# എന്റെസ്ക്കൂള് # സ്വാതന്ത്ര്യം # freedom എന്നുംപോലെ സ്വാതന്ത്രദിനം ആഘോഷിക്കാന്‍ ചെന്നത്,പഴയ ഓര്‍മകളാല്‍ നിറഞ്ഞ ''കുഞ്ഞി'' സ്ക്കൂളിലായിരുന്നു. സ്ക്കൂള്‍ കുട്ടിതന്നെ. ടീച്ചര്‍മാരും അങ്ങനെതന്നെ. അവിടെനിന്ന് സമ്മാനം എല്ലാ വര്‍ഷവു കൊടുക്കുമായിരുന്നു. ഇന്നും സമയം തെറ്റിക്കാതെ കാലം തെറ്റിക്കാതെ സമ്മാനം കൊടുത്തു. അത് സമയത്തെ ഓര്‍മിപ്പിച്ച്,സമയമായി, കാലത്തിന്റെ മുക്കിലും മൂലയിലും വാറമാലകള്‍ക്കരികെയുള്ള ഘടികാരമായിരുന്നു. വീടിന്റെ മുമ്പറത്ത് തന്നെ അത് തൂക്കി. ഇടത്തേഭാഗത്ത് മറ്റൊരു ഘടികാരമായിരുന്നു.പഴയതാണെങ്കിലും,സമയം മാറുന്നതേയില്ല. പുതിയതും അങ്ങനെതന്നെ.... മാറ്റം വരാത്ത ഒന്ന് അത് കാലവും പിന്നെ സമയവും. ഐന്‍സ്റ്റൈന്‍ പറഞ്ഞപോലെ ആപേക്ഷികമായ സമയം. എന്നും നിലനില്‍ക്കുന്നവ, നിലനില്‍ക്കുന്നതിനെ നിലനിര്‍ത്തിയും, നശിക്കേണ്ടവയെ നശിപ്പിച്ചും, വീടുകളുടെ ചുമരില്‍ മാത്രം കാണുന്ന വട്ടനേയുള്ള, ചതുരത്തിലുള്ള ഘടികാരം.....
Posts
Showing posts from June 12, 2015
- Get link
- X
- Other Apps
# എന്റെസ്ക്കൂള് # വര ഇന്ന് നേര്‍ത്തേ സ്ക്കൂളു വിട്ടു... കാരണം നാളെ സ്വാതന്ത്ര്യ ദിനമല്ലേ.... നാളെ ബാഗും പുസ്തകവുമില്ലാതെതന്നെ,സക്കൂളിലേക്ക് പോകാം, മിഠായി ഒരുമിച്ചിരുന്ന് കഴിക്കാം.അതാണ് സ്വാതന്ത്ര്യം..... ആ സന്തോഷത്തില്‍ വഴിയില്‍ വച്ച് മൂന്നു ചേട്ടമാരെ പരിചയപ്പെട്ടു. അന്ന്യസംസ്ഥാനക്കാരാ.... അവരും ചെറുപ്പക്കാര്‍ തന്നെ..... എന്നാലും പണിയെടുക്കുന്നതിന് ഇങ്ങോട്ട് വന്നിരിക്കുകയാ... ഹിന്ദിയായതുകൊണ്ട് അത്രക്കൊന്നും ചോദിച്ചില്ല..... പക്ഷെ... ചിലപ്പോള്‍ നാളെ സ്വാതന്ത്രയദിനമാണെന്ന്പോലും അവര്‍ക്കറിയില്ലായിരിക്കാം. സ്വാതന്ത്ര്യം, അവിടവിടെ സക്കൂളുകളിലും മറ്റിടങ്ങളിലുമെല്ലാം ഒതുങ്ങുന്നതെന്താണാവോ..... ''സ്വാതന്ത്രം'' എന്ന വാക്കുപോലും സ്വതന്ത്രമായി ഉച്ഛരിക്കാന്‍ പറ്റില്ല. അല്ലെങ്കില്‍ പാടില്ല.... എന്നാലും ആ ചേട്ടന്മാര്‍ക്കും വേണ്ടേ സ്വാതന്ത്രം...... നാളെ ത്രിവര്‍ണ പതാക ഉയരും. പൂക്കളൊക്കെ താഴേക്ക് വീഴും. ചുറ്റും വര്‍ണാഭമായ കാഴ്ച..... ആ നേരമൊക്കേയും പണിതുകൊണ്ടിരിക്കുകയായിരിക്കും ചേട്ടന്മാര്‍. ആ പ്രതേക ദിവസവും അവര്‍ക്ക് സാധാരണദിനങ്ങള്‍ തന്നെ.... വിയര്‍പ്പൊഴുക്കിയ,സാധാരണദിനങ്ങള്...
