കുട്ടികൂട്ടുകാരെല്ലാവരും സ്വാമിമാരായി.
Posts
Showing posts from December 30, 2014
- Get link
- X
- Other Apps
# എന്റെസ്ക്കൂള് ഒരാഴ്ചത്തെ ലീവിന് ശേഷം ആദ്യമായി ഇന്നായിരുന്നു സ്ക്കൂളിലേക്ക് പോയത്. പോകും വഴിയോരത്ത് ഞാറു നട്ടതും , നടാത്തതുമായ കുറേ പാടങ്ങള്‍ കണ്ടു. അതിലൊന്ന് ഞാറ് പറിക്കുന്നതായിരുന്നു. ഒരു കൂട്ടം വല്ല്യേമ്മമാരുണ്ടവിടെ... ഞാന്‍ കുശലം പറഞ്ഞ് ഒന്ന് രണ്ട് ഫോട്ടോയെടുത്തു. അപ്പോഴും സ്ക്കൂളിന് കാര്യമായി ഒന്നും സംഭവിച്ചിരുന്നില്ല. എന്നാലും സ്ക്കൂളിന്റെ മനസ്സ് എന്നും മരവിച്ചുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. പുറം മോടി മാത്രം മിന്നികൊണ്ടിരുന്നു. ഒരാഴ്ചത്തെ ലീവ് പഠിപ്പ് മുടക്കിയില്ലാ എന്ന് മനസ്സിലായി. എന്നാലും തീരെ കളിക്കാന്‍ സമയം കിട്ടിയില്ല എന്നത് മാത്രം ഒരു വലിയ പ്രശ്നം. ഇന്ന് കമ്പ്യൂട്ടറും.ഫെയിസ്ബുക്കും,വിക്കിയും,ചിത്ര രചനയും,കഥയും,കവിതയും,യൂറീക്കയുമെല്ലാം മാറ്റിവച്ച് തിമിര്‍ത്തങ്കിട് കളിച്ച്ചു
- Get link
- X
- Other Apps
ഞാന്‍ എന്നും കരുതിയത് സ്വപ്നം കാണല്‍ രാത്രി ഉറക്കത്തിന്റേതാണെന്നാണ്. ആ സ്പന്ങ്ങള്‍ ഇന്നലെ കണ്ട പേടി സിനിമയുടെ പ്രതിഫലനമാണെന്നാണ്. എന്നാല്‍ സമയത്തിപ്പുറം സൈക്കിള്‍ കാലമായപ്പോഴായിരുന്നു എനിക്ക് സ്വപ്നം ഉറക്കത്തിന്റേതല്ല നാളേക്കുള്ള ഉണര്‍ച്ചയുടേതാണെന്ന് മനസ്സിലായത്. എന്നാല്‍ ആദ്യത്തെ സ്വപ്നം പുതിയ സൈക്കിള്‍ തന്നെയാവട്ടെ. കുറേ വര്‍ഷങ്ങളായി അറിഞ്ഞോ അറിയാതേയോ ഞാനും ഏട്ടനുമായുള്ള കൂട്ടംകൂടലില്‍ പലപ്പോഴും സ്പനങ്ങളുടെ തൊങ്ങലും,കാറ്റാടികളുമൊക്കെ കടന്നുവന്നത് ചിലപ്പോള്‍ ഇതിനായിരിക്കും. കുറേയൊക്കെ ഓര്‍മ്മയുണ്ട്. അതൊക്കെ ഇവിടെ പ്രയോഗിക്കാമെന്ന് കരുതുന്നു. എന്നാല്‍ എന്റെ സ്വപ്ന സൈക്കിള്‍ ഇങ്ങനെയാ.... ____________________________________ സൈക്കിളിന്റെ പിന്‍ഭാഗം സ്പരിങ്ങ് ആക്ഷനാണ്.രണ്ട് ഭാഗവും. കൂടുതല്‍ ഭാരം അതില്‍ താങ്ങാനാവും. അതിനായി കട്ടിയുള്ള,ഉറപ്പുള്ള കമ്പികള്‍,ടയറുകള്‍. സൈക്കിളിന്റെ ഏത് ഭാഗം വേണമെങ്കിലും കൂടുതല്‍ ഉയരത്തിലാക്കാം. ചെറുതാക്കണമെങ്കില്‍ ചെറുത്. അസ്വസ്ഥത ഉണ്ടാക്കാത്ത രൂപ കല്‍പ്പന ചെളിതെറിക്കാത്ത വിധം പോളകള്‍. വെറും സൈക്കിളല്ലാതെ സ്മാര്‍ട്ട് സൈക്കിള്‍. അപകടം മുന്‍ കൂട്ടി ...
