Posts

Showing posts from April 7, 2016
അപരിചിതമായ മുഖങ്ങള്‍ക്കുപകരം പരിചിതമായ മുഖമെന്ന് തോന്നിക്കുന്നതിന്റെ അപരിചിതത്വം
Image
ഇന്ത്യയില്‍ ഈസ്റ്റ് ഇന്ത്യ കമ്പനി ചെയ്തത് എന്താണ്. അന്ന് കറുപ്പും,വെള്ളയും മാത്രം നിറഞ്ഞിരുന്ന കാലത്ത് കച്ചവടം നടത്താനായി എത്തിയപ്പോള്‍ നമ്മുടെ സുഖലോലുപന്മാരായ നാട്ടുരാജാക്കന്മാരും, നവാബുമാരും വളരെ ആവേശത്തിലായിരുന്നു. അവരാ കമ്പനിയെ പണം ലഭിക്കാനുള്ള ഒരു റെഡിമെയ്ഡ് ഉറവിടമായി കരുതി. തിരികേകൊടുക്കേണ്ടതില്ല,എന്ന് നിനച്ച് കടം വാങ്ങിയ അനാവശ്യത്തിനും,ആവശ്യത്തിനുമുള്ള പണം അവസാനം ബ്രിട്ടീഷുകാര്‍ തിരികെചോദിച്ചപ്പോള്‍ വില്‍ക്കേണ്ടിവന്നത് നമ്മുടെ രാജ്യത്തെ തന്നെയാണ്. അതാണ് അസ്തമിക്കാത്ത ആ സൂര്യന്‍ എന്ന് അവര്‍ അവകാശപ്പെട്ട ആ വലിയ സമുദ്രത്തിന്റെ, സാമ്രാജ്യത്വത്തിന്റെ നമുക്കുമേലുള്ള ഭരണത്തിന്റെ തുടക്കം. കറങ്ങികൊണ്ടിരിക്കുന്ന കാലചക്രത്തില്‍ കരിഞ്ഞത് വീണ്ടും ജനിക്കുകയും, ഉപേക്ഷിച്ചത് വീണ്ടും മുളച്ചുപൊന്തുകയും ചെയ്യുന്നതുപോലെ അന്ന് സമുദ്രങ്ങള്‍ കീഴടക്കിയ ബ്രിട്ടീഷുകാര്‍ ഇന്ന് വീണ്ടും ഇന്ത്യയുടെ ഡിജിറ്റല്‍ സമുദ്രത്തേയും കീഴടക്കുകയും, വീണ്ടുമൊരു കോളോണിസത്തിന് തുടക്കം കുറിക്കുകയും ചെയ്യാന്‍ പോകുന്നു. ഫെയിസ്ബുക്ക്,ഗൂഗിള്‍, മൈക്രോസോഫ്റ്റ് എന്നിവര്‍ നമ്മുടെ വ്യക്തിഗത വിവരങ്ങള്‍ ''അഞ്ചുകണ
Image
ശൈലജ കെ.പി അമ്മായിയുടെ ഹുസ്യാമി ബോത്സ്വാന എന്ന നോവല്‍ അങ്ങനെ ദേശാഭിമാനി വാരികയില്‍ വന്നുതുടങ്ങി.അതിന് ചിത്രം വരച്ചത് ഞാനായിരുന്നു. എന്റെ ആദ്യത്തെ നോവല്‍ ചിത്രം കൂടിയാണത്. ദേശാഭിമാനി വാരിക വീട്ടിലില്ലാത്തതിനാല്‍ കുഞ്ഞിരാമന്‍ മാഷിന്റടുത്തുപോയി,മാഷിന്റെ സഹായത്തോടെ വിനോദന്‍ മാഷിന്റടുത്തുനിന്നായിരുന്നു ദേശാഭിമാനി കിട്ടിയത്. ഷിബു മാമന്‍ അയച്ചിട്ടുണ്ടെന്ന് പറഞ്ഞിരുന്നു. എത്താതിനാല്‍ അതൊന്ന് കാണാനുള്ള ആശ വര്‍ദ്ധിച്ചുകൊണ്ടുതന്നെയിരുന്നു. ഇപ്പോഴാണതൊന്ന് കുറഞ്ഞത്. എന്തായാലും സന്തോഷം. ഷിബുമാമന് നന്ദി.