- Get link
- X
- Other Apps
# ജീവിതം # വര ഇല്ലായ്മകളും,ഉള്ളായ്മകളും നിറഞ്ഞ ശവകുടീരങ്ങള്‍ തെരുവ്. അവിടെയാണ് ഭ്രാന്തന്മാര്‍ അലഞ്ഞ് തിരിഞ്ഞ് നടക്കാറ്.ഭ്രാന്തില്ലാത്തവരും. ഇന്ന് ചെറിയ, മനസ്സില്‍ വലിയ ഒരു യാത്രക്കുപോയി. തെരുവുകാണുക. കണ്ടത്,ആര്‍ക്കുംവേണ്ടാതെ കിടക്കുന്ന മാലിന്യങ്ങളും,ചാവാലിപട്ടികലും,പിന്നെ മനുഷ്യരും. അപ്പോഴാണ് അതുവഴിഒരാള്‍ നടന്നുപോന്നത്. വേഗത്തിലാണ് നടപ്പ്.കണ്ടാല്‍ ഭ്രാന്തനെപ്പോലെ.....എന്നാല്‍ യാചകനും. അപ്പുറത്ത് നിറയെ വര്‍ണങ്ങളുണ്ടെന്ന് കരുതുന്ന കടകളായിരുന്നു. നിറമില്ലെന്ന് കരുതിയ പീഡികകളും. അപ്പോള്‍,.. തെരുവിന്, കണ്ണാടിവേണ്ടായിരുന്നു. കാഴ്ച മതി..... അയാള്‍,ആ...ഭ്രാന്തനായ യാചകന്‍, ദൂരേക്ക്, ദൂരേക്ക് നടന്നുനീങ്ങി..... എന്നിട്ടും,അവിടത്തെ വെന്തടങ്ങുന്ന ജീവിതങ്ങളുടെ ചൂര് മാറുന്നതേയില്ല. ഇനി മാറുമെന്ന് തോന്നുന്നിമില്ല...... തെരുവ് കണ്ണാടി നോക്കാറില്ലത്തേരേ.......മുഖം മിനുക്കാറുമില്ല..... അതൊക്കെ തീരുമാനിക്കുന്നത് അവിടത്തെ ചാവാലി നായ്ക്കളാണ്, പട്ടികളാണ്, പിന്നെ, അവിടം തോണി തുഴഞ്ഞ്,തുഴഞ്ഞ് അങ്ങോളമിങ്ങോളം നടക്കുന്ന ജീവിതത്തില്‍ ഓടികിതക്കുന്ന വെറും തെരുവ് മനുഷ്യരാണ്. അവരാണ് ആരും കാണാതെ പോയവര്‍.കണ്ട...