- Get link
- X
- Other Apps
പ്രിയപ്പെട്ട പ്രശാന്ത് പരമേശ്വരന്‍ മാമന് Prasanth Parameswaran ആദ്യമായി, എന്റെ കുഞ്ഞു മുഖം വലുതായി തന്നെ ഒരു വലിയ പത്രത്തില്‍ കൊടുത്തതിന് വളരെയധികം സന്തോഷം അറിയിക്കുന്നു.ആ സന്തോഷം എന്നില്‍ തന്നെ വച്ചുകൊണ്ട് ഇനിയുമുള്ള കുഞ്ഞു കൂട്ടുകാരുടെ മുന്നേറ്റത്തിനായി സന്തോഷിക്കാം.കഴിവിനു പുറമേ എല്ലാത്തിന്റേയും വിധിധാദാവായി ഉള്ളത് അവസരങ്ങളല്ലേ..വിധിയുമെന്നതിന് ചെല്ലപ്പേരുണ്ട്.ഒരായിരം കോടിയോ അതിലധികമോ മണ്‍തരിക്കുള്ളില്‍ എല്ലാത്തിനേയും പോ ലേയും ഞാനും ഒരു മണ്‍തരിതന്നെ.ഒരു വ്യത്യസ്ഥതയുമില്ലാത്ത ഒന്ന്. എന്നാല്‍ വിധിയെന്ന കണ്ണാടി അറിയാതെയെന്നെ പ്രതിഫലിച്ചിട്ടുണ്ടാവും.ചിലപ്പോള്‍ ആ വെളിച്ചം പാഞ്ഞുകൊണ്ടിരിക്കുന്നത് ഇരുട്ടിലേക്കായിരിക്കും.മറ്റൊന്നിന് ഇരിക്കാന്‍ ഇടംകൊടുത്ത്. ഞാനും പിന്നെയന്റെ അര്‍ത്ഥശൂന്യമായ ചില പ്രവര്‍ത്തികളും എന്നെങ്കിലും നശിക്കാനിരിക്കുന്നതാണ്. എന്നാല്‍ അപ്പോഴും അതിനൊക്കെ അവസാന അര്‍പ്പണങ്ങള്‍ നല്‍കി എങ്ങോട്ടോ കടത്തി വിടുന്ന സ്ക്കൂള്‍ കുട്ടി ബ്ലോഗ് മാത്രം എന്നും നിലനില്‍ക്കും. എന്നും ആര്‍ക്കുവേണമെങ്കിലും കടന്നുവരാനാകുന്ന ആയിടത്ത് പൊതുവെ നിയമങ്ങളും കുറവുതന്നെ. ഞാനെന്ന നീര്‍കുമിളയെ വിട്ടേക്ക...
