Posts

Showing posts from June 5, 2016
രാത്രി ഒമ്പതേ മുക്കാലിനുള്ള അമൃതയിൽ കയറി. കൊല്ലത്തെ പെരുമണ്ണിലെ തണൽ എന്ന സംഘടന നടത്തുന്ന അവധിക്കാല ക്യാമ്പിലേക്കാണ് യാത്ര. കുറച്ച് കുലുക്കവും, കുറച്ച് ഉറക്കവും, കുറേ പ്രതീക്ഷയുമായി അങ്ങനെ പുലർച്ചെ നാലരയ്ക്ക് കൊല്ലമെത്തി. കൂടെ എന്റെ രണ്ടേട്ടന്മാരുമുണ്ടായിരുന്നു. സ്റ്റേഷനെത്തിയപ്പോൾ തന്നെ ദിലീപ് മാമൻ അവിടെയുണ്ടായിരുന്നു. അഷ്ഠമുടിക്കായലിന്റെ കടൽചേരുന്ന വക്കത്ത് അഷ്ടമുടി വില്ലയിൽ ആ പുലർച്ചയെ ഒന്നുറക്കി. പ്രഭാതത്തിൽ വരവേറ്റതും കായൽതന്നെയായിരുന്നു. കായലിറങ്ങി ഒന്ന് കുളിച്ച്, ടോസ്റ്റും,ജാമും, മുട്ടയും ചേർത്ത് രാവിലത്തെ ഭക്ഷണം കഴിച്ചു. പിന്നെ ക്യാമ്പിലേക്ക്. അവിടെ കൂറേ കൂട്ടുകാരുണ്ടായിരുന്നു. കൊല്ലത്തെ പെരുമണ്ണിന്റെ കൂട്ടുകാർ. രണ്ട് മണിക്കായിരുന്നു, എന്റെ സെഷൻ വച്ചിരുന്നത്. നേരത്തേ വന്നതുകൊണ്ട് അതും നേരത്തേയായി. കുഞ്ഞനനിയനനിയത്തിമാർ എന്നെ പുഞ്ചിരിയോടെ നോക്കി. പിന്നെ എന്റെ അനുഭവങ്ങൾ , എല്ലാവരു‍ടേയും ഭാഷയിൽ അവരിലേക്കെത്തിച്ചു. അവസാനം അവിടൊയുള്ളൊരു അനിയന്റെ ചിത്രവും വരച്ച്, അവരിലേക്കുതന്നെ പോയി. ഉച്ചഭക്ഷണം കഴിഞ്ഞ്, എല്ലാവരുമൊത്ത് ഒരു ഫോട്ടോയുമെടുത്തു. അന്നാദ്യമായി കുറേ അനിയനനിയത്തിമാരുണ്ടായിരുന
Image
അവള്‍ ഇപ്പോഴും അവിടെതന്നെയുണ്ട്. വീട്ടു മുമ്പറങ്ങളിലും,മുറ്റത്തെ പഴുത്ത ഇലകളിലും,മാവിലെ പൂക്കാനിരിക്കുന്ന പൂക്കളിലും എന്നുമവള്‍ ചാഞ്ചാടികൊണ്ടിരിക്കും. എന്റെ വീ ട്ടിലെ കിളിര്‍ത്തും,പൂത്തും വിടരുന്ന പൂക്കളില്‍ ഒരുവള്‍ ഇന്ന് കൊഴിഞ്ഞിരിക്കുന്നു.‍ അവളുടെ പേര് പച്ച. വീട്ടിലെ ഉമ്മുകൊലുസു എന്ന പട്ടിയുടെ മകളാണവള്‍. അന്ന്, അതൊരു പ്രഭാതമായിരുന്നു. മുറ്റത്ത് എന്നും പോലെ പച്ചകുട്ടി നിറഞ്ഞുനിന്നു. അവള്‍ തുമ്പിയെന്ന ആടിനോടും,മീനു എന്ന പശുവിനോടും, ചോപ്പിയെന്ന കോഴിയോടും,ഉമ്മുകൊലുസു എന്ന അവളുടെ അമ്മയോടും അന്നും കളിച്ചുകൊണ്ടിരുന്നു. തുമ്പിയുടെ വാലിനുപിറകെ പോയി, മീനുവിന്റെ മണ്ണിലൂടെ ഇഴഞ്ഞുകളിക്കുന്ന കയറില്‍ പിടിച്ച് വലിച്ചു. ചോപ്പിയുടെ ചിറകില്‍ മറഞ്ഞിരുന്നു, ഉമ്മുവിന്റെ കണ്ണിലൂടെ പുറത്തു ചാടി,... അങ്ങനെ ഒളിഞ്ഞും പാത്തും, ഓടിയും,വീണും പച്ചകുട്ടി, മുത്തശ്ശിമാവിന്റെ ചാരേ ഒന്ന് കിടന്നു. അപ്പോള്‍ അതാ അവിടെ,,,ദൂരെ,,,മറ്റൊരു മാവില്‍ ഒരിലയും,മറ്റൊരു പൂവും,ഇനിയൊരു മാമ്പഴവും പൂത്തും,വിരിഞ്ഞും,പഴുത്തും തഴുകിപോയ കാറ്റില്‍ ചിലമ്പടി നാഥങ്ങള്‍ മുഴക്കികൊണ്ടിരിക്കുന്നുണ്ടായിരുന്നു. പച്ചകുട്ടി വീണ്ടുമെണീറ്റു. വീണ്ടും