ഓരോ സ്ക്കൂളില്‍ നിന്നും ടോട്ടോചാനെ പുറത്താക്കിക്കൊണ്ടേയിരുന്നു.
ആ നിറഞ്ഞൊഴുകുന്ന ഊര്‍ജ്ജത്തിനൊത്ത് ആര്‍ക്കും തുഴയാന്‍ കഴിഞ്ഞിരുന്നില്ല.
ഓരോ കൂട്ടികളും തനതായ രീതിയില്‍ വ്യത്യസ്ഥമാകുന്നു എന്ന് വിശ്വസിക്കുന്ന ടോമൊയെ സ്ക്കൂളിന്റെ ഹെഡ്മാസ്റ്ററായിരുന്നു സൊസാക്കു കൊബായാഷി.
പക്ഷെ അവിടെ നിശ്ചയ സമയരേഖകളോ, പരിധികളോ ഉണ്ടായിരുന്നില്ല, കൂട്ടികള്‍ അവരുടെ കൂട്ടുകാരുടെ പേരുകളെഴുതി അക്ഷരമാലകള്‍ പഠിച്ചു, മതിയാവോളം കളിച്ചു, അവരുടേതായ രീതിയില്‍ കാലത്തെ കണ്ടു.
ടോട്ടോച്ചാനിലൂടെ നാമെല്ലാവരും സ്വപ്നംകാണുന്ന അത്തരത്തിലുള്ള സ്ക്കൂളുകള്‍ ഇന്ത്യയിലൊട്ടാകെ വളര്‍ന്നുവരികയാണ്.
അവിടെ കൂട്ടികളാണ് കേന്ദ്രം. അവരുടെ നിരപ്പില്‍ അവരുയരുന്നു, താരതമ്യങ്ങളോ സമ്മര്‍ദ്ദങ്ങളോ ഇല്ലാതെ തനിമയോടെ നിറയുന്നു.
സ്വപ്നങ്ങള്‍ പൂക്കുന്ന സ്ക്കൂളുകള്‍ അവിടെയാണ് വേറിട്ട് നില്‍ക്കുന്നത്.
വിഷയങ്ങളും, വിവരങ്ങളും കുത്തിനിറക്കുന്ന വലിയ പുസ്തകങ്ങളോടെയുള്ള പാഠ്യപദ്ധതികളും, രീതികളും നിലവിലെ സ്ക്കൂളുകളാണ്.
പരീക്ഷകള്‍ രാജ്യം ഭരിക്കുന്ന നിയമങ്ങളും, ഭരണകൂടങ്ങളുമാണവിടെ.
സമ്മാനങ്ങളം ശിക്ഷകളും അവിടത്തെ പ്രതീക്ഷകളാണ്.
കുട്ടികള്‍ക്ക് അവരുടെ രീതിയില്‍ ചിന്തിക്കാന്‍ ആ ഇടങ്ങളില്‍ സ്ഥലമോ, സമയമോ ഉണ്ടാകാറില്ല.
അവിടെ ഒരു മാറ്റം സൃഷ്ടിക്കാനാണ് ആള്‍ട്ടര്‍നേറ്റീവ് സ്ക്കൂളുകള്‍ ഉയര്‍ന്നുവരുന്നത്.
നിലവിലെ വിദ്യാഭ്യാസ സമ്പ്രദായത്തെ തിരുത്തിയെഴുതാന്‍ ആ മാറ്റങ്ങള്‍ തുറന്ന വാതായനങ്ങളാകുന്നു.
വര്‍ഷങ്ങള്‍തോറും ഒരു ക്ലാസ്സിലെ ഓരേ വിഷയവും, നിര്‍ദ്ദേശങ്ങളും പഠിപ്പിക്കുന്ന അധ്യാപകര്‍, അവരുടെ ക്ലാസ്സ്, അതില്‍ ലയിച്ചുചേരാനാകുന്നവര്‍ ഒന്നാമനും അല്ലാത്തവര്‍ പിന്‍ബഞ്ചിലെ പഠിക്കാത്തവരും, പ്രശ്നക്കാരുമാകുന്നു.
എല്ലാ ദിവസങ്ങളും തനിയാവര്‍ത്തനമാകുന്നത് ആ ബിന്ദുവിലാണ്.
തന്റെ സ്വപ്നങ്ങളിലൂടെ, ദുരിതങ്ങളോ ദുഃഖങ്ങളോ ഇല്ലാതെ ജീവിതത്തിന്റെ യാഥാര്‍ത്ഥ്യങ്ങളറിയാതെ കുട്ടികള്‍ വളരുമ്പോള്‍ അവര്‍ എത്തിപ്പെട്ടേക്കാവുന്ന ആഴമേറിയെ വേദനകളില്‍ നിന്ന് എങ്ങനെ പുറത്തുവരും എന്നതാണ് ആള്‍ട്ടര്‍നേറ്റീവ് സ്ക്കൂളുകളിന്മേലുള്ള വിമര്‍ശനങ്ങള്‍.
വേര്‍തിരിവുകള്‍ ആന്തരീകമായി ഉറങ്ങുന്ന സമൂഹത്തില്‍ പണമുള്ളവര്‍ ഇംഗ്ലീഷ് മീഡിയത്തിലും, പാവങ്ങള്‍ പൊതുവിദ്യാലയങ്ങളിലെ മലയാളം മീഡിയത്തിലും ചേര്‍ക്കുന്നത് മിദ്യയായിരിക്കാം, പക്ഷെ ഇംഗ്ലീഷ് പഠനരീതിയില്‍ മികവുറ്റ പൗരന്മാരും, പൊതുവിദ്യാലയങ്ങളില്‍ പഠനം പതിയെ നിര്‍ത്തലാക്കേണ്ടിവരുന്നവരും, പഠിക്കാന്‍ അര്‍ഹതയില്ലാത്തവരായി മുദ്രകുത്തപ്പെടുന്നതും യാഥാര്‍ത്ഥ്യംതന്നെയാണ്.
കുട്ടികളേയും, അവരുടെ സ്വപ്നങ്ങളേയും മാനിക്കുന്ന ആള്‍ട്ടര്‍നേറ്റീവ് സ്ക്കൂളുകള്‍ അവിടെ പ്രതീക്ഷയുടെ മാര്‍ഗ്ഗങ്ങളാണ്.

Comments

Popular posts from this blog

2016 wikipedia indian conference, chandikhand