- Get link
- X
- Other Apps
വിനീത ചേച്ചിയുടെ ഒരു കവിത ഞാനൊരു വലിയ കടക്കാരിയാണ് ഞാനൊത്തിരി കടങ്ങള്‍ വാങ്ങികൂട്ടിയിരിക്കുന്നു. അതിന്റെ പലിശപോലും അടച്ചുതീര്‍ത്തിട്ടില്ല. കാലാവധി വിധിക്കുന്നത് ആയുര്‍ദൈര്‍ഘ്യമാണ്. ഞാനേറ്റവും കടമെടുത്തിരിക്കുന്നത് അമ്മയില്‍ നിന്നാണ്. സ്വഭാവം; അതാണ് വലിയ കടം. ചിലര്‍ പറയുന്നു, അമ്മയുടെ മുഖവും ഞാന്‍ കടമെടുത്തിരിക്കുകയാണെന്ന്. അതെന്തായാലുമല്ല. അതെന്റെ മുതലാണ്. കുറച്ച് അച്ഛനില്‍ നിന്നും പലിശയില്ലാതെടുത്തിട്ടുണ്ടെങ്കിലും. പിന്നെ ചിരി. അതൊരു പരസ്യത്തില്‍നിന്നും കടമെടുത്തതാണ്. അവര്‍പോലും അറിഞ്ഞിട്ടില്ല ഞാന്‍ വാങ്ങിയകടമെത്രയാണെന്ന്. മനസ്സിലൊളിച്ചിരിക്കുന്ന ഒരുപാട് രാക്ഷസി കഥകള്‍ അതെന്റെ മുത്തശ്ശി തന്നതാ. അവര്‍ക്ക് മുതല്‍പോലും മടക്കിനല്‍കേണ്ടത്രേ. പിന്നെ,പൂക്കളോടുള്ള ഈ അമിത പ്രണയം എന്റെ ആന്റി സമ്മാനിച്ചതാ. ആന്റിക്കതിന്റെ മുതലും പലിശയും കൃത്യമായി തിരിച്ചു നല്‍കണം. വായനയോടും, സംഗീതത്തോടുമുള്ള അഭിനിവേശം എനിക്കെന്റെ ടീച്ചര്‍ തന്നതാ. ഇന്ററസ്റ്റായി അവര്‍ക്ക് സ്നേഹം മാത്രം മതിയത്രേ. പക്ഷെ, ആരും ചോദിച്ചിട്ടില്ലെങ്കിലും മുതല്‍ തിരിച്ചു ല്‍കണം. അതെല്ലാം ഞാന്‍ നിക്ഷേപിച്ചിട്ടുണ്ട്. എന്റെ മനസ്...
- Get link
- X
- Other Apps
ഇതൊക്കെ കാണുമ്പോള്‍ അച്ഛനില്‍ നിന്ന് പറഞ്ഞുകേട്ട കല്ല്യാണ കഥകളാണ് ഓര്‍മ്മവരുന്നത്. ഒരു തുണ്ടു പേപ്പറില്‍ നിറഞ്ഞുനിന്ന കല്ല്യാണപത്രിക. അതിന് നിറം ഇളം നീലയാണ്. സ്ത്രീധനം വാങ്ങുകയോ,ചോദിക്കുകയോ ചെയ്യാത്ത കല്ല്യാണം. അമ്മക്ക് ചമയാന്‍ കൂട്ടിനൊരു മാലമാത്രം തിളങ്ങിയ ഒരു ആഭരണം. തൊങ്ങലും,തൂങ്ങലും,മിന്നല്‍കടലാസുകളില്ലാത്ത അതിലേറെ അയല്‍ക്കാരൊക്കെ നിറഞ്ഞ കല്ല്യാണം. അന്നത്തെ എന്നും കാണുന്നത്, ഇന്നത്തെ ഇനി കാണാത്തത്. മതഭേതങ്ങള്‍ അടക്കം പറയാത്ത കല്ല്യാണവുമായിരുന്നു അത്. അതുകൊണ്ടുതന്നെ ഞങ്ങള്‍ സ്ക്കൂളുകളിലെ ജാതി പെട്ടികളെ ശൂന്യമാക്കിയിട്ടു. നിയമമല്ലേ.... എല്ലാ പ്രാവിശ്യവും ജാതി ചോദിക്കും, ഇല്ലെന്ന മറുപടി എല്ലാ പ്രാവിശ്യവും സ്ക്കൂളിലേക്ക് അമ്മയെ വിളിച്ചു വരുത്തും. എന്നിട്ട് ആ കോളത്തില്‍ ചുമപ്പു മഷികൊണ്ട് ഒന്ന് എഴുതും. പേരിന് പറയാന്‍ എന്നാല്‍ ഒരു ജാതിയുണ്ടായിരുന്നു.
