Posts

Showing posts from November 14, 2015
Image
വ്യത്യസ്ത മുഖങ്ങളും,,നിറങ്ങളും നിറഞ്ഞ, തിരക്കുപിടിച്ച ബസ്സില്‍ ഞാനും തിരക്കുപിടിച്ച് നീങ്ങികൊണ്ടിരിക്കുകയാണ്. പുറത്ത് കാഴ്ചകളായി, വീടുകളില്ലാതാക്കി,വികസനത്തിന്റെ പ്രതീകമായി,നഖരത്തിന്റെ മാറ്റമായി,വികസിക്കുന്ന റോ‍ഡുകള്‍ മാത്രം. പെട്ടെന്നാണ് മണ്ണിന്റേയും,മത്സരത്തിന്റേയും ഗന്ധം അവിടമാകെ പരന്നത്. അതില്‍ ലയിച്ച് ബസും അതാ നിര്‍ത്തി. ഇറങ്ങാന്‍ നിറയെ ആളുകളുണ്ടായിരുന്നു. പിന്നെ,പിന്നെ ആള്‍ക്കാരുടെ ആര്‍പ്പുവിളികള്‍ മെല്ലെമെല്ല കേട്ടുതുടങ്ങി. അത് മരമടി എന്ന കാളപൂട്ട് മത്സരമായിരുന്നു. നിറവര്‍ണങ്ങളോടെ അവിടം കാളകളും,പോത്തുകളും,കൊണ്ട് നിറഞ്ഞിരുന്നു. അതിലുപരി നിലവിളിച്ചുകൂവുന്ന കുറേ മനുഷ്യരും. അത് എന്നേയും മാടിവിളിച്ചുു. ബസ്സിറങ്ങുന്നവരുടെ കൂട്ടത്തില്‍ ഞാനും അറിയാതെ ഇറങ്ങി. ആര്‍പ്പുുവിളിക്കുന്നവരുടെ കൂട്ടത്തില്‍ ഞാനും കൂടി. കാളപൂട്ട് മത്സരം അതാ ആരംഭിച്ചു കഴിഞ്ഞു. ഒരു കൂട്ടരുടെ കഴിഞ്ഞതേയുള്ളൂ.ഒട്ടും വൈകിയിട്ടില്ല. അടുത്ത കൂട്ടുരുടേത്, മറ്റൊരു ആര്‍പ്പുവിളികളോടെ തുടങ്ങി. കാലംകൊണ്ട് ബലപ്പെട്ട, ചളിപുരണ്ട മനുഷ്യര്‍ രണ്ട് കാളകളെ മെരുക്കി ഓട്ടത്തിനായി തയ്യാറാക്കുയാണ്.അവര്‍ കൈ വിട്ടതോടെ, ഉഴുതുമറിച്ചതും,വെള്ളം