പ്രിയപ്പെട്ടവരെ, ക്രിയേറ്റീവ് കോമണ്‍സ് ലൈസന്‍സ് പ്രകാരം സ്വതന്ത്രമായി ആര്‍ക്കും ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാവുന്ന രീതിയില്‍, LaTeX എന്ന ടൈപ്പ്സെറ്റിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച്,ശാസ്ത്രപ്രചാരകയും, എഴുത്തുകാരിയും, അധ്യാപികയുമായ മഞ്ജു പി.എന്‍ -ന്റെ Manju PN "ചിത്രമെഴുതുന്ന ജനാലകള്‍" എന്ന ആദ്യ കവിതാസമാഹാരം സായാഹ്ന പ്രസിദ്ധീകരിച്ചിരിക്കുകയാണ്. TeX സാങ്കേതികവിദ്യ പഠിച്ചുകൊണ്ട് സായാഹ്ന ഫൗണ്ടേഷനില്‍ വച്ച് പുസ്തക നിര്‍മ്മാണത്തിന്റെ മിക്ക ഭാഗങ്ങളും ഞാന്‍ തന്നെ ചെയ്തുതീര്‍ത്തു. സഹായ ത്തിന് സി.വി.ആര്‍ മാമനും CV Radhakrishnan ഉണ്ടായിരുന്നു. ഈ പരിസ്ഥിതി ദിനത്തില്‍ ചിത്രമെഴുതുന്ന ജനാലകള്‍ എന്ന e-book എല്ലാവരിലേക്കും സമര്‍പ്പിക്കുകയാണ്. സ്നേഹാദരപൂര്‍വ്വം അഭിജിത്ത്. ഇവിടെ നിന്ന് പുസ്തകം ഡൗണ്‍ലോഡ് ചെയ്യാം. പുസ്തകത്തിന്റെ വെബ് പതിപ്പ്. http://books.sayahna.org/ml/pdf/manju-web.pdf പുസ്തകത്തിന്റെ ഫോണ്‍ പതിപ്പ്. http://books.sayahna.org/ml/pdf/manju-phone.pdf കഴിയുമെങ്കില്‍ ഒന്ന് ഷെയര്‍ ചെയ്യണേ...
Posts
Showing posts from July 15, 2018
- Get link
- X
- Other Apps
ഇന്ത്യയുടെ പ്രായംകുറഞ്ഞ എഴുത്തുകാരനാണ് ആസാമിലെ അയന്‍ ഗോഗോയ് ഗോഹെയിന്‍. തന്റെ മൂന്നാം പിറന്നനാളിനുശേഷവും സംസാരിക്കാന്‍ കഴിയാതിരുന്ന അയന്‍ എന്നാല്‍ തന്റെ നാലാം വയസ്സില്‍ ഒരു എഴുത്തുകാരനാണ്. (എന്റെ ചേച്ചി ഷിനുവും നാല് വയസ്സ്‍വരെ സംസാരിച്ചിട്ടില്ല.) ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ അയനിനെ ഇന്ത്യയുടെ ഏറ്റവും പ്രായംകുറഞ്ഞ എഴുത്തുകാരനായി അംഗീകരിച്ചു, അയന്‍ ഇതുവരെ എഴുതിയിട്ടില്ല, എന്നാല്‍ തന്റെ ദിനചര്യകളെ ശബ്ദരൂപത്തില്‍ ശേഖരിക്കുകയായിരുന്നു. മൂന്നാം വയസ്സ് കഴിയുന്നതുവരെ സംസാരിക ്കാന്‍ കഴിയാതിരുന്ന അയന്‍ ഒന്നാം വയസ്സില്‍ തന്നെ ചിത്രം വര ആരംഭിച്ചിരുന്നു, അതിനുശേഷം വളരെപെട്ടെന്നുതന്നെ അയന്‍ വളരെഭംഗിയായി സംസാരിക്കാന്‍ തുടങ്ങി. വീട്ടില്‍ എല്ലാവരും ആസാമീസ് ആണ് സംസാരിക്കുക, എന്നിരുന്നാലും തന്റെ ജാപ്പനീസ് കാര്‍ട്ടൂണുകളില്‍ നിന്ന് ഇംഗ്ലീഷും അയന്‍ പഠിച്ചെടുത്തു. എണ്‍പത് പേജടങ്ങുന്ന പുസ്തകത്തില്‍ മുപ്പതോളം ചെറുകഥകളും, അയന്‍ വരച്ച ചിത്രങ്ങളുമുണ്ട്. കുഞ്ഞെഴുത്തുകാരന് ആശംസകള്‍.
- Get link
- X
- Other Apps
ഓരോ സ്ക്കൂളില്‍ നിന്നും ടോട്ടോചാനെ പുറത്താക്കിക്കൊണ്ടേയിരുന്നു. ആ നിറഞ്ഞൊഴുകുന്ന ഊര്‍ജ്ജത്തിനൊത്ത് ആര്‍ക്കും തുഴയാന്‍ കഴിഞ്ഞിരുന്നില്ല. ഓരോ കൂട്ടികളും തനതായ രീതിയില്‍ വ്യത്യസ്ഥമാകുന്നു എന്ന് വിശ്വസിക്കുന്ന ടോമൊയെ സ്ക്കൂളിന്റെ ഹെഡ്മാസ്റ്ററായിരുന്നു സൊസാക്കു കൊബായാഷി. പക്ഷെ അവിടെ നിശ്ചയ സമയരേഖകളോ, പരിധികളോ ഉണ്ടായിരുന്നില്ല, കൂട്ടികള്‍ അവരുടെ കൂട്ടുകാരുടെ പേരുകളെഴുതി അക്ഷരമാലകള്‍ പഠിച്ചു, മതിയാവോളം കളിച്ചു, അവരുടേതായ രീതിയില്‍ കാലത്തെ കണ്ടു. ടോട്ടോച്ചാനിലൂടെ നാമെല്ലാവരും സ്വപ്നംകാണുന്ന അത്തരത്തിലുള്ള സ്ക്കൂളുകള്‍ ഇന്ത്യയിലൊട്ടാകെ വളര്‍ന്നുവരികയാണ്. അവിടെ കൂട്ടികളാണ് കേന്ദ്രം. അവരുടെ നിരപ്പില്‍ അവരുയരുന്നു, താരതമ്യങ്ങളോ സമ്മര്‍ദ്ദങ്ങളോ ഇല്ലാതെ തനിമയോടെ നിറയുന്നു. സ്വപ്നങ്ങള്‍ പൂക്കുന്ന സ്ക്കൂളുകള്‍ അവിടെയാണ് വേറിട്ട് നില്‍ക്കുന്നത്. വിഷയങ്ങളും, വിവരങ്ങളും കുത്തിനിറക്കുന്ന വലിയ പുസ്തകങ്ങളോടെയുള്ള പാഠ്യപദ്ധതികളും, രീതികളും നിലവിലെ സ്ക്കൂളുകളാണ്. പരീക്ഷകള്‍ രാജ്യം ഭരിക്കുന്ന നിയമങ്ങളും, ഭരണകൂടങ്ങളുമാണവിടെ. സമ്മാനങ്ങളം ശിക്ഷകളും അവിടത്തെ പ്രതീക്ഷകളാണ്. കുട്ടികള്‍ക്ക് അവരുടെ...
- Get link
- X
- Other Apps
അന്ത്യത്തിലും മണ്ണിലോട്ട് വേരൂറിനില്‍ക്കുന്ന സ്നേഹത്തിന്റെ 'കൂടെ' ഇന്ന് കണ്ടു. ചോരയുടെ ഗന്ധം പരത്തി, ഗാനങ്ങളില്‍ സല്ലപിച്ചു പോകുന്ന പ്രേതകഥകളുടെ അന്ത്യം, വിശപ്പും ദാഹവും, പക്ഷെ വേദനകളില്ലാത്ത, ഓര്‍മ്മകളിലും ഹൃദയത്തിലും ജീവിക്കുന്ന, ആകാശത്തിലേക്ക് പറന്നകലാന്‍ കഴിയാത്ത കുറേ നിമിഷങ്ങളാണ്. കുറേയധികം സ്വപ്നങ്ങളും, വേദനകളും പേറിയിരുന്നു ജെന്നിയായ് എത്തുന്ന നസ്രിയയുംചേരുന്നതാണ് ആ നിമിഷങ്ങള്‍. യാഥാര്‍ത് ഥ്യങ്ങളില്‍ നിസ്സഹായരാകുന്ന മനുഷ്യജന്മങ്ങളാണ് ജോഷുവായി എത്തുന്ന പൃഥ്വിരാജ്. ഉള്ളില്‍ ഉരുണ്ടുകൂടുന്ന ഇരുട്ടില്‍, ഭയമുണ്ടാകുന്ന മുറിവുകള്‍ വളരെ മനോഹരമായി ചിത്രീകരിക്കാന്‍ ജോഷൂവിലൂടെ അജ്ഞലി മേനോന് കഴിഞ്ഞു. ദുഃഖങ്ങള്‍ ചിലരുടേയൊക്കെ തിരിച്ചറിവുകളാണ്. ജെന്നിയുടെ മരണം ജോഷുവിലുണ്ടാക്കുന്ന വെളിച്ചം പോലെ. മരണത്തിലും യാഥാര്‍ത്ഥ്യങ്ങള്‍ വിളിച്ചോതുന്ന കുഴിമാടങ്ങള്‍ പറയുന്നതും അതുതന്നെയാണ്. പക്ഷെ എന്നിട്ടും ജോഷുവിന്റെ കണ്‍വെട്ടങ്ങളില്‍ ജെന്നി പറന്നുകൊണ്ടിരിക്കുന്നത് അതിസാധാരണതയില്ലാത്ത ചിലപ്പോഴൊക്കെ എല്ലാവരും കൂടെയുണ്ടെന്ന തോന്നലിലേക്കുതന്നെ തിരിച്ചെത്തുന്നതാണ്. ആ വരികളിലൂടെ തന്...