- Get link
- X
- Other Apps
# വീട്ടുവിശേഷം ചിത്രങ്ങളൊക്കെ ചിതലുപിടിച്ചു. അതിലെ ദയനീയമായി മരവിച്ച ഒരു ചിത്രമാണിത്. ജീവിതത്തില്‍ ഈ അച്ഛമ്മയെ നാട്ടാര് വേദനിപ്പിച്ചു. ചിത്രങ്ങളായപ്പോള്‍ ഇന്നിതാ...കാലവും. ഈ അച്ഛമ്മക്ക് ഒരു കുടുംബമുണ്ട്. ഒറ്റമോനും ഭര്‍ത്താവും പിന്നെ ആടും കോഴിയും ഒരു ചെറ്റകുടിലും നിറഞ്ഞ ഒരു കുഞ്ഞു കുടുംബം. വീടിനു ചുറ്റുള്ള വേലിക്കു പുറത്ത് പാത നിവര്‍ന്നുകിടപ്പാണെങ്കിലും ആ വഴി ആരും പോകാറില്ല. ബുദ്ധിവികാസം ആവാത്ത മകനും പിന്നെ കുഷ്ടരോഗം ബാധിച്ച് വിരലറുക്കപ്പെട്ട അച്ഛനുമുള്ളതിനാലാണതത്രേ... അച്ഛമ്മ ആടുമേച്ചു നടന്നാണ് കുടുംബം പോറ്റുന്നത്. ജീവിതങ്ങളില്‍ ഒറ്റപ്പെട്ടവരെ കാലം മണ്ണിനോട് മണ്ണാക്കുമ്പോള്‍ ചിത്രലോകത്തും അത് തന്നെ നടന്നെന്ന് കരുതാം. ഇതൊക്കെ മാറാത്ത മുറിവുകളാക്കി അന്നെന്നോ മുഖപുസ്തകത്തില്‍ ഞാന്‍(FB) പോസ്റ്റ് ചെയ്തിരുന്നു. # ജീവിതം # പെണ്ണിടം എന്ന് പറഞ്ഞ്.
- Get link
- X
- Other Apps
പരീക്ഷ പഠനത്തിനിടയിലാണ് ഈ വല്ല്യേമ്മയും,വല്ല്യേച്ചനും എത്തിയത്. പതിവുപോലെ കുശലം പറഞ്ഞു. വീട്ടിന്ന് എന്തൊക്കെയോ കഴിച്ചു. കാട്ടിലെ മരുന്നു പറിക്കാനാണ് അവരിവിടെ വന്നിരിക്കുന്നത്. അന്നത്തെ സൗഹൃതം പുതുക്കി. നൂറു സിംഹാസനങ്ങളിലും,പിന്നെ എന്റെ മനസ്സിന്റെ പാതയോരങ്ങളിലുമെല്ലാം ഇവരുണ്ട്. എന്നും ഇവരെ കാണില്ലല്ലോ. അപ്പോള്‍ ഞാനൊന്ന് ചോദിച്ചു. ഫോട്ടോയെടുക്കട്ടെ അന്നത്തെ പോലെ നിഷ്കളങ്കയോടെ ചോദിച്ചു. എന്തിനാ........
- Get link
- X
- Other Apps
2015 ഫെബ്രുവരി 28ന് എനിക്കൊരു പ്രതേക ദിവസമാണ്. പരിഷത്തിറക്കുന്ന അക്ഷരപ്പൂമഴയില്‍ എന്റെ കഥയും,ഒപ്പം എന്റേതന്നെ നാളേ എല്ലാവരുടേതുമായിതീരുന്ന ചിത്രങ്ങളും പെയ്തിറങ്ങുന്നുണ്ട്. ''പട്ടം'' എന്നാണ് എന്റെ പുസ്തകത്തിന്റെ പേര്. ബ്രോഷറിതാ ഇറങ്ങികഴിഞ്ഞു. വെങ്കിമാമന്റെ പേരോടൊപ്പം എന്റെ പേരും, അമ്പമ്പോ,,,വിശ്വസിക്കാനേ വയ്യ. മാമന്റെ ചിത്രങ്ങള്‍ ആശ്ച്വര്യത്തോടെ നോക്കിനിന്ന കൂട്ടത്തില്‍ ഞാനും ഉണ്ടായിരുന്നു. പതിവുപോലത്തെ ''ഇതെങ്ങനെ ചെയ്തെന്ന'' ചോദ്യങ്ങളോടെ. ജനുമാമന് നന്ദി.