- Get link
- X
- Other Apps
# യുറീക്ക # വര പരീക്ഷ അടുത്തെത്തി, പുറത്ത് നോക്കിയപ്പോള്‍ യുറീക്കയും അടുത്തെത്തിയിരുന്നു. പടിയിലാണ് കിടപ്പ്. ആദ്യം തന്നെ തുറന്നത് അവസാനപേജായിരുന്നു. നോക്കുമ്പം യുറീക്ക കവിഞ്ഞൊഴുകുന്നുണ്ടായിരുന്നു. സ്ഥലമില്ലാത്തതാണത്രേ.....എന്തുചെയ്യാനാ..... എന്നാലും ഒന്നിനും ഒരു കുറവുമില്ല. പേജുകള്‍ മറfച്ച പോലെ ആ പടിത്തട്ടുകള്‍ ചവിട്ടി, ചവിട്ടി ''ചുവടുകള്‍'' എത്തി. രണ്ട് കവിതകള്‍,രണ്ടും കുട്ടികളെന്നപോലെ ഇപ്പഴഉം കുട്ടിതന്നെ.... അപര്‍മയുടെ ''മഴതുള്ളി'' എന്ന കവിതയായിരുന്നു ആയിരുന്നു ആദ്യം. മഴപെയ്യണ പോലെ കവിത മനസ്സിലും പെയ്തു. പിന്നെ, ജീവിതത്തിന്റെ ഒഴുകുന്ന പുഴ അവസാന വരികളില്‍ തിരയടിച്ചുനിന്നിരുന്നു.. ''ചാഞ്ഞും, നിവര്‍ന്നും, മഴതുടര്‍ന്നു കവിഞ്ഞും, പുളഞ്ഞും, പുഴഒഴുകി.'' എന്നപോലെ. അറിഞ്ഞിട്ടാണോ അറിയാതെയാണോ എന്നെന്നും എനിക്കറിയില്ല. എന്നാലും അത്, അവിടം മാരിവില്ലിനേക്കാള്‍ തിളങ്ങുന്നുണ്ട്. കോഴി കൂവുന്നതിനേക്കാള്‍ ഉച്ചത്തില്‍ ആത് കേള്‍ക്കുന്നുമുണ്ട്. അടുത്തത് ജീവനിയുടെ ''ആശ്വാസം'' എന്ന കവിതയാണ്. രാത്രി കരണ്ടുപോകും. അപ്പോഴായിരിക്കും എല്...
സ്വപ്നങ്ങള്‍ കാണേണ്ടവരല്ലേ കുട്ടികള്‍.
- Get link
- X
- Other Apps
# വരി # വര സ്വപ്നങ്ങള്‍ കാണേണ്ടവരല്ലേ കുട്ടികള്‍. ഇന്നെന്തോ, സുഖമായി ഉറങ്ങിയപോലെ തോന്നി. എന്നാലും രാത്രി എണീറ്റപ്പോള്‍ ദിക്ക് മറന്നുപോയി. വീണ്ടും ഉറങ്ങി.അപ്പോഴാണ് അമ്മ വിളിച്ചത്.ഇന്നുസ്ക്കൂളുണ്ട്. എന്നും പോലെ പത്രം രാവിലെ മതിലിന്റവിടെ ഓടി വന്നിരുന്നു. മനസ്സിന്റെ ഉള്ളറ തുറന്നു.അതാകാശമായിരുന്നു. അവിടെ ഒന്ന് തെളിഞ്ഞു.ഗാസയായിരുന്നു അത്. എന്നെ പോലുള്ള കുട്ടികള്‍.എന്നാല്‍ കരയുന്നവര്‍. അവര്‍ ഉറങ്ങാറില്ലത്രേ.....ഞാന്‍ എത്രയോ ഉറങ്ങിയിരിക്കുന്നു. ഗാസയില്‍ കുട്ടികള്‍ സ്റ്റ്രെസ്സ് ഡിസോഡറിന്(post-traumatic stress disorder )അടിമപ്പെട്ടിരിക്കുകയാണ്... ദിവസവും സ്വപ്നങ്ങളല്ലാത്ത സ്വപ്നങ്ങള്‍. ഇരുട്ട് ഭയമാകുന്നു.രാത്രികളില്‍ ഞെട്ടിയുണരുന്നു. സ്വപ്നങ്ങള്‍ കാണേണ്ടവരല്ലേ കുട്ടികള്‍. എന്നിട്ടും അതൊക്കെ കരിച്ച് വിജയിച്ചെന്ന് കരുതുന്നത് ആര്‍ക്കുവേണ്ടി.. ഗാസയില്‍ നാജിയ എന്നൊരു കുട്ടിയുണ്ട്. അവള്‍ അഭയാര്‍ഥിക്യാമ്പിലായിരിക്കുമ്പോള്‍ പെട്ടെന്നൊരു ശബ്ദം കേട്ടു. ഭീകരമായ ശബ്ദം. അപ്പോള്‍ തന്നെ അമ്മ അവളെ കെട്ടിപ്പിടിച്ചു.അവരോടി. അപ്പോള്‍ ഒരു മിസൈല്‍ ക്യമ്പിലേക്കും വന്ന് പതിച്ചു. ആ സമയത്ത് ഏഴ് കുടുംമ്പ...
