‪#‎എന്റെസ്ക്കൂള്‬‍ ‪#‎വര‬ 
ഇന്ന് നേര്‍ത്തേ സ്ക്കൂളു വിട്ടു...
കാരണം നാളെ സ്വാതന്ത്ര്യ ദിനമല്ലേ....
നാളെ ബാഗും പുസ്തകവുമില്ലാതെതന്നെ,സക്കൂളിലേക്ക് പോകാം,
മിഠായി ഒരുമിച്ചിരുന്ന് കഴിക്കാം.അതാണ് സ്വാതന്ത്ര്യം.....
ആ സന്തോഷത്തില്‍ വഴിയില്‍ വച്ച് മൂന്നു ചേട്ടമാരെ പരിചയപ്പെട്ടു.
അന്ന്യസംസ്ഥാനക്കാരാ....
അവരും ചെറുപ്പക്കാര്‍ തന്നെ.....
എന്നാലും പണിയെടുക്കുന്നതിന് ഇങ്ങോട്ട് വന്നിരിക്കുകയാ...
ഹിന്ദിയായതുകൊണ്ട് അത്രക്കൊന്നും ചോദിച്ചില്ല.....
പക്ഷെ...
ചിലപ്പോള്‍ നാളെ സ്വാതന്ത്രയദിനമാണെന്ന്പോലും അവര്‍ക്കറിയില്ലായിരിക്കാം.
സ്വാതന്ത്ര്യം,
അവിടവിടെ സക്കൂളുകളിലും മറ്റിടങ്ങളിലുമെല്ലാം ഒതുങ്ങുന്നതെന്താണാവോ.....
''സ്വാതന്ത്രം'' എന്ന വാക്കുപോലും സ്വതന്ത്രമായി ഉച്ഛരിക്കാന്‍ പറ്റില്ല.
അല്ലെങ്കില്‍ പാടില്ല....
എന്നാലും ആ ചേട്ടന്മാര്‍ക്കും വേണ്ടേ സ്വാതന്ത്രം......
നാളെ ത്രിവര്‍ണ പതാക ഉയരും.
പൂക്കളൊക്കെ താഴേക്ക് വീഴും.
ചുറ്റും വര്‍ണാഭമായ കാഴ്ച.....
ആ നേരമൊക്കേയും പണിതുകൊണ്ടിരിക്കുകയായിരിക്കും ചേട്ടന്മാര്‍.
ആ പ്രതേക ദിവസവും അവര്‍ക്ക് സാധാരണദിനങ്ങള്‍ തന്നെ....
വിയര്‍പ്പൊഴുക്കിയ,സാധാരണദിനങ്ങള്‍.......
ഈ സ്വാതന്ത്യദിനത്തില്‍......
ധീരന്മാരേയും,രക്തസാക്ഷികളേയും,പിന്നെ ഗാദ്ധിജീയേയും,ഓര്‍ക്കുമ്പോള്‍,
സ്വാതന്ത്രമില്ലാത്ത,
കണ്ണീരൊഴുക്കാതെ,
ചുടുരക്തം വിയര്‍പ്പായി ഒഴുക്കുന്ന
ആ ചേട്ടന്മാരേയും,
പിന്നെ നാം കാണാത്ത ഒരോരുത്തരേയും ഒന്നോര്‍ക്കാം...




Comments

Popular posts from this blog

2016 wikipedia indian conference, chandikhand