- Get link
- X
- Other Apps
# വര # ഓര് മ്മ # ജീവിതം പതിവുപോലെ തന്നെ ഇന്ന് ഗ്ലാസ്സ് പൊട്ടി. ദിവസേന നടക്കുന്ന കാര്യമൊന്നുമല്ല അത്. വര്‍ഷത്തിലൊരിക്കല്‍ മാത്രം ഉള്ള ഒരിക്കലും തെന്നിനീങ്ങാത്ത ഒരു പ്രതേക ദിവസങ്ങളില്‍ മാത്രമായിരുന്നു അത്. ഇന്നാണാ ദിവസം. അച്ഛാച്ചന്റെ ശ്രാദ്ധമാണിന്ന്.(ഓര്‍മ്മനാള്‍) അതിന്റെ ഓര്‍മ്മക്കായി വീട്ടിലെ ഗ്ലാസ്സുകള്‍ മെഴുതിരിയെപോലെ എല്ലാവര്‍ഷവും തന്നെതാന്‍ തന്നെ വീണുമരിക്കുമായിരുന്നു. ഇന്ന് എന്റെ കൈയ്യില്‍ നിന്നായിരുന്നു അത് സംഭവിച്ചത്. കഴിഞ്ഞപ്രാവശ്യം,ഏട്ടനും,പിന്നെ അമ്മയും,അച്ഛനുമായിട്ടാണ് ഇത് നടന്നത്. പുറത്ത് കരോളും പാടി ഉല്ലസിക്കുമ്പോള്‍ പലവീടുകള്‍ക്കുമിടയിലെ ശബ്ദമില്ലാത്ത വേളപോലെതന്നെയായിരുന്നു ഇന്നിവിടയും. അന്നും അത് ക്രിസ്തുമസ്സ് ആഘോഷത്തിനായി പുല്‍ക്കൂട് കെട്ടുന്ന ദിവസമായിരുന്നു. ഒരിക്കലും മാറാത്ത കാലം..... അച്ചാച്ഛനെ ഞാന്‍ കണ്ടിട്ടില്ല. ഏതാണ് ഏട്ടനെപോലെയെന്ന അച്ഛന്റെ വാക്കുകള്‍ മാത്രമായിരുന്നു എനിക്ക് എന്റച്ചാച്ഛന്‍. എന്നാല്‍ അച്ചാച്ഛനെക്കുറിച്ചുള്ള കഥകളും അച്ഛന്‍ പാടിതരാറുണ്ടായിരുന്നു. മെലിഞ്ഞ് മസിലുകള്‍ മാത്രം കാണുന്ന ഉയരം കൂടിയ ഒരു മനുഷ്യനായിരുന്നത്രേ അച്ചാച്ഛന്...
- Get link
- X
- Other Apps
# വരി # ഓര് മ്മ ഒരിക്കലിലകള്‍ നാമ്പുകളായിരുന്നു, പിന്നെയത് പച്ചിലയായി, കാലത്തിന്റെ പോക്കില്‍ പഴുത്തയിലയായവ എപ്പഴോ കരിഞ്ഞുപോയി, അപ്പോഴും അവ വീണത് മുത്തശ്ശന്‍മാവിന്റെ മടിത്തട്ടിലേക്കായിരുന്നു. കറുപ്പും,ചുമപ്പും,പച്ചയും നിറഞ്ഞ ഇലകള്‍ പഴങ്ങളിന് കൂട്ടിരുന്ന്, കാറ്റിന് തുണയിരുന്ന് കിളികള്‍ക്ക് തണലിരുന്ന്, കാലത്തിന് വിട പറയുംപോലെ ഇതാ ഈ വര്‍ഷവും കടന്നുപോയി. ഞാന്‍ ഒന്ന് വളര്‍ന്നു, അമ്മ എന്നാല്‍ അങ്ങനെതന്നെ. അച്ഛന്റെ മുടി ഒന്നുംകൂടി നെരച്ചു, ഏട്ടനാണെങ്കില്‍ വണ്ടിയോടിക്കാന്‍ തുടങ്ങി, അപ്പുറത്തെ മയിലാഞ്ചി പൂക്കള്‍ കരിഞ്ഞു, ഇപ്പുറത്തെ കൊന്നപൂക്കള്‍ വിടര്‍ന്നു. നാളത്തെ കുട്ട്യോളും. പരീക്ഷ പെയ്തിറങ്ങി തോര്‍ന്നതേയുള്ളൂ,, ഇനി കൊല്ലപരീക്ഷയാ, ഇടിവെട്ടി പെയ്യാന്‍ പോകുന്നേ.... അതുകൊണ്ട് തന്നെ ഇരുമ്പിലൊന്നും തൊടാന്‍ പറ്റില്ലല്ലോ... എന്നാല്‍ പഠിക്കാന്‍ പുസ്തകം തൊടാതെ വയ്യ. ഇതൊക്കെ കഴിഞ്ഞാല്‍ കുറച്ച് നാളുകള്‍ക്ക് തോരാത്ത അവധിമഴ,. പിന്നെ വീണ്ടും, മണ്‍സൂണ്‍ മഴ. എന്നാല്‍ ഇതൊക്കെ ഒരിക്കല്‍ തീരും. ഇപ്പോഴൊക്കെ അതിനായി കാത്തിരിക്കുകയായിരിക്കും കുട്ട്യോളുകള്‍. പിന്നെ വലുതാകുമ്പം പിന്നിലോട്ട് തി...
