ചിത്രങ്ങളൊക്കെ ചിതലുപിടിച്ചു.
അതിലെ ദയനീയമായി മരവിച്ച ഒരു ചിത്രമാണിത്.
ജീവിതത്തില്‍ ഈ അച്ഛമ്മയെ നാട്ടാര് വേദനിപ്പിച്ചു.
ചിത്രങ്ങളായപ്പോള്‍ ഇന്നിതാ...കാലവും.
ഈ അച്ഛമ്മക്ക് ഒരു കുടുംബമുണ്ട്.
ഒറ്റമോനും ഭര്‍ത്താവും പിന്നെ ആടും കോഴിയും ഒരു ചെറ്റകുടിലും നിറഞ്ഞ ഒരു കുഞ്ഞു കുടുംബം.
വീടിനു ചുറ്റുള്ള വേലിക്കു പുറത്ത് പാത നിവര്‍ന്നുകിടപ്പാണെങ്കിലും ആ വഴി ആരും പോകാറില്ല.
ബുദ്ധിവികാസം ആവാത്ത മകനും പിന്നെ കുഷ്ടരോഗം ബാധിച്ച് വിരലറുക്കപ്പെട്ട അച്ഛനുമുള്ളതിനാലാണതത്രേ...
അച്ഛമ്മ ആടുമേച്ചു നടന്നാണ് കുടുംബം പോറ്റുന്നത്.
ജീവിതങ്ങളില്‍ ഒറ്റപ്പെട്ടവരെ കാലം മണ്ണിനോട് മണ്ണാക്കുമ്പോള്‍
ചിത്രലോകത്തും അത് തന്നെ നടന്നെന്ന് കരുതാം.
ഇതൊക്കെ മാറാത്ത മുറിവുകളാക്കി അന്നെന്നോ മുഖപുസ്തകത്തില്‍ ഞാന്‍(FB) പോസ്റ്റ് ചെയ്തിരുന്നു.
‪#‎ജീവിതം‬ ‪#‎പെണ്ണിടം‬ എന്ന് പറഞ്ഞ്.

Comments

Popular posts from this blog

2016 wikipedia indian conference, chandikhand