Image
അങ്ങനെ ഞങ്ങടെയവിടത്തെ കൂര്‍ക്കയൊക്കെ പറിക്കാന്‍ തുടങ്ങി. ഇവിടത്തെ പാടങ്ങള്‍ മണല്‍പ്പാടങ്ങളായതിനാലാണത്രേ വേഗം വിളവ് വന്നതും,പറിക്കുന്നതും. അതൊക്കെ കണ്ട് ഒരു ഫോട്ടോ എടുക്കാന്ന് വിചാരിച്ചിട്ടാ പോയത്. ഒരു ഫോട്ടോ എടുത്തു. അപ്പോഴാണ് ദൂരേന്നൊരു വിളി. കൂര്‍ക്ക പറിച്ചുകൊണ്ടിരിക്കുന്ന ഒരു വല്ല്യേമ്മയായിരുന്നു അത്. അവരെയൊന്നും ഫോട്ടോ എടുക്കണ്ടാന്നാ പറയണ്. എന്നാലും ഞാനെടുത്തു. അടുത്തായി മറ്റൊരു വല്ല്യേമയും ശബ്ദമുയര്‍ത്തി. ചീത്തയല്ല. വല്ല്യേമ ചോദിച്ചു. വാഷിന്‍ ബേസിലിടാനാണോ?(ഫെയിസ്ബുക്കെന്നായിരിക്കും പറഞ്ഞിട്ടുണ്ടാകുക) അല്ലാ എന്ന് ഞാനും. ചീത്തയും കേട്ട്,അവിടന്നിറങ്ങാനിരിക്കെയാണ് അടുത്തായി കൂര്‍ക്ക വില്‍ക്കുന്ന വല്ല്യേച്ചനെ കണ്ടത്. ഒരു കിലോക്ക് 50 രൂപയാണ് വില. ഒണത്തിനാണെങ്കില്‍ കൂര്‍ക്ക കര്‍ഷകര്‍ക്ക് 110 രൂപ കിട്ടിയിരുന്നതാ. പിന്നെ 60 ആയി, ഇന്നാണെങ്കില്‍ 36 രൂപയാണ് മൊത്തവില. ഇനിയും കുറഞ്ഞാല്‍ നാഷ്ടമാകുമത്രേ.... ഒരു കിലോ കൂര്‍ക്കയും വേടിച്ച്, തിരിച്ചു പോരുമ്പോഴും ഞാനൊരു കാര്യം തന്നെ ആലോചിച്ചുകൊണ്ടിരുന്നു. എന്തായിരിക്കും ഫോട്ടോ എടുത്തപ്പോള്‍ ആ വല്ല്യേമ്മ എന്നെ ചീത്തപറഞ്ഞതിന് കാരണം. ഇത്തരം കൃഷി രീതികളു
Image
#‎ വരി‬   ‪#‎ വര‬ സമുദ്രം മൗനത്തിന്റെ ഒഴുക്കാണ്, കാറ്റ് മൗനത്തിന്റ് തലോടലാണ്, ഇരുള്‍ മൗനത്തിന്റെ കാഴ്ചയാണ്. അപ്പോള്‍ മൗനമോ? സമുദ്രത്തിലൂടെയൊഴുകുന്ന, കാറ്റിലൂടെ തലോടുന്ന, ഇരുളിലൂടെ കാണുന്ന, സന്തോഷത്തിന്റെ ഒരിറ്റു പ്രാകാശം മാത്രം
Image
25 September 2015  ·    അങ്ങനെ വിന്‍സന്റ് വാന്‍ഗോഗിനെകുറിച്ചുള്ള വിക്കി ലേഖനം പൂര്‍ത്തിയായി. ലിയനാര്‍ഡോ ഡാവിഞ്ചിക്കുശേഷമുള്ള വലിയ ലേഖനപൂര്‍ത്തീകരണമാണിത്. എന്റെ വരലോകത്തെ നോക്കി വര കാലത്ത് ആദ്യമായും,പീന്നീട് പിന്നേയും,പിന്നേയും വരച്ച ചിത്രം വാന്‍ ഗോഗിന്റെ ദി സ്റ്റാറി നൈറ്റായിരുന്നു. എന്താണെന്നറിയില്ല,അദ്ദേഹത്തിന്റെ ചെറിയ വരകള്‍ സൃഷ്ടിക്കുന്ന വലിയ ചിത്രങ്ങള്‍ എന്നെ ഏറെ ആകര്‍ഷിച്ചു. എന്തായാലും സന്തോഷം.... ലേഖനം വായിച്ചു നോക്കി ഒന്ന് തെറ്റുകള്‍ തിരുത്തണേ.... സ്നേഹപൂര്‍വ്വം അഭിജിത്ത്.
Image
Nikhil Narayanan   ഞാൻ പണ്ട് പണ്ട് ദേശാഭിമാനിയിൽ എഴുതിയ ഈ കുറിപ്പ് ചിലപ്പോൾ സഹായകമാകാം: https://app.box.com/s/kpa8pqlpfay85u7an1sj4tvjxo6bk09o Unlike  ·  Reply  ·  9  ·  27 September 2015 at 11:06 Haneesh Km   http://www.forbes.com/.../facebook-starts-supporting.../ Facebook Starts Supporting Animated GIFs FORBES.COM | BY  AMIT CHOWDHRY Unlike  ·  Reply  ·  Remove Preview  ·  2  ·  27 September 2015 at 11:07 Unni Krishnan   Animated files aanu gig files Unlike  ·  Reply  ·  2  ·  27 September 2015 at 11:16 Vishnuprasad Krishnapriya   ചലിക്കുന്ന ചിത്രങ്ങൾ Unlike  ·  Reply  ·  2  ·  27 September 2015 at 11:50 Michael Rocky   https://www.google.co.in/url?sa=t&rct=j&q=&esrc=s...  Gif animator, gif creator, macromedia flash, swish തുടങ്ങിയ സോഫ്റ്റ്`വെയറുകൾ ഉപയോഗിച്ച് അനിമേറ്റഡ് gif ഉണ്ടാക്കാം. ഫേസ്ബുക്ക് ഇതിനെ പിന്താങ്ങാൻ തുടങ്ങിവരുന്നതേ