അങ്ങനെ ഞങ്ങടെയവിടത്തെ കൂര്‍ക്കയൊക്കെ പറിക്കാന്‍ തുടങ്ങി.
ഇവിടത്തെ പാടങ്ങള്‍ മണല്‍പ്പാടങ്ങളായതിനാലാണത്രേ വേഗം വിളവ് വന്നതും,പറിക്കുന്നതും.
അതൊക്കെ കണ്ട് ഒരു ഫോട്ടോ എടുക്കാന്ന് വിചാരിച്ചിട്ടാ പോയത്.
ഒരു ഫോട്ടോ എടുത്തു.
അപ്പോഴാണ് ദൂരേന്നൊരു വിളി.
കൂര്‍ക്ക പറിച്ചുകൊണ്ടിരിക്കുന്ന ഒരു വല്ല്യേമ്മയായിരുന്നു അത്.
അവരെയൊന്നും ഫോട്ടോ എടുക്കണ്ടാന്നാ പറയണ്.
എന്നാലും ഞാനെടുത്തു.
അടുത്തായി മറ്റൊരു വല്ല്യേമയും ശബ്ദമുയര്‍ത്തി.
ചീത്തയല്ല.
വല്ല്യേമ ചോദിച്ചു.
വാഷിന്‍ ബേസിലിടാനാണോ?(ഫെയിസ്ബുക്കെന്നായിരിക്കും പറഞ്ഞിട്ടുണ്ടാകുക)
അല്ലാ എന്ന് ഞാനും.
ചീത്തയും കേട്ട്,അവിടന്നിറങ്ങാനിരിക്കെയാണ് അടുത്തായി കൂര്‍ക്ക വില്‍ക്കുന്ന വല്ല്യേച്ചനെ കണ്ടത്.
ഒരു കിലോക്ക് 50 രൂപയാണ് വില.
ഒണത്തിനാണെങ്കില്‍ കൂര്‍ക്ക കര്‍ഷകര്‍ക്ക് 110 രൂപ കിട്ടിയിരുന്നതാ.
പിന്നെ 60 ആയി,
ഇന്നാണെങ്കില്‍ 36 രൂപയാണ് മൊത്തവില.
ഇനിയും കുറഞ്ഞാല്‍ നാഷ്ടമാകുമത്രേ....
ഒരു കിലോ കൂര്‍ക്കയും വേടിച്ച്, തിരിച്ചു പോരുമ്പോഴും ഞാനൊരു കാര്യം തന്നെ ആലോചിച്ചുകൊണ്ടിരുന്നു.
എന്തായിരിക്കും ഫോട്ടോ എടുത്തപ്പോള്‍ ആ വല്ല്യേമ്മ എന്നെ ചീത്തപറഞ്ഞതിന് കാരണം.
ഇത്തരം കൃഷി രീതികളും,അധ്വാനവും എല്ലാം പങ്കുവെക്കപ്പെടേണ്ടതല്ലേ....
വിദ്യാര്‍ത്ഥികളായ ഞങ്ങള്‍ക്ക് ഇതെല്ലാം കാണുകയും പഠിക്കുകയും ചെയ്യണ്ടേ.....

Comments

Popular posts from this blog

2016 wikipedia indian conference, chandikhand