- Get link
- X
- Other Apps
കുറച്ചു നാളുകളുടെ കാത്തിരിപ്പിലും അധ്വാനത്തിലും കൂടി ഒരു തറയുണ്ടായി. വിയര്‍പ്പിന്റെ ഗന്ധത്തിലൊരു മേല്‍ക്കൂരയും. അതിലായിരുന്നു ഞങ്ങളുടെ സങ്കല്‍പ്പത്തിലെ ഉണ്ണിയേശു പിറന്നത്. അതൊക്കൊ കാണാന്‍ കൂട്ടിന് ഉണ്ണികുട്ടനും,മുത്തുവും വന്നു. ക്രിസ്തുമസ്സ് ആശംസകള്‍ അവര്‍ക്കും ഏകി. അപ്പോഴായിരുന്നു പുല്‍ക്കൂട് എന്നോടൊന്ന് പറഞ്ഞത്. എന്റേയും വക എല്ലാവര്‍ക്കും ആശംസകള്‍ നല്‍കണേ.... എല്ലാവര്‍ക്കും,പുല്‍ക്കൂട്ടിന്റേയും ഉണ്ണിയേശുവിന്റേയും വക ക്രിസ്തുമസ്സ് ആശംസകള്‍.
- Get link
- X
- Other Apps
# വര # ജീവിതം അതെല്ലാം നടന്നത് പത്ത് വര്‍ഷങ്ങള്‍ക്കുമുമ്പത്തെ ഒരു ദുരന്തത്തിനിടക്കായിരുന്നു. സുനാമിയില്‍ പിരിഞ്ഞുപോയ ഒരു കുടുംബം ഒന്നിച്ച അത്യപൂര്‍വ്വമായ ഒരു കഥയാണ് ഞാനിവിടെ പറയാന്‍ പോകുന്നത്. ഇതിലെ കഥാപാത്രങ്ങള്‍,അമ്മയായ ജമാല്ല്യ,അച്ഛനായ സെപ്തി റങ്കുത്തി,മകനായ,ആരിഫ് പ്രാത്മ,മകളായ റാവോദാത്തുള്‍ ജന്നത്ത് എന്നിവരാണ്. അപ്പോള്‍ സമയം എട്ട് മണി,ഞായറാഴ്ച,ഡിസമ്പര്‍ 26. അമ്മ അയയില്‍ തുണി തോരയിടുകയാണ്. മക്കള്‍ രണ്ടുപേരും ടീവിയുടെ മുന്പിലും. പെട്ടെന്നായിരുന്നു 9.1 തീവ്രതയോടെ ഒരു ഭൂഗംബം ഉണ്ടായത്. ആ ഭൂഗംബം കൂട്ടിന് 500 മീറ്റര്‍ ഉയരത്തില്‍ ഒരു സുനാമിയേയും കൂടെ കൂട്ടിയിരുന്നു. ആ കുടുംബം എത്രയും പെട്ടെന്ന് തന്നെ തന്റെ വണ്ടിയെടുത്ത് കഴിയാവുന്നത്ര ദൂരത്തേക്ക് പാഞ്ഞു. എന്നാലും അതിനും അവരെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. നാലുപേരേയും സുനാമി നാലു ഭാഗത്തേക്ക് വലിച്ചിഴച്ചു. അതിനേയും തകര്‍ത്തെറിഞ്ഞ് അവരെ എങ്ങിനെയൊക്കേയോ കൈകൂട്ടിപിടിച്ചു. അപ്പോഴായിരുന്നു അതുവഴി ഒരു വഞ്ചി ആളില്ലാതെ ഒഴുകി വന്നത്. അവര്‍ അതിലേക്ക് കയറി. എന്നാല്‍ സുനാമി വിട്ടില്ല,അച്ഛന്റെ കൈയ്യില്‍ നിന്ന് രണ്ട് മക്കളും വഴുതി പോയി. അവര്‍ രണ്ടുപ...