- Get link
- X
- Other Apps
# ഓര് മ ഇത് ആയിഷൂന്റെ കുട്ട്യോളാ.....ഇപ്പോ അവര്‍ മണ്ടി മണ്ടി നടക്കാന്‍ തുടങ്ങി. അമ്മയെ കാണാതിരിക്കുമ്പം കരയാനും തുടങ്ങി. ഞാനും ഇതേ മുറ്റത്തായിരുന്നു ഓടി,ചാടി,വീണ് കളിച്ചത്. സൈക്കിളോട്ടിച്ചത്. അമ്മ വടിയുമായി വരുമ്പം ഒളിച്ച് മാവ് ഈ മുറ്റത്തെ തന്നെ. കടലാസ് മടക്കി പട്ടമുണ്ടാക്കി പറപ്പിച്ചതും,അവസാനം പറക്കാതാകുമ്പം അതും പിന്നിലോട്ട് പിടിച്ച് ഓടിയതും,മണ്ണപ്പമുണ്ടാക്കിയതും,അച്ചാച്ഛനുമച്ഛമ്മയും ഉറങ്ങിയതും ഇവിടെതന്നെ.....
നീന്തിനീന്തി വിശപ്പടങ്ങാത്ത കിണ്ണങ്ങള്‍
- Get link
- X
- Other Apps
# ജീവിതം # വര ജീവിതങ്ങള്‍ പലതരമുണ്ട്.നിറങ്ങളുള്ളവയും ഇല്ലാത്തവയും,കരിഞ്ഞതും,കരിയാത്തതും,വീണ്ടെടുക്കുന്നതും അല്ലാത്തതും.അങ്ങനെ അങ്ങനെ. എന്റെ വീടിന്റെ കുറച്ചു ദൂരം യാത്രചെയ്യെണ്ട സ്ഥലം ചുങ്കം.അവിടെ പട്ടണമായിരുന്നു.എന്റെ മനസ്സിലുള്ള പട്ടണം.ചൂറ്റും മിന്നുന്ന കടകളും.... പിന്നെ മിന്നാത്ത ഇരുട്ടിലണയുന്ന മനുഷ്യരും. അവിടേയും എന്റെ കഥാപാത്രങ്ങളുണ്ടായിരുന്നു. കുടുമ്പം പുലര്‍ത്താന്‍ വഴിനീളെ കടലവിറ്റ് ഉന്തുവണ്ടയുമായി ജീവിതം ഉന്തികഴിക്കാന്‍ പോലും കഷ്ടപ്പെടുന്ന ഒരാള്‍. പേര് ''ഉസ്മാന്‍''.ജീവിതത്തിന്റെ നിശബ്ദതയില്‍ നിശബ്ദമായഒരാള്‍.ശബ്ദമുണ്ടെങ്കിലും നിശബ്ദതയുടെ ഇരുട്ട് അവിടെ പ്രകാശിച്ചിരുന്നു. വീടില്ല,എന്നാലും ഒരു വാടകവീട്ടില്‍. കുടുമ്പം വലുതാണ്.ഏഴു പെണ്‍മക്കള്‍ രണ്ട് ആണുങ്ങളും. ഭാര്യയുടെ പേര് സുര്‍ജഹാന്‍. ആമിണികുട്ടി,ഖദീജ,ഉമ്മുസന്മാന്‍,റുമല,ബദര്‍നീസ,എന്നിവര്‍ പെണ്‍മക്കള്‍.അഹമ്മദ്കോയ,മൗഹമ്മദ് കോയ,എന്നിവര്‍ ആണ്‍മക്കള്‍. എന്നാലും ഏഴ്പെണ്‍മക്കളേയും ഉസ്മ്മാന്‍ അച്ചാച്ഛന്‍ കെട്ടിച്ചയച്ചു.ആണ്‍മക്കളാണെങ്കില്‍ പെണ്ണ്കെട്ടി,കുട്ട്യോളും ആയി. കച്ചവടം അന്നുംഇന്നും ഇതുതന്നേയായിരുന്നു.എന...
വൃത്തിയായ മുറ്റത്തെ കുറച്ചുകൂടി ചന്തം കൂട്ടി ഇലകള്‍ വീണുകിടപ്പുണ്ട്.
- Get link
- X
- Other Apps
# ഒഴിവുദിനം ഒഴിവുദിവസമാണ്.എന്നാലും ഒഴിവില്ല .കണക്കിന്റെ പ്രതേക ക്ലാസ്സുണ്ട്.ഇതുതന്നെ അഞ്ചാമത്തേതാ.. ... എന്നാലും, ക്ലാസ്സ് നന്നായി അവസാനിച്ചു. വെയിലാണ്. മഴയില്ല .ഇലകളായാലോ വീണുകിടപ്പുണ്ട്. വൃത്തിയായ മുറ്റത്തെ കുറച്ചുകൂടി ചന്തം കൂട്ടി ഇലകള്‍ വീണുകിടപ്പുണ്ട്. പാവം അമ്മക്ക് അതൊക്കെ ബുദ്ധിമുട്ടാ.എന്തുചെയ്യാനാ..... എന്നാലും മുറ്റത്ത് വെളിച്ചത്തിന്റെ പ്രതിഫലനം കാണുന്നുണ്ട്. അതൊക്കെ കണ്ടിരിക്കുമ്പോഴായിരുന്നു,വെയിലത്ത് കിടക്കാന്‍,പാണ്ടി വന്നത്(വീട്ടിലെ തള്ളയാട്). എന്താ ഇങ്ങോട്ടെത്തി എന്ന് ചോദിച്ചപ്പോ,തലതിരിച്ച് നിന്നു. എന്നിട്ടും എന്തൊക്കെയോ പറയുന്നുണ്ട്. അപ്പോഴാണ് സന്തോഷത്തോടെ കരഞ്ഞ് വന്നത് സൂസി.(വീട്ടിലെ മുത്തശ്ശി പട്ടി) ഉറക്കെ നിലവിളിച്ചാണ് അവളുടെ സന്തോഷം .പിന്നെന്തൊക്കെയോ എന്റടുത്ത് സൊകാര്യവും പറയുന്നുണ്ട്. ഒഴിവല്ലേ,കളിക്കാനാരുമില്ല.എന്നാലും ഇവരൊക്കെയുണ്ടല്ലോ....അതുമതി.
'ഈ കുരുതി എന്തിന്
- Get link
- X
- Other Apps
''ഇനിയൊരു യുദ്ധം വേണ്ട'' മഴകൊണ്ട് കനത്ത മണ്ണിലൂടെ ഞാനും അച്ഛനും വണ്ടിയില്‍ മുമ്പോട്ട് പോകുകയാണ്. ഒരു ക്യാമ്പിലേക്കാണ് പോകുന്നത്.പരിഷത്തിന്റെ അഞ്ചുദിവസത്തെ ഒരു ക്യാമ്പ്. തുടക്കം തന്നെ റാലിയാണ്.വെള്ള പേപ്പര്‍ ചൂടി, കുറേ അക്ഷരങ്ങളും, സമാധാനത്തിന്റെ സെടാക്കോ കൊക്കുകളും, അതിലേറെ കുട്ടികളുമായി ഒപ്പം ഞാനും കൂടെ, റാലി മുമ്പോട്ടുനീങ്ങി. വൈകുന്നേരമാണ്.മഴക്കുള്ള ലക്ഷണങ്ങള്‍ അറിയുന്നില്ല. ഭാഗ്യം.അല്ലെങ്കില്‍ എല്ലാം വെള്ളത്തില്‍ കുതിര്‍ന്നേനേ... റാലിഗീതം ആലപിച്ചുപോകുമ്പോള്‍ ഗാസയില്‍ ഇസ്രയേലുകാര്‍ പുലമ്പുകയായിരിക്കും. ഗാസയിലെ യുദ്ധത്തിനെതിരെയാണ് റാലി.ചോരയൊഴുകലില്ലാതെ,പിടഞ്ഞുമരണങ്ങളില്ലാതെ വാക്കുകള്‍ കൊണ്ട് യുദ്ധത്തിനെതിരെ യുദ്ധം ചെയ്യുകയാണ്,ആ റാലി. പാതയിലൂടെ പോകുമ്പം ചുറ്റും ജനങ്ങള്‍ ആശ്ച്വര്യത്തോടെ നോക്കിനിക്കുന്നുണ്ടായിരുന്നു. ചിലര്‍ സന്തോഷത്തോടെ ചിരിക്കുന്നു. ബാക്കിചിലപേര്‍ റാലിക്കൊപ്പം ഗാസയിലേക്ക് ' 'ഈ കുരുതി എന്തിന്'' എന്ന് വിരല്‍ ചൂണ്ടുന്നു. അതറിഞ്ഞ് ദൂഖിക്കുന്ന കുറേ മനുഷ്യരുണ്ടല്ലോ,സമാധാനം. റാലി തുടങ്ങിയസ്ഥലത്തേക്കുതന്നെ തിരിയുകയാണ്. എന്നാലും ലക്ഷ്യത്തില...
അതാണമ്മയുടെ ചിരി
- Get link
- X
- Other Apps
# മഴ # വര ''അമ്മ കരയാറില്ല. കരഞ്ഞാല്‍ ഉണ്ണി കരയുമെന്നോര്‍ത്ത്'', ഞാന്‍ മഴയത്ത് കളിച്ചിട്ടില്ല. പനി പുറകിലുണ്ടാകും. പാടത്തും പറമ്പിലുമൊക്കെ വെള്ളം നിറയുമ്പം ചാടിവീണ് മുങ്ങാം കൂളിയിട്ടിട്ടില്ല ഞാന്‍.എനിക്ക് നീന്താനുമറിയില്ല. മഴയില്‍ കളിച്ചിട്ടില്ലെങ്കിലും, മഴ കളിക്കുന്നത് എത്രയോ ഞാന്‍ കണ്ടിട്ടുണ്ട്. മഴയെ ആസ്വദിക്കുമ്പോള്‍ മഴ ''അവളായി'' മാറും. മഴയെ ഭയക്കുമ്പോള്‍ മഴ ''അവനായി'' മാറും,എന്നൊക്കെ ചിന്തിച്ചിട്ടുണ്ട്. പലപ്പോഴും മഴ അവനായിരുന്നു.അവനാണ് കളിക്കുക. പകലിനെ രാത്രിയാക്കുന്നത് അവളും. എന്തിരിന്നാലും അവളെ കളിക്കാന്‍ വിടില്ലല്ലോ....അതുകൊണ്ടായിരിക്കാം.... പകല്‍ മൗനതയിലും വെയില്‍ മൂഖതയിലുമായാല്‍ അത് മഴവരവാണ്. മഴലോകം തികച്ചും വെത്യസ്ഥവുമാണ്. മഴപെയ്ത് തോരും അപ്പോഴാണ് ''അമ്മ'' പിറവിയെടുക്കുക.എല്ലാം പിറവിയെടുക്കുന്നത് അമ്മയില്‍ നിന്നാണ്.എന്നാല്‍ ഇവിടം മഴപെയ്ത് തോര്‍ന്ന് മണ്ണില്‍ നിന്നും ''ഉറവ''യെടുക്കുന്നതാണമ്മ. കുറേ അമ്മകള്‍ കൂടിചേര്‍ന്ന് പുഴയാകും,പുഴ കടലാകും. അങ്ങനെ, എങ്ങനെ ചെറുതായാലും അമ്മ വലുതു തന്ന...
- Get link
- X
- Other Apps
# ചിത്രപ്രദര് ശനം # വര അങ്ങനെ ഒന്ന് നടക്കാന്‍ പോകുന്നു.എന്റെ ചിത്ര പ്രദര്‍ശനം. വലിയ സന്തോഷത്തിലാണ് ഞാന്‍.ഇതൊരുക്കിതന്നത് മാഷാണ്. ഒരുപാട് നന്ദി. പിന്നെ അതിന് മുഖമായി കൊടുത്തിരിക്കുന്നത് സജീവ് ബാലകൃഷ്ണന്‍ മാമന്റെ എന്നെ വരച്ച ചിത്രമാണ്. അതില്‍ ചെറിയ തിരിത്തലോടുകൂടിയ ചേര്‍ത്തിരിക്കുന്നത്.മുകളില്‍ ''അഭിയുടെ ചിത്രങ്ങള്‍''' എന്ന് കൂട്ടിചേര്‍ത്തിട്ടുണ്ട്.പ്രശ്നമായെങ്കില്‍ പറയണം. സ്ഥലം ഇതാണ്, എന്റടുത്തുള്ള സ്ക്കൂളുതന്നേയാ.... A.S.M.M.H.S.S.-ല്‍ ഏഴാം തിയതി രാവിലെ പത്തുമണിക്ക്.
ചെറുതിലും വലുതുണ്ടെന്ന കാര്യം,
- Get link
- X
- Other Apps
# വരി # വര ''കാറ്റിന്റെയരികില്‍ നിശബ്ദമായി, ഉച്ചത്തില്‍ നിലവിളിച്ചു. ചെറുതിലും വലുതുണ്ടെന്ന കാര്യം, ഇല്ലായ്യിലും സ്നേഹമുണ്ടെന്ന കാര്യം, നിറയുന്നതും വറ്റുമെന്ന കാര്യം''... ഒരിക്കല്‍ ഒരിടത്ത് വലിയൊരു മനുഷ്യനുണ്ടായിരുന്നു. മുത്തശ്ശിയുടെ മോണകള്‍ തമ്മില്‍ കൂട്ടിയുരസാന്‍ തുടങ്ങി.എന്റെ മനസ്സും. അങ്ങനെ ആ വലിയ മനുഷ്യന് പിറന്നാളുമായി. ഒരോരോ വലിയ ആഭരണങ്ങള്‍ അണിഞ്ഞവരും,വലിയ ഉടുപ്പുമിട്ടവരും,ഇടാത്തവരും അവിടെയുണ്ടയാിരുന്നു, ഭിക്ഷക്കാരാണെന്ന് വിചാരിച്ചിട്ടായിരിക്കും,ആ വലിയ ആഭരണങ്ങളണിഞ്ഞവര്‍ ഇവരെ തൊടാതെ തള്ളിമാറ്റി.എന്നിട്ട് ഉടുപ്പില്‍ പൊടിയായോ എന്നു കരുതി പൊടി തട്ടല്‍.ചിലരാണെങ്കിലോ യാജകരെ ഉള്ളില്‍ കയറ്റിയ ആ വലിയ മനുഷ്യനെ തലതാഴ്ത്തി മനസ്സില്‍ ഉരുവിട്ട് ചീത്ത പറഞ്ഞുകൊണ്ടേയിരുന്നു. പിറന്നാള്‍ ആശംസകളും പൊതി സമ്മാനങ്ങളും അവിടവിടയായി കുന്നുകൂടി. ഒരു ദിവസമെടുത്ത് എല്ലാം പൊതിയും അദ്ദേഹം തുറന്നുനോക്കി. അവയെല്ലാം വിലകൂടിയ,മിന്നുന്ന എന്നാലും ചുക്കിചുളിങ്ങിയവയായിരുന്നു. അവിടെവന്ന് ആദ്യമായി വയറുനിറച്ച യാജകരും തന്നാലാവുന്ന സഹായം നല്‍കി ഒരു കുഞ്ഞുസമ്മാനവും അവിടെ ഒരു മൂലക്കല്‍ വെച്ചിരു...