിലൊരു കെട്ടും, തോര്‍ത്തുകൊണ്ടൊരു വസ്ത്രവുമായി ഇരുണ്ട ഒരു മനുഷ്യരൂപത്തെകണ്ടത്. ആ അവകാശി ഇന്ന് തെരുവിലാണ്. ഇല്ലാതായികൊണ്ടിരിക്കുന്ന ആ ഗോത്രത്തിന്റെ കല്ലുമാലയിലെ ഒരു മുത്ത്, ശ്യാമള വല്ല്യേമ. വല്ല്യേമ്മയുടെ യാത്രയുടെ വിശ്രമത്തിലാണവരിപ്പോള്‍. ഇനിയും നടക്കാനുണ്ട്. കണ്ടതും, വല്ല്യേമ നന്നായി ചിരിച്ചു. ഞങ്ങളുടെ വീട്ടിലേക്കൊക്കെ അന്ന് വരാറ...