Posts

Showing posts from July 4, 2017
Image
മാര്‍ജിനിടാത്ത പേജിലേക്ക് ടീച്ചര്‍ ഉറ്റുനോക്കി, കണ്ണടകണ്ണുകള്‍ ചുവന്നു. വറ്റിയ കിണറിന്റെ വേരുകള്‍ പോലെ ഞെരമ്പുകള്‍ എണീറ്റുനിന്നു. പല്ലുകള്‍ പല്ലുകളെതന്നെ ശ്വാസം മുട്ടിച്ചു. പിന്നെ എടുത്തൊരേറായിരുന്നു. മറിഞ്ഞ്, മറിഞ്ഞ്, വെളുത്ത പേജുകള്‍ ഉണ്ണിക്കുട്ടന്റെ കവിള്‍ത്തടങ്ങളിലേക്ക്. പിന്നൊരിക്കല്‍, വീണ്ടും അതേ മാര്‍ജിനിടാത്ത പേജ്. ടീച്ചര്‍ ഉറ്റുനോക്കി. പക്ഷെ ടീച്ചറുടെ കണ്ണുകള്‍ ചുവന്നില്ല, ഞെരമ്പുകള്‍ എണീറ്റില്ല. പല്ലുകള്‍ക്ക് ശ്വാസം മുട്ടിയില്ല. മാര്‍ജിനിടാത്ത, വടിവൊത്ത കൈയ്യക്ഷരമില്ലാത്ത, വെട്ടും കീറലും, ചിത്രങ്ങളുമുള്ള ടീച്ചറുടെ ബാല്യം അവിടെ ചൂരലടിക്കായി കൈ നീട്ടുന്നുണ്ടായിരുന്നു........ # വരി   # വര
''ഒരു സിനിമാക്കാരന്‍'' എന്ന സിനിമ കണ്ടു. നായകമുഖങ്ങളോ, നായകത്വങ്ങളുടെ അസാമാന്യതകളോ ഒന്നും ഇല്ലാതെ തന്നെയുള്ള ഒരു കുടുംബ ചിത്രമായി സിനിമാക്കാരനെ തോന്നി. പ്രണയവും, ഹാസ്യവും, അതിലേറെ പ്രതീക്ഷിക്കാത്ത രീതിയിലെ ഒരു ക്രൈം ത്രില്ലറായി സിനിമ വന്നു ഭവിക്കുന്നു. ഒന്നാം ഭാഗം കുഞ്ഞു തമാശകളോടെയുള്ള ആല്‍ബിയുടേയും, സൈറയുടേയും, കുടുംബജിവിതത്തെപറ്റിയാണ്. നിലനില്‍പ്പിനായി പൊരുതുന്ന ഒരു സാധാരണക്കാരനാണ് ആല്‍ബി. സിനിമാക്കാരന്‍ എന്ന പേരില്‍ പ്രതിഫലിക്കുന്ന ഒരു സിനിമാക്കാരനാകാനുള്ള പ്രതീക്ഷയല്ലിത്. പക്ഷെ ഒരു സിനിമാക്കാരന്റെ തന്നെ സംഘട്ടനങ്ങളാണ്. ജീവിതത്തിലേക്കുള്ള പൊരുതലുകളാണ്. രണ്ടാം ഭാഗം മറ്റൊരു മാനത്തിലാണ് കഥ നടക്കുന്നത്. കാലത്തിന്റെ സമ്മര്‍ദ്ദങ്ങളില്‍ നിസ്സഹയനാകുന്ന സാധാരണക്കാരന്‍ ആണ് ഇവിടത്തെ നായകന്‍. പക്ഷെ ചോരതിളപ്പിക്കുന്ന നീളന്‍ വാക്കുകളും, കണ്ണാടികളുമില്ലാത്തൊരു നായകന്‍. മാറിമറിയുന്ന കഥ തുടങ്ങുന്നത് ഇവിടെവച്ചാണ്. മരണവും, ചോരയും. വിഷവും, പിന്നെ മണ്‍വെട്ടിയും. സസ്പെന്‍സുകള്‍ ഇടക്കിടയ്ക്ക് മുന്‍പോട്ട് ചാടി വരുന്നു. കുറ്റങ്ങളുടെ ഇരുണ്ടത. അതുകൊണ്ടുതന്നെ ഓടിക്കൊണ്ടിരിക്കുന്ന...
Image
മലയാള ഭാഷയുടെ വ്യാകരണത്തിന്റെ ഏറ്റവും അടിസ്ഥാനപരമായ ഒരു ഗ്രന്ഥമാണ് കേരളപാണിനീയം. 1917-ല്‍ എ.ആര്‍ രാജരാജവര്‍മ്മയാണ് പാണിനീയം എഴുതിയത്. ഇന്ന് കേരളപാണിനീയത്തിന്റെ സ്വതന്ത്രവും, ലിപി വിന്യാസാത്തില്‍ മാറ്റങ്ങളൊന്നുമില്ലാതെ തനതു ശൈലിയിലുള്ള ഡിജിറ്റല്‍ രൂപം പുറത്തിറങ്ങിയിരിക്കുകയാണ്. സി.വി.ആര്‍ മാമന്റെ നേതൃത്വത്തില്‍ സായാഹ്നയാണ് പാണിനീയം പുറത്തിറക്കുന്നത്. സ്വതന്ത്രമായതുകൊണ്ടുതന്നെ, വര്‍ഷങ്ങളോളം, കേരളപാണിനീയം എന്ന മലയാളത്തിന്റെ ചരിത്രം , ചരിത്രമായിതന്നെ സായാഹ്നയുടെ ആര്‍ക്കൈവില്‍ കിടപ്പുണ്ടാവും. ഡിജിറ്റല്‍ ടൈപ് സെറ്റിംഗ് ലാങ്ക്വേചായ 'ലാടെക് '(LaTeX) -ലാണ് പുസ്തകം നിര്‍മ്മിച്ചിരിക്കുന്നത്. യൂണിക്കോഡ് പതിപ്പായതിനാല്‍ അതിന്റെ പി.ഡി.എഫ് രൂപം ആര്‍ക്കും സ്വതന്ത്രമായി ഡൗണ്‍ലോഡ് ചെയ്യാം. അച്ചടിപതിപ്പിന് പക്ഷെ വിലയുണ്ടാകും. കുത്തക കെട്ടിടങ്ങള്‍ മലയാളത്തേയും, അതിന്റെ തനിമയേയുമൊക്കെ വില്‍ക്കുമ്പോള്‍ സി.വി.ആര്‍ മാമനും, സ്വാതന്ത്രവും, സായാഹ്നയുമൊക്കെ ഇവിടെ വ്യത്യസ്ഥരാണ്. അതിലുപരി എന്നും നിലനില്‍ക്കുന്നതുമാണ്. 380 പുറങ്ങളുള്ള കേരളപാണിനീയത്തിന്റെ വില 220 രൂപയാണു്. ഇതിന്റെ ഓരോ പ്രതിയും വില്